Connect with us

kerala

മഴ പെയ്താല്‍ വെള്ളം കയറും, പുറത്തിറങ്ങിയാല്‍ പട്ടി കടിക്കും; പരിഹസിച്ച് ഹൈക്കോടതി

കൊച്ചിയിലെ വെള്ളക്കെട്ടിനെയും തെരുവുനായ ശല്യത്തെയും പരാമര്‍ശിച്ചായിരുന്നു കോടതിയുടെ പ്രതികരണം.

Published

on

കൊച്ചി: കൊച്ചിയില്‍ മഴ പെയ്താല്‍ വെള്ളം കയറും പുറത്തിറങ്ങിയാല്‍ പട്ടി കടിക്കുമെന്ന അവസ്ഥയാണെന്നും പരിഹസിച്ച് ഹൈക്കോടതി. ജില്ലയിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ചപ്പോഴാണ് കോടതിയുടെ പരിഹാസം. കൊച്ചിയിലെ വെള്ളക്കെട്ടിനെയും തെരുവുനായ ശല്യത്തെയും പരാമര്‍ശിച്ചായിരുന്നു കോടതിയുടെ പ്രതികരണം.

കോര്‍പ്പറേഷന്റെ ലാഘവമാണ് വെള്ളക്കെട്ടിനു കാരണം. അഴുക്കുചാലുകള്‍ നിശ്ചിത ഇടവേളകളില്‍ വൃത്തിയാക്കിയാല്‍ ഒരു പരിധിയിലധികം പ്രശ്‌നം പരിഹരിക്കാനാകും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്ഥാപനമായി കോര്‍പ്പറേഷന്‍ മാറണമെന്നും കോടതി അഭിപ്രായപ്പെട്ടു.

ആലുവ-പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ വീണ് ഒരാള്‍ മരിച്ച സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി ഹൈക്കോടതി. റോഡ് കുഴിയാക്കി ഇടാനാണെങ്കില്‍ നമുക്ക് എന്തിനാണ് പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയര്‍മാരെന്് കേസ് പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. ആലുവ-പെരുമ്പാവൂര്‍ റോഡിന്റെ എഞ്ചിനിയര്‍ കോടതിയില്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം, ആലുവ-പെരുമ്പാവൂര്‍ റോഡ് രണ്ടാഴ്ചക്കകം നന്നാക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

 

kerala

ഇ.പി ഉള്ളകാര്യം സത്യസന്ധമായി പറഞ്ഞു: പി.കെ ബഷീര്‍ എം.എല്‍.എ

സി.പി.എമ്മില്‍ എന്നും വിവാദമാണെന്നും ഇ പി ജയരാജന്‍ ഉള്ള കാര്യം സത്യസന്ധമായി പറയുകയാണ് ചെയ്തതെന്നുമാണ് പി കെ ബഷീര്‍ പ്രതികരിച്ചത്.

Published

on

സി.പി.എം നേതാവ് ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ പ്രതികരണവുമായി മുസ്‌ലിം ലീഗ് നേതാവ് പി.കെ ബഷീര്‍ എംഎല്‍എ. സി.പി.എമ്മില്‍ എന്നും വിവാദമാണെന്നും ഇ പി ജയരാജന്‍ ഉള്ള കാര്യം സത്യസന്ധമായി പറയുകയാണ് ചെയ്തതെന്നും പി.കെ ബഷീര്‍  കൂട്ടിച്ചേര്‍ത്തു.

‘ഇന്നത്തെ ദിവസം പുസ്തക വിവരം പുറത്തു വന്നതില്‍ എല്ലാവര്‍ക്കും പങ്ക് ഉണ്ടാകും. ഇ.പി അന്‍വര്‍ കോംബോ ഒന്നും ഉണ്ടാവില്ല. അങ്ങനെ ഒരു മണ്ടത്തരം ഇപി ചെയ്യില്ല’, പി കെ ബഷീര്‍ പറഞ്ഞു. അതേസമയം ആറ് ലക്ഷത്തിനു മുകളില്‍ പ്രിയങ്ക ഗാന്ധിക്ക് ഭൂരിപക്ഷം ഉണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു. മറ്റു പാര്‍ട്ടികളില്‍ ഉള്ളവര്‍ പോലും വോട്ട് ചെയ്യും. പ്രായഭേദമന്യേ പ്രിയങ്കക്ക് എല്ലാവര്‍ക്കും ഇടയില്‍ സ്വീകാര്യതയുണ്ട്. പോളിങ് ശതമാനം കുറയാന്‍ സാധ്യതയില്ല, എല്ലായിടത്തും നല്ല തിരക്കാണെന്നും പികെ ബഷീര്‍ എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

‘നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു’: പ്രിയങ്ക ​ഗാന്ധി

എല്ലാവരും അവരുടെ ജനാധിപത്യ അവകാശം വിനിയോഗിക്കുകയും വോട്ട് ചെയ്യുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

Published

on

വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പുരോഗമിക്കവെ പ്രതികരണവുമായി യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി. സ്നേഹവും വാത്സല്യവും തിരികെ നൽകാൻ വയനാട്ടുകാർ അവസരം നൽകുമെന്നാണ് പ്രതീക്ഷയെന്ന് പ്രിയങ്ക ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.

