Connect with us

kerala

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്;12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഈ ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പാണ് നല്‍കിയിട്ടുള്ളത്.

Published

on

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പിന്റെ ഭാഗമായി 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് മുന്നറിയിപ്പുള്ളത്.

ഈ ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പാണ് നല്‍കിയിട്ടുള്ളത്. 2025 ഏപ്രില്‍ 14,15 തീയതികളില്‍ കോട്ടയം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ, 2025 ഏപ്രില്‍ 14,15 തീയതികളില്‍ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. അതേസമയം, വയനാട്ടില്‍ വിവിധയിടങ്ങളില്‍ മഴയും കാറ്റുമാണ്. രണ്ടു മണിയോടെയാണ് വേനല്‍ മഴ ശക്തമായത്. കാലാവസ്ഥ വിഭാഗം കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായും പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

 

kerala

ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടാം തവണയും മരണം തേടിയെത്തിയ വ്യക്തിയായി താന്‍ മാറി; ജി വേണുഗോപാല്‍

ഇനി ഉടനെയൊന്നും താന്‍ മരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന ഒരു പത്ര സമ്മേളനം നടത്തണോ എന്ന് നിങ്ങള്‍ ഉപദേശിക്കണേ എന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ജി വേണുഗോപാല്‍ പറയുന്നു

Published

on

തിരുവനന്തപുരം: വ്യാജ മരണവാര്‍ത്തയില്‍ പ്രതികരണവുമായി പ്രശസ്ത ഗായകന്‍ ജി വേണുഗോപാല്‍. ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടാം തവണയും മരണം തേടിയെത്തിയ വ്യക്തിയായി താന്‍ മാറിയെന്നും ഇനി ഉടനെയൊന്നും താന്‍ മരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന ഒരു പത്ര സമ്മേളനം നടത്തണോ എന്ന് നിങ്ങള്‍ ഉപദേശിക്കണേ എന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ജി വേണുഗോപാല്‍ പറയുന്നു.

വേണുഗോപാല്‍ വ്യാജ മരണവാര്‍ത്ത പ്രചരിപ്പിച്ച വീഡിയോയുടെ സ്‌ക്രീന്‍ഷോട്ടും പങ്കുവെച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

അങ്ങനെ ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടാം പ്രാവശ്യവും മരണം തേടിയെത്തിയ ഭാഗ്യവാനായിരിക്കുന്നു ഈ ഞാന്‍??. ഇപ്പോള്‍, കാഷ്മീരിലെ സോന്‍മാര്‍ഗ്, ഗുല്‍മാര്‍ഗ്, പെഹല്‍ഗാം എന്നിവിടങ്ങളില്‍ ട്രെക്കിംഗും, മഞ്ഞ് മലകയറ്റവും എല്ലാം കഴിഞ്ഞ് ശ്രീനഗറില്‍ ഭാര്യയുമൊത്ത് തിരിച്ചെത്തിയപ്പോഴാണ് ഈയൊരു വാര്‍ത്ത എന്റെ മോഡല്‍ സ്‌കൂള്‍ ഗ്രൂപ്പിലെ സുഹൃത്തുക്കള്‍ ‘ ഇങ്ങനെ നീ ഇടയ്ക്കിടയ്ക്ക് ചത്താല്‍ ഞങ്ങളെന്തോന്ന് ചെയ്യുമെടേയ്….’ എന്ന ശീര്‍ഷകത്തോടെ അയച്ച് തന്നത്.

ഇനി ഞാന്‍ ഉടനെയൊന്നും മരിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നൊരു പത്ര സമ്മേളനം നടത്തണോ എന്ന് നിങ്ങള്‍ ഉപദേശിക്കണേ….?????? VG.

