kerala
കേരള തീരത്തും, തെക്കന്‍ തമിഴ്നാട് തീരത്തും ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം
.മത്സ്യബന്ധന യാനങ്ങളുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.

കേരള തീരത്തും, തെക്കന്‍ തമിഴ്നാട് തീരത്തും ഇന്ന് (ഒക്ടോബര്‍ 11) രാത്രി 11.30 വരെ 0.5 മുതല്‍ 1.8 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം നല്കി.മത്സ്യബന്ധന യാനങ്ങളുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.
kerala
മാനേജരെ മര്‍ദ്ദിച്ചെന്ന കേസ്; ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഡിജിപിക്കും എഡിജിപിക്കും പരാതി നല്കി ഉണ്ണി മുകുന്ദന്
ഈ മാസം 26നായിരുന്നു വിപിന്‍ കുമാര്‍ എന്ന വ്യക്തി ഉണ്ണി മുകുന്ദന് മര്‍ദിച്ചെന്ന് ആരോപിച്ച് ഇന്‍ഫോ പാര്‍ക്ക് പൊലീസില്‍ പരാതിപ്പെട്ടത്.

മാനേജരെ മര്‍ദിച്ചെന്ന കേസിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഡിജിപിക്കും എഡിജിപിക്കും പരാതി നല്കി നടന് ഉണ്ണി മുകുന്ദന്.
ഈ മാസം 26നായിരുന്നു വിപിന്‍ കുമാര്‍ എന്ന വ്യക്തി ഉണ്ണി മുകുന്ദന് മര്‍ദിച്ചെന്ന് ആരോപിച്ച് ഇന്‍ഫോ പാര്‍ക്ക് പൊലീസില്‍ പരാതിപ്പെട്ടത്. നരിവേട്ട സിനിമയെ പുകഴ്ത്തി സോഷ്യല്‍ മീഡിയാ പോസ്റ്റ് ഇട്ടതാണ് നടനെ പ്രകോപിച്ചത് എന്നാണ് വിപിന്‍ കുമാര്‍ പരാതിയില്‍ പറഞ്ഞിരുന്നത്. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അസഭ്യം പറഞ്ഞ് മര്‍ദ്ദിക്കാനുള്ള കാരണം എന്നും പരാതിയില്‍ പറഞ്ഞിരുന്നു.
തന്റെ ഫ്ളാറ്റിലെത്തി പാര്‍ക്കിംഗ് ഏരിയയില്‍ വിളിച്ച് വരുത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. തുടര്‍ച്ചയായി സിനിമകള്‍ പരാജയപ്പെട്ടതിന്റെ ദേഷ്യമാണ് ഉണ്ണി മുകുന്ദനെ പ്രകോപിച്ചതെന്ന് മാനേജര്‍ വിപിന്‍ ആരോപിച്ചു. സിനിമാ സംഘടനകള്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും വിപിന്‍ പറഞ്ഞിരുന്നു.
എന്നാല്‍ വിപിന്‍ കുമാറിന്റെ പരാതിക്കു പിന്നാലെ വിവാദങ്ങളില്‍ പ്രതികരിച്ച് നടന് ഉണ്ണി മുകുന്ദനും രംഗത്തെത്തിയിരുന്നു. ശാരീരകമായ ആക്രമണം നടന്നിട്ടില്ലെന്നും തികച്ചും അസത്യമായ ആരോപണങ്ങളാണ് തനിക്കെതിരെ വിപിന്‍ ഉയര്‍ത്തിയിരിക്കുന്നതെന്നും ഉണ്ണി മുകുന്ദന് പറഞ്ഞു. വിപിന്‍ കുമാറിനെ തന്റെ പേഴ്സണല്‍ മാനേജറായി ഇതുവരെ നിയമിച്ചിട്ടില്ലെന്നും ഉണ്ണി മുകുന്ദന് വ്യക്തമാക്കി.
2018 ല്‍ തന്റെ നിര്‍മ്മാണ കമ്പനിയുടെ ആദ്യ സിനിമാ ജോലികള്‍ ആരംഭിക്കുന്ന സമയത്താണ് വിപിന്‍ കുമാറിനെ പരിചയപ്പെട്ടതെന്നും ഉണ്ണി പറഞ്ഞു. മാര്‍ക്കോയുടെ ചിത്രീകരണ വേളയിലാണ് വിപിനുമായുള്ള ആദ്യ പ്രശ്നം ഉണ്ടായതെന്നും ഉണ്ണി മുകുന്ദന് പറയുന്നു.
kerala
കൂരിയാട് ദേശീയപാത തകര്‍ന്ന സംഭവം; എന്‍എച്ച്എഐ പ്രോജക്ട് ഡയറക്ടര്‍ക്ക് സസ്പെന്ഷന്
സൈറ്റ് എന്‍ജിനീയറെയും എന്‍എച്ച്എഐ പുറത്താക്കി.

മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്നത സംഭവത്തില്‍ കര്‍ശന നടപടിയെടുത്ത് കേന്ദ്രം. എന്‍എച്ച്എഐ പ്രോജക്ട് ഡയറക്ടറെ സസ്പെന്‍ഡ് ചെയ്തു. സൈറ്റ് എന്‍ജിനീയറെയും എന്‍എച്ച്എഐ പുറത്താക്കി. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റേതാണ് തീരുമാനം. കൂടാതെ കരാറുകാരന് സ്വന്തം ചെലവില്‍ മേല്‍പ്പാലം പുനര്‍നിര്‍മിക്കണമെന്നും കേന്ദ്രത്തിന്റെ ഉത്തരവില്‍ പറയുന്നു. സുരക്ഷാ കണ്‍സള്‍ട്ടന്റ് കമ്പനിയടക്കം മൂന്ന് കമ്പനികള്‍ക്കെതിരെയും കേന്ദ്രം നടപടി സ്വീകരിച്ചു. കുരിയാട് ദേശീയപാത തകര്‍ന്നതില്‍ അന്വേഷണ സമിതി ഇന്ന് കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി.
ദേശീയപാത 66ലെ 17 ഇടങ്ങളിലെ ഉയരഭിത്തി നിര്‍മാണം വിദഗ്ദ സമിതി പഠിച്ച ശേഷം കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ട്. ഭാരം താങ്ങാന്‍ അടിത്തറയിലെ മണ്ണിന് കഴിയാത്തതാണ് ദേശീയപാത തകരാന്‍ കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം കരാര്‍ ഏറ്റെടുത്ത നിര്‍മാണ കമ്പനിക്ക് വന്‍ വീഴ്ചയുണ്ടായെന്ന് വിദഗ്ദ സമിതി കണ്ടെത്തിയിരുന്നു. മണ്ണ് പരിശോധന ഫലപ്രദമായി നടന്നില്ലെന്നും ഡിസൈനില്‍ ഉള്‍പ്പെടെ പാളിച്ച സംഭവിച്ചുവെന്നുമാണ് ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഇടിഞ്ഞ ഭാഗത്തെ റോഡ് പൂര്‍ണ്ണമായും പുനര്‍ നിര്‍മ്മിക്കാനും ഒരു കിലോമീറ്റര്‍ ദൂരം പൂര്‍ണമായും പുനര്‍ നിര്‍മ്മിക്കണമെന്നുമാണ് ശിപാര്‍ശ.
കൂരിയാട് ദേശീയപാത നിര്‍മ്മാണത്തില്‍ കരാര്‍ കമ്പനിക്ക് വീഴ്ച്ച സംഭവിച്ചെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നിര്‍മാണത്തിന് മുമ്പ് ഭൂമിയുടെ അവസ്ഥ പരിശോധിച്ചില്ലെന്നും ഭൂമി ബലപ്പെടുത്തുന്നതില്‍ അശ്രദ്ധ കാണിച്ചുവെന്നുമാണ് ഗതാഗത മന്ത്രാലയത്തിന്റെ കണ്ടെത്തല്‍. സംഭവത്തില്‍ കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷനെ ഡീബാര്‍ ചെയ്തിരുന്നു. പദ്ധതിയുടെ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ച ഹൈവേ എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ് എന്ന കമ്പനിയെയും വിലക്കിയിരുന്നു.

കുമളി ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ മുകളില്‍ മരം വീണ് യുവാവ് മരിച്ചു. കോട്ടയം കുറിച്ചി ചൂളപ്പറമ്പില്‍ മനോജ് കുമാറിന്റെ മകന് ശ്രീജിത്താണ് (19) മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെയായിരുന്നു അപകടം.
