Connect with us

india

ചണ്ഡിഗഢ് മേയർ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടി; അസാധുവാക്കിയ ബാലറ്റുകൾ സാധുവാക്കി സുപ്രീംകോടതി

റിട്ടേണിങ് ഓഫിസര്‍ അസാധുവാക്കിയ 8 ബാലറ്റ് പേപ്പറുകള്‍ എണ്ണി ഫലം പ്രഖ്യാപിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടതോടെ എ.എ.പിയുടെ കുല്‍ദീപ് കുമാര്‍ മേയറാകും.

Published

on

ചണ്ഡിഗഢ് മേയര്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി. റിട്ടേണിങ് ഓഫിസര്‍ അസാധുവാക്കിയ 8 ബാലറ്റ് പേപ്പറുകള്‍ എണ്ണി ഫലം പ്രഖ്യാപിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടതോടെ എ.എ.പിയുടെ കുല്‍ദീപ് കുമാര്‍ മേയറാകും. ഈ 8 വോട്ടുകളും സാധുവാണെന്നും ഇവയെല്ലാം ലഭിച്ചത് എ.എ.പി സ്ഥാനാര്‍ഥി കുല്‍ദീപ് കുമാറിനാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ബാലറ്റ് പരിശോധനക്ക് ശേഷം തീര്‍പ്പ് കല്‍പിച്ചു. ബാലറ്റില്‍ കൃത്രിമം നടത്തിയ വരണാധികാരി അനില്‍ മസീഹിനെതിരെ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കാന്‍ പഞ്ചാബ്-ഹരിയാന ഹൈകോടതി രജിസ്ട്രാറോട് കോടതി നിര്‍ദേശിച്ചു.

അട്ടിമറിയിലൂടെ ചണ്ഡിഗഢ് മേയറായി തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി അംഗം മനോജ് സോങ്കര്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്ന് രാജിവെച്ചിരുന്നു. മേയര്‍ തെരഞ്ഞെടുപ്പിനെതിരായ ഹരജി സുപ്രീം കോടതി വീണ്ടും പരിഗണിക്കാനിരിക്കെയായിരുന്നു രാജി. അതിനിടെ ഭരണം തിരിച്ചുപിടിക്കാന്‍ മൂന്ന് എ.എ.പി കൗണ്‍സിലര്‍മാരെ ബി.ജെ.പി ചാക്കിട്ടുപിടിച്ചിരുന്നു.

മേയര്‍ തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നതായി സുപ്രീംകോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. ബാലറ്റ് പേപ്പറില്‍ ക്രമക്കേട് നടത്തിയ പ്രിസൈഡിങ് ഓഫിസര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട കോടതി ജനാധിപത്യത്തെ കശാപ്പ് ചെയ്യാന്‍ അനുവദിക്കില്ലെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. തെരഞ്ഞെടുപ്പിന്റെ വിശുദ്ധിയെ കളങ്കപ്പെടുത്തരുതെന്ന് പറഞ്ഞ സുപ്രീംകോടതി, തെരഞ്ഞെടുപ്പിന്റെ എല്ലാ രേഖകളും കൈമാറണമെന്നും നിര്‍ദേശിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ചണ്ഡിഗഢില്‍ വീണ്ടും മേയര്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി ആം ആദ്മി കൗണ്‍സിലര്‍ കുല്‍ദീപ് കുമാര്‍ പഞ്ചാബ്-ഹരിയാന ഹൈകോടതിയെ സമീപിച്ചിരുന്നു. ഇടക്കാല ഉത്തരവിന് വിസമ്മതിച്ച ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ ഹരജി നല്‍കുകയായിരുന്നു. കോണ്‍ഗ്രസ്-എ.എ.പി സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷമുണ്ടായിട്ടും പ്രിസൈഡിങ് ഓഫിസര്‍ ബാലറ്റ് പേപ്പറില്‍ കൃത്രിമം കാണിച്ചെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ചണ്ഡിഗഢ് മേയര്‍ തെരഞ്ഞെടുപ്പില്‍ ഏവരെയും അമ്പരപ്പിച്ചാണ് ബി?.ജെ.പി ജയം നേടിയത്. അംഗബലം നോക്കുമ്പോള്‍ ‘ഇന്‍ഡ്യ’ സഖ്യം അനായാസം ജയിക്കേണ്ടതായിരുന്നു. ‘ഇന്‍ഡ്യ’ സഖ്യത്തിന്റെ എട്ട് വോട്ട് പ്രിസൈഡിങ് ഓഫിസര്‍ അനില്‍ മസീഹ് ‘അസാധു’വായി പ്രഖ്യാപിച്ചതാണ് നിര്‍ണായകമായത്. 35 അംഗ കോര്‍പറേഷനില്‍ ബി.ജെ.പിക്ക് 14ഉം എ.എ.പിക്ക് 13ഉം കോണ്‍ഗ്രസിന് ഏഴും ശിരോമണ അകാലിദളിന് ഒന്നും കൗണ്‍സിലര്‍മാരാണ് ഉണ്ടായിരുന്നത്. കോണ്‍ഗ്രസുമായി സഖ്യമായാണ് എ.എ.പി മത്സരിച്ചത്.

