Connect with us

kerala

കനത്ത മഴ; കോഴിക്കോട് മെഡിക്കൽ കോളജ് വാർഡിൽ വെള്ളം കയറി, പൊലീസ് സ്റ്റേഷന്റെ സീലിങ് അടർന്നുവീണു

കൂടാതെ കാസർകോട് കുമ്പള പൊലീസ് സ്റ്റേഷൻ കെട്ടിടത്തിൻ്റെ സീലിംഗിൻ്റെ ഒരു ഭാഗം അടർന്ന് വീണു. രാത്രി 8:30 യോടെയായിരുന്നു സംഭവത്തിൽ തലനാരിഴയ്ക്കാണ് പൊലീസുകാർ രക്ഷപ്പെട്ടത്. 

Published

on

സംസ്ഥാനത്ത് മഴ കനത്തതോടെ പരക്കെ നാശനഷ്ടം. നിർത്താതെ പെയ്യുന്ന മഴ എറണാകുളം, കോഴിക്കോട്, തൃശൂർ ഉൾപ്പടെയുള്ള ജില്ലകളിൽ ദുരിതം വിതയ്ക്കുകയാണ്. കോഴിക്കോട് മെഡിക്കൽ കോളജിലെ വാർഡുകളിലും അശ്വിനി ആശുപത്രിയുടെ കാഷ്വാലിറ്റിയിലും വെള്ളം കയറി. കൂടാതെ കാസർകോട് കുമ്പള പൊലീസ് സ്റ്റേഷൻ കെട്ടിടത്തിൻ്റെ സീലിംഗിൻ്റെ ഒരു ഭാഗം അടർന്ന് വീണു. രാത്രി 8:30 യോടെയായിരുന്നു സംഭവത്തിൽ തലനാരിഴയ്ക്കാണ് പൊലീസുകാർ രക്ഷപ്പെട്ടത്.

കോഴിക്കോട് മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ താഴത്തെ നിലയിലെ വാർഡുകളിലാണ് വെള്ളം കയറിയത്. റൂമുകളിൽ നിന്നും വെള്ളം പമ്പ് ചെയ്ത് നീക്കുകയാണ്. രോഗികളെ മാറ്റേണ്ട സാഹചര്യമില്ലെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. അശ്വനി ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ വെള്ളം കയറിയതോടെ പ്രവർത്തനം മുകൾ നിലയിലേക്ക് മാറ്റുകയായിരുന്നു.

കോഴിക്കോട് നാദാപുരം തൂണേരിയിൽ കനത്ത മഴയിൽ മതിൽ തകർന്നു. തൂണേരി തണൽ മരം കേളോത്ത് മുക്ക് റോഡിലേക്ക് ചെങ്കൽ മതിൽ തകർന്ന് വീണത്. പത്ത്മീറ്റർ പൊക്കത്തിലും അമ്പതിലേറെ മീറ്റർ നീളത്തിലുമുള്ള മതിൽ തകർന്ന് റോഡിൽ പതിക്കുകയായിരുന്നു. ഈ സമയത്ത് റോഡിൽ വാഹനങ്ങളില്ലാതെ പോയതിനാൽ അപകടം ഒഴിവായി.

കൊച്ചിയിൽ കടവന്ത്ര, സൗത്ത്, ചിറ്റൂർ റോഡ്, എംജി റോഡ് എന്നിവിടങ്ങളിൽ വെള്ളക്കെട്ടുണ്ടായി. കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്തെ കടകളിൽ വെള്ളം കയറി. കളമശേരി മൂലേപ്പാടത്തും ഇടക്കൊച്ചിയിലും വീടുകളിൽ വെള്ളം കയറി. ഇൻഫോപാർക്കിലെ വെള്ളക്കെട്ടിൽ പാർക്ക് ചെയ്ത വാഹനങ്ങൾ മുങ്ങി. തൃശൂർ നഗരത്തിൽ പ്രധാന റോഡുകളിലെല്ലാം വെള്ളം കയറി. കാനകളും വലിയ തോടുകളും കോർപറേഷൻ വൃത്തിയാക്കാത്തതാണു നഗരത്തെ മുക്കിയത്. കടകളിലും പ്രധാന മാർക്കറ്റുകളിലും വെള്ളം കയറി. ഇരുചക്ര വാഹനങ്ങൾ ഒലിച്ചു പോയി. ഗുരുവായൂർ ക്ഷേത്രം തെക്കേ നടപ്പുരയിൽ വെള്ളം കയറി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ആലപ്പുഴയില്‍ കളഞ്ഞുകിട്ടിയ എടിഎം കാര്‍ഡില്‍ നിന്നും പണം തട്ടി; ബിജെപി പഞ്ചായത്ത് മെമ്പര്‍ അറസ്റ്റില്‍

ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ബിജെപി അംഗം സുജന്യ ഗോപി (42) ആണ് പിടിയിലായത്