സ്നേഹവും വാത്സല്യവും തിരികെ നൽകാനും അവർക്കു വേണ്ടി പ്രവർത്തിക്കാനും പ്രതിനിധിയാകാനും അവസരം നൽകുമെന്നാണ് തന്‍റെ പ്രതീക്ഷ. എല്ലാവരും അവരുടെ ജനാധിപത്യ അവകാശം വിനിയോഗിക്കുകയും വോട്ട് ചെയ്യുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ആളുകൾ വോട്ട് ചെയ്യുന്നത് നല്ല കാര്യമാണ്. ഭരണഘടന ജനങ്ങൾക്ക് നൽകിയ ഏറ്റവും വലിയ ശക്തി വോട്ട് ആണെന്നും അത് നന്നായി ഉപയോഗിക്കണമെന്നും പ്രിയങ്ക ഗാന്ധി അഭ്യർഥിച്ചു. കൽപറ്റ സെന്‍റ് ജോസഫ് കോൺവെന്‍റ് സ്കൂളിലെ ബൂത്ത് സന്ദർശിച്ച പ്രിയങ്ക മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.

കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യം കൊണ്ട്​ വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പ് ദേശീയശ്രദ്ധ നേടിയിട്ടുണ്ട്. വയനാട്ടിൽ 14,71,742 വോട്ടര്‍മാരാണുള്ളത്. പ്രിയങ്ക ഗാന്ധി (യു.ഡി.എഫ്​), സത്യൻ ​മൊകേരി (എൽ.ഡി.എഫ്​), നവ്യ ഹരിദാസ്​ (എൻ.ഡി.എ) എന്നിവരുൾപ്പെടെ 16 പേരാണ് വയനാട്ടിൽ ജനവിധി തേടുന്നത്​.

Continue Reading

kerala

‘ഇ.പി ചോദ്യം ചെയുന്നത് പിണറായി വിജയനെ’; ഇത് തിരഞ്ഞെടുപ്പില്‍ ഗൗരവമായി ബാധിക്കുമെന്ന് ടി സിദ്ദിഖ്

പണ്ട് ടി പി ചന്ദ്രശേഖരന്‍ കൊലപാതകത്തില്‍ വി എസ് എടുത്ത നിലപാടാണ് ഇന്ന് ഇ പി ആവര്‍ത്തിക്കുന്നത്.

Published

on

പിണറായി വിജയനെയാണ് ഇ പി ജയരാജൻ ചോദ്യം ചെയ്യുന്നതെന്ന് ടി സിദ്ദിഖ് എംഎൽഎ. ഇത് തിരഞ്ഞെടുപ്പില്‍ ഗൗരവമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പണ്ട് ടി പി ചന്ദ്രശേഖരന്‍ കൊലപാതകത്തില്‍ വി എസ് എടുത്ത നിലപാടാണ് ഇന്ന് ഇ പി ആവര്‍ത്തിക്കുന്നത്. അന്ന് ടി പിയുടെ ഭാര്യയെ വി എസ് കണ്ടത് ആരും മറന്നിട്ടുണ്ടാകില്ല. പാര്‍ട്ടിക്കകത്തെ പുഴുക്കുത്തുകളെ കുറിച്ചാണ് ഇപി സംസാരിക്കുന്നത്. താത്ക്കാലിക രാഷ്ട്രീയ ലാഭത്തിനായി എടുക്കുന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധത പാര്‍ട്ടിക്കകത്തു നിന്ന് തന്നെ ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പി സരിനെ സ്ഥാനാര്‍ത്ഥിയാക്കിയത് ശരിയല്ലെന്ന് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗമാണ് പറയുന്നത്. ഇടതുപക്ഷത്തിന്റെ മനസ് എവിടെയാണെന്നാണ് ഇ പി പറഞ്ഞുവെക്കുന്നത്. താത്ക്കാലിക രാഷ്ട്രീയ ലാഭത്തിനായി എടുക്കുന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധത പാര്‍ട്ടിക്കകത്തു നിന്ന് തന്നെ ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ് ചെയ്യുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Continue Reading

Trending