Connect with us

india

ഡല്‍ഹിയില്‍ കനത്ത മഴ; റോഡുകള്‍ വെള്ളത്തിലായി

രാവിലെ മുതല്‍ വെള്ളക്കെട്ട് സംബന്ധിച്ച് 15 പരാതികള്‍ ലഭിച്ചതായി പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.

Published

on

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മഴയെ തുടര്‍ന്ന് റോഡുകള്‍ വെള്ളത്തിനടിയിലായി. രാവിലെ മുതല്‍ വെള്ളക്കെട്ട് സംബന്ധിച്ച് 15 പരാതികള്‍ ലഭിച്ചതായി പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. ഇന്നലെ ദില്ലിയിലെ ശക്തമായ മഴയെത്തുടര്‍ന്ന് പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. വെള്ളക്കെട്ടിനെ തുടര്‍ന്ന് ഗതാഗതതടസ്സവും ഉണ്ടായി.മണിക്കൂറുകളാണ് നിരവധി വാഹനങ്ങള്‍ നിരത്തില്‍ നിര്‍ത്തിയിവേണ്ടിവന്നത്. വെള്ളക്കെട്ട് ജനജീവിതത്തെ ദുരിതത്തിലാക്കിയിരിക്കുകയാണ്.കനത്ത മഴയില്‍ ഇതുവരെ മാത്രം പതിനഞ്ചോളം വീടുകള്‍ തകര്‍ന്നതായും ഒരാള്‍ മരിച്ചതായും ദില്ലി അഗ്‌നിശമന സേന അധികൃതര്‍ അറിയിച്ചു.

പകല്‍ സമയത്ത് കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നു. ഡല്‍ഹിയിലെ പ്രാഥമിക കാലാവസ്ഥാ കേന്ദ്രമായ സഫ്ദര്‍ജംഗ് ഒബ്‌സര്‍വേറ്ററിയില്‍ രാവിലെ 8.30നും 11.30നും ഇടയില്‍ 21.4 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി. റിഡ്ജ് ഒബ്‌സര്‍വേറ്ററിയില്‍ 36.4 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തിയതായി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രാജ്യത്തെ ഇന്റര്‍നെറ്റ് ചാര്‍ജുകള്‍ നിയന്ത്രിക്കണം; ഹരജി തള്ളി സുപ്രീം കോടതി

ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്

Published

on

രാജ്യത്തെ ഇന്റര്‍നെറ്റ് ചാര്‍ജുകള്‍ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി തള്ളി സുപ്രീം കോടതി. സ്വതന്ത വിപണി നിലനില്‍ക്കുന്ന ഇവിടെ ഉപഭോക്താക്കള്‍ക്ക് ഒന്നിലധികം സേവനങ്ങള്‍ ലഭ്യമായ മേഖലയാണിതെന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്.

ഇതൊരു സ്വതന്ത്ര വിപണിയാണെന്നും നിരവധി ഓപ്ഷനുകളുണ്ടെന്നും ബിഎസ്എന്‍എല്ലും എംടിഎന്‍എല്ലും ഇന്റര്‍നെറ്റ് നല്‍കുന്നുണ്ടെന്നും ബെഞ്ച് നിരീക്ഷിച്ചു. വിപണി വിഹിതത്തിന്റെ ഭൂരിഭാഗവും ജിയോയും റിലയന്‍സും നിയന്ത്രിക്കുന്നുണ്ടെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയെങ്കിലും കോടതി പരിഗണിച്ചില്ല. കാര്‍ട്ടലൈസേഷന്‍ ആണ് നിങ്ങളുടെ പ്രശ്നമെങ്കില്‍ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയെ സമീപിക്കാനും ബെഞ്ച് പറഞ്ഞു.

