Connect with us

kerala

സംസ്ഥാനത്ത് മഴ കനക്കും; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്

Published

on

കാലവര്‍ഷം നാളെ എത്തുമെന്ന കാലാവസ്ഥാ വകുപ്പിന്റെ പ്രവചനത്തില്‍ ഇന്നു നാലു ജില്ലകളില്‍ നാളെ ഏഴു ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ ഏഴ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഇന്ന് 24 മണിക്കൂറില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ള ജില്ലകളില്‍ 6.45 സെന്റിമീറ്റര്‍ മുതല്‍ 11.55 സെന്റീമീറ്റര്‍ വരെ മഴ പെയ്യുമെന്നാണു കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളാ തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മീറ്റര്‍ മുതല്‍ 1.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.

kerala

ജൂണ്‍ മാസത്തിലെ വൈദ്യുതി ബില്ലില്‍ ഇന്ധന സര്‍ചാര്‍ജ് കുറയും; കെഎസ്ഇബി

ഇക്കൊല്ലം ഏപ്രിലിലും ദ്വൈമാസ ബില്ലുകളിലെ ഇന്ധന സര്‍ചാര്‍ജില്‍ കുറവ് വരുത്തിയിരുന്നു.

Published

on

ജൂണ്‍ മാസത്തിലെ വൈദ്യുതി ബില്ലില്‍ ഇന്ധന സര്‍ചാര്‍ജ് കുറയുമെന്ന് കെഎസ്ഇബി. ദ്വൈമാസം ബില്‍ ലഭിക്കുന്നവര്‍ക്ക് യൂണിറ്റിന് ഒരുപൈസയും പ്രതിമാസം ബില്‍ ലഭിക്കുന്നവര്‍ക്ക് യൂണിറ്റിന് മൂന്ന് പൈസയും ഇന്ധന സര്‍ചാര്‍ജ് ഇനത്തില്‍ കുറവ് ലഭിക്കും.

പ്രതിയൂണിറ്റ് എട്ട് പൈസ നിരക്കിലാണ് പ്രതിമാസ ദ്വൈമാസ ബില്ലുകളില്‍ ഇപ്പോള്‍ ഇന്ധന സര്‍ചാര്‍ജ് ഈടാക്കിവരുന്നത്. ഇക്കൊല്ലം ഏപ്രിലിലും ദ്വൈമാസ ബില്ലുകളിലെ ഇന്ധന സര്‍ചാര്‍ജില്‍ കുറവ് വരുത്തിയിരുന്നു.

ആയിരം വാട്‌സ് കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗം ഉള്ളതുമായ ഗാര്‍ഹിക ഉപഭോക്താക്കളെയും ഗ്രീന്‍ താരിഫിലുള്ളവരെയും ഇന്ധന സര്‍ചാര്‍ജ്ജില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്.

Continue Reading

kerala

കണ്ണൂരില്‍ ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

രണ്ട് മുറികളില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Published

on

കണ്ണൂരില്‍ ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗോകുലം വീട്ടില്‍ ബാബു, ഭാര്യ സജിത എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് മുറികളില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.സംഭവ ദിവസം ദമ്പതികള്‍ മാത്രമെ വീട്ടിലുണ്ടായിരുന്നുള്ളു.

ഭാര്യയുടെവീട്ടില്‍ പോയ മകന്‍ തിരിച്ചെത്തിയപ്പോഴാണ് ബാബുവിനെ കിടപ്പ് മുറിയിലും സജിതയെ ഹാളിലെ ഫാനിലും മരിച്ച നിലയില്‍ കണ്ടെത്തിയത്. സജിത തൂങ്ങി മരിക്കാനായി കയറിയ കസേരയും മറ്റും താഴെ കാണാനില്ലായിരുന്നു.

മരിച്ച ബാബു പത്ത് വര്‍ഷം മുന്‍പാണ് ജോലി അവസാനിപ്പിച്ച് വിദേശത്ത് നിന്ന് തിരികെ എത്തുന്നത്. 25 ലക്ഷത്തിനടുത്ത കടബാധ്യത ബാബുവിന് ഉണ്ടായിരുന്നുവെന്നും ഇതിന്റെ പ്രയാസത്തിലായിരുന്നു ബാബുവെന്നും നാട്ടുകാര്‍ പറയുന്നു. ദമ്പതികള്‍ക്ക് ഒരു മകള്‍ കൂടിയുണ്ട്. സ്ഥലത്ത് പൊലീസ് എത്തി പരിശോധന നടത്തി.

Continue Reading

kerala

വ്യാപകമഴക്ക് സാധ്യത; നാളെ നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മഴ ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Published

on

അടുത്ത അഞ്ചുദിവസം സംസ്ഥാനത്ത് വ്യാപകമഴക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ട സാഹചര്യത്തില്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മഴ ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

വ്യാഴാഴ്ച കാസര്‍കോട്, പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോഡ്, കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലും റെഡ് അലര്‍ട്ടാണ്. ഇന്ന് കോഴിക്കോട്, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്.

കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

Continue Reading

Trending