Connect with us

kerala

കനത്ത മഴ; വയനാട് ജില്ലയില്‍ ഖനനത്തിനും മണ്ണെടുക്കുന്നതിനും നിരോധനം

ജില്ലയില്‍ വരുന്ന 3 ദിവസങ്ങളില്‍ അതിശക്തമായ മഴ (ഓറഞ്ച് അലേര്‍ട്ട്) മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Published

on

വയനാട് ജില്ലയില്‍ വരും ദിവസങ്ങളില്‍ അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ 2023 ജൂലൈ 5 മുതല്‍ ഇനിയോരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ജില്ലയിലെ ക്വാറികള്‍ക്കും യന്ത്ര സഹായത്തോടെ മണ്ണെടുക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തി.

ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുഴകളിലും തോടുകളിലും അടിഞ്ഞ് കൂടിയ എക്കലുകള്‍ നീക്കം ചെയ്യുന്നതിനും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായിട്ടുളള മണ്ണ് നീക്കം ചെയ്യുന്നതിനും വിലക്കില്ല. ദുരന്ത നിവാരണ നിയമപ്രകാരമാണ് നിരോധന ഉത്തരവ്.

അതേസമയം ജില്ലയില്‍ വരുന്ന 3 ദിവസങ്ങളില്‍ അതിശക്തമായ മഴ (ഓറഞ്ച് അലേര്‍ട്ട്) മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര പരമാവധി ഒഴിവാക്കണം. മണ്ണിടിച്ചില്‍ ഉള്‍പ്പടെയുള്ള ദുരന്തസാധ്യതയുള്ളതിനാല്‍ മലയോരമേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും, ആവശ്യമായ ഘട്ടത്തില്‍ മാറിതാമസിക്കണമെന്നും അറിയിച്ചു. ജലാശയങ്ങളില്‍ പെട്ടെന്ന് വെള്ളം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പുഴയോരത്ത് താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പാലിക്കണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും പുഴകളോ, തോടുകളോ മുറിച്ച് കടക്കാനോ, പുഴകളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ, മീന്‍ പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല. പൊതുസ്ഥലത്ത് അപകടഭീഷണിയിലുള്ള മരങ്ങള്‍/ ശിഖരങ്ങള്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഇക്കാര്യം ബന്ധപ്പെട്ട വകുപ്പിനെ/ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അറിയിക്കണം. റിസോര്‍ട്ട്/ ഹോംസ്റ്റേ ഉടമകള്‍ ഇവിടങ്ങളില്‍ താമസിക്കുന്ന ടൂറിസ്റ്റുകള്‍ക്ക് ജാഗ്രത മുന്നറിയിപ്പ് നല്‍കി ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ദുരന്ത നിവാരണം – അടിയന്തര സാഹചര്യത്തില്‍ വിളിക്കാവുന്ന നമ്പറുകള്‍
ടോള്‍ ഫ്രീ നമ്പര്‍ : 1077
കണ്‍ട്രോള്‍ റൂം
ജില്ലാതലം- 04936 204151, 9562804151, 8078409770.
സുല്‍ത്താന്‍ ബത്തേരി താലൂക്ക് – 04936 223355, 6238461385.
മാനന്തവാടി താലൂക്ക് – 04935 241111, 9446637748.
വൈത്തിരി താലൂക്ക് – 04936 256100, 8590842965.

kerala

അധികാരത്തില്‍ ഇരിക്കുന്ന പാര്‍ട്ടി ഹര്‍ത്താല്‍ നടത്തിയത് എന്തിന്?; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Published

on

കൊച്ചി: വയനാട്ടില്‍ എല്‍ഡിഎഫ് നടത്തിയ ഹര്‍ത്താലിനെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. ഇത് നിരുത്തരവാദപരമായ സമീപനമാണെന്നും പെട്ടന്നുള്ള ഹര്‍ത്താല്‍ അംഗീകരിക്കാനാകില്ലെന്നും ജസ്റ്റിസുമായ ജയശങ്കരന്‍ നമ്പ്യാര്‍, വിഎ ശ്യാം കുമാര്‍ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധായ എടുത്ത കേസ് പരിഗണിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസത്തെ ഹര്‍ത്താലിനെ കുറിച്ച് ഡിവിഷന്‍ ബെഞ്ചിന്റെ നീരീക്ഷണം. വയനാട്ടിലെ എല്‍ഡിഎഫ് ഹര്‍ത്താല്‍ നിരുത്തരവാദപരമായിപ്പോയി. ഹര്‍ത്താലിനെ എങ്ങനെയാണ് ന്യായികരിക്കാന്‍ കഴിയുക?. പെട്ടെന്നുള്ള ഹര്‍ത്താല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. അധികാരത്തില്‍ ഇരിക്കുന്ന എല്‍ഡിഎഫ് ഹര്‍ത്താല്‍ നടത്തിയത് എന്തിനാണ്?. ഹര്‍ത്താല്‍ മാത്രമാണോ ഏക സമരമാര്‍ഗമെന്നും ഹൈക്കോടതി ചോദിച്ചു.

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ വീഴ്ചകളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയാണ് യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

Continue Reading

kerala

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി; പവന് 57800 രൂപ

ഗ്രാമിന് 7225 എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവില പുരോഗമിക്കുന്നത്

Published

on

സംസ്ഥാനത്തെ സ്വര്‍ണവില ഇന്നും കൂടി. നാല് ദിവസത്തിനിടെ ഒരു പവന്‍ സ്വര്‍ണത്തിന് 2320 രൂപയാണ് വര്‍ധിച്ചത്. ഇന്ന് മാത്രം പവന് 640 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 57800 രൂപയായി. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 80 രൂപയുടെ വര്‍ധനവാണുണ്ടായത്. ഗ്രാമിന് 7225 എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവില പുരോഗമിക്കുന്നത്. 24 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7882 രൂപയും നല്‍കേണ്ടി വരും. നവംബര്‍ 18 മുതല്‍ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ കുതിപ്പാണുണ്ടാകുന്നത്.

Continue Reading

kerala

മുനമ്പം വഖഫ് ഭൂമി പ്രശ്‌നം: മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്

ഇന്ന് ചേരുന്ന ഉന്നതതല യോഗത്തിൽ അന്തിമ തീരുമാനമുണ്ടായേക്കും

Published

on

മുനമ്പം വഖഫ് ഭൂമി പ്രശ്‌നം പരിഹരിക്കാനായി മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് ചേരും. വൈകുന്നേരം നാല് മണിക്ക് സെക്രട്ടേറിയറ്റിലാണ് യോഗം. റവന്യു, നിയമ, വഖഫ് മന്ത്രിമാരും ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുക്കും.

ഭൂമിയിൽ ഡിജിറ്റൽ സർവേ നടത്തുന്നത് സർക്കാർ പരിഗണിക്കും. ഇന്ന് ചേരുന്ന ഉന്നതതല യോഗത്തിൽ അന്തിമ തീരുമാനമുണ്ടായേക്കും. മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ലെന്ന് സർക്കാർ വീണ്ടും ഉറപ്പ് നൽകിയിട്ടുണ്ട്. മുനമ്പം വഖഫ് ഭൂമി കേസ് നാളെ വഖഫ് ട്രൈബ്യൂണൽ പരിഗണിക്കുന്നുണ്ട്.

Continue Reading

Trending