Continue Reading

india

ഡല്‍ഹി നിയമസഭ; 21 ആംആദ്മി എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്ത് സ്പീക്കര്‍

22ല്‍ ഇന്ന് സഭയില്‍ ഹാജരായ 21 പേരെയാണ് സ്പീക്കര്‍ വിജേന്ദര്‍ ഗുപ്ത മൂന്ന് ദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്തത്

Published

on

ഡല്‍ഹി നിയമസഭയില്‍ 21 ആംആദ്മി എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്ത് സ്പീക്കര്‍. 22ല്‍ ഇന്ന് സഭയില്‍ ഹാജരായ 21 പേരെയാണ് സ്പീക്കര്‍ വിജേന്ദര്‍ ഗുപ്ത മൂന്ന് ദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്തത്.

സിഎജി റിപ്പോര്‍ട്ടിനെതിരെ പ്രതിഷേധിച്ചതിനാണ് പ്രതിപക്ഷ എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്തത്. വന്‍ പ്രതിപക്ഷ ബഹളത്തിനിടയിലാണ് നിയമസഭയില്‍ മുഖ്യമന്ത്രി രേഖാ ഗുപ്ത സിഎജി റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. ലൈസന്‍സ് നല്‍കുന്ന പ്രക്രിയയില്‍ നിയമ ലംഘനങ്ങള്‍ നടന്നിരുന്നു. നയം രൂപീകരിക്കുന്നതിനുള്ള മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ രൂപീകരിച്ച വിദഗ്ധ സമിതിയുടെ ശിപാര്‍ശകള്‍ അന്നത്തെ ഉപമുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയുമായിരുന്ന മനീഷ് സിസോദിയ അവഗണിച്ചതായും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.

ലൈസന്‍സ് ഫീസ് ഇനത്തില്‍ എക്‌സൈസ് വകുപ്പിന് ഏകദേശം 890.15 കോടി രൂപയുടെ നഷ്ടമുണ്ടായി. മദ്യശാലകള്‍ തുറക്കുന്നതിന് സമയബന്ധിതമായി അനുമതി ലഭിക്കാത്തതിനാല്‍ ഇപ്പോള്‍ റദ്ദാക്കിയ മദ്യനയം 941.53 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാക്കി. കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ ലൈസന്‍സികള്‍ക്ക് ക്രമരഹിതമായ ഇളവുകള്‍ നല്‍കിയതുവഴി 144 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാക്കിയെന്നും പറയുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അംബേദ്കറിന്റെയും ഭഗത് സിംഗിന്റെയും ചിത്രങ്ങള്‍ മാറ്റിയതിനെതിരെയുള്ള റിപ്പോര്‍ട്ടിനെച്ചൊല്ലിയുള്ള ബഹളത്തെത്തുടര്‍ന്നുമാണ് പ്രതിപക്ഷ നേതാവ് അതിഷി ഉള്‍പ്പെടെയുള്ള എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്തത്. ബി.ആര്‍ അംബേദ്കറുടെ പൈതൃകത്തെ ബിജെപി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്ന് അതിഷി പറഞ്ഞു.

Continue Reading

india

സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി രോഗത്തിനുള്ള മരുന്നുവില കുറയ്ക്കണം; സുപ്രീം കോടതി

മരുന്നുവിലയ്ക്ക് സബ്സിഡി നല്‍കുന്നതിനുള്ള സാധ്യത പുനപരിശോധിക്കാനാണ് നിര്‍ദ്ദേശം

Published

on

രാജ്യത്ത് സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി രോഗത്തിനുള്ള മരുന്നുവില കുറയ്ക്കുന്നതില്‍ കേന്ദ്രം ചര്‍ച്ച നടത്തണമെന്ന് സുപ്രീം കോടതി.
നിര്‍മ്മാതാക്കളുമായി ചര്‍ച്ച നടത്താന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രിംകോടതി നിര്‍ദ്ദേശം നല്‍കി. മരുന്നുവിലയ്ക്ക് സബ്സിഡി നല്‍കുന്നതിനുള്ള സാധ്യത പുനപരിശോധിക്കാനാണ് നിര്‍ദ്ദേശം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. അതേ സമയം, എസ്എംഎ രോഗിക്ക് കേന്ദ്രം മരുന്ന് വാങ്ങി നല്‍കണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു.

Continue Reading

Trending