Connect with us

kerala

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം മഴ കനക്കും; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.

Published

on

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസങ്ങളിൽ കനത്ത മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.  ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം അടുത്ത 48 മണിക്കൂറിനുള്ളിൽ കന്യാകുമാരി തീരം വഴി തെക്കുകിഴക്കൻ അറബിക്കടലിൽ പ്രവേശിക്കാൻ സാധ്യതയുള്ളതിനാൽ കനത്ത മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ അലർട്ട് പ്രഖ്യാപിച്ചു.
ഓറഞ്ച് അലേർട്ട്  പ്രഖ്യാപിച്ച ജില്ലകൾ കൂടെ തീയതിയും
02-11-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം
03-11-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട്  പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്
 മഞ്ഞ അലേർട്ട്  പ്രഖ്യാപിച്ച ജില്ലകൾ കൂടെ തീയതിയും
02-11-2021: തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്
03-11-2021: തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്
04-11-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,തൃശ്ശൂർ, കോഴിക്കോട്, വയനാട്
05-11-2021: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം
എന്നീ ജില്ലകളിൽ ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലെർട് പ്രഖ്യാപിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്.
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.
ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.
അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം.
മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക.
കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കിൽ നിന്ന് ലഭ്യമാണ്

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

ബസ് ബൈക്കിന് പിന്നിലിടിച്ചാണ് അപകടമുണ്ടായത്.

Published

on

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. ബസ് ബൈക്കിന് പിന്നിലിടിച്ചാണ് അപകടമുണ്ടായത്. കോവളം വാഴാമുട്ടം ബൈപ്പാസ് റോഡിലാണ് അപകടം സംഭവിച്ചത്. കുറവന്‍കോണം സ്വദേശി സുരേഷാണ് ഇപകടത്തില്‍ മരിച്ചത്. അപകടത്തിനുശേഷം കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ ബസില്‍ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടു.

 

 

Continue Reading

kerala

പാലക്കാട് വോട്ടെടുപ്പ്; പോളിങ് 60 ശതമാനം കടന്നു

നാലര വരെ 60.03 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്.

Published

on

പാലക്കാട് പോളിങ് 60 ശതമാനം കടന്നു. ഉച്ചക്കു ശേഷമാണ് പോളിങ് ശതമാനം ഉയര്‍ന്നത്. നാലര വരെ 60.03 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. പാലക്കാട് നഗരസഭ-58.02, പിരായിരി-55.23, മാത്തൂര്‍-52.72, കണ്ണാടി -52.89 എന്നിങ്ങനെയാണ് പോളിങ് ശതമാനം.

നഗരങ്ങളില്‍ താരതമ്യേന കുറവ് പോളിങാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതിനിടെ, പിരായിരി ജി.എല്‍.പി സ്‌കൂളില്‍ രണ്ട് തവണ വോട്ടിങ് മെഷീന്‍ തകരാറിലാവുകയും പരാതിയെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് ഒബ്‌സര്‍വര്‍ ബൂത്തിലെത്തി പരിശോധന നടത്തുകയും ചെയ്തു.

നാല് ഓക്‌സിലറി ബൂത്തുകള്‍ ഉള്‍പ്പെടെ 184 പോളിങ് ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. മണ്ഡലത്തില്‍ 1,94,706 വോട്ടര്‍മാരാണുള്ളത്. രാഹുല്‍ മാങ്കൂട്ടത്തില്‍, പി. സരിന്‍, സി. കൃഷ്ണകുമാര്‍ അടക്കം 10 സ്ഥാനാര്‍ഥികളാണ് പാലക്കാട് ജനവിധി തേടുന്നത്.

 

 

Continue Reading

kerala

കരുനാഗപ്പള്ളിയില്‍ നിന്ന് കാണാതായ 20 വയസ്സുകാരിയെ കണ്ടെത്തി

തൃശൂര്‍ മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ നിന്നാണ് ഐശ്വര്യയെ കണ്ടെത്തിയത്.

Published

on

കരുനാഗപ്പള്ളി ആലപ്പാട് നിന്ന് കാണാതായ 20 വയസ്സുകാരിയെ കണ്ടെത്തി. തൃശൂര്‍ മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ നിന്നാണ് ഐശ്വര്യയെ കണ്ടെത്തിയത്. കരുനാഗപ്പള്ളി എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് ഐശ്വര്യയെ കണ്ടെത്തിയത്.

തിങ്കളാഴ്ച രാവിലെ 9.30 നാണ് ഐശ്വര്യ വീട്ടീല്‍ നിന്ന് പോയത്. മകളെ കാണാനില്ലെന്ന് കാണിച്ച് ഐശ്വര്യയുടെ അമ്മയാണ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഓണ്‍ലൈന്‍ ഗെയിം കളിച്ചതിന് ഐശ്വര്യയെ വഴക്കു പറഞ്ഞതായി അമ്മ പൊലീസിനോട് പറഞ്ഞിരുന്നു.

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ടൂവിലറിന്റെ പുറകില്‍ ഇരുന്ന് ഐശ്വര്യ യാത്ര ചെയ്തതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.
എന്നാല്‍ ഇത് ലിഫ്റ്റ് ചോദിച്ചതാണെന്ന് വ്യക്തമായി. പെണ്‍കുട്ടി കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായി പൊലീസ് കണ്ടെത്തി. ഇതിനിടെ കുട്ടിയെ കണ്ടെത്താന്‍ കരുനാഗപ്പള്ളി എഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചു.

Continue Reading

Trending