ലോറിയിലുണ്ടായിരുന്ന ഡ്രൈവര്‍ ചങ്ങനാശ്ശേരി സ്വദേശി വിപിന്‍ (മനോജ് -40), റോഷന് (50) എന്നിവരെ നിസ്സാര പരിക്കുകളോടെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ചങ്ങനാശ്ശേരിയില്‍നിന്നുള്ള വാഹനം പാലായില്‍നിന്ന് തേനി പെരിയകുളത്തേക്ക് പാഴ്ത്തടികള്‍ കയറ്റി പോകുന്നതിനിടെയാണ് അപകടം. വ്യാഴാഴ്ച രാവിലെ 9.30ഓടെ കുമളിയിലെ തമിഴ്നാട് അതിര്‍ത്തിയിലെത്തിയ വാഹനം ബ്രേക്ക്ഡൗണായതിനെ തുടര്‍ന്ന് നിര്‍ത്തിയിടുകയായിരുന്നു.
വാഹനം ശരിയാക്കുന്നതിനായി മെക്കാനിക്കിനെ കാത്ത് വാഹനത്തില്‍ ഇരിക്കുമ്പോഴാണ് അപകടം. ശക്തമായ മഴയിലും കാറ്റിലും ആഞ്ഞിലിയും ആല്‍മരവും ലോറിക്കു മുകളില്‍ വീഴുകയായിരുന്നു.
അതേസമയം കാബിന് മുകളില്‍ മരം വീണതോടെ ഹോണ്‍ നിര്‍ത്താതെ മുഴക്കി അപകടം മറ്റുള്ളവരെ അറിയിച്ച് നാട്ടുകാര്‍ ഓടിയെത്തുകയായിരുന്നു. ഗ്ലാസ് തകര്‍ത്ത് രണ്ടുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.
എന്നാല്‍, അപകടസമയത്ത് വാഹനത്തില്‍ കിടക്കുകയായിരുന്ന ശ്രീജിത്തിനെ രക്ഷപ്പെടുത്താനായില്ല. ശ്രീജിത്തിന്റെ മുഖത്തേക്ക് ബാഗ് വീഴുകയും ഇതിനുമുകളിലേക്ക് ലോറിയുടെ മേല്‍ത്തട്ട് അമരുകയും ചെയ്തതോടെ യുവാവ് ശ്വാസംമുട്ടി മരിക്കുകയായിരുന്നു.
അപകടത്തെതുടര്‍ന്ന് തേനി, പീരുമേട് എന്നിവിടങ്ങളില്‍നിന്ന് അഗ്നിരക്ഷാസേന, ദ്രുതകര്‍മ സേന, പൊലീസ്, വനം ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ സ്ഥലത്തെത്തി.
മരങ്ങള്‍ മുറിച്ചുനീക്കിയശേഷം ലോറിയുടെ കാബിന് പൊളിച്ചാണ് യുവാവിന്റെ മൃതദേഹം പുറത്തെടുത്തത്.
-
india1 day ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
kerala3 days ago
കൊച്ചിയില്‍ പരിപാടിക്കിടെ കമ്മ്യൂണിറ്റി ഹാളിലെ സീലിങ് തകര്‍ന്നുവീണു; നാല് കുട്ടികള്‍ക്ക് പരിക്ക്
-
kerala3 days ago
വയനാട്ടില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവം; പ്രതിക്കെതിരെ പോക്സോ കേസ്
-
News3 days ago
ലിവര്‍പൂള്‍ എഫസി വിജയാഘോഷ പരിപാടിക്കിടെ ആള്‍ക്കൂട്ടത്തിന് നേരെ കാര്‍ പാഞ്ഞുകയറി; അന്‍പതോളം പേര്‍ക്ക് പരിക്ക്
-
kerala3 days ago
സംസ്ഥാനത്ത് പെരുമഴയില്‍ വന്‍ നാശനഷ്ടം ; 14 ക്യാമ്പുകള്‍ തുറന്നു
-
india2 days ago
വനിതാ ഗുസ്തി താരങ്ങൾക്കെതിരായ ലൈംഗികാതിക്രമക്കേസ്: ബ്രിജ് ഭൂഷൺ സിംഗിനെതിരായ പോക്സോ കേസ് അവസാനിപ്പിച്ച് ഹൈക്കോടതി
-
kerala2 days ago
കാസര്‍കോട് ദേശീയപാതയില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു
-
News3 days ago
ഗസ്സയിലെ വെടിനിര്‍ത്തല്‍; യുഎസ് നിര്‍ദേശം ഹമാസ് അംഗീകരിച്ചതായി റിപ്പോര്‍ട്ട്