X

യു.എ.ഇ.യില്‍ കനത്ത മൂടല്‍മഞ്ഞ്സു; രക്ഷാ മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാകേന്ദ്രം.

യു.എ.ഇ.യില്‍ കനത്ത മൂടല്‍മഞ്ഞ്. അബുദാബിയുടെ വിവിധഭാഗങ്ങളില്‍ മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് കാലാവസ്ഥാകേന്ദ്രം സുരക്ഷാമുന്നറിയിപ്പ് നല്‍കി.ചൊവ്വാഴ്ച രാവിലെ അബുദാബി റോഡുകളില്‍ മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് വാഹനഗതാഗതം തടസ്സപ്പെട്ടിരുന്നു.

6.9 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില. ചൊവ്വാഴ്ച രാവിലെ 6.15 മുതല്‍ 9.15 വരെ മൂന്ന് മണിക്കൂറോളം കനത്ത മൂടല്‍മഞ്ഞായിരുന്നു. അതോടെ ഡ്രൈവര്‍മാരോട് ജാഗ്രത പാലിക്കാൻ അബുദാബി പോലീസ് അഭ്യര്‍ഥിച്ചു. ശൈഖ് ഖലീഫ ബിൻ സായിദ് ഇന്റര്‍നാഷണല്‍ റോഡ്, അബുദാബി ഇൻഡസ്ട്രിയല്‍ സിറ്റി, അല്‍ അരിസം പാലം എന്നിവിടങ്ങളില്‍ വേഗപരിധി മണിക്കൂറില്‍ 80 കിലോമീറ്ററാക്കി കുറയ്ക്കുകയും ചെയ്തു.

മൂടല്‍മഞ്ഞുള്ള സമയങ്ങളില്‍ വാഹനമോടിക്കുന്നവര്‍ നിശ്ചിതവേഗപരിധി പാലിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു. അബുദാബി ദ്വീപ്, യാസ് ദ്വീപ്, സാദിയാത്ത് ദ്വീപ്, ശൈഖ് ഖലീഫ സ്ട്രീറ്റ്, അല്‍ ജുബൈല്‍ ദ്വീപ്, കോര്‍ണിഷ്, അല്‍ ബത്തീൻ വിമാനത്താവളം എന്നിവിടങ്ങളിലെല്ലാം ശക്തമായ മൂടല്‍മഞ്ഞ് അനുഭവപ്പെട്ടതായി ദേശീയ കാലാവസ്ഥാകേന്ദ്രം റിപ്പോര്‍ട്ട് ചെയ്തു.

webdesk14: