Connect with us

kerala

അതിതീവ്രമഴ; വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി; മുഖ്യമന്ത്രി

മഴ മുന്നറിയിപ്പുകളോ ആശങ്കാജനകമായ മറ്റ് സന്ദേശങ്ങളോ കണ്ടാല്‍ വിശ്വാസയോഗ്യമായ കേന്ദ്രത്തിന്റെ സഹായത്തോടെ ഉറപ്പു വരുത്തുക.

Published

on

സംസ്ഥാനത്ത് മഴ ശക്തമാവുകയാണ്. അധികൃതര്‍ നല്‍കുന്ന സുരക്ഷ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ ജാഗ്രത തുടരേണ്ട സാഹചര്യമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ മഴയുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങളും പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കും. മഴ മുന്നറിയിപ്പുകളോ ആശങ്കാജനകമായ മറ്റ് സന്ദേശങ്ങളോ കണ്ടാല്‍ വിശ്വാസയോഗ്യമായ കേന്ദ്രത്തിന്റെ സഹായത്തോടെ ഉറപ്പു വരുത്തുക. ജാഗ്രത തുടരുക മുഖ്യമന്ത്രി പറഞ്ഞു.

പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍മാര്‍ നാളെ (ഓഗസ്റ്റ് 3) അവധി പ്രഖ്യാപിച്ചു. പത്തനംത്തിട്ട, കോട്ടയം, ഇടുക്കി ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, മലപ്പുറം,വയനാട്,പാലക്കാട് ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതിന് പിന്നാലെ ഇന്ന് വൈകുന്നേരം മാധ്യമങ്ങളെ കാണുമെന്ന് അൻവർ

ഇന്ന് വൈകിട്ട്‌ കൃത്യം 5 മണിക്ക്‌ നിലമ്പൂർ പി.ഡബ്ല്യു.ഡി റസ്റ്റ്‌ ഹൗസിൽ മാധ്യമങ്ങളെ കാണുന്നുണ്ട്‌.

Published

on

ഇന്ന് വൈകുന്നേരം മാധ്യമങ്ങളെ കാണുമെന്ന് പി.വി. അൻവർ എം.എൽ.എ. ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വാർത്താ സമ്മേളനത്തിൽ പി.വി. അൻവറിനെ തള്ളിപ്പറയുകയും, അൻവർ ഉന്നയിച്ച ഗുരുതരമായ അരോപണങ്ങളിൽ ഒരു പരിശോധനയും ആവശ്യമില്ല എന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഫേസ്ബുക്കിൽ ഇന്ന് വൈകുന്നേരം മാധ്യമങ്ങളെ കാണുമെന്ന് അൻവർ അറിയിച്ചിരിക്കുന്നത്.

ഇന്ന് വൈകിട്ട്‌ കൃത്യം 5 മണിക്ക്‌ നിലമ്പൂർ പി.ഡബ്ല്യു.ഡി റസ്റ്റ്‌ ഹൗസിൽ മാധ്യമങ്ങളെ കാണുന്നുണ്ട്‌. പറയാനുള്ളതെല്ലാം അവിടെ പറയുന്നുണ്ട്‌ -എന്നാണ് അൻവർ അറിയിച്ചിരിക്കുന്നത്.

അൻവറിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച മുഖ്യമന്ത്രി, അന്‍വറോ മറ്റുള്ളവരോ കൊടുക്കുന്ന പരാതി അതേപടി സ്വീകരിച്ച് നടപടിയെടുക്കാനല്ല ശശി അവിടെ ഇരിക്കുന്നത്. അന്‍വര്‍ ആദ്യം പത്രസമ്മേളനം വിളിച്ചപ്പോള്‍ തന്നെ ഞാന്‍ ഓഫീസ് വഴി നേരിട്ട് അന്‍വറിനെ വിളിച്ചതാണ്. കൂടുതല്‍ പറയാതെ എന്‍റെ അടുത്ത് വരാനാണ് ആവശ്യപ്പെട്ടത്. തൊട്ടടുത്ത ദിവസവും അന്‍വര്‍ പത്രസമ്മേളനം നടത്തി. പിന്നീടാണ് എന്നെ കാണാന്‍ വന്നത്. അപ്പോഴേക്കും അദ്ദേഹവുമായി സംസാരിച്ച കാര്യങ്ങളെല്ലാം റിക്കാര്‍ഡ് ചെയ്ത് പരസ്യമായി കാണിക്കുന്നു.

സംസാരിക്കുന്ന കാര്യം റിക്കോർഡ് ചെയ്യുന്ന പൊതുപ്രവർത്തകൻ ആണ് അൻവർ. ഒരു പൊതുപ്രവര്‍ത്തകന്‍ ചെയ്യേണ്ടതാണോ അത്. ആകെ അഞ്ച് മിനിറ്റാണ് ഞങ്ങള്‍ തമ്മില്‍ കണ്ടത്. അൻവർ ഇങ്ങനെ തുടർച്ചയായി പറഞ്ഞാൽ ഞാനും തുടർച്ചയായി പറയും. അൻവറിന്‍റെ പാശ്ചാത്തലം ഇടതുപക്ഷ പാശ്ചാത്തലം അല്ല, കോൺഗ്രസ്‌ പാശ്ചാത്തലം ആണ് -മുഖ്യമന്ത്രി പറഞ്ഞു.

