Connect with us

News

ഇന്ത്യയുടെ സെമി ഫൈനല്‍ വഴി ഇങ്ങനെ

ലോകകപ്പ് ഗ്രൂപ്പ് രണ്ടില്‍ സെമി സാധ്യതകള്‍ ഏത് വഴി…? ഇന്ത്യ നാല് മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ സെമി ഫൈനലിന് തൊട്ടരികിലാണ്.

Published

on

അഡലെയ്ഡ്: ലോകകപ്പ് ഗ്രൂപ്പ് രണ്ടില്‍ സെമി സാധ്യതകള്‍ ഏത് വഴി…? ഇന്ത്യ നാല് മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ സെമി ഫൈനലിന് തൊട്ടരികിലാണ്. ആറ് പോയിന്റാണ് ടീമിന്. നെറ്റ് റണ്‍റേറ്റ് 0.730. ഒരു മല്‍സരം ഞായറാഴ്ച്ച ബാക്കി നില്‍ക്കുന്നു. ഈ മല്‍സരം ജയിച്ചാല്‍ ഇന്ത്യക്ക് പേടിക്കാനൊന്നുമില്ല. നേരിട്ട് സെമിയില്‍. അഥവാ ഈ മല്‍സരം മഴയില്‍ മുങ്ങിയാലും ഇന്ത്യ തന്നെ സെമിയില്‍. കാരണം ബംഗ്ലാദേശിനോ പാക്കിസ്താനോ ഇനി ഏഴ് പോയന്റില്‍ എത്താനാവില്ല. പക്ഷേ ഇന്ത്യ സിംബാബ്‌വെയോട് തോല്‍ക്കുകയും പാക്കിസ്താന്‍ അവരുടെ അവസാന രണ്ട് മല്‍സരങ്ങള്‍ ജയിക്കുകയും ദക്ഷിണാഫ്രിക്ക പാക്കിസ്താനോട് തോല്‍ക്കുകയും നെതര്‍ലന്‍ഡ്‌സിനെ കീഴ്‌പ്പെടുത്തുകയും ചെയ്താല്‍ ഇന്ത്യക്ക് പ്രശ്‌നമുണ്ട്. പോയന്റടിസ്ഥാനത്തില്‍ ദക്ഷിണാഫ്രിക്കയും നെറ്റ് റണ്‍റേറ്റില്‍ പാക്കിസ്താനും മുന്നില്‍ കയറും.

ദക്ഷിണാഫ്രിക്കക്കാണ് ഗ്രൂപ്പില്‍ വ്യക്തമായ സാധ്യത. രണ്ട് മല്‍സരങ്ങള്‍ ബാക്കിയുണ്ട്. നിലവില്‍ അവര്‍ക്ക് അഞ്ച് പോയിന്റുണ്ട്. ഇതില്‍ ഒരു മല്‍സരം ജയിച്ചാല്‍ തന്നെ സെമി ഉറപ്പിക്കാം. റണ്‍റേറ്ററിലും അവര്‍ ശക്തരാണ്. എന്നാല്‍ കളിക്കാനുള്ള രണ്ട് മല്‍സരങ്ങള്‍ തോറ്റാല്‍ ചിത്രം മാറും. അത്തരം സാഹചര്യത്തില്‍ ദക്ഷിണാഫ്രിക്കയുടെ സാധ്യത പാക്കിസ്താന്‍-ബംഗ്ലാദേശ് മല്‍സരം മഴയില്‍ ഒലിക്കണം. ഇന്ത്യയോട് ഇന്നലെ തോറ്റെങ്കിലും ബംഗ്ലാദേശിന്റെ സാധ്യത അവസാനിച്ചിട്ടില്ല. അവസാന മല്‍സരം പാക്കിസ്താനുമായാണ്. ഈ കളി ജയിക്കണം. പിന്നെ ദക്ഷിണാഫ്രിക്ക ഒരു മല്‍സരമെങ്കിലും തോല്‍ക്കാന്‍ കാത്തിരിക്കണം. അങ്ങനെ വന്നാല്‍ രണ്ട് പേര്‍ക്കും തുല്യ പോയിന്റാവും. എന്നാല്‍ റണ്‍റേറ്റില്‍ അവര്‍ പിറകിലാണ്. പാക്കിസ്താന് ഇനി രണ്ട മല്‍സരങ്ങള്‍. രണ്ടും ജയിച്ചാല്‍ ആറ് പോയിന്റ്. നെറ്റ് റണ്‍റേറ്റും പ്രശ്‌നമാണ്. പക്ഷേ അവസാന രണ്ട് മല്‍സരങ്ങളില്‍ വലിയ റണ്‍റേറ്റില്‍ വിജയിച്ചാല്‍ പ്രതീക്ഷയുണ്ട്. സിംബാബ്‌വെക്കും നെതര്‍ലന്‍ഡ്‌സിനും സാധ്യതകള്‍ തെല്ലുമില്ല.

