Connect with us

Culture

വടക്കന്‍ കേരളത്തില്‍ കനത്ത മഴ ; കണ്ണൂര്‍,കാസര്‍കോട്,മലപ്പുറം ജില്ലകളില്‍ നാളെ അവധി

Published

on

ജില്ലയില്‍ തെക്ക് പടിഞാറന്‍ കാലവര്‍ഷം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് , കേന്ദ്രീയ വിദ്യാലയം എന്നിവ ഉള്‍പ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അംഗന്‍വാടികള്‍ , മദ്രസകള്‍ ഉള്‍പ്പെടെയുളള മത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍) നാളെ (ജൂലൈ 23ന്) ചൊവ്വാഴ്ച ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമുളള പരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കുകയില്ല.അംഗന്‍വാടി വര്‍ക്കേഴ്‌സ് , അദ്ധ്യാപകര്‍, മറ്റു ജീവനക്കാര്‍ എന്നിവര്‍ക്ക് ഈ അവധി ബാധകമല്ല.

കാലവര്‍ഷം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഉരുള്‍പ്പൊട്ടല്‍ മണ്ണിടിച്ചില്‍ എന്നിവ മൂലമുളള അപകടങ്ങള്‍ കുറക്കുന്നതിന് മുന്‍ കരുതലുകള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ മുഴുവന്‍ ഖനന പ്രവര്‍ത്തനങ്ങളം ദുരന്തനിവാരണ നിയമ പ്രകാരം 25.07.2019 വരെ നിരോധിച്ച് കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ജിയോളജി ,പോലീസ് , റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ ഖനന പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായും നിര്‍ത്തിവെക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുന്നതാണ്.

കാലവര്‍ഷം ശക്തമായി തുടരുകയും ദുരന്തനിവാരണ അതോറിറ്റി റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ജൂലൈ 23 ന്) അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കണ്ണൂര്‍ ജില്ലയിലെ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ( സി ബി എസ് ഇ ,ഐ സി എസ് സിലബസ് സ്‌കൂളുകള്‍ ഉള്‍പ്പെടെ) ജൂലൈ 23 ന് അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി. അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. സര്‍വ്വകലാശാല പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.

കനത്ത കാലവര്‍ഷം തുടരുന്നതിനാല്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കാസര്‍കോട് ജില്ലയില്‍ റെഡ് അലെര്‍ട്ട് നല്‍കിയ സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ജൂലൈ 23) അവധി ആയിരിക്കും. അങ്കണവാടികള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും ഉള്‍പ്പടെ അവധി ബാധകമാണ്. സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല.

അതേസമയം കാലവര്‍ഷം ശക്തമായി തുടരുന്ന കോഴിക്കോട് ജില്ലയില്‍ ഇതുവരെ അവധി പ്രഖ്യാപിച്ചിട്ടില്ല.

Film

മലയാളത്തിൽ തുടക്കം കുറിക്കാൻ ചേരൻ ; പോലീസ് വേഷത്തിൽ ‘നരിവേട്ട’യിലെ ക്യാരക്ടർ

Published

on

വലിയ കാൻവാസിൽ ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കുന്ന നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന ‘നരിവേട്ട’യിലെ ചേരന്റെ ക്യാരക്ടർ പോസ്റ്റർ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. ചിത്രത്തിൽ ആർ കേശവദാസ് എന്ന പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് ചേരൻ എത്തുന്നത്.

തമിഴ് ചലച്ചിത്രമേഖലയിലെ സംവിധായകനും നടനുമായ ചേരൻ സാംസ്കാരിക പ്രാധാന്യമുള്ള ചലച്ചിത്രങ്ങൾ സംവിധാനം ചെയ്യുന്നതിൽ ശ്രദ്ധേയനാണ്. മൂന്ന് തവണ ദേശീയ ചലച്ചിത്രപുരസ്കാരം നേടിയിട്ടുമുണ്ട്. കെ.എസ്.രവികുമാറിന്റെ സംവിധാന സഹായിയായിട്ടാണ് തന്റെ സംവിധാന ജീവിതം ചേരൻ തുടങ്ങുന്നത്. പിന്നീട് മലയാളചലച്ചിത്രസംവിധായകനായ ഹെൻ‌റിയുടെ ശ്രദ്ധയാകർഷിക്കുകയും, കോലങ്ങൾ എന്ന ചിത്രം ചേരനെ കൊണ്ട് നിർമ്മിക്കുകയും ചെയ്തു.

