Connect with us

News

ഇസ്രാഈൽ സൈനിക കേന്ദ്രത്തിന് നേരെ ഹിസ്ബുല്ല ആക്രമണം; നാലു സൈനികർ കൊല്ലപ്പെട്ടു, 61 പേർക്ക് പരിക്ക്

ആക്രമണത്തില്‍ ഏഴ് സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും ഐ.ഡി.എഫ് അറിയിച്ചു.

Published

on

വടക്കന്‍ ഇസ്രാഈലിലെ സൈനിക ക്യാമ്പിന് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ 4 സൈനികര്‍ കൊല്ലപ്പെട്ടു. 61പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇസ്രാഈല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐ.ഡി.എഫ്) അറിയിച്ചു. ടെല്‍ അവീവിന് വടക്കുള്ള ബിന്‍യാമിന പട്ടണത്തിന് സമീപമുള്ള സൈനിക ക്യാമ്പിന് നേരെയാണ് ഡ്രോണ്‍ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ഏഴ് സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും ഐ.ഡി.എഫ് അറിയിച്ചു.

ഡ്രോണ്‍ ആക്രമണത്തില്‍ പരിക്കേറ്റ 61 പേരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് ഇസ്രാഈല്‍ അധികൃതര്‍ അറിയിച്ചു.

പരിക്കേറ്റവരെ ആംബുലന്‍സിലും ഹെലിക്കോപ്റ്ററിലുമായി പ്രദേശത്തെ എട്ട് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇസ്രാഈലിനു നേരെയുണ്ടാകുന്ന ശക്തമായ ഡ്രോണ്‍ ആക്രമണങ്ങളില്‍ ഒന്നാണിത്. ബിന്‍യാമിനയിലെ ഇസ്രാഈലി സൈനിക പരിശീലന കേന്ദ്രം ലക്ഷ്യമാക്കി ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയതായി ഞായറാഴ്ച ഹിസ്ബുള്ള അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രാഈലി സൈനികര്‍ കൊല്ലപ്പെട്ടെന്ന വിവരം ഇസ്രാഈല്‍ പുറത്തുവിട്ടത്.

വ്യാഴാഴ്ച ഇസ്രാഈല്‍ ലെബനോനില്‍ നടത്തിയ വ്യോമാക്രമണത്തിനുള്ള തിരിച്ചടിയാണ് സൈനിക കേന്ദ്രത്തിലെ ഡ്രോണ്‍ ആക്രമണമെന്നാണ് ഹിസ്ബുല്ല അറിയിച്ചത്. ഈ ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. 117 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇസ്രാഈലിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ കണ്ണുവെട്ടിച്ചായിരുന്നു ഞായറാഴ്ചത്തെ ഹിസ്ബുല്ലയുടെ ആക്രമണം,

kerala

ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് ഉപതിരഞ്ഞെടുപ്പ് വിജയം; കെ.സുധാകരന്‍

ഈ ജനവിധി സിപിഎമ്മിന്റെയും ബിജെപിയുടെയും വര്‍ഗീയ പ്രചരണങ്ങള്‍ക്ക് ജനം നല്‍കിയ തിരിച്ചടി കൂടിയാണ്

Published

on

ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് പാലക്കാട്ടെ ജയമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. കോണ്‍ഗ്രസ് ബിജെപിയെ നിലംപരിശാക്കി.  ഉപതിരഞ്ഞെടുപ്പ് ഫലത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ജനരോഷം പ്രതിഫലിച്ചെന്നും കെ.സുധാകരന്‍ പറഞ്ഞു.  ഈ ജനവിധി സിപിഎമ്മിന്റെയും ബിജെപിയുടെയും വര്‍ഗീയ പ്രചരണങ്ങള്‍ക്ക് ജനം നല്‍കിയ തിരിച്ചടി കൂടിയാണ്.  യുഡിഎഫിന് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയും ലഭിച്ചു.

സിപിഎം വര്‍ഗീയ ആരോപണം ഉന്നയിക്കുന്നത് പരാജയത്തിലെ ജാള്യതയാണ്. അവര്‍ക്ക് തിരിച്ചടിയായത് സര്‍ക്കാരിനോടും സിപിഎമ്മിനോടുമുള്ള ജനങ്ങളുടെ വെറുപ്പാണ്. അത് മനസിലാക്കാതെ വെറുതെ കുറെ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് സിപിഎം.

പാലക്കാട് ബിജെപി തോറ്റതില്‍ സിപിഎം കടുത്ത നിരാശയിലാണ്. സിപിഎം നടപ്പാക്കാന്‍ ശ്രമിച്ചത് ബിജെപിയുടെ അജണ്ടകളാണ്.  ഉപതിരഞ്ഞെടുപ്പില്‍ അതിനുള്ള തിരിച്ചടി കിട്ടിയിട്ടും പാഠം പഠിക്കാന്‍ സിപിഎം തയ്യാറാകുന്നില്ല. വയനാടും പാലക്കാടും ചേലക്കരയിലും തീവ്ര കമ്യൂണിസ്റ്റുകളുടെയും വോട്ടുകള്‍ യുഡിഎഫിന് കിട്ടി.  പിണറായി സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരത്തിന്റെ വ്യാപ്തിയാണ് അത് സൂചിപ്പിക്കുന്നത്.