Published

on

ആലപ്പുഴയില്‍ കളഞ്ഞുകിട്ടിയ എടിഎം കാര്‍ഡില്‍ നിന്നും പണം തട്ടിയ ബിജെപി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അറസ്റ്റില്‍. ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ബിജെപി അംഗം സുജന്യ ഗോപി (42) ആണ് പിടിയിലായത്. ചെങ്ങന്നൂര്‍ വാഴാര്‍മംഗലം സ്വദേശി വിനോദ് ഏബ്രഹാമിന്റെ എടിഎം കാര്‍ഡാണ് കളഞ്ഞുപോയത്.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. വിനോദ് ഏബ്രഹാമിന്റെ കാര്‍ഡിനു പിന്നില്‍ എഴുതിവെച്ച പിന്‍ നമ്പര്‍ ഉപയോഗിച്ചാണ് ബിജെപി അംഗം പണം പിന്‍വലിച്ചത്. വിവിധ എടിഎം കൗണ്ടറുകളില്‍ നിന്നായി 25,000 രൂപയാണ് തട്ടിയത്. സജന്യയുടെ കൂട്ടാളി സലിഷ് മോനെയും ചെങ്ങന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

kerala

താമരശ്ശേരിയില്‍നിന്നും കാണാതായ 13കാരിയെയും യുവാവിനെയും ബംഗളൂരുവില്‍ നിന്ന് കണ്ടെത്തി

കര്‍ണാടക പൊലീസാണ് പെണ്‍കുട്ടിയെയും യുവാവിനെയും കണ്ടെത്തിയത്

Published

on

കോഴിക്കോട് താമരശ്ശേരിയില്‍നിന്നും കാണാതായ 13കാരിയെ ബംഗളൂരുവില്‍ കണ്ടെത്തി. കര്‍ണാടക പൊലീസാണ് പെണ്‍കുട്ടിയെയും യുവാവിനെയും കണ്ടെത്തിയത്. താമരശ്ശേരി പൊലീസ് ബംഗളൂരുവിലേക്ക് പുറപ്പെട്ടു. കുട്ടി യുവാവിനൊപ്പം ബംഗളൂരുവില്‍ ഉണ്ടെന്നാണ് വിവരം ലഭിച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ മുതലാണ് എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാതായത്. മലപുറത്തുള്ള വീട്ടില്‍നിന്നും പുതുപ്പാടി ഹൈസ്‌കൂളില്‍ പരീക്ഷ എഴുതാന്‍ പോയതാണ്. പിന്നീട് തിരിച്ചെത്തിയിട്ടില്ലെന്ന് പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. ഇരുവരും 14 ാം തീയതി തൃശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്തെ ലോഡ്ജില്‍ എത്തിയ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ തിരിച്ചറിയല്‍ രേഖ ഇല്ലാത്തതിനാല്‍ റൂം നല്‍കിയിരുന്നില്ല.പിന്നീട് വാര്‍ത്ത കണ്ട് കുട്ടിയെ തിരിച്ചറിഞ്ഞ ലോഡ്ജിലെ ജീവനക്കാരന്‍ സിസിടിവി ദൃശ്യം പൊലീസിന് കൈമാറുകയായിരുന്നു.

Continue Reading

kerala

തിരുവനന്തപുരം കൂട്ടക്കൊല; അഫാനെ ഇന്ന് തെളിവെടുപ്പിന് എത്തിക്കും

പ്രതിയുടെ പേരുമലയിലെ വീട്ടിലെത്തിച്ചായിരിക്കും പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തുക

Published

on

തിരുവനന്തപുരം കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ഇന്ന് തെളിവെടുപ്പിന് എത്തിക്കും. അനുജന്‍ അഹ്‌സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് അഫാനെ പൊലീസ് മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്. പ്രതിയുടെ പേരുമലയിലെ വീട്ടിലെത്തിച്ചായിരിക്കും പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തുക. നെടുമങ്ങാട് കോടതി അഫാനെ കസ്റ്റഡിയില്‍ വിട്ടത്. നേരത്തെ പാങ്ങോട്, കിളിമാനൂര്‍ പൊലീസ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു.

ഫെബ്രുവരി 24നായിരുന്നു തിരുവനന്തപുരം കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്‍ അഹ്‌സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയായിരുന്നു അഫാന്‍ കൊലപ്പെടുത്തിയത്.

മാതാവ് ഷെമിയെ ആക്രമിച്ചപ്പോള്‍ മരിച്ചെന്നായിരുന്നു അഫാന്‍ കരുതിയിരുന്നത്. അഞ്ച് കൊലപാതകങ്ങള്‍ക്ക് ശേഷം അഫാന്‍ എലിവിഷം കഴിക്കുകയും പൊലീസില്‍ കീഴടങ്ങുകയുമായിരുന്നു.

Continue Reading

Trending