മനുഷ്യബന്ധങ്ങളെ കേന്ദ്രീകരിച്ച് ഗ്രാമീണ പശ്ചാത്തലത്തിലുള്ള സിനിമകൾ സംവിധാനം ചെയ്ത് ചേരൻ തുടക്കത്തിൽ തന്നെ കരിയറിൽ മുന്നേറ്റം നടത്തുകയും  ഭാരതി കണ്ണമ്മ (1997), പോർക്കളം (1997) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് നിരൂപക പ്രശംസ നേടുകയുമുണ്ടായി. ആഗോളവൽക്കരണം ഇന്ത്യൻ മധ്യവർഗത്തെ എങ്ങനെ ബാധിക്കുന്നു എന്ന് പര്യവേക്ഷണം ചെയ്യുന്ന വിഷയങ്ങൾ കൂടി അദ്ദേഹം പിന്നീട് സിനിമയുടെ ഭാഗമാക്കി. ഇതുവരെയുള്ള അദ്ദേഹത്തിൻ്റെ ഏറ്റവും പ്രശസ്തമായ ചലച്ചിത്രം, ഓട്ടോഗ്രാഫ് (2004), ഒരു മനുഷ്യന്റെ ജീവിതത്തിൻ്റെ നാല് ഘട്ടങ്ങളിലെ ഒരു അർദ്ധ ആത്മകഥാപരമായ കഥയാണ്. ഒരു നടനും സംവിധായകനുമെന്ന നിലക്ക് ചേരന് ഏറ്റവും കൂടുതൽ പ്രേക്ഷകസ്വീകാര്യത ലഭിച്ച സിനിമ കൂടിയാണ് ഓട്ടോഗ്രാഫ്. പിന്നീട് കുടുംബ നാടക ചിത്രമായ തവമൈ തവമിരുന്നു (2005), പിരിവോം സന്തിപ്പോം (2008), യുദ്ധം സെയ് (2011) തുടങ്ങിയ ചിത്രങ്ങളിലെ അഭിനേതാവായും അദ്ദേഹം വിജയിച്ചു. ഊർജ്ജസ്വലനായ ഒരു ഓൾറൗണ്ടറായ അദ്ദേഹത്തിന് വെട്രി കൊടി കാട്ട്, ഓട്ടോഗ്രാഫ്, തവമൈ തവമിരുന്ധു എന്നീ ചിത്രങ്ങൾക്കാണ് മൂന്ന് തവണ ദേശീയ അവാർഡ് ലഭിച്ചത്.

ഏറെക്കാലമായി ചേരൻ മലയാളത്തിലെത്തുന്നു എന്ന് പറഞ്ഞു കേട്ടിരുന്നുവെങ്കിലും നരിവേട്ടയിലെ ഡി.ഐ.ജി. ആർ കേശവദാസ് എന്ന  പൊലീസ് ഉദ്യോഗസ്ഥന്‍റെ കഥാപാത്രത്തിലൂടെയാണ് അത് സംഭവിക്കുന്നത്. തമിഴ് ഭാഷ ചിത്രത്തിലെത് പോലെ മലയാളത്തിലും ചേരന് വലിയ പ്രേക്ഷക സ്വീകാര്യത ഈ സിനിമയിലൂടെ ലഭിക്കുമെന്നാണ് അണിയറ പ്രവർത്തകർ പ്രതീക്ഷിക്കുന്നത്. പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – എൻ എം ബാദുഷ, ഛായാഗ്രഹണം – വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌ – ബാവ, കോസ്റ്റും – അരുൺ മനോഹർ, മേക്ക് അപ് – അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ,പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ്‌ ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ – രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

kerala

കൊന്നിട്ട്‌ വരൂ പാര്‍ട്ടി കൂടെയുണ്ട് എന്നതാണ് സി.പി.എം സന്ദേശം: കെ. സുധാകരന്‍ എം.പി

