Connect with us

kerala

തീവ്രമഴ ; അതീവ ശ്രദ്ധ വേണമെന്ന് കെ.എസ്.ഇ.ബി

കാറ്റിൽ മരക്കൊമ്പുകൾ വീണും മറ്റും വൈദ്യുതി കമ്പികൾ പൊട്ടിക്കിടക്കാനോ ചാഞ്ഞു കിടക്കാനോ സാധ്യതയുണ്ട്. രാത്രിയിലും പുലർച്ചെയും പുറത്തിറങ്ങുമ്പോൾ ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നു മുന്നറിയിപ്പിൽ പറയുന്നു.

Published

on

പെരുമഴ പ്രവചിച്ച സാഹചര്യത്തിൽ പുറത്തിറങ്ങുമ്പോൾ പൊതുജനങ്ങൾ ജാ​ഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുമായി കെഎസ്ഇബി. കാറ്റിൽ മരക്കൊമ്പുകൾ വീണും മറ്റും വൈദ്യുതി കമ്പികൾ പൊട്ടിക്കിടക്കാനോ ചാഞ്ഞു കിടക്കാനോ സാധ്യതയുണ്ട്. രാത്രിയിലും പുലർച്ചെയും പുറത്തിറങ്ങുമ്പോൾ ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നു മുന്നറിയിപ്പിൽ പറയുന്നു.

പൊട്ടിവീണ ലൈനിൽ മാത്രമല്ല, പരിസര പ്രദേശങ്ങളിലും വൈദ്യുതി പ്രവാഹം ഉണ്ടാകാൻ സാധ്യതയുണ്ട്. അടുത്തു പോകുകയോ സ്പർശിക്കുകയോ മറ്റാരേയും സമീപത്തേക്ക് പോകാൻ അനുവദിക്കരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.

തീവ്രമഴ സാധ്യത പ്രവചിച്ചിരിക്കുന്നതിനാൽ വൈദ്യുതി അപകടങ്ങളിൽ‍പ്പെടാതിരിക്കാൻ പൊതുജനങ്ങൾ അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട്.

ശക്തമായ കാറ്റിൽ മരക്കൊമ്പുകൾ വീണും മറ്റും വൈദ്യുതിക്കമ്പികൾ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുണ്ട്. രാത്രി കാലങ്ങളിലും പുലർ‍ച്ചെയും പുറത്തിറങ്ങുമ്പോൾ തികഞ്ഞ ജാഗ്രത പുലർത്തണം. പൊട്ടിവീണ ലൈനിൽ മാത്രമല്ല, പരിസരപ്രദേശങ്ങളിലും വൈദ്യുത പ്രവാഹം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അടുത്തു പോകുകയോ സ്പർശിക്കുകയോ ചെയ്യരുത്. മറ്റാരേയും സമീപത്ത് പോകാൻ അനുവദിക്കുകയുമരുത്.

സർവ്വീസ് വയർ, സ്റ്റേവയർ, വൈദ്യുതി പോസ്റ്റുകൾ എന്നിവയെ സ്പർശിക്കാതിരിക്കാനും ശ്രദ്ധിക്കണം. ലോഹഷീറ്റിന് മുകളിൽ സർവ്വീസ് വയർ കിടക്കുക, സർ‍വ്വീസ് വയർ ലോഹത്തൂണിൽ തട്ടിക്കിടക്കുക എന്നീ സാഹചര്യങ്ങളിലും വൈദ്യുതാഘാതമേൽക്കാൻ‍ സാധ്യതയുണ്ട്. ഈ വർ‍ഷം ഇതുവരെയുണ്ടായ 296 വൈദ്യുത അപകടങ്ങളിൽ നിന്നായി 73 പൊതുജനങ്ങൾ‍ക്കാണ് ജീവൻ നഷ്ടമായത്!

മേൽപ്പറഞ്ഞ തരത്തിലുള്ള അപകടമോ അപകട സാധ്യതയോ ശ്രദ്ധയിൽ‍പ്പെട്ടാൽ എത്രയും വേഗം തൊട്ടടുത്ത കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസിലോ 94 96 01 01 01 എന്ന എമർജൻസി നമ്പരിലോ വിവരം അറിയിക്കേണ്ടതാണ്. ഓർക്കുക, ഈ നമ്പർ അപകടങ്ങൾ അറിയിക്കുവാൻ‍ വേണ്ടി മാത്രമുള്ളതാണ്.

വൈദ്യുതി തകരാർ സംബന്ധമായ പരാതികൾ അറിയിക്കാൻ 94 96 00 1912 എന്ന മൊബൈൽ നമ്പരിൽ വിളിച്ചും വാട്ട്സാപ്പ് സന്ദേശമായും പരാതി രേഖപ്പെടുത്താൻ കഴിയും. 1912 എന്ന 24/7 ടോൾ‍ഫ്രീ കസ്റ്റമർ‍കെയർ നമ്പരിൽ വിളിക്കാവുന്നതുമാണ്.

kerala

സ്‌കൂളിലേക്ക് നടന്നു പോകുന്നതിനിടെ തോട്ടില്‍ വീണ് വിദ്യാര്‍ത്ഥിനി മരിച്ചു

മാടായി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിടെ എന്‍.വി. ശ്രീനന്ദയാണ് (16) മരിച്ചത്.

