Connect with us

News

യു.എസില്‍ കനത്ത മഴയും വെള്ളപ്പൊക്കവും: കെന്റക്കിയില്‍ ഒരു മരണം

മറ്റൊരാളെ കാണാതായെന്നും റിപ്പോര്‍ട്ടുണ്ട്.

Published

on

തെക്കുകിഴക്കന്‍ യു.എസില്‍ കനത്ത മഴയും വെള്ളപ്പൊക്കവും. കെന്റക്കിയില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. ക്ലേ കൗണ്ടിയില്‍ വെള്ളപ്പൊക്കത്തില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തിയതായി പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. മറ്റൊരാളെ കാണാതായെന്നും റിപ്പോര്‍ട്ടുണ്ട്.

അതേസമയം ഗവര്‍ണര്‍ ആന്‍ഡി ബെഷിയര്‍ കെന്റക്കിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കനത്ത മഴയെ തുടര്‍ന്ന് നിരവധി കാറുകളും കെട്ടിടങ്ങളും വെള്ളത്തിനടിയിലകപ്പെട്ടു.

ടെന്നസി, അര്‍ക്കന്‍സാസ് എന്നിവക്കൊപ്പം രണ്ട് സംസ്ഥാനങ്ങളും വെള്ളപ്പൊക്ക മുന്നറിയിപ്പിലാണ്. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രദേശവാസികളോട് റോഡുകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നിര്‍ദേശം നല്‍കി.

വടക്കുകിഴക്കന്‍ ഭാഗങ്ങളില്‍ വാരാന്ത്യ മഞ്ഞുവീഴ്ചയും മിസിസിപ്പി താഴ്വരയിലെ ചുഴലിക്കാറ്റ് ഭീഷണിയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു.

കനത്ത മഴയും വെള്ളപ്പൊക്കവും കാരണം മണ്ണിടിച്ചിലിനെ തുടര്‍ന്ന് വെര്‍ജീനിയയിലെ റോഡുകള്‍ തടസ്സപ്പെട്ടു. പടിഞ്ഞാറന്‍ വിര്‍ജീനിയ ഗവര്‍ണര്‍ പാട്രിക് മോറിസെ കഴിഞ്ഞ ദിവസം രാത്രി തെക്കന്‍ കൗണ്ടികളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

 

india

ഓപ്പറേഷന്‍ സിന്ദൂര: രാജ്യത്തിന് ആത്മവിശ്വാസം നല്‍കുന്ന തിരിച്ചടി: വിഡി സതീശന്‍

Published

on

മലപ്പുറം: പഹൽ​ഗാം ഭീകരാക്രമണത്തിൽ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രാജ്യത്തിന് ആത്മവിശ്വാസം നൽകുന്ന പ്രതികരണം വേണം എന്ന് തന്നെയാണ് ഇന്ത്യൻ ജനതയുടെ ആഗ്രഹം എന്നും അദ്ദേഹം പറഞ്ഞു. ഭീകരാക്രമണത്തിൽ ചെറുത്ത് നിൽപ്പ് വേണമെന്നത് എല്ലാവരും ആഗ്രഹിച്ചിരുന്ന കാര്യമാണ്. വിഷയത്തിൽ കൂടുതൽ വിവരങ്ങൾ ലഭിച്ചാലെ പ്രതികരണം നടത്താൻ സാധിക്കൂവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കഴിഞ്ഞ മാസം ഏപ്രിൽ 22നായിരുന്നു പെഹൽ​ഗാം ഭീകരാക്രമണ നടന്നത്. ഇതിന് തിരിച്ചടിയെന്നോണമാണ് ഇന്ന് പുലർച്ചെ ഇന്ത്യൻ സൈന്യം പാകിസ്താൻ ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചത്. ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന് പേരിട്ട സൈനിക ആക്രമണത്തില്‍ പാക് അധീന കശ്മീരിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തായിരുന്നു ഇന്ത്യയുടെ തിരിച്ചടി.

ജയ്ഷെ ഇ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ ഭീകരകേന്ദ്രങ്ങൾ, പ്രധാനപ്പെട്ട പ്രസ്ഥാനങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് സേനകൾ ഓപ്പറേഷൻ നടത്തിയത്. കൃത്യതയുള്ള ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു ഓപ്പറേഷൻ. ഫ്രാൻസ് നിർമിത സ്കാൽപ് മിസൈലുകൾ, ക്രൂയിസ് മിസൈലുകൾ എന്നിവ ഇതിനായി സേനകൾ ഉപയോഗിച്ചു.