kerala

കോതമംഗലത്ത് ആറുവയസ്സുകാരിയെ രണ്ടാനമ്മ കൊലപ്പെടുത്തിയ സംഭവം; പിന്നില്‍ ദുര്‍മന്ത്രവാദമെന്ന് സംശയം

നെല്ലിക്കുഴിയില്‍ താമസിക്കുന്ന യുപി സ്വദേശി അജാസ് ഖാന്റെ ആറുവയസ്സുള്ള മകളെ ഇന്നലെ രാവിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Published

on

കോതമംഗലത്ത് ആറുവയസ്സുകാരിയെ രണ്ടാനമ്മ കൊലപ്പെടുത്തിയ സംഭവത്തിനു പിന്നില്‍ ദുര്‍മന്ത്രവാദം സംശയിച്ച് പൊലീസ്.

നെല്ലിക്കുഴിയില്‍ താമസിക്കുന്ന യുപി സ്വദേശി അജാസ് ഖാന്റെ ആറുവയസ്സുള്ള മകളെ ഇന്നലെ രാവിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അജാസിന്റെ രണ്ടാം ഭാര്യ അനിഷയാണ് കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തല്‍. അജാസിന്റെ ആദ്യ ഭാര്യയിലുള്ള കുട്ടിയാണ് കൊല്ലപ്പെട്ട മുസ്‌കാന്‍.

അറസ്റ്റിലായ അനിഷയുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ട്. അനിഷയുടെ ഭര്‍ത്താവ് അജാസ് ഖാന്‍ പൊലീസ് കസ്റ്റഡിയില്‍ തുടരുകയാണ്. ആദ്യ വിവാഹത്തില്‍ അനിശക്കും ഒരു കുട്ടിയുണ്ട്. അടുത്തിടെ അനിഷ വീണ്ടും ഗര്‍ഭിണിയായിരുന്നു. എന്നാല്‍ ഒരു കുട്ടി കൂടിയായാല്‍ മുന്നോട്ടുള്ള ജീവിതത്തില്‍ മുസ്‌കാന്‍ തടസമാകുമെന്ന് കരുതിയാണ് കുഞ്ഞിനെ കൊന്നതെന്നാണ് അനിഷ ആദ്യം മൊഴി നല്‍കിയിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ ദുര്‍മന്ത്രവാദത്തിലേക്ക് എത്തിപ്പെടുന്ന വിവരങ്ങലാണ് പൊലീസിനു ലഭിച്ചത്.

രാത്രി ഉറങ്ങാന്‍ കിടന്ന കുട്ടിക്ക് അനക്കമില്ലെന്ന് അറിയിച്ച് വ്യാഴാഴ്ച രാവിലെ ആറരയോടെ അജാസ് ഖാന്‍ കുട്ടിയുമായി അയല്‍വാസികളെ സമീപിക്കുകയായിരുന്നു. പൊലീസും ശാസ്ത്രീയാന്വേഷണ വിഭാഗവും നടത്തിയ പരിശോധനയില്‍ കൊലപാതകമാണെന്ന സംശയം ഉയര്‍ന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് എറണാകുളം ഗവ. മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് സ്ഥിരീകരിച്ചത്. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Continue Reading

kerala

എസ്ഒജി കമാന്‍ഡോ വിനീതിന്റെ മരണം;അന്വേഷണ സംഘം കുടുംബത്തിന്റെ മൊഴിയെടുത്തു

അന്വേഷണ സംഘം നേരിട്ടെത്തിയാണ്‌ മൊഴിയെടുത്തത്

Published

on

മലപ്പുറം: അരീക്കോട് എസ്ഒജി ക്യാമ്പില്‍വെച്ച് ഹവില്‍ദാര്‍ വിനീത് സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണ സംഘം കുടുംബത്തിന്റെ മൊഴിയെടുത്തു. വയനാട് കോട്ടത്തറ തെക്കുംതറയിലെ വീട്ടില്‍ അന്വേഷണ സംഘം നേരിട്ടെത്തി വിനീതിന്റെ അച്ഛന്‍, അമ്മ, ഭാര്യ, ഭാര്യയുടെ മാതാപിതാക്കള്‍, സുഹൃത്ത് എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.

