Connect with us

News

ഹിസ്ബുല്ല തലവൻ ഹസൻ നസ്റുല്ല കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഹിസ്ബുല്ല

ഇന്നലെ ലബനാന്‍ തലസ്ഥാനമായ ബെയ്‌റൂത്തിലുണ്ടായ ആക്രമണത്തിലാണ് നസ്‌റുല്ല കൊല്ലപ്പെട്ടത്.

Published

on

ഹിസ്ബുല്ല തലവന്‍ സയ്യിദ് ഹസന്‍ നസ്‌റുല്ല ഇസ്രാഈല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇന്നലെ ലബനാന്‍ തലസ്ഥാനമായ ബെയ്‌റൂത്തിലുണ്ടായ ആക്രമണത്തിലാണ് നസ്‌റുല്ല കൊല്ലപ്പെട്ടത്.

ഹിസ്ബുല്ലയുടെ ആസ്ഥാനത്തിന് നേരെ ആക്രമണം നടത്തുകയായിരുന്നുവെന്ന് ഇസ്രായേല്‍ അറിയിച്ചു. മരണവിവരം ഹിസ്ബുല്ല സ്ഥിരീകരിച്ചു. ഹിസ്ബുല്ലയുടെ മറ്റൊരു നേതാവായ അലി കരാകിയും കൊല്ലപ്പെട്ടതായി ഇസ്രാഈലി സൈനിക വക്താവ് അവിചായ് അഡ്രായീ പറഞ്ഞു.

ഇറാന്‍ പിന്തുണയുള്ള രാഷ്ട്രീയ പാര്‍ട്ടിയും സായുധ വിഭാഗവുമായ ഹിസ്ബുല്ലയുടെ സെക്രട്ടറി ജനറലാണ് ഹസന്‍ നസ്‌റുല്ല. കഴിഞ്ഞ 32 വര്‍ഷമായി അദ്ദേഹമാണ് സംഘടനയെ നയിക്കുന്നത്. 1992 ഫെബ്രുവരിയിലാണ് ഇദ്ദേഹം ചുമതലയേല്‍ക്കുന്നത്.

kerala

സംസ്ഥാന കമ്മിറ്റിയില്‍ മുഖ്യമന്ത്രിക്കെതിരേ രൂക്ഷവിമര്‍ശനം, ചോദ്യങ്ങളില്‍ നിന്ന് സംരക്ഷിച്ച് എം.വി ഗോവിന്ദന്‍

സി.പി.എമ്മിന്റെ നേതൃയോഗങ്ങള്‍ നടന്നുവരവെയാണ് മുഖ്യമന്ത്രിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് വീണ്ടും വിമര്‍ശനമുയരുന്നത് എന്നതാണ് ശ്രദ്ധേയം.

Published

on

സി.പി.എം സംസ്ഥാന കമ്മിറ്റിയില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനം. പി.ആര്‍ ഏജന്‍സി വിവാദത്തില്‍ നേതാക്കള്‍ മുഖ്യമന്ത്രിയോട് മറുപടി ആവശ്യപ്പെട്ടുവെന്നാണ് വിവരം. എന്നാല്‍ വിമര്‍ശനങ്ങളില്‍ നിന്ന് മുഖ്യമന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ സ്വീകരിച്ചത്. സി.പി.എമ്മിന്റെ നേതൃയോഗങ്ങള്‍ നടന്നുവരവെയാണ് മുഖ്യമന്ത്രിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് വീണ്ടും വിമര്‍ശനമുയരുന്നത് എന്നതാണ് ശ്രദ്ധേയം.

സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റും സംസ്ഥാന കമ്മിറ്റി യോഗങ്ങളും നടന്നുവരികയാണ്. ഇതില്‍ സംസ്ഥാന കമ്മിറ്റി യോഗത്തിനിടെയാണ് കൊച്ചിയില്‍ നിന്നുള്ള നേതാക്കളിലൊരാള്‍ പി.ആര്‍. ഏജന്‍സി വിവാദം എടുത്തിട്ടത്. വിവാദത്തില്‍ പാര്‍ട്ടിയോട് മുഖ്യമന്ത്രിക്കെന്താണ് പറയാനുള്ളത്, വിവാദം പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയിട്ടുണ്ടോ എന്നുള്ള ചോദ്യങ്ങള്‍ ഉന്നയിച്ചു. ഇതിന് പുറമെ അടിക്കടി വിവാദങ്ങളുണ്ടാകുന്നത് പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കുന്നുവെന്ന അഭിപ്രായവും പങ്കുവെച്ചു. എന്നാല്‍ ആ കാര്യങ്ങളിലെല്ലാം മുഖ്യമന്ത്രി മുമ്പ് വിശദീകരണം നല്‍കിയതാണെന്നും ഇത്തരം കാര്യങ്ങളിലേക്ക് പോകേണ്ടതില്ല എന്നുള്ള തരത്തില്‍ പ്രതികരിച്ച് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മുഖ്യമന്ത്രിക്ക് സംരക്ഷണമൊരുക്കി.

ഇതിന് ശേഷം അടുത്ത തിരഞ്ഞെടുപ്പുകളേക്കുറിച്ചാണ് സംസ്ഥാന കമ്മിറ്റിയില്‍ ചര്‍ച്ച നടന്നത്. പാലാക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകളില്‍ ശ്രദ്ധകേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ചര്‍ച്ചയില്‍ വന്നത്. ഇതനുസരിച്ച് വിവാദങ്ങളേക്കുറിച്ച് വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിച്ച് ജനങ്ങളോട് കാര്യങ്ങള്‍ പറയാനാണ് സി.പി.എം.

സംസ്ഥാന കമ്മിറ്റിയില്‍ തീരുമാനമുണ്ടായത്. ഈ മാസം 15 മുതല്‍ അടുത്ത മാസം 15 വരെ ഒരുമാസം നീണ്ടുനില്‍ക്കുന്ന വിശദീകരണ യോഗങ്ങളാണ് സംഘടിപ്പിക്കുക. ഇതില്‍ കേന്ദ്രസര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളും ഉള്‍ക്കൊള്ളിക്കും. വര്‍ത്തമാനകാല സ്ഥിതിയും പാര്‍ട്ടിയുടെ സമീപനവും എന്ന പേരിലാകും വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിക്കുക.

Continue Reading

kerala

ചോദ്യം ചെയ്യലിന് ഹാജരാകാൻ സന്നദ്ധത അറിയിച്ച് സിദ്ദിഖ്; അന്വേഷണ സംഘത്തിന് കത്തയച്ചു

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എസ് ഐ ടി നോട്ടീസ് അയക്കാത്ത സാഹചര്യത്തിലാണ് നടന്റെ നീക്കം. 

Published

on

ബലാത്സംഗ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സന്നദ്ധത അറിയിച്ച് നടൻ സിദ്ദിഖ്. പ്രത്യേക അന്വേഷണ സംഘത്തിന് സിദ്ദിഖ് കത്തയച്ച്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എസ് ഐ ടി നോട്ടീസ് അയക്കാത്ത സാഹചര്യത്തിലാണ് നടന്റെ നീക്കം.

ബലാത്സംഗ കേസില്‍ നേരിട്ട് ഹാജരാകാമെന്ന് ഈമെയില്‍ വഴിയാണ് നടന്‍ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും എന്നതായിരുന്നു സിദ്ദിഖിന്റെ നിലപാട്. ഇപ്പോള്‍ അത് ഔദ്യോഗികമായി രേഖാമൂലം എസ്‌ഐടിഎയെ നടന്‍ അറിയിച്ചിരിക്കുകയാണ്.

സുപ്രീം കോടതിയുടെ പരിഗണനയിൽ മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കുന്നതിനാൽ നോട്ടീസ് നൽകുന്നതിൽ പൊലീസ് തീരുമാനമെടുത്തിരുന്നില്ല.ഈ സാഹചര്യത്തിലാണ് ഹാജരാകാൻ തയാറാണെന്ന് സിദ്ദിഖ് തന്നെ ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

Continue Reading

india

മറാത്തകൾക്കുള്ള സംവരണം കേന്ദ്രം 75 ശതമാനമായി ഉയർത്തണം -ശരദ് പവാർ

നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ചൂടുപിടിക്കുന്ന മറാത്ത സംവരണ തർക്കം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് സാംഗ്ലിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പവാർ.