 

Continue Reading

kerala

ലഹരിക്കേസ്; നിയമനടപടികളുമായി സഹകരിക്കുമെന്ന്  വിന്‍സി അലോഷ്യസ്

ഷൈന്‍ ടോം ചാക്കോ അറസ്റ്റിലായത് സിനിമയെ മോശമായി ബാധിക്കുമെന്നും തിരക്കഥാകൃത്ത് റെജിന്‍ എസ് ബാബു മാധ്യമങ്ങളോട് പറഞ്ഞു

Published

on

ലഹരിക്കേസില്‍ നിയമനടപടികളുമായി സഹകരിക്കുമെന്ന് നടി വിന്‍സി അലോഷ്യസ്. അതേസമയം, ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി(ഐസിസി)ക്ക് മുന്നില്‍ വിന്‍സി ഒരു പരാതിയും നല്‍കിയിരുന്നില്ലെന്നും അണിയറ പ്രവര്‍ത്തകരില്‍ ആര്‍ക്കും ഇങ്ങനൊരു പ്രശ്‌നം അറിയില്ലായിരുന്നുവെന്നും സൂത്രവാക്യം സിനിമ സംവിധായകന്‍ യൂജിന്‍ ജോസ് ചിറമ്മല്‍ പറഞ്ഞു.

ഒരു ചീഫ് ടെക്നീഷ്യന്‍മാരും വിഷയം അറിഞ്ഞിരുന്നില്ല. സിനിമയെ മോശമായി ബാധിക്കാതിരിക്കാനായിരിക്കാം വിന്‍സി അപ്പോള്‍ പരാതി ഉന്നയിക്കാതിരുന്നത്. ഷൈന്‍ ടോം ചാക്കോ അറസ്റ്റിലായത് സിനിമയെ മോശമായി ബാധിക്കുമെന്നും തിരക്കഥാകൃത്ത് റെജിന്‍ എസ് ബാബു മാധ്യമങ്ങളോട് പറഞ്ഞു.

പരാതി നല്‍കാതെ എങ്ങനെ പ്രശ്‌നം അറിയും, എങ്ങനെ നടപടി സ്വീകരിക്കുമെന്ന് നിര്‍മാതാവ് ശ്രീകാന്ത് കന്ദ്രഗുലയുടെ പ്രതികരണം. പരാതി ഉയര്‍ന്നപ്പോള്‍ മുതല്‍ വിന്‍സിയുമായി ബന്ധപ്പെട്ടിരുന്നു.വിന്‍സി യുടെ തുറന്നു പറച്ചിലിനെ സ്വാഗതം ചെയ്യുന്നു. സെറ്റില്‍ ആര്‍ക്കും പ്രശ്‌നത്തെ പറ്റി അറിയില്ലായിരുന്നു. അറിയാമായിരുന്നു എന്ന പരാമര്‍ശത്തില്‍ വിന്‍സി വ്യക്തത വരുത്തണമെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

ലഹരിക്കേസ്; ഷൈനിനെതിരെ അമ്മ ഉടന്‍ നടപടിയെടുക്കില്ല; ഫിലിം ചേംബര്‍ അടിയന്തിര യോഗം നാളെ

ജൂണില്‍ ചേരുന്ന യോഗത്തിലായിരിക്കും നടപടി ചര്‍ച്ച ഉണ്ടാകുക.

Published

on

ലഹരിക്കേസില്‍ ജാമ്യത്തിലിറങ്ങിയ നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ താര സംഘടനയായ അമ്മ ഉടന്‍ നടപടിയെടുക്കില്ല. ജൂണില്‍ ചേരുന്ന യോഗത്തിലായിരിക്കും നടപടി ചര്‍ച്ച ഉണ്ടാകുക. കേസുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്ന മൂന്നംഗ സമിതി ഉടന്‍ റിപ്പോര്‍ട്ട് നല്‍കും. ഫിലിം ചേംബറിന്റെ അടിയന്തര യോഗം നാളെ കൊച്ചിയില്‍ ചേരും.

ഷൈന്‍ ടോം ചാക്കോയോട് വീണ്ടും ചോദ്യം ചെയ്യലിനായി ഏപ്രില്‍ 22ന് ഹാജരാകാന്‍ പോലീസ് നോട്ടീസ് നല്‍കി. ഇതിന് മുമ്പായി അന്വേഷണസംഘം യോഗം ചേര്‍ന്ന് കേസിലെ അന്വേഷണ പുരോഗതി വിലയിരുത്തും. ഷൈനിന്റെ മൊബൈല്‍ ഫോണ്‍ കോളുകളുടെ വിശദാംശങ്ങളും ഹോട്ടല്‍ മുറിയില്‍ താമസിച്ചിരുന്നപ്പോള്‍ കാണാനെത്തിയവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. ഷൈന് ഹോട്ടലില്‍ നിന്നും രക്ഷപ്പെടാന്‍ വാഹനം എത്തിച്ചത് ആരാണെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Continue Reading

Trending