Connect with us

kerala

മഴ മുന്നറിയിപ്പ്: രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കാം.

ഏപ്രില്‍ 22 മുതല്‍ 26 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം 30-40 കിലോമീറ്റര്‍ വേഗതയില്‍ വരെ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യകയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

പരീക്ഷണ സിനിമകൾക്കുള്ള മികച്ച വേദിയാണ് ഐഎഫ്എഫ്‌കെയെന്ന് സംവിധായകർ

ഏഴാം ദിനം ടാഗോർ തിയറ്ററിൽ നടന്ന മീറ്റ് ദി ഡയറക്ടർ പരിപാടിയിൽ സംവിധായകരായ ഫാസിൽ മുഹമ്മദ്, ജിതിൻ ഐസക് തോമസ്, ഈജിപ്ഷ്യൻ അഭിനേതാവായ അഹ്‌മദ് കമൽ എന്നിവരാണ് പങ്കെടുത്തത്.

Published

on

സർഗാത്മകതയ്ക്ക് വിലക്കുകളില്ലാതെ മികച്ച കലാസൃഷ്ടികൾ പ്രദർശിപ്പിക്കാൻ കഴിയുന്ന വേദിയാണ് കേരള രാജ്യാന്തര ചലച്ചിത്ര മേളയെന്ന് സംവിധായകർ. ഏഴാം ദിനം ടാഗോർ തിയറ്ററിൽ നടന്ന മീറ്റ് ദി ഡയറക്ടർ പരിപാടിയിൽ സംവിധായകരായ ഫാസിൽ മുഹമ്മദ്, ജിതിൻ ഐസക് തോമസ്, ഈജിപ്ഷ്യൻ അഭിനേതാവായ അഹ്‌മദ് കമൽ എന്നിവരാണ് പങ്കെടുത്തത്.

വളരെ കുറഞ്ഞ ചിലവിൽ ചിത്രീകരിച്ച ചിത്രമായിട്ടും ‘പാത്ത്’ന് മികച്ച പ്രേക്ഷക പ്രതികരണമാണ് ഐ എഫ് എഫ് കെയിൽ ലഭിച്ചത് എന്നതിൽ സന്തോഷമുണ്ടന്ന് സംവിധായകൻ ജിതിൻ ഐസക് തോമസ് പറഞ്ഞു. പൊന്നാനിയിലെ അയൽക്കാരും സുഹൃത്തുക്കളും അടങ്ങുന്ന ചെറിയൊരു ടീമിന്റെ പരിശ്രമമാണ് ‘ഫെമിനിച്ചി ഫാത്തിമ’ എന്ന് ഫാസിൽ പറഞ്ഞു. സ്വന്തം വീട്ടിലെ സ്ത്രീജീവിതങ്ങളാണ് താൻ ആവിഷ്‌കരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ സിനിമയെ ശ്രദ്ധാപൂർവമാണ് വീക്ഷിക്കുന്നതെന്നും അതേ സമയം ഈജിപ്ഷ്യൻ സിനിമ നേരിടുന്ന സെൻസർഷിപ്പ് പ്രശ്‌നങ്ങളെ കുറിച്ചും ഈജിപ്ഷ്യൻ അഭിനേതാവ് അഹ്‌മദ് കമൽ സാംസാരിച്ചു. മീര സാഹിബ് മോഡറേറ്ററായ ചർച്ചയിൽ ബാബു കിരിയത്ത് നന്ദി അറിയിച്ചു. 29-ാമത് രാജ്യാന്തര ചലച്ചിത്ര മേലായിലെ മീറ്റ് ദി ഡയറക്ട്‌ടേഴ്‌സ് പരിപാടിയുടെ അവസാനത്തെ പതിപ്പായിരുന്നു ഇത്.

