Connect with us

kerala

സംസ്ഥാനത്ത് ഇന്നും കനത്ത മഴയും കാറ്റും ശക്തമായ ഇടിമിന്നലും: മൂന്ന് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്‌

ഒൻപത് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. കേന്ദ്ര കാലാവസ്ഥാ വകുപ്പ് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. ഈ ജില്ലകളിൽ അതിശക്തമായ മഴക്കോ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കോ സാധ്യതയുണ്ട്. ഒൻപത് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. തൃശ്ശൂർ, പാലക്കാട് ഒഴികെ യുള്ള ഒൻപത് ജില്ലകളിലാണ് യെല്ലോ അലേർട്ട്.

ആഗസ്റ്റ് 21 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കളമശ്ശേരി പോളിടെക്‌നിക് കേളേജ് കഞ്ചാവ് വേട്ട; ലഹരിക്കായി പണം നല്‍കിയ വിദ്യാര്‍ത്ഥികളെ പ്രതികളാക്കില്ല

നിലവില്‍ സാക്ഷികളാക്കാനാണ് തീരുമാനം.

Published

on

കളമശ്ശേരി പോളിടെക്‌നിക്ക് കോളേജ് ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയില്‍ കഞ്ചാവ് വാങ്ങാന്‍ പണം നല്‍കിയ വിദ്യാര്‍ത്ഥികളെ പ്രതികളാക്കില്ല. നിലവില്‍ സാക്ഷികളാക്കാനാണ് തീരുമാനം. പ്രതി അനുരാജിന് വിദ്യാര്‍ത്ഥികള്‍ പതിനാറായിരം രൂപയാണ് ഗൂഗിള്‍ പേ വഴി അയച്ചത്.
ഇഅതേസമയം പണമായും തുക കൈമാറിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടി കൂടുതല്‍ വ്യക്തത വരുത്തുന്നതിന് പ്രതികളെ ഇനിയും ചോദ്യം ചെയ്യാനാണ് തീരുമാനം.

കഞ്ചാവ് വേട്ടയുമായി ബന്ധപ്പെട്ട് സാങ്കേതിക സര്‍വകലാശാല വിഭാഗം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കോളേജ് ഹോസ്റ്റലിലേക്ക് പുറത്ത് നിന്ന് ആര്‍ക്കും എളുപ്പത്തില്‍ കയറാന്‍ സാധിക്കുമായിരുന്നു അന്വേഷണം സംഘം കരുതുന്നത്.

കഞ്ചാവ് വേട്ടയുമായി ബന്ധപ്പെട്ട് അന്വേഷണത്തിന്റെ ഭാഗമായി അധ്യാപകരുടെയും പ്രതികളായ വിദ്യാര്‍ത്ഥികളുടെയും മൊഴിയെടുത്തിരുന്നു.

നേരത്തെ പോളിടെക്‌നിക്കിലെ പ്രിന്‍സിപ്പല്‍ പൊലീസിന് നല്‍കിയ കത്താണ് ഈ കേസില്‍ ഏറ്റവും നിര്‍ണായകമായത്. ക്യാംപസില്‍ ലഹരി ഇടപാട് നടക്കുമെന്ന സൂചന നല്‍കി കളമശ്ശേരി പോളിടെക്നിക്കിലെ പ്രിന്‍സിപ്പല്‍ പൊലീസിന് കത്ത് നല്‍കിയിരുന്നു. മാര്‍ച്ച് 12നായിരുന്നു പ്രിന്‍സിപ്പല്‍ കത്ത് നല്‍കിയത്. ല

Continue Reading

kerala

ഏറ്റുമാനൂരില്‍ അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവം; ഭര്‍ത്താവിന്റെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും

കോട്ടയം സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്.

Published

on

ഏറ്റുമാനൂരിന്‍ അമ്മയും മക്കളും ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. കോട്ടയം സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. പൊലീസിനോട് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കഴിഞ്ഞ ദിവസം ജില്ലാ സെഷന്‍സ് കോടതി ആവശ്യപ്പെട്ടത്.

അതേസമയം നോബിയ്ക്ക് ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഷൈനിയുടെ പിതാവ് ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നിരുന്നു. നോബിയ്ക്ക് ജാമ്യം നല്‍കരുതെന്ന് ആദ്യം സമര്‍പ്പിച്ച പോലീസ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. പ്രതി തെളിവുകള്‍ നശിപ്പിക്കും എന്നായിരുന്നു പോലീസിന്റെ വിശദീകരണം.

ഏറ്റുമാനൂര്‍ പൊലീസ് കൂട്ട ആത്മഹത്യയുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ തെളിവുകളും ശേഖരിച്ചിരുന്നു. ദമ്പതികള്‍ തമ്മിലുള്ള അവസാനത്തെ ഫോണ്‍ കോളാണ് ഷൈനിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചിരിക്കുന്നത് എന്നതാണ് നിലവില്‍ പൊലീസിന്റെ നിഗമനം.

ഫെബ്രുവരി 28നാണ് ഷൈനിയെയും മക്കളായ അലീന, ഇവാന എന്നിവരെയും ഏറ്റുമാനൂര്‍ പാറോലിക്കല്‍ റെയില്‍വെ ഗേറ്റിന് സമീപം ട്രെയില്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.

പള്ളിയില്‍ പോകാന്‍ എന്നുപറഞ്ഞാണ് അമ്മയും മക്കളും വീട്ടില്‍ നിന്നിറങ്ങിയത്.

 

Continue Reading

kerala

പോക്‌സോ കേസ്; കൂട്ടിക്കല്‍ ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

നിലവില്‍ നടന്റെ അറസ്റ്റിന് സുപ്രീം കോടതിയുടെ വിലക്കുണ്ട്.

Published

on

പോക്സോ കേസില്‍ പ്രതിയായ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. നിലവില്‍ നടന്റെ അറസ്റ്റിന് സുപ്രീം കോടതിയുടെ വിലക്കുണ്ട്. കോഴിക്കോട് കസബ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ അന്വേഷണവുമായി സഹകരിക്കണമെന്നാണ് നടന് നല്‍കിയ സുപ്രീംകോടതി നേരത്തെ നല്‍കിയ നിര്‍ദ്ദേശം.

കൂട്ടിക്കല്‍ ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെയാണ് മുന്‍കൂര്‍ ജാമ്യം തേടിനടന്‍ സുപ്രീം കോടതിയെ സമീപിച്ചത്. കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യല്‍ അനിവാര്യമാണെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

2024 ജൂണിലാണ് കോഴിക്കോട് കസബ പൊലീസ് ജയചന്ദ്രനെതിരെ കേസെടുത്തത്. കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നില്ല. നടന്‍ ഒളിവിലാണെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. ഇതിനിടെ പ്രതി കോഴിക്കോട് പോക്സോ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നല്‍കിയ അപേക്ഷ കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതിയും ഹൈക്കോടതിയും തള്ളി. തുടര്‍ന്നാണ് അപ്പീലുമായി കൂട്ടിക്കല്‍ ജയചന്ദ്രന്‍ സുപ്രിംകോടതിയെ സമീപിച്ചത്.

 

 

Continue Reading

Trending