Continue Reading

Cricket

ബോര്‍ഡര്‍ ഗവാസ്‌കര്‍ ടെസ്റ്റ്; കോഹ്‌ലിക്ക് സെഞ്ച്വറി; ഇന്ത്യക്ക് മികച്ച ലീഡ്‌

100റൺസുമായി വിരാട് കോലിയും 38 റൺസുമായി നിതീഷ് കുമാർ റെഡ്‌ഡിയുമാണ് ക്രീസിൽ. 

Published

on

പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക്. ലീഡ് 500 കടന്ന് ഇന്ത്യ. നിലവിൽ ഇന്ത്യയ്ക്ക് 533 റൺസിന്റെ ലീഡ് ഉണ്ട്. 100റൺസുമായി വിരാട് കോലിയും 38 റൺസുമായി നിതീഷ് കുമാർ റെഡ്‌ഡിയുമാണ് ക്രീസിൽ.

കെ എല്‍ രാഹുല്‍, ദേവ്ദത്ത് പടിക്കല്‍, യശസ്വി ജയ്സ്വാള്‍, റിഷഭ് പന്ത്, ധ്രുവ് ജുറെല്‍,വാഷിംഗ്‌ടൺ സുന്ദർ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.ആദ്യ സെഷനില്‍ 77 റണ്‍സെടുത്ത കെ എല്‍ രാഹുലിന്‍റെ മാത്രം വിക്കറ്റ് നഷ്ടമായ ഇന്ത്യക്ക് രണ്ടാം സെഷനിലെ ആദ്യ പന്തില്‍ തന്നെ മലയാളി താരം ദേവ്ദത്ത് പടിക്കലിനെ(25) നഷ്ടമായിരുന്നു.

പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക്. ലീഡ് 500 കടന്ന് ഇന്ത്യ. നിലവിൽ ഇന്ത്യയ്ക്ക് 533 റൺസിന്റെ ലീഡ് ഉണ്ട്. 100റൺസുമായി വിരാട് കോലിയും 38 റൺസുമായി നിതീഷ് കുമാർ റെഡ്‌ഡിയുമാണ് ക്രീസിൽ.

കെ എല്‍ രാഹുല്‍, ദേവ്ദത്ത് പടിക്കല്‍, യശസ്വി ജയ്സ്വാള്‍, റിഷഭ് പന്ത്, ധ്രുവ് ജുറെല്‍,വാഷിംഗ്‌ടൺ സുന്ദർ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.ആദ്യ സെഷനില്‍ 77 റണ്‍സെടുത്ത കെ എല്‍ രാഹുലിന്‍റെ മാത്രം വിക്കറ്റ് നഷ്ടമായ ഇന്ത്യക്ക് രണ്ടാം സെഷനിലെ ആദ്യ പന്തില്‍ തന്നെ മലയാളി താരം ദേവ്ദത്ത് പടിക്കലിനെ(25) നഷ്ടമായിരുന്നു.

ജോഷ് ഹേസല്‍വുഡാണ് പടിക്കലിന സ്ലിപ്പില്‍ സ്റ്റീവ് സ്മിത്തിന്‍റെ കൈകളിലെത്തിച്ചത്. കോലിയും യശസ്വി ജയ്സ്വാളും ചേര്‍ന്ന് ഇന്ത്യയെ 300 കടത്തിയതിന് പിന്നാലെ 161 റണ്‍സെടുത്ത ജയ്സ്വാളിനെ മിച്ചല്‍ മാര്‍ഷ് പുറത്താക്കി.പിന്നീട് ഇന്ത്യക്ക് എട്ട് റണ്‍സ് കൂടി എടുക്കുന്നതിനിടെ റിഷഭ് പന്തിന്‍റെയും ധ്രുവ് ജുറെലിന്‍റെയും വിക്കറ്റുകള്‍ നഷ്ടമായി.

നേരത്തെ ആദ്യ സെഷനില്‍ 201 റണ്‍സിന്‍റെ ഓപ്പണിംഗ് കൂട്ടുകെട്ടിനൊടുവില്‍ കെ എല്‍ രാഹുലിനെ പുറത്താക്കിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഓസീസിന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. ഓസ്ട്രേലിയക്കായി സ്റ്റാര്‍ക്കും കമിന്‍സും മാര്‍ഷും ഹേസല്‍വുഡും ലിയോണും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

അതേസമയം സെഞ്ചുറി നേടിയതോടെ ഇന്ത്യൻ യുവതാരം യശസ്വി ജയ്സ്വാള്‍ സ്വന്തമാക്കിയത് ഒരുപിടി റെക്കോര്‍ഡുക‌ലാണ്. ഓസ്ട്രേലിയയിലെ തന്‍റെ അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടിയതിലൂടെ ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം ഇന്ത്യൻ താരമെന്ന റെക്കോര്‍ഡ് യശസ്വി സ്വന്തമാക്കി.