എന്നാല്‍, എ.എ.പിയുടെ കുല്‍ദീപ് കുമാറിനെ തോല്‍പിച്ച് ബി.ജെ.പിയുടെ മനോജ് സോങ്കര്‍ മേയറായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. മനോജ് സോങ്കറിന് എം.പിയുടെയും ശിരോമണി അകാലിദളിന്റെയും അടക്കം 16 വോട്ട് ലഭിച്ചപ്പോള്‍ കുല്‍ദീപ് കുമാറിന് ലഭിച്ചത് 12 ആണ്. വോട്ടെണ്ണുമ്പോള്‍ പ്രിസൈഡിങ് ഓഫിസര്‍ ചില അടയാളങ്ങളിട്ട് കൃത്രിമം നടത്തിയെന്നാണ് വിഡിയോ പങ്കുവെച്ച് എ.എ.പി ആരോപിച്ചിരുന്നത്. തുടര്‍ന്ന് ഹൈകോടതിയെ സമീപിച്ചെങ്കിലും തെര?ഞ്ഞെടുപ്പിന്റെ കാര്യത്തില്‍ ഉടനടിയുള്ള ഉത്തരവ് പുറപ്പെടുവിച്ചിരുന്നില്ല. ഇതോടെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

 

 

india

മുസ്‌ലിം ലീഗിനെതിരായ മന്ത്രി ജോര്‍ജ് കുര്യന്റെ പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍നിന്ന് നീക്കം ചെയ്യണം; രാജ്യസഭാ ചെയര്‍മാന് കത്തയച്ച് പിവി അബ്ദുല്‍ വഹാബ് എംപി

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിനെതിരെ മന്ത്രി കുര്യന്‍ നടത്തിയ അവഹേളനപരവും വാസ്തവ വിരുദ്ധവുമായ പ്രസ്താവനകള്‍ രാജ്യസഭയുടെ ഔദ്യോഗിക രേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്നും പി.വി അബ്ദുല്‍ വഹാബ് എം.പി ആവശ്യപ്പെട്ടു.

Published

on

വഖഫ് ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിനെതിരെ മന്ത്രി ജോര്‍ജ് കുര്യന്‍ നടത്തിയ പ്രസ്താവന സാമുദായിക സ്പര്‍ധയുണ്ടാക്കുന്നതാണെന്നും സഭാരേഖകളില്‍ നിന്ന് ഇത് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് രാജ്യസഭാ ചെയര്‍മാന് കത്തയച്ച് പി.വി അബ്ദുല്‍ വഹാബ് എം.പി. ജോര്‍ജ് കുര്യന്റെ പരാമര്‍ശങ്ങള്‍ അനാവശ്യവും വാസ്തവ വിരുദ്ധവുമാണ്. മുസ്‌ലിം ലീഗിന്റെ പേരിനെയും ചിഹ്നങ്ങളെയും അപകീര്‍ത്തിപ്പെടുത്തുന്നതാണ്. സര്‍വ്വേന്ത്യാ മുസ്‌ലിംലീഗുമായും ആ പാര്‍ട്ടി പതാകയുമായും കുര്യന്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിനെ താരതമ്യം ചെയ്തത് പാര്‍ട്ടിയുടെ ചരിത്രത്തെയും സ്വത്വത്തെയും ബോധപൂര്‍വം തെറ്റായി ചിത്രീകരിക്കുന്നതിനാണ്.