Continue Reading

india

‘ഈ മണ്ണിൽപ്പൊടിഞ്ഞ ഓരോ തുള്ളി ചോരക്കും രാജ്യം കണക്ക് പറയിക്കും’; രാഹുൽ മാങ്കൂട്ടത്തിൽ

Published

on

കോഴിക്കോട്: പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യൻ സേന നടത്തിയ ആക്രമണത്തിൽ പ്രതികരിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. ഈ മണ്ണിൽപ്പൊടിഞ്ഞ ഓരോ തുള്ളി ചോരക്കും നമ്മുടെ രാജ്യം കണക്ക് പറയിക്കുക തന്നെ ചെയ്യുമെന്ന് രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു. ഹിമാൻഷി എന്ന ഇന്ത്യയുടെ മകളുടെ നെറ്റിയിലെ സിന്ദൂരം മാഞ്ഞതിന്‍റെ പ്രതികാരം നമ്മൾ വീട്ടിയത് ആ ദൗത്യത്തിന് ഓപറേഷൻ സിന്ദൂർ എന്ന പേര് നൽകിയാണെന്നും എഫ്.ബി പോസ്റ്റിൽ രാഹുൽ ചൂണ്ടിക്കാട്ടി.

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

വിവാഹം കഴിഞ്ഞു കേവലം ആറ് ദിവസം മാത്രമായ ഹിമാൻഷി നർവാൾ തന്റെ പ്രിയ പാതിയും ഇന്ത്യൻ നാവിക സേന ഓഫീസറുമായ ലെഫ്റ്റ്നന്റ് വിനയ് നർവാളിന്റെ മൃതശരീരത്തിന് അരികിൽ ഇരുന്ന് പൊട്ടിക്കരയുന്ന ചിത്രം പെഹൽഗാമിലെ ഭീകരാക്രമണത്തിന്റെ ഏറ്റവും വേദനിപ്പിക്കുന്ന ഓർമ്മയായിരുന്നു.

ഹിമാൻഷി എന്ന ഇന്ത്യയുടെ മകളുടെ നെറ്റിയിലെ സിന്ദൂരം മാഞ്ഞതിന്റെ പ്രതികാരം നമ്മൾ വീട്ടിയത് ആ ദൗത്യത്തിന് ഓപ്പറേഷൻ സിന്ദൂർ എന്ന പേര് നല്കി മാത്രമല്ല..

പാക്കിസ്ഥാനിൽ കയറി നമ്മൾ ഭീകരരെ ആക്രമിച്ചതിന് ശേഷം നമ്മൾ ആ കണക്ക് വീട്ടി എന്ന് ലോകത്തോട് വിളിച്ചു പറയിച്ചത് രണ്ട് ധീര വനിതകളെ കൊണ്ടാണ്.

കേണൽ സോഫിയ ഖുറേഷിയും വിങ് കമാൻഡർ വ്യോമിക സിംഗും…

ഈ മണ്ണിൽപ്പൊടിഞ്ഞ ഓരോ തുള്ളി ചോരയ്ക്കും കണക്ക് പറയിക്കുക തന്നെ ചെയ്യും നമ്മുടെ രാജ്യം❤️

Continue Reading

india

മലയാളി യുവാവിനെ പുല്‍വാമയിലെ വനമേഖലയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Published

on

പാലക്കാട്: മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയായ യുവാവിനെ ജമ്മു കശ്മീരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരുവാന്‍തൊടി മുഹമ്മദ് ഷാനിബ് ആണ് മരിച്ചത്. 28 വയസ്സായിരുന്നു. അബ്ദുല്‍ സമദ് – ഹസീന ദമ്പതികളുടെ മകനാണ്. ചൊവ്വാഴ്ച രാത്രി ഗുല്‍മാര്‍ഗ് സ്റ്റേഷനില്‍ നിന്ന് വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ വിവരം അറിഞ്ഞത്.

ബംഗളൂരുവില്‍ വയറിങ് ജോലിക്കാരനായിരുന്നു ഷാനിബ്. ജോലിക്ക് പോവുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് പോയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. പുല്‍വാമയിലെ വനത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് പത്തുദിവസത്തോളം പഴക്കമുണ്ടായിരുന്നെന്ന് പൊലീസ് അറിയിച്ചു. ബംഗളൂരുവില്‍ ജോലി ചെയ്യുന്ന യുവാവ് എങ്ങനെ ജമ്മു കശ്മീരില്‍ എത്തിയെന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Continue Reading

Trending