1968ല്‍ ബ്രിസ്ബേനില്‍ മോടാഗാൻഹള്ളി ജയ്‌സിംഹയും(101) 1977ല്‍ ബ്രിസ്ബേനില്‍ സുനില്‍ ഗവാസ്കറുമാണ്(113) ഓസ്ട്രേലിയയില്‍ അരങ്ങേറ്റ ടെസ്റ്റില്‍ ജയ്സ്വാളിന് മുമ്പ് സെഞ്ചുറി നേടിയിട്ടുള്ള ഇന്ത്യൻ താരങ്ങള്‍. പെര്‍ത്തില്‍ 2000നുശേഷം സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ ബാറ്ററുമാണ് ജയ്സ്വാള്‍. 2018ല്‍ വിരാട് കോലിയാണ് ഈ നൂറ്റാണ്ടില്‍ പെര്‍ത്തില്‍ സെഞ്ചുറി നേടിയ മറ്റൊരു ഇന്ത്യൻ താരം.

Continue Reading

kerala

പാലക്കാട്‌ ബിജെപിയിൽ പൊട്ടിത്തെറി; കൃഷ്ണകുമാർ പ്രവർത്തനശൈലി മാറ്റണമെന്ന് എൻ ശിവരാജൻ

സ്റ്റേജിൽ അല്ല അടിത്തട്ടിൽ പ്രവർത്തിക്കണമെന്നും ശിൽബന്ധികളോട് മാത്രമല്ല എല്ലാവരോടും ബന്ധം വേണമെന്നും അദേഹം പറഞ്ഞു. 

Published

on

പാലക്കാട്‌ ബിജെപിയിൽ പൊട്ടിത്തെറി. സി കൃഷ്ണകുമാർ പ്രവർത്തനശൈലി മാറ്റണമെന്ന് ദേശീയ നിർവാഹക സമിതി അംഗം എൻ ശിവരാജൻ പറഞ്ഞു. സ്റ്റേജിൽ അല്ല അടിത്തട്ടിൽ പ്രവർത്തിക്കണമെന്നും ശിൽബന്ധികളോട് മാത്രമല്ല എല്ലാവരോടും ബന്ധം വേണമെന്നും അദേഹം പറഞ്ഞു.

‘അധികാരത്തിന്റെ ഹുങ്ക് കാണിച്ചു ആളുകളെ ഭീഷണിപ്പെടുത്തി പ്രവർത്തിച്ചിട്ട് കാര്യമില്ല. കൺവെൻഷന് ശേഷം തന്നെ ഒരു യോഗത്തിൽ പോലും വിളിച്ചില്ല. പുറത്തുനിന്ന് വന്ന നേതാക്കൾക്ക് പ്രാദേശിക പ്രശ്നം മനസ്സിലായില്ല’ ശിവരാജൻ പറഞ്ഞു.

സുരേന്ദ്രൻ താൻ ഏറ്റവും ഇഷ്ടപ്പെട്ട കരുത്തുറ്റ നേതാവ്. സുരേന്ദ്രൻ പ്രസിഡന്റ്‌ സ്ഥാനത്ത് തുടരണം എന്നാണ് എന്റെ അഭിപ്രായം. സുരേന്ദ്രൻ നേതൃത്വം കൊടുത്തതുകൊണ്ടാണ് ഇത്രയെങ്കിലും രക്ഷപ്പെട്ടത്. സുരേന്ദ്രൻ മാറണം എന്ന് പറയുന്നവർ പാർട്ടി വിടുന്നതാണ് നല്ലതെന്നും അദേഹം പറഞ്ഞു.

പാലക്കാട്ടെ ബിജെപി തലപ്പത്താണ് മാറ്റങ്ങൾ വേണ്ടത്. ആർഎസ്എസ് ഇടപെട്ടതുകൊണ്ടാണ് ഇത്രയും ബൂത്തുകളിലെങ്കിലും ലീഡ് കിട്ടിയതെന്നും അദേഹം പറഞ്ഞു. അതേസമയം, ശോഭാ സുരേന്ദ്രൻ ആയിരുന്നുവെങ്കിൽ പാലക്കാട് വിജയിക്കുമായിരുന്നുവെന്നും പൊതു വോട്ടുകൾ കൂടി നേടിയെടുക്കാൻ ശോഭയ്ക്ക് കഴിയുമായിരുന്നുവെന്നും ശിവരാജൻ പറഞ്ഞു.

Continue Reading

Trending