Connect with us

News

ശക്തമായ ഇടിയും മിന്നലും, ഉച്ചയ്ക്ക് ശേഷം പെരുമഴ; തീവ്രമഴയോടെ തുലാവര്‍ഷം വരുന്നു

കാലവര്‍ഷത്തില്‍നിന്ന് തുലാവര്‍ഷത്തിലേക്കുള്ള മാറ്റമാണ് ഇപ്പോള്‍. അതിന്റെ ഭാഗമാണ് ഇപ്പോള്‍ പെയ്യുന്ന, തുലാവര്‍ഷത്തിന്റെ സ്വഭാവമുള്ള ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴ. 

Published

on

സംസ്ഥാനത്ത് അടുത്ത ഒരാഴ്ച ഇടിയും മിന്നലുമായി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാവിദഗ്ധര്‍. പലയിടത്തും ഇടിയും മിന്നലും ശക്തമായ മഴയും പെയ്യുന്നുണ്ടെങ്കിലും തുലാവര്‍ഷത്തിന്റെ (വടക്കുകിഴക്കന്‍ മണ്‍സൂണ്‍) തുടക്കമായിട്ടില്ല. കാലവര്‍ഷത്തില്‍നിന്ന് തുലാവര്‍ഷത്തിലേക്കുള്ള മാറ്റമാണ് ഇപ്പോള്‍. അതിന്റെ ഭാഗമാണ് ഇപ്പോള്‍ പെയ്യുന്ന, തുലാവര്‍ഷത്തിന്റെ സ്വഭാവമുള്ള ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴ.

കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ പലയിടത്തും ഞായറാഴ്ച ഉച്ചയ്ക്കുശേഷം പെരുമഴയായിരുന്നു. കണ്ണൂര്‍ വിമാനത്താവളത്തിനടുത്ത് ഒരുമണിക്കൂറിനിടെ 92 മി.മീ. മഴയാണു പെയ്തത്. മേഘവിസ്ഫോടനത്തിനു സമാനമായ മഴ എന്നാണ് കാലാവസ്ഥാവിദഗ്ധനും സംസ്ഥാന ദുരന്തനിവാരണ വിഭാഗം ഉദ്യോഗസ്ഥനുമായ രാജീവന്‍ എരിക്കുളം പറഞ്ഞത്. മഞ്ചേരിയിലും അതിശക്തമായ മഴയായിരുന്നു.

മലയോരമേഖലകളില്‍ ഒറ്റപ്പെട്ട തീവ്രമഴ പെയ്യാനുള്ള സാധ്യത കൂടുതലാണ്. മലയോരങ്ങളിലെ വിനോദസഞ്ചാര മേഖലകളിലും പുഴകളിലും പോകുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ശനിയാഴ്ച നിലമ്പൂരിനടുത്ത് വഴിക്കടവില്‍ ഒരുമണിക്കൂറിനുള്ളില്‍ 82 മി.മീ. മഴയാണു പെയ്തത്. മുണ്ടേരിയില്‍ 73 മി.മീറ്ററും. പൂക്കോട്ടുംപാടം ചേലോട്ട് അരമണിക്കൂറില്‍ 65 മി.മീ. മഴ പെയ്തു.

ഒക്ടോബര്‍ 15 ആകുമ്പോഴേയ്ക്ക് കാലവര്‍ഷം പൂര്‍ണമായി പിന്‍വാങ്ങും. ഒക്ടോബര്‍ ഇരുപതോടെയാണ് തുലാവര്‍ഷത്തിനു തുടക്കമാകാറുള്ളത്. അതോടെ കേരളം, തമിഴ്നാട്, പോണ്ടിച്ചേരി, തെക്കന്‍ കര്‍ണാടക, ആന്ധ്രാതീരങ്ങള്‍ എന്നിവിടങ്ങള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ വടക്കുകിഴക്കന്‍ മണ്‍സൂണ്‍ സീസണ്‍ തുടങ്ങും.

വരുംദിവസങ്ങളില്‍ തെക്കുകിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിനടുത്തായി ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷകര്‍ പറയുന്നു. അതിന്റെ സ്വഭാവത്തിനനുസരിച്ച് ചിലയിടങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

അവസാനദിവസങ്ങളിലേക്കെത്തിയ കാലവര്‍ഷത്തില്‍ ഇത്തവണ കേരളത്തിലെ ശരാശരിക്കണക്കനുസരിച്ച് 13 ശതമാനം കുറവാണുള്ളത്. തുലാവര്‍ഷത്തില്‍ കേരളത്തില്‍ ശരാശരി 492 മില്ലീമീറ്റര്‍ മഴയാണു ലഭിക്കാറുള്ളത്. കഴിഞ്ഞ വര്‍ഷം തുലാവര്‍ഷത്തില്‍ കൂടുതല്‍ മഴ ലഭിച്ചിരുന്നു. ഒക്ടോബര്‍ പകുതിമുതല്‍ ഡിസംബര്‍ വരെയുള്ള തുലാവര്‍ഷകാലത്ത് ഇക്കൊല്ലവും ശരാശരിയിലധികം മഴ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.

