Connect with us

kerala

കോട്ടയത്ത് കനത്ത മഴ; മൂന്നിടത്ത് ഉരുള്‍പൊട്ടല്‍

മഴ ശക്തമായതിനെ തുടര്‍ന്ന് കോട്ടയത്ത് വീണ്ടും ഉരുള്‍പൊട്ടല്‍. എരുമേലിയിലെ എയ്ഞ്ചല്‍വാലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലുണ്ടായി

Published

on

കോട്ടയം: മഴ ശക്തമായതിനെ തുടര്‍ന്ന് കോട്ടയത്ത് വീണ്ടും ഉരുള്‍പൊട്ടല്‍. എരുമേലിയിലെ എയ്ഞ്ചല്‍വാലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലുണ്ടായി. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. വീടുകളും സ്ഥാപനങ്ങളും വെള്ളത്താല്‍ മുങ്ങി. പല വീടുകളിലെയും പാത്രങ്ങളടക്കം ഒഴുകിപ്പോയി.

എരുമേലി പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡായ എയ്ഞ്ചല്‍ വാലി ജങ്ഷന്‍, പള്ളിപ്പടി, വളത്ത്പടി എന്നിവിടങ്ങളിലാണ് ഉരുള്‍ പൊട്ടിയത്.

പലയിടത്തും ഗതാഗതം സ്തംഭിച്ചു. നിരവധി വാഹനങ്ങള്‍ക്ക് കേടുപറ്റി. ഒരു ഓട്ടോ ഒലിച്ചു പോയതായും വിവരമുണ്ട്. അതേസമയം കോട്ടയത്ത് കനത്ത മഴ തുടരുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

എം.വി ഗോവിന്ദന്റെ വാഹനം അപകടത്തില്‍ പെട്ടു

കോവളത്ത് നടക്കുന്ന സി.പി.എം തിരുവനന്തപുരം ജില്ല സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകവെ തിരുവല്ലം പാലത്തില്‍ വെച്ചായിരുന്നു അപകടം

Published

on

തിരുവല്ലം: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ വാഹനം അപകടത്തില്‍ പെട്ടു. കോവളത്ത് നടക്കുന്ന സി.പി.എം തിരുവനന്തപുരം ജില്ല സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകവെ തിരുവല്ലം പാലത്തില്‍ വെച്ചായിരുന്നു അപകടം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

എം.വി ഗോവിന്ദന്‍ സഞ്ചരിച്ച വാഹനത്തില്‍ എതിരെ വന്ന വാഹനം നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു.പെട്ടെന്ന് സഡണ്‍ ബ്രേക്കിട്ട കാറിന് പിന്നില്‍ ഓട്ടോ ഇടിക്കുകയും കാര്‍ മുന്നോട്ടു നീങ്ങി എം.വി ഗോവിന്ദന്റെ കാറിലേക്ക് ഇടിക്കുകയായിരുന്നു. സംഭവത്തില്‍ കാറിന്റെ മുന്‍ ഭാഗത്ത് കേടുപാടുകള്‍ സംഭവിച്ചു.

Continue Reading

kerala

സുരേഷ് ഗോപിയുടെ ആംബുലന്‍സ് യാത്ര; വരാഹി പി ആര്‍ ഏജന്‍സി ജീവനക്കാരന്റെ മൊഴിയെടുക്കും

സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്തിരുന്നത് അഭിജിത്തിന്റെ നേതൃത്വത്തിലാണ്

Published

on

തൃശ്ശൂര്‍: സുരേഷ് ഗോപിയുടെ പൂരനഗരിയിലേക്കുള്ള ആംബുലന്‍സ് യാത്രയില്‍ വരാഹി പി ആര്‍ ഏജന്‍സി ജീവനക്കാരനായ അഭിജിത്തിന്റെ മൊഴിയെടുക്കും. മൊഴിയെടുക്കുന്നതിനായി അഭിജിത്തിനെ തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്തിരുന്നത് അഭിജിത്തിന്റെ നേതൃത്വത്തിലാണ്. തിരുവമ്പാടി ദേവസ്വം ഓഫീസിലേക്ക് സുരേഷ് ഗോപിക്ക് എത്താന്‍ ആംബുലന്‍സ് വിളിച്ചു വരുത്തിയത് അഭിജിത്താണെന്ന് മുമ്പേ ആംബുലന്‍സ് ഡ്രൈവര്‍ മൊഴി നല്‍കിയിരുന്നു.