ടിപി ചന്ദ്രശേഖരന്‍, മട്ടന്നൂര്‍ ഷുഹൈബ്, കൃപേഷ്, ശരത് ലാൽ , അരിയില്‍ ഷുക്കൂര്‍ തുടങ്ങിയ നിരവധി കൊലപാതക കേസുകളിലെ പ്രതികള്‍ക്ക് പാര്‍ട്ടി സംരക്ഷണം ഒരുക്കി.

Published

on

മുഴപ്പിലങ്ങാട് എളമ്പിലായി സൂരജിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ പ്രതികളെ ഏതറ്റംവരെയും ഇടപെട്ട് സംരക്ഷിക്കുമെന്ന സി.പി.എം നിലപാട് നിങ്ങള്‍ കൊന്നിട്ടു വരൂ ഞങ്ങള്‍ കൂടെയുണ്ട് എന്ന സന്ദേശമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു നല്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. സംസ്ഥാനത്തെ രാഷ്ട്രീയകൊലപാതകങ്ങളുടെയെല്ലാം ഒരറ്റത്ത് സി.പി.എം ഉള്ളത് പാര്‍ട്ടി നൽകുന്ന ഈ സംരക്ഷണം മൂലമാണെന്നും കെ.സുധാകരൻ പറഞ്ഞു.

കൊലപാതക രാഷ്ട്രീയത്തെ സി.പി.എം തള്ളിപ്പറയുന്ന അന്ന് സംസ്ഥാനത്തെ രാഷ്ട്രീയകൊലകള്‍ അവസാനിക്കും. കൊലയാളികള്‍ക്ക് സമ്പൂര്‍ണ സംരക്ഷണമാണ് പാര്‍ട്ടി നല്കുന്നത്. അവരെ കൊലയ്ക്ക് നിയോഗിക്കുന്നതു പാര്‍ട്ടിയാണ്. സമീപകാലത്തുവരെ യഥാര്‍ത്ഥ പ്രതികള്‍ക്കു പകരം സിപിഎം ഡമ്മി പ്രതികളെയാണ് നല്കിയിരുന്നത്.

അവര്‍ നിയമനടപടികളില്‍നിന്ന് രക്ഷപ്പെട്ടു. പ്രതികളുടെ കോടതി വ്യവഹാരങ്ങള്‍, കുടുംബത്തിന്റെ സംരക്ഷണം, സാമ്പത്തിക സഹായം, ജോലി, ശമ്പളം, സ്മാരകം, വാര്‍ഷികം തുടങ്ങിയ എല്ലാ കാര്യങ്ങളും പാര്‍ട്ടി ഏറ്റെടുത്തു. കൊലയാളികളുടെ ക്വേട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കു വരെ പാര്‍ട്ടി കൂടെയുണ്ട്.

മദ്യം, മയക്കുമരുന്ന്, സ്വര്‍ണക്കടത്ത് തുടങ്ങിയ എല്ലാ രാജ്യദ്രോഹപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്ന ഇവര്‍ക്ക് പാര്‍ട്ടിയാണ് കവചം. ഭീകരസംഘടനകള്‍ ചാവേറുകളെ പോറ്റിവളര്‍ത്തുന്ന അതേ രീതിയിലാണ് സിപിഎം കൊലയാളികളെ സംരക്ഷിക്കുന്നതെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.

ടിപി ചന്ദ്രശേഖരന്‍, മട്ടന്നൂര്‍ ഷുഹൈബ്, കൃപേഷ്, ശരത് ലാൽ , അരിയില്‍ ഷുക്കൂര്‍ തുടങ്ങിയ നിരവധി കൊലപാതക കേസുകളിലെ പ്രതികള്‍ക്ക് പാര്‍ട്ടി സംരക്ഷണം ഒരുക്കി. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയെന്ന് ആരോപിക്കപ്പെട്ട ജില്ലാ കൗണ്‍സില്‍ പ്രസിഡന്റിനെ വരെ സംരക്ഷിച്ചു.