1948 മാര്‍ച്ചില്‍ മദ്രാസില്‍ സ്ഥാപിതമായതാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്. മുസ്‌ലിം ലീഗിന്റെ പാര്‍ട്ടി ചിഹ്നം ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗികമായി അംഗീകരിച്ചതാണ്. അദ്ദേഹത്തിന്റെ വാദം വസ്തുതാപരമായി തെറ്റാണ്.
കേരളത്തിന്റെ സാമൂഹിക-മത-രാഷ്ട്രീയ രംഗത്ത് ഏറെ ആദരണീയനായ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ പേര് ഉപയോഗിച്ചു. കേരളത്തിലെ ക്രിസ്ത്യാനികള്‍ക്കും മുസ്‌ലിംങ്ങള്‍ക്കും ഇടയില്‍ ശത്രുതാപരമായ ബന്ധം വളര്‍ത്തിയതിന് തങ്ങള്‍ ഉത്തരവാദിയാണെന്ന അടിസ്ഥാനരഹിതമായ ആരോപണം കെട്ടിച്ചമച്ചതാണ്. കേരള സമൂഹത്തില്‍ ചരിത്രപരമായി സമാധാനപരമായി സഹവര്‍ത്തിക്കുന്ന രണ്ട് സമുദായങ്ങള്‍ക്കിടയില്‍ ഭിന്നത വളര്‍ത്താന്‍ മാത്രമേ ഈ പ്രസ്താവന ഉപകരിക്കുകയുള്ളൂ. മന്ത്രി എന്ന നിലയില്‍ സത്യപ്രതിജ്ഞയ്ക്ക് വിരുദ്ധമായാണ് ജോര്‍ജ് കുര്യന്‍ പ്രവര്‍ത്തിച്ചത്. ഭരണഘടനാ ബാധ്യതകളുടെ വ്യക്തമായ ലംഘനമാണിത്. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിനെതിരെ മന്ത്രി കുര്യന്‍ നടത്തിയ അവഹേളനപരവും വാസ്തവ വിരുദ്ധവുമായ പ്രസ്താവനകള്‍ രാജ്യസഭയുടെ ഔദ്യോഗിക രേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്നും പി.വി അബ്ദുല്‍ വഹാബ് എം.പി ആവശ്യപ്പെട്ടു.

 

Continue Reading

india

രാജ്യത്ത് പാചക വാതകവില കൂട്ടി കേന്ദ്ര സര്‍ക്കാര്‍; 50 രൂപ വര്‍ദ്ധിപ്പിച്ചു

പുതുക്കിയ നിരക്ക് നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര മന്ത്രി ഹര്‍ജീപ് സിങ് പുരി അറിയിച്ചു.

Published

on

രാജ്യത്ത് പാചക വാതകവില കൂട്ടി കേന്ദ്ര സര്‍ക്കാര്‍. സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ 853 രൂപയാണ് പുതുക്കിയ വില. അതേസമയം പ്രധാനമന്ത്രി ഉജ്വല്‍ യോജന പദ്ധതിയിലുള്ളവര്‍ക്കും 50 രൂപ വില കൂടും. ഇതോടെ പുതുക്കിയ നിരക്ക് സിലിണ്ടറിന് 550 രൂപയാകും.

പുതുക്കിയ നിരക്ക് നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര മന്ത്രി ഹര്‍ജീപ് സിങ് പുരി അറിയിച്ചു. അതേസമയം, പെട്രോളിനും ഡീസലിനും എക്‌സൈസ് തിരുവ കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തി. രണ്ട് രൂപയാണ് വര്‍ധിപ്പിച്ചത്.

രാജ്യാന്തര എണ്ണ വിലയിലുണ്ടായ കുറവിന് അനുസരിച്ച് കമ്പനികള്‍ പെട്രോള്‍, ഡീസല്‍ വില കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

നേരത്തെ വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില വിര്‍ധിപ്പിച്ചിരുന്നു. 41 രൂപയായിരുന്നു വര്‍ധിപ്പിച്ചത്. ഇന്ധന നികുതി വര്‍ധിപ്പിച്ച് മണിക്കൂറുകള്‍ക്കകമാണ് പാചക വാതക വിലയും വര്‍ധിപ്പിച്ചിരിക്കുന്നത്.
അമേരിക്കന്‍ ഭരണകൂടത്തിന്റെ പ്രതികാര തീരുവകള്‍ മൂലം ആഗോള വ്യാപാര യുദ്ധം ഉണ്ടാകുമോ എന്ന ഭീതി നിലനില്‍ക്കുന്നതിനാല്‍, ആഗോള അസംസ്‌കൃത എണ്ണ വില കുറഞ്ഞുവരുന്ന സമയത്താണ് കേന്ദ്ര നടപടി.

 

Continue Reading

india

വഖഫ് ബില്‍: കപില്‍ സിബലുമായി കൂടിക്കാഴ്ച നടത്തി മുസ്‌ലിംലീഗ് നേതാക്കള്‍

Published

on

വഖഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട വിഷയത്തിൽ നിയമപോരാട്ടം ശക്തമാക്കാൻ ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ്. പ്രമുഖ അഭിഭാഷകനും പാർലമെന്റ് അംഗവുമായ കപിൽ സിബലുമായി ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി, ദേശീയ സീനിയർ വൈസ് പ്രസിഡന്റ് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, ദേശീയ സെക്രട്ടറി ഖുർറം അനീസ് ഉമർ, നവാസ് കനി എം.പി, അഡ്വ. ഹാരിസ് ബീരാൻ എം.പി തുടങ്ങിയവർ ആശയവിനിമയം നടത്തി. കപിൽ സിബൽ മുസ്‌ലിംലീഗിന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരാകും. ഇന്ന് തന്നെ ഹർജി നൽകാനാണ് ഉദ്ദേശിക്കുന്നതെന്ന് നേതാക്കൾ അറിയിച്ചു.

Continue Reading

Trending