പൂരനഗരിയിലെത്താന്‍ സുരേഷ് ഗോപി ആംബുലന്‍സ് ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് പൊലീസിന് പരാതി ലഭിച്ചിരുന്നു
ചികിത്സാ ആവശ്യങ്ങള്‍ക്കായുള്ള ആംബുലന്‍സ് മറ്റുവാഹനമായി ഉപയോഗിച്ചതിനാണ് സുരേഷ് ഗോപിക്കെതിരെയുള്ള പരാതി.

സംഭവം തിരുവമ്പാടി വിഭാഗം പൂരം നിര്‍ത്തിവെച്ചതിന് ശേഷമാണ് ഉണ്ടായത്. പ്രശ്നപരിഹാരത്തിനായി എത്തിയ സുരേഷ് ഗോപി ആരോഗ്യപ്രശ്‌നം കാരണമാണ് സേവാഭാരതിയുടെ ആംബുലന്‍സില്‍ എത്തിയതെന്നായിരുന്നു ബിജെപിയുടെ വാദം.

Continue Reading

kerala

മന്ത്രിയാകാനാകാത്തത് സമയദോഷം കൊണ്ട്: തോമസ് കെ തോമസ്

തന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് തീരുമാനം ശരത് പവാറിന്റേതാണ്. തോമസ് ചാണ്ടിയോട് നീതി കാണിക്കാന്‍ പറ്റിയില്ല. അത് ചെയ്യണമെന്നും തോമസ് കെ തോമസ് പറഞ്ഞു.

Published

on

മന്ത്രിയാകാനാകാത്തത് സമയദോഷം കൊണ്ടെന്ന് എന്‍സിപി നേതാവ് തോമസ് കെ തോമസ് എംഎല്‍എ. പലവട്ടം ചര്‍ച്ച നടന്നിട്ടും ഫലം കണ്ടില്ല. ഇത് സമയദോഷം മൂലമാണെന്നാണ് എംഎല്‍എ പറയുന്നത്. മുന്‍ എംഎല്‍എ തോമസ് ചാണ്ടിയുടെ അനുസ്മരണ ദിനത്തോട് അനുബന്ധിച്ച് ചേന്നംങ്കരി സെയ്ന്റ് പോള്‍സ് മോര്‍ത്തോമാ പള്ളിയിലെ അദ്ദേഹത്തിന്റെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തോമസ് കെ തോമസ്.

മന്ത്രിസ്ഥാനം സംബന്ധിച്ച് കേന്ദ്രനേതൃത്വം ചര്‍ച്ച നടത്തുന്നുണ്ട്. തന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് തീരുമാനം ശരത് പവാറിന്റേതാണ്. തോമസ് ചാണ്ടിയോട് നീതി കാണിക്കാന്‍ പറ്റിയില്ല. അത് ചെയ്യണമെന്നും തോമസ് കെ തോമസ് പറഞ്ഞു.

മുഖ്യമന്ത്രിക്ക് തന്നോട് എതിര്‍പ്പ് ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. മന്ത്രിസ്ഥാനം സംബന്ധിച്ച് നിങ്ങളുടെ പാര്‍ട്ടി തന്നെ തീരുമാനിക്കാനാണ് അദ്ദേഹം പറഞ്ഞത്. മുഖ്യമന്ത്രിയെ ഒരിക്കല്‍ കൂടി കാണണമെന്നും തോമസ് കെ തോമസ് പറഞ്ഞു.

 

Continue Reading

Trending