നമ്മുടെ നികുതിപ്പണം വിനിയോഗിച്ച് സുപ്രീംകോടതി അഭിഭാഷകരെയാണ് നിയമപോരാട്ടത്തിൻ നിയോഗിച്ചത്. കണ്ണൂര്‍ ജില്ലയില്‍ സിപിഎം ചവുട്ടി നില്ക്കുന്നത് കബന്ധങ്ങളിലാണ് . സൂരജ് വധക്കേസിലെ പ്രതിയുടെ അടുത്ത ബന്ധുവരെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ജോലി ചെയ്യുന്നു.

എസ്എഫ്‌ഐ സംസ്ഥാനസമ്മേളനത്തില്‍ മുഖ്യമന്ത്രി അവരുടെ നെറികേടുകളെ പൂര്‍ണമായി സംരക്ഷിച്ചുകൊണ്ടാണ് പ്രസംഗിച്ചത്. അവരെ അപലപിച്ചിരുന്നെങ്കില്‍ യുവതലമുറയെങ്കിലും രക്ഷപ്പെടുമായിരുന്നു. പാര്‍ട്ടിയുടെയും നേതാക്കളുടെയും അക്രമങ്ങള്‍ കണ്ടു പഠിച്ച എസ്എഫ്‌ഐയും ഭീകരസംഘടനയാണ്. മാനിഷാദ എന്ന പറയാന്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടി നേതാക്കള്‍ക്കും കഴിയാതെപോകുന്നത് അവരുടെ രക്തപങ്കിലമായ രാഷ്ട്രീയജീവിതം കൊണ്ടാണെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.

Continue Reading

kerala

മുസ്‌ലിം ലീഗ് വയനാട് പുനരധിവാസ പദ്ധതി: ഭവന നിര്‍മ്മാണം ഏപ്രില്‍ 9ന് ആരംഭിക്കും

105 കുടുംബങ്ങൾക്ക് 8 സെന്റിൽ ആയിരം സ്‌ക്വയർ ഫീറ്റ് വീടുകളാണ് മുസ്ലിംലീഗ് നിർമ്മിച്ച് നൽകുന്നത്.

Published

on

മുസ്‌ലിം ലീഗ്‌  വയനാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായ ഭവന നിർമ്മാണത്തിന് ഏപ്രിൽ 9ന് ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ശിലാസ്ഥാപനം നിർവ്വഹിക്കും. മേപ്പാടിയിൽ കണ്ടെത്തിയ നിർദ്ദിഷ്ട 10.5 ഏക്കർ ഭൂമിയിലാണ് വീടുകൾക്ക് തറക്കല്ലിടുന്നത്. 105 കുടുംബങ്ങൾക്ക് 8 സെന്റിൽ ആയിരം സ്‌ക്വയർ ഫീറ്റ് വീടുകളാണ് മുസ്ലിംലീഗ് നിർമ്മിച്ച് നൽകുന്നത്.

ഇരുനിലകൾ നിർമ്മിക്കാൻ ആവശ്യമായ ബലത്തോട് കൂടിയായിരിക്കും വീടുകളുടെ അടിത്തറ. പ്രധാന റോഡിനോട് ചേർന്നാണ് ഭവന സമുച്ചയം ഒരുങ്ങുക. വീടുകളിലേക്കുള്ള റോഡ്, കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കും.

ഭവന നിർമാണ പദ്ധതിക്ക് കൽപ്പറ്റയിൽ ചേർന്ന ഉപസമിതി യോഗം കഴിഞ്ഞ ദിവസം അന്തിമരൂപം നൽകിയിരുന്നു. ഉപസമിതിയുടെ മേൽനോട്ടത്തിൽ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാനുള്ള ഓഫീസ് സംവിധാനങ്ങളും സജ്ജീകരിച്ചതായി സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം അറിയിച്ചു.

Continue Reading

Trending