Published

on

കണ്ണൂര്‍: സ്‌കൂളിലേക്ക് നടന്നു പോകുന്നതിനിടെ തോട്ടില്‍ വീണ് വിദ്യാര്‍ത്ഥിനി മരിച്ചു. ബസ് കയറാനായി നടന്നുപോകുന്നതിനിടയൊയിരുന്നു അപകടം. മാടായി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിടെ എന്‍.വി. ശ്രീനന്ദയാണ് (16) മരിച്ചത്.

വെള്ളിയാഴ്ച രാവിലെ 8.45ഓടെയാണ് വിദ്യാര്‍ത്ഥിനി അപകടത്തില്‍ പെട്ടത്. കുട്ടി തോട്ടില്‍ വീണത് കണ്ട സുഹൃത്തുകള്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് നാട്ടുകാരെത്തി കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചിരുന്നു. പക്ഷേ വിദ്യാര്‍ത്ഥിനിയുടെ ജീവന്‍ രക്ഷിക്കാനായില്ല. വെങ്ങര നടക്കു താഴെ എന്‍.വി. സുധീഷ് കുമാര്‍, സുജ ദമ്പതികളുടെ മകളാണ് ശ്രീനന്ദ.

 

Continue Reading

kerala

‘കലോത്സവത്തിൽ പെൺകുട്ടിയോട് അരുൺ കുമാർ ദ്വയാർത്ഥ പ്രയോഗം’; റിപ്പോർട്ടർ ചാനലിനെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

ഒപ്പനയിലെ മണവാട്ടിയോട് റിപ്പോർട്ടർ ചാനലിലെ റിപ്പോർട്ടർ ഷാബാസ് ദ്വയാർത്ഥ പ്രയോഗം നടത്തിയെന്നും ആരോപണമുണ്ട്

Published

on

തിരുവനന്തപുരം: റിപ്പോർട്ടർ ചാനലിന് എതിരെ ബാലാവകാശ കമ്മീഷൻ കേസ്. അവതാരകൻ അരുൺ കുമാറിനെതിരെയാണ് കേസെടുത്തത്. കലോത്സവ വാർത്താ അവതരണത്തിൽ അവതാരകൻ അരുൺ കുമാർ വേദിയിൽ ഒപ്പന അവതരിപ്പിച്ച പെൺകുട്ടിയോട് ദ്വയാർത്ഥ പ്രയോഗം നടത്തിയെന്ന ആരോപണത്തിലാണ് കേസ്.

സംസ്ഥാന സ്കൂൾ കലോത്സവുമായി ബന്ധപ്പെട്ട വാർത്താവതരണത്തിൽ ഡോ. അരുൺകുമാർ സഭ്യമല്ലാത്ത ഭാഷയിൽ ദ്വയാർത്ഥ പ്രയോഗം നടത്തിയതുമായി ബന്ധപ്പെട്ടാണ് സ്വമേധയാ കേസെടുത്തതെന്ന് ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ്കുമാർ അറിയിച്ചു.

ഒപ്പനയിലെ മണവാട്ടിയോട് റിപ്പോർട്ടർ ചാനലിലെ റിപ്പോർട്ടർ ഷാബാസ് ദ്വയാർത്ഥ പ്രയോഗം നടത്തിയെന്നും ആരോപണമുണ്ട്. വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് കമ്മീഷൻ കേസ് എടുത്തത്.വിഷയത്തിൽ ചാനലിനോട് വിശദീകരണം തേടി. തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

Continue Reading

kerala

കാട്ടാക്കട അശോകന്‍ വധക്കേസ്: എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാര്‍; ശിക്ഷ 15ന്

സംഭവം നടന്ന് 11 വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്

Published

on

തിരുവനന്തപുരം: സിപിഎം പ്രവര്‍ത്തകന്‍ കാട്ടാക്കട അമ്പലത്തുക്കാല്‍ അശോകന്‍ വധക്കേസില്‍ എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകരും കുറ്റക്കാരെന്ന് കോടതി. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. പ്രതികളുടെ ശിക്ഷ ഈ മാസം 15 ന് പുറപ്പെടുവിക്കും.

കേസിലെ പ്രതികളായ ശംഭു, ശ്രീജിത്ത് ഉണ്ണി, ചന്തു, ഹരി, അമ്പിളി ചന്ദ്രമോഹന്‍, പഴിഞ്ഞി പ്രശാന്ത്, അണ്ണി സന്തോഷ്, സജീവന്‍ എന്നിവര്‍ കുറ്റക്കാരാണെന്നാണ് കോടതി വിധിച്ചത്. സംഭവം നടന്ന് 11 വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്.

2013 മെയ് അഞ്ചിനാണ് സിപിഐ എം പ്രവര്‍ത്തകനായ അശോകന്‍ കൊല്ലപ്പെട്ടത്. അമ്പലത്തുക്കാല്‍ ജങ്ഷനില്‍ വെച്ചായിരുന്നു കൊലപാതകം. മുഖ്യപ്രതി ശംഭു കൊള്ള പലിശക്ക് പണം നല്‍കിയത് ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണം.

Continue Reading

Trending