Continue Reading

kerala

കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതകത്തില്‍ പ്രതി ജോര്‍ജ് കുര്യന്‍ കുറ്റക്കാരന്‍

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് പ്രതി സഹോദരനെയും മാതൃസഹോദരനെയും വെടിവച്ചുകൊന്നത്

Published

on

കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ ഇരട്ടക്കൊലപാതകത്തില്‍ പ്രതി ജോര്‍ജ് കുര്യന്‍ കുറ്റക്കാരനാണെന്ന് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തി. കേസില്‍ കോടതി നാളെ വിധി പറയും. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് പ്രതി സഹോദരനെയും മാതൃസഹോദരനെയും വെടിവച്ചുകൊന്നത്.

പ്രതി ജോര്‍ജ് കുര്യന്‍ ഇയാളുടെ സഹോദരന്‍ രഞ്ജു കുര്യന്‍, മാതൃസഹോദരന്‍ മാത്യു സ്‌കറിയ എന്നിവരെയാണ് വെടിവെച്ച് കൊന്നത്. 2022 മാര്‍ച്ച് ഏഴിനായിരുന്നു സംഭവം. 76 സാക്ഷിമൊഴികള്‍ 278 പ്രമാണങ്ങള്‍ , 75 സാഹചര്യ തെളിവുകള്‍ എന്നിവ പ്രോസിക്യൂഷന്‍ ഹാജരാക്കി. ബാലിസ്റ്റിക് പരിശോധന റിപ്പോര്‍ട്ടും ഡിഎന്‍എ റിപ്പോര്‍ട്ടും അടക്കം അന്വേഷണത്തില്‍ നിര്‍ണായകമായി. പ്രതി ആസൂത്രിതമായി നടപ്പിലാക്കിയ കൊലപാതകമെന്ന് പ്രൊസിക്യൂഷന് തെളിയിക്കാന്‍ കഴിഞ്ഞു.

കഴിഞ്ഞ ഏപ്രിലാണ് കേസിന്റെ വിചാരണ തുടങ്ങിയത് .വേഗത്തില്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് നേരത്തെ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. കാഞ്ഞിരപ്പള്ളി പൊലീസാണ് കേസ് അന്വേഷിച്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

Continue Reading

kerala

ആദിവാസി വയോധികയുടെ മൃതദേഹം ഓട്ടോയില്‍ കൊണ്ടുപോയ സംഭവം; ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഒ.നൗഷാദിനെയാണ്‌ സസ്‌പെന്‍ഡ് ചെയ്തത്

Published

on

ആദിവാസി വയോധികയുടെ മൃതദേഹം ഓട്ടോയില്‍ കൊണ്ടുപോയ സംഭവം; ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

വയനാട്: ആംബുലന്‍സ് അനുവദിക്കാത്തതിനെ തുടര്‍ന്ന് ആദിവാസി സ്ത്രീയുടെ മൃതദേഹം ഓട്ടോയില്‍ കൊണ്ടുപോയ സംഭവത്തില്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. അന്വേഷത്തിന് ശേഷമാണ് ഒ.നൗഷാദിനെ സസ്‌പെന്‍ഡ് ചെയ്തത്. ട്രൈബല്‍ പ്രമോട്ടര്‍ മഹേഷ് കുമാറിനെനേരത്തെ തന്നെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ആദിവാസി വിഭാഗത്തില്‍പ്പെട്ട ട്രൈബല്‍ പ്രമോട്ടറെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് െ്രെടബല്‍ പ്രമോട്ടര്‍മാര്‍ സമരം ആരംഭിക്കുകയും ചെയ്തിരുന്നു. ട്രൈബല്‍
പ്രമോട്ടറെ ബലിയാടാക്കി മറ്റുചിലരെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇവര്‍ ആരോപിച്ചിരുന്നു.

ആദിവാസി വയോധിക മരിച്ചതിന് ശേഷം ആംബുലന്‍സിന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെ ആംബുലന്‍സിന് വേണ്ടി കാത്തിരുന്നിട്ടും ലഭിക്കാതെ വന്നതോടെയാണ് മൃതദേഹം ഓട്ടോയില്‍ കൊണ്ടുപോയത്. ഇതിനെതിരെ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു.

Continue Reading

Trending