Continue Reading

kerala

ഷിരൂരിലെ അര്‍ജുനായുള്ള ദൗത്യം പുരോഗമിക്കുന്നു; ട്രക്കിന്റെ ടയറിന്റെ ഭാഗങ്ങള്‍ കണ്ടെത്തി

നദിയില്‍ പതിനഞ്ച് അടി ആഴത്തിലാണ് ട്രക്കിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത്.

Published

on

ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്‍ അടക്കമുള്ള മൂന്ന് പേര്‍ക്കുവേണ്ടിയുള്ള നാലാം ഘട്ട പരിശോധന നിര്‍ണ്ണായക ഘട്ടത്തില്‍. തിരച്ചിലില്‍ ട്രക്കിന്റെ ടയറിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയെന്ന് ഈശ്വര്‍ മാല്‍പെ പറഞ്ഞു. നദിയില്‍ പതിനഞ്ച് അടി ആഴത്തിലാണ് ട്രക്കിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത്. ടയര്‍ മുകളിലായി തല കീഴായി കിടക്കുന്ന നിലയിലാണ് ട്രക്ക് ഉള്ളത്. അര്‍ജുന്റെ ട്രക്ക് തന്നെയാണോയെന്നതില്‍ സ്ഥിരീകരണമില്ല. രണ്ട് ട്രക്കുകളാണ് നദിക്കടിയില്‍ കണ്ടെത്തിയത്.

തിരച്ചില്‍ ലോറിയിലേതാണെന്ന് സംശയിക്കുന്ന തടിക്കഷണങ്ങള്‍ കണ്ടെന്ന് മാല്‍പെ അറിയിച്ചിരുന്നു. കാണാതായവരെ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും തടിക്കഷണങ്ങള്‍ പൂര്‍ണ്ണമായും പുറത്തെത്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ഇന്ന് നിര്‍ണായകമാണ്. ട്രക്കിലുണ്ടായ ഭാഗങ്ങള്‍ കണ്ടെത്തിയ സ്ഥലത്താണ് ഇന്ന് വ്യാപകമായ തിരച്ചില്‍ നടത്തുന്നത്. ഈശ്വര്‍ മാല്‍പെ ഉള്‍പ്പെടുന്ന സംഘം എട്ട് മണിയോടെയാണ് തിരച്ചില്‍ പുനരാരംഭിച്ചത്.

അര്‍ജുന്റെ ബന്ധുക്കള്‍ ഷിരൂരിലെത്തിയിട്ടുണ്ട്. ഇന്നത്തെ തിരച്ചിലില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഡ്രഡ്ജര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഇന്നലെ വൈകുന്നേരം തന്നെ ഗംഗാവലിപ്പുഴയിലെത്തിച്ചിരുന്നു. നാവിക സേനയുടെ സോണാര്‍ പരിശോധനയില്‍ ലോഹ ഭാഗങ്ങള്‍ കണ്ടെത്തിയ ഭാഗത്ത് പ്രാഥമികമായ അന്വേഷണം നടത്തിയിരുന്നു. തിരച്ചിലില്‍ അര്‍ജുന്റെ ട്രക്കിന്റെ ഭാഗങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നു. ട്രക്കിലെ വാട്ടര്‍ടാങ്ക് ക്യാരിയര്‍ ആണ് കണ്ടെത്തിയത്.

 

 

Continue Reading

kerala

ഹോട്ടലിലെ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; ഭക്ഷ്യവിഷബാധയേറ്റ വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

പരാതിയെ തുടര്‍ന്ന് നഗരസഭ ആരോഗ്യവിഭാഗം ഹോട്ടല്‍ അടപ്പിച്ചു.

Published

on

ഇടുക്കിയില്‍ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍നിന്നും ജീവനുള്ള പുഴുക്കളെ കണ്ടെത്തിയതായി പരാതി. കട്ടപ്പന ഏയ്സ് ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. തുടര്‍ന്ന് ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നീന്തല്‍ പരിശീലനത്തിന് ശേഷം സ്വിമ്മിങ് അക്കാദമിയിലെ മൂന്ന് കുട്ടികള്‍ സമീപത്തെ ഹോട്ടലിലെത്തി ഭക്ഷണം കഴിക്കുകയായിരുന്നു. ഇതിനിടെയാണ് കറിയില്‍ ജീവനുള്ള പുഴുക്കളെ കണ്ടത്. തുടര്‍ന്ന് സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി. എന്നാല്‍ വയറുവേദനയും തളര്‍ച്ചയും അനുഭവപ്പെട്ടതോടെ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഇവരുടെ ആരോഗ്യ നില നിരീക്ഷിച്ചു വരുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പരാതിയെ തുടര്‍ന്ന് നഗരസഭ ആരോഗ്യവിഭാഗം ഹോട്ടല്‍ അടപ്പിച്ചു.

Continue Reading

Trending