Connect with us

kerala

വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരാന്‍ സാധ്യത

ദുര്‍ബലമായ ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ന്യൂനമര്‍ദ്ദമായി മാറി.

Published

on

വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരാന്‍ സാധ്യത. കണ്ണൂരും കാസര്‍കോടും ഇന്ന് ഓറഞ്ച് അലര്‍ട്ട്. എറണാകുളം മുതല്‍ വയനാട് വരെയുള്ള ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. മലയോരമേഖലകളില്‍ ജാഗ്രത തുടരണം.

ദുര്‍ബലമായ ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ന്യൂനമര്‍ദ്ദമായി മാറി. അടുത്ത മണിക്കൂറുകളില്‍ വടക്കന്‍ കേരളത്തിനും കര്‍ണാടകത്തിനും മുകളിലൂടെ അറബിക്കടലില്‍ എത്തിച്ചേരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

അതേസമയം കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. മലപ്പുറം, ആലപ്പുഴ, തൃശൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല.

കാസര്‍കോട് ജില്ലയില്‍ കനത്ത മഴയാണ്. പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. മഞ്ചേശ്വരം പൊസോട്ട് മൂന്ന് വീടുകള്‍ വെള്ളത്തില്‍ മുങ്ങി. ഇന്നലെ ഉച്ചമുതലാണ് ശക്തമായ മഴ തുടങ്ങിയത്.

kerala

സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി പി.വി അന്‍വര്‍ എംഎല്‍എ

‘യുഡിഎഫ് നേതൃത്വം എന്ന നിലയിലല്ല, പാണക്കാട്ട് തങ്ങള്‍ എന്ന നിലയിലാണ് കൂടിക്കാഴ്ച നടത്തിയത്

Published

on

മലപ്പുറം: സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച്ച നടത്താന്‍ പാണക്കാട്ടെത്തി പി.വി അന്‍വര്‍ എംഎല്‍എ. തനിക്ക് പിന്തുണ നല്‍കിയതിന് നന്ദി പറയാന്‍ വേണ്ടിയാണ് പാണക്കാടെത്തുന്നത് എന്നായിരുന്നു പി.വി അന്‍വര്‍ എംഎല്‍എ പ്രതികരിച്ചത്.

‘യുഡിഎഫ് നേതൃത്വം എന്ന നിലയിലല്ല, പാണക്കാട്ട് തങ്ങള്‍ എന്ന നിലയിലാണ് കൂടിക്കാഴ്ച നടത്തിയത്. മലയോര ജനതയുടെ പ്രശ്നങ്ങള്‍ക്ക് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള മുഴുവന്‍ ആളുകളുടെയും പിന്തുണ ആവശ്യപ്പെടാന്‍ വേണ്ടിയിട്ടാണ് വന്നത്. അതിന് പൂര്‍ണമായ പിന്തുണ അദ്ദേഹം വാഗ്ധാനം ചെയ്തിട്ടുണ്ട്. യുഡിഎഫുമായി ബന്ധപ്പെട്ട ഒരു കാര്യവും ഇപ്പോള്‍ ചര്‍ച്ച ചെയ്തിട്ടില്ല’-പി.വി അന്‍വര്‍ പറഞ്ഞു.

അന്‍വര്‍ ഉയര്‍ത്തുന്ന വിഷയങ്ങള്‍ പ്രസക്തമാണ് എന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പിണറായി സര്‍ക്കാരിനെ താഴെയിറക്കാന്‍ യുഡിഎഫിന് ഒപ്പം നിന്ന് പ്രവര്‍ത്തിക്കുമെന്നും 2026ല്‍ യുഡിഎഫ് അധികാരത്തില്‍ വരണമെന്നും പി.വി അന്‍വര്‍ നേരത്തെ പറഞ്ഞിരുന്നു. വന നിയമത്തില്‍ ഭേദഗതിക്കെതിരെയുള്ള പോരാട്ടം കേരളത്തില്‍നിന്ന് തുടങ്ങണമെന്നും അതിന് യുഡിഎഫ് നേതൃത്വം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Continue Reading

kerala

സ്ത്രീവിരുദ്ധ കമന്റ്; നടി ഹണി റോസിന്റെ മൊഴിയെടുത്തു

മാധ്യമവാര്‍ത്തകള്‍ക്ക് താഴെ കമന്റിട്ടവര്‍ക്കെതിരെയും നടി മൊഴി നല്‍കി

Published

on

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീവിരുദ്ധ കമന്റിട്ടവര്‍ക്കെതിരെ നടി ഹണി റോസ് നല്‍കിയ പരാതിയില്‍ നടിയുടെ മൊഴിയെടുത്തു. സംഭവത്തില്‍ നടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ അന്വേഷണ സംഘം നീരീക്ഷിച്ചുവരികയാണ്. മോശം കമന്റ് ഇടുന്നവര്‍ക്കെതിരെ ഉടനടി കേസെടുക്കാനാണ് തീരുമാനം. മാധ്യമവാര്‍ത്തകള്‍ക്ക് താഴെ കമന്റിട്ടവര്‍ക്കെതിരെയും നടി മൊഴി നല്‍കി.

ഇന്നലെ സെന്‍ട്രല്‍ സ്റ്റേഷനില്‍ നേരിട്ട് എത്തിയായിരുന്നു നടി മൊഴി നല്‍കിയത്. ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് പുറമെ സ്‌ക്രീന്‍ഷോട്ടുകളും നടി പൊലീസിന് കൈമാറി. നടിയുടെ പരാതിയില്‍ കഴിഞ്ഞ ദിവസം സെന്‍ട്രല്‍ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.

Continue Reading

kerala

വൈത്തിരിയില്‍ റിസോര്‍ട്ടില്‍ രണ്ടുപേരെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

കൊയിലാണ്ടി നടേരി സ്വദേശി പ്രമോദ് (53), ഉള്ള്യേരി സ്വദേശിനി ബിന്‍സി (34) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്

Published

on

പഴയ വൈത്തിരിയില്‍ റിസോര്‍ട്ടില്‍ മധ്യവയസ്‌കനെയും യുവതിയെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി നടേരി സ്വദേശി പ്രമോദ് (53), ഉള്ള്യേരി സ്വദേശിനി ബിന്‍സി (34) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

റിസോര്‍ട്ടിന്റെ പുറത്ത് മരത്തില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. തിങ്കളാഴ്ച വൈകീട്ടാണ് ഇരുവരും റിസോര്‍ട്ടിലെത്തി മുറിയെടുത്തത്. വൈത്തിരി പൊലീസെത്തി നടപടികള്‍ സ്വീകരിച്ചുവരുന്നു.

Continue Reading

Trending