സീസണില്‍ മേഖലയിലാകെ 12 ശതമാനമെങ്കിലും മഴ കൂടുതലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. തുലാവര്‍ഷകാലത്ത് വടക്കന്‍ കേരളത്തെ അപേക്ഷിച്ച് മധ്യ തെക്കന്‍ കേരളത്തിലാണ് കൂടുതല്‍ മഴയുണ്ടാകാറുള്ളത്. എന്നാല്‍, ഇത്തവണ വടക്കന്‍ കേരളത്തിലും മഴയ്ക്ക് കുറവുണ്ടാകില്ലെന്നാണ് നിരീക്ഷണം.

kerala

സംസ്ഥാനത്ത് 62 ശതമാനം അധിക വേനല്‍ മഴ ലഭിച്ചതായി കണക്കുകള്‍

ഏറ്റവും കൂടുതല്‍ വേനല്‍ മഴ ലഭിച്ചത് കണ്ണൂര്‍ ജില്ലയിലാണ്

Published

on

സംസ്ഥാനത്ത് ഇത്തവണ 62 ശതമാനം അധിക വേനല്‍ മഴ ലഭിച്ചതായി കണക്കുകള്‍. മാര്‍ച്ച് ഒന്നു മുതല്‍ 19 വരെയുള്ള കാലയളവില്‍ 95.66 മില്ലീമീറ്റര്‍ മഴയാണ് കേരളം പ്രതീക്ഷിച്ചതെങ്കിലും 154 .7 (62 % ) മില്ലീമീറ്റര്‍ മഴ ലഭിച്ചു. ഏറ്റവും കൂടുതല്‍ വേനല്‍ മഴ ലഭിച്ചത് കണ്ണൂര്‍ ജില്ലയിലാണ്. 167 ശതമാനം അധിക മഴ ഇവിടെ പെയ്തു.

കോഴിക്കോട്, പാലക്കാട് ജില്ലകളിലും 100 ശതമാനത്തിലധികം അധിക മഴ ലഭിച്ചു. എന്നാല്‍, പ്രതീക്ഷിച്ചതിനേക്കാള്‍ ഏറ്റവും കുറവ് അധിക മഴ ലഭിച്ചത് ഇടുക്കി ജില്ലയിലാണ്. ആറ് ശതമാനം. കാസര്‍കോഡ്, എറണാകുളം, ആലപ്പുഴ, ഇടുക്കി ഒഴികെ എല്ലാ ജില്ലകളിലും 50 ശതമാനത്തിന് മുകളില്‍ അധിക മഴ പെയ്തു.

 

Continue Reading

kerala

പത്തനംതിട്ട കോന്നിയില്‍ വീടിനു തീ പിടിച്ച് ഒരാള്‍ വെന്തുമരിച്ചു

തീ അണക്കാനുള്ള ശ്രമം ഫയര്‍ഫോഴ്‌സ് തുടരുകയാണ്

Published

on

പത്തനംതിട്ട കോന്നിയില്‍ വീടിനു തീ പിടിച്ച് ഒരാള്‍ വെന്തുമരിച്ചു. കോന്നി ഇളകൊള്ളൂര്‍ ലക്ഷം വീട്ടില്‍ വനജയുടെ മകന്‍ മനോജ് ആണ് മരിച്ചത്. അപകടസമയം, വനജയും മകനും ഭര്‍ത്താവും വീട്ടില്‍ ഉണ്ടായിരുന്നു. വീട് പൂര്‍ണമായി കത്തി നശിച്ചു. അപകടകാരണം വ്യക്തമായിട്ടില്ല. നാട്ടുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് വനജയെയും ഭര്‍ത്താവിനെയും പുറത്തെത്തിക്കുന്നത്. പിന്നീട് ഫയര്‍ഫോഴ്സ് നടത്തിയ പരിശോധനയിലാണ് മകനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തീ അണക്കാനുള്ള ശ്രമം ഫയര്‍ഫോഴ്‌സ് തുടരുകയാണ്.

Continue Reading

News

ഈസ്റ്റര്‍ ദിനത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ

ഇന്ന് ആറ് മണി മുതല്‍ ഈസ്റ്റര്‍ ദിനത്തില്‍ അര്‍ധരാത്രിവരെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്

Published

on

ഈസ്റ്റര്‍ ദിനത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡമിര്‍ പുടിന്‍. അതാസമയം, വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തോട് യുക്രെയ്ന്‍ പ്രതികരിച്ചിട്ടില്ല. ഇന്ന് ആറ് മണി മുതല്‍ ഈസ്റ്റര്‍ ദിനത്തില്‍ അര്‍ധരാത്രിവരെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

റഷ്യയുടെ തീരുമാനം യുക്രെയ്ന്‍ പിന്തുടരുമെന്നാണ് പ്രതീക്ഷയെന്ന് പുടിന്‍ പറഞ്ഞു. യുക്രെയ്‌നിന്റെ വെടിനിര്‍ത്തല്‍ സമയത്തെ പ്രവര്‍ത്തനങ്ങള്‍ അതിന്റെ സമാധാന സന്നദ്ധത വെളിപ്പെടുത്തുമെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, യുക്രെയ്‌നിന്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായാല്‍ തിരിച്ചടിക്കാന്‍ തയാറാണെന്നും പുടിന്‍ അറിയിച്ചു. മാനുഷിക ആവശ്യങ്ങള്‍ക്കാണ് വെടിനിര്‍ത്തുന്നതെന്നും റഷ്യന്‍ സംയുക്ത സേനയുടെ സ്ഥിതി നിരീക്ഷിക്കുമെന്നും റഷ്യന്‍ പ്രതിരോധമന്ത്രാലയം ടെലിഗ്രാം സന്ദേശത്തില്‍ വ്യക്തമാക്കി.

Continue Reading

Trending