Published

on

മറാത്തകൾക്ക് വിദ്യാഭ്യാസത്തിലും സർക്കാർ ജോലികളിലും സംവരണം വർധിപ്പിക്കുന്നതിന് ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന്മേൽ സമ്മർദം ചെലുത്തി നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എസ്.പി) തലവൻ ശരദ് പവാർ. മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ശരദ് പവാറിന്റെ പരാമർശം. നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ചൂടുപിടിക്കുന്ന മറാത്ത സംവരണ തർക്കം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് സാംഗ്ലിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പവാർ.

നിലവിൽ സുപ്രീം കോടതി 50 ശതമാനമായി ഉയർത്തിയ സംവരണ പരിധി 75 ശതമാനമായി ഉയർത്തണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. 1990-ൽ പട്ടികജാതി, പട്ടികവർഗ, പിന്നോക്ക വിഭാഗങ്ങൾക്കുള്ള സംവരണം 69 ശതമാനമായി ഉയർത്തിയ തമിഴ്‌നാടിനെ ചൂണ്ടിക്കാണിച്ച പവാർ, എന്തുകൊണ്ട് മഹാരാഷ്ട്രയ്ക്ക് അത് ചെയ്യാൻ കഴിയില്ലെന്ന് ചോദിച്ചു.

‘സംവരണ ക്വാട്ടയിലെ 50% പരിധി മറികടക്കാൻ ഒരു സർക്കാരിനും കഴിയില്ല എന്നതാണ് പ്രശ്നം. ഒരു സംസ്ഥാനത്തിന് കൂടുതൽ സംവരണം വേണമെങ്കിൽ പാർലമെൻ്റിൽ നിയമനിർമാണം നടത്തി മാറ്റങ്ങൾ വരുത്തേണ്ടിവരും, ‘ അദ്ദേഹം പറഞ്ഞു. എന്നാൽ, മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിനാണ് പവാർ വിഷയം ഉന്നയിക്കുന്നതെന്നും മുഖ്യമന്ത്രിയായിരിക്കെ പ്രശ്നം പരിഹരിക്കാൻ അദ്ദേഹം എന്താണ് ചെയ്തതെന്ന് വ്യക്തമാക്കണമെന്നും ശിവസേന ആവശ്യപ്പെട്ടു.

പവാറിൻ്റെ പ്രസ്താവനയെ വഞ്ചിത് ബഹുജൻ അഘാഡി നേതാവ് പ്രകാശ് അംബേദ്കർ വിമർശിച്ചു. ക്വാട്ട പരിധി 75% ആയി ഉയർത്തണമെന്ന ആവശ്യം പവാറിൻ്റെ ബുദ്ധിയില്ലായ്മയുടെ സൂചനയാണെന്നും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെയും കോൺഗ്രസിൻ്റെയും നേതാക്കൾ അടങ്ങുന്ന സഹകരണ മേഖലയ്ക്ക് എപ്പോൾ ക്വാട്ട ആനുകൂല്യം നൽകുമെന്നും അദ്ദേഹം ചോദിച്ചു.

‘ഇത് പവാറിന്റെ ബുദ്ധിയില്ലായ്മയാണ്. സംവരണം ഒരു വികസന പ്രശ്നമല്ല. ഇത് ഒരു സമൂഹത്തെ ഉന്നതിയിലേക്ക് എത്തിക്കുന്നതായാണ്,’ അംബേദ്കർ പറഞ്ഞു. 75% സംവരണം ആവശ്യപ്പെടുന്നത് പൗരന്മാർക്ക് സുരക്ഷിതമായ ജീവിതം നൽകാനുള്ള ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടുന്നതിന് തുല്യമാണെന്ന് അംബേദ്കർ പറഞ്ഞു.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിന് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുമ്പ് ഒ.ബി.സി വിഭാഗത്തിന് കീഴിലുള്ള സമുദായത്തിന് സംവരണം നൽകിയില്ലെങ്കിൽ അധികാരത്തിലുള്ളവരെ വെറുതെ വിടില്ലെന്ന് മറാത്ത ക്വാട്ട ആക്ടിവിസ്റ്റ് മനോജ് ജാരങ്കെ പറഞ്ഞു.

Continue Reading

Trending