വിനീതിന്റെ ആത്മഹത്യക്ക് പിന്നില്‍ അസി. കമാന്‍ഡന്റ് അജിത്ത് ആണെന്ന് പറഞ്ഞ് സഹോദരന്‍ രംഗത്ത് എത്തിയിരുന്നു. അജിത്തിന് വ്യക്തി വൈരാഗ്യമുണ്ടായിരുന്നു എന്നും അജിത്ത് ഉപദ്രവിച്ചത് കൊണ്ടാണ് വിനീത് ജീവനൊടുക്കിയതെന്നും ബിപിന്‍ വെളിപ്പെടുത്തിയിരുന്നു. കടം കൊണ്ട് മരിക്കേണ്ട സാഹചര്യം വിനീതിനില്ല. എ സി അജിത്തിനെ മാറ്റി നിര്‍ത്തി അന്വേഷണം വേണമെന്നും ബിപിന്‍ ആവശ്യപ്പെട്ടിരുന്നു.

സായുധ പൊലീസ് ക്യാമ്പില്‍ വെച്ച് സ്വയം വെടിയുതിര്‍ത്താണ് വിനീത് ജീവനൊടുക്കിയത്. ശാരീരിക ക്ഷമത പരീക്ഷയില്‍ പരാജയപ്പെട്ടതാണ് വിനീതിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. എന്നാല്‍ വിനീത് ക്യാമ്പില്‍ മാനസിക പീഡനങ്ങള്‍ നേരിട്ടിരുന്നതായി സുഹൃത്തുക്കള്‍ക്ക് അയച്ച സന്ദേശത്തില്‍ നിന്ന് വ്യക്തമായിരുന്നു.

ഗര്‍ഭിണിയായ ഭാര്യയെ ശുശ്രൂഷിക്കാന്‍ അവധി നല്‍കാത്തതും വിനീതിന്റെ മരണത്തിന് കാരണമായെന്നാണ് നിഗമനം. മരിക്കുന്നതിന് മുന്‍പ് വിനീത് താന്‍ നേരിടുന്ന പ്രശ്‌നങ്ങളും മറ്റും സൂചിപ്പിച്ച് ബന്ധുവിന് ഒരു കുറിപ്പ് നല്‍കിയിരുന്നു. ഈ കുറിപ്പ് തന്റെ രണ്ട് സുഹൃത്തുക്കളെയും ട്രെയിനിങ്ങിന്റെ ചുമതലയുള്ള അജിത് കുമാര്‍ എന്ന ഉദ്യോഗസ്ഥനെയും കാണിക്കണമെന്ന് വിനീത് ആവശ്യപ്പെട്ടിരുന്നു.

 

Continue Reading

kerala

കട്ടപ്പന സഹകരണ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ജീവനൊടുക്കി

കട്ടപ്പന മുളങ്ങാശ്ശേരിയില്‍ സാബുവിനെ ആണ് ബാങ്കിന് മുന്നില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്

Published

on

ഇടുക്കി: കട്ടപ്പനയില്‍ സഹകരണ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ജീവനൊടുക്കി. കട്ടപ്പന മുളങ്ങാശ്ശേരിയില്‍ സാബുവിനെ ആണ് ബാങ്കിന് മുന്നില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്‍പില്‍ ആണ് ആത്മഹത്യ. നിക്ഷേപ തുക തിരികെ നല്‍കാന്‍ ആവശ്യപ്പെട്ട് സാബു ഇന്നലെ ബാങ്കില്‍ എത്തിയിരുന്നു. എന്നാല്‍ നിക്ഷേപ തുക തിരികെ കൊടുത്തില്ല. ഇതേതുടര്‍ന്നാണ് സാബു ആത്മഹത്യചെയ്തതെന്നാണ് വിവരം.

Continue Reading

Trending