Connect with us

kerala

പൊള്ളുന്ന ചൂട്; ഉപയോഗിക്കാത്ത മൊബൈല്‍ ഫോണ്‍ ചൂടാകുന്നു

Published

on

പൊള്ളുന്ന ചൂടാണ്. പുറത്തിറങ്ങിയാല്‍ ദേഹത്തണിഞ്ഞ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ. ഉപയോഗിക്കാതെതന്നെ മൊബൈല്‍ ഫോണ്‍ ചൂടാകുന്നു. വാഹനങ്ങള്‍ 10 മിനിറ്റ് വെയിലില്‍ നിര്‍ത്തിയിട്ടാല്‍ പിന്നെ സ്റ്റിയറിങ്ങില്‍ പിടിക്കാനാവില്ല. വെയിലില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ പിന്നീട് എസി ഇട്ട് തണുപ്പിക്കാന്‍ സമയമെടുക്കും. മലയോരത്ത് കഴിഞ്ഞ 2 ദിവസത്തെ അപേക്ഷിച്ച് താപനില അല്‍പം കുറഞ്ഞ ചൂട് അസഹ്യമായതിനാല്‍ ആളുകള്‍ ടൗണിലിറങ്ങിയത് കൂടുതലും ഉച്ചയ്ക്ക് മുന്‍പായിരുന്നു. നട്ടുച്ച സമയത്ത് ടൗണ്‍ വിജനമാവുന്നു.

പച്ചപ്പുല്ലില്ല; പാലുല്‍പാദനം കുറഞ്ഞു;

കടുത്ത ചൂടില്‍ പാല്‍ ഉല്‍പാദനം ഗണ്യമായി കുറഞ്ഞത് ക്ഷീര കര്‍ഷകരെ വെട്ടിലാക്കുന്നു. 2 മാസമായി തുടരുന്ന കടുത്ത ചൂട് മൂലം പാല്‍ പകുതിയായി കുറഞ്ഞതായി കര്‍ഷകര്‍. സാധാരണ നല്‍കുന്ന തീറ്റ നല്‍കിയിട്ടും ഉല്‍പാദനം കുറഞ്ഞതോടെ വരുമാനത്തില്‍ വലിയ വ്യത്യാസമാണ് ഉണ്ടാകുന്നത്. 12 ലീറ്റര്‍ പാല്‍ ലഭിച്ചിരുന്ന പശുക്കള്‍ക്ക് 7 ലീറ്റര്‍ വരെയായി കുറഞ്ഞു. വേനല്‍ കടുത്തതോടെ പുല്ലിന്റെ ലഭ്യതയും ഇല്ലാതായി. ഇതുമൂലം വൈക്കോല്‍ മാത്രം നല്‍കേണ്ടി വരുന്നു. കടുത്ത ചൂടില്‍ പശുക്കള്‍ കുഴഞ്ഞു വീഴുന്നതും പതിവായി. പലരും തൊഴുത്തുകളില്‍ ഫാന്‍ ഉള്‍പ്പെടെയുള്ളവ സ്ഥാപിച്ചാണ് ചൂടിനെ മറികടക്കുന്നത്.

ഇതുമൂലം വൈദ്യുതി ബില്ലിലും വര്‍ധന ഉണ്ടാകുന്നു. കാലിത്തീറ്റ വില വര്‍ധന മൂലം ബുദ്ധിമുട്ടുന്ന ക്ഷീര കര്‍ഷകരെ കൂടുതല്‍ ദുരിതത്തിലാക്കുന്നതാണ് നിലവിലെ സ്ഥിതി. കുഴഞ്ഞു വീഴുന്ന പശുക്കളെ പിന്നീട് കൗ ലിഫ്റ്റ് ഉള്‍പ്പെടെ എത്തിച്ച് ഉയര്‍ത്തി പഴയപടി ആക്കാന്‍ മാസങ്ങള്‍ വേണ്ടി വരും. അകിടു വീക്കം ഉള്‍പ്പെടെയുള്ള രോഗങ്ങളും അലട്ടുന്നുണ്ട്. ചൂടിനെ പ്രതിരോധിക്കാന്‍ ശുദ്ധജലം ധാരാളം നല്‍കണമെന്ന് വെറ്ററിനറി ഡോക്ടര്‍മാര്‍. നനഞ്ഞ ചാക്ക് ഇടയ്ക്കിടെ ദേഹത്ത് ഇട്ടു നല്‍കണം. വെയിലില്‍ പശുക്കളെ മേയാന്‍ വിടരുതെന്നും നിര്‍ദേശമുണ്ട്.

 

kerala

ദേശീയ പാതയില്‍ കാല്‍നടയാത്രികാര്‍, ഇരുചക്രവാഹനം, ഓട്ടോറിക്ഷ എന്നിവക്ക് പ്രവേശനമില്ല സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ച് തുടങ്ങി

ദേശീയ പാതയുടെ പണി പൂര്‍ത്തിയായല്‍ ആള്‍ കേരള ബൈക്ക് റൈഡ് നടത്തണമെന്ന് കരുതിയവര്‍ക്ക് മുട്ടന്‍ പണിയാണ് കിട്ടിയിരിക്കുന്നത്

Published

on

ദേശീയ പാത 66 ലൂടെ കാല്‍നടയാത്രികര്‍ക്കും ഇരുചക്രവാഹനം, ഓട്ടോറിക്ഷ, ട്രാക്ടര്‍ എന്നിവര്‍ക്കും പ്രവേശനമില്ലെന്ന് വ്യക്തമാക്കിയുള്ള സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ച് തുടങ്ങി. ദേശീയ പാതയുടെ പണി പൂര്‍ത്തിയായല്‍ ആള്