Connect with us

kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട് അലർട്ട്

ഇടുക്കി, തൃശൂർ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നൽകിയിരിക്കുന്നത്.

Published

on

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആറ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂർ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നൽകിയിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ, കാസർഗോഡ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. അടുത്ത മൂന്നു മണിക്കൂറിൽ തൃശൂർ ജില്ലയിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ആവശ്യമില്ലാത്ത യാത്രകള്‍ ഒഴിവാക്കി സുരക്ഷിത മേഖലകളില്‍ തുടരാന്‍ നിര്‍ദേശം നല്‍കി. കനത്ത മഴയെ തുടര്‍ന്ന് തൃശൂര്‍ നഗരത്തില്‍ പലയിടത്തും വെള്ളം കയറി. റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെടുകയും വീടുകളില്‍ വെള്ളം കയറുകയും ചെയ്തു.

തൃശൂീരില്‍ വെള്ളക്കെട്ട് ഉണ്ടായതിനെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പിനെതിരെ മേയര്‍ എം കെ വര്‍ഗീസ് രംഗത്തെത്തി. പിഡബ്ല്യുഡിയുടെ വീഴ്ചയില്‍ പഴി കേള്‍ക്കേണ്ടത് കോര്‍പ്പറേഷനെന്ന് മേയര്‍ കുറ്റപ്പെടുത്തി. കാനകളുടെ അറ്റകുറ്റപ്പണി നടത്താത്തത് മന്ത്രി മുഹമ്മദ് റിയാസിനെ അറിയിക്കുമെന്ന് മേയര്‍ പറഞ്ഞു.

അതിനിടെ കോഴിക്കോട് കക്കയത്ത് കനത്ത മഴയില് ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി. ഇരുപത്തിയെട്ടാം മൈലില്‍ ഉരുള്‍പൊട്ടി കോഴി ഫാം തകര്‍ന്നു. ഇരുപത്തിയേഴാം മൈലിന് സമീപം മണ്ണിടിഞ്ഞ് കല്ലും മരവും റോഡിലേക്ക് വീണു. ഇടുക്കി പൂച്ചപ്രയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ട് വീടുകള്‍ക്ക് കേടുപാടുണ്ടായി. ഏക്കര്‍ കണക്കിന് കൃഷി നശിക്കുകയും ചെയ്തു.

kerala

ഗര്‍ഭിണിയായ ഭാര്യക്ക് മുന്‍പില്‍ ആത്മഹത്യ ഭീഷണി മുഴക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുടുങ്ങി യുവാവ് മരിച്ചു

കയറി നിന്ന സ്റ്റൂള്‍ ഒടിഞ്ഞുവീണ് കയര്‍ മുറുകുകയായിരുന്നു.

Published

on

ഗര്‍ഭിണിയായ ഭാര്യക്ക് മുന്‍പില്‍ ആത്മഹത്യ ഭീഷണി മുഴക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുടുങ്ങി യുവാവ് മരിച്ചു. കണ്ണൂര്‍ തായെതെരു സ്വദേശി സിയാദാണ് മരിച്ചത്. ഭാര്യയുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പേടിപ്പിക്കാന്‍ കഴുത്തില്‍ കയറിടുകയായിരുന്നു. പിന്നാലെ കയറി നിന്ന സ്റ്റൂള്‍ ഒടിഞ്ഞുവീണ് കയര്‍ മുറുകുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയവര്‍ സിയാദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓട്ടോ െ്രെഡവറായ സിയാദ് രണ്ട് കുട്ടികളുടെ പിതാവാണ്.

Continue Reading

kerala

ഇനി മുതല്‍ കോടതിയിലെ വിവരങ്ങളും പുറത്തുവിടണം; ഉത്തരവിറക്കി വിവരാവകാശ കമ്മീഷന്‍

കോടതി നടപടികളുടെ രേഖകള്‍ ഒഴികെ മറ്റ് വിവരങ്ങള്‍ പുറത്തുവിടണമെന്നാണ് വിവരാവകാശ കമ്മീഷ്ണര്‍ ഡോ. എ അബ്ദുല്‍ ഹക്കീം ഉത്തരവ് ഇറക്കിയിരിക്കുന്നത്

Published

on

ഇനി മുതല്‍ കോടതിയിലെ വിവരങ്ങളും പുറത്തുവിടണമെന്ന് ഉത്തരവ് ഇറക്കി വിവരാവകാശ കമ്മീഷണര്‍. വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയാല്‍ സംസ്ഥാനത്തെ ചില കോടതികളില്‍ മറുപടി നല്‍കുന്നില്ല എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇടപെടല്‍. കോടതി നടപടികളുടെ രേഖകള്‍ ഒഴികെ മറ്റ് വിവരങ്ങള്‍ പുറത്തുവിടണമെന്നാണ് വിവരാവകാശ കമ്മീഷ്ണര്‍ ഡോ. എ അബ്ദുല്‍ ഹക്കീം ഉത്തരവ് ഇറക്കിയിരിക്കുന്നത്.

ആര്‍ടിഐ നിയമം 12 പ്രകാരം വിവരങ്ങള്‍ നിഷേധിക്കാന്‍ കഴിയില്ലെന്നും വിവരങ്ങള്‍ നിഷേധിക്കുന്നത് ശിക്ഷാര്‍ഹമെന്നും വിവരാവകാശ കമ്മീഷണര്‍ വ്യക്തമാക്കി.

Continue Reading

kerala

സംസ്ഥാനത്ത് മഴ കനക്കും; നാളെ 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിങ്കളാഴ്ച ഒമ്പത് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Published

on

സംസ്ഥാനത്ത് മഴ ശക്തമാകുന്നു. നാളെ അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. തിങ്കളാഴ്ച ഒമ്പത് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 20ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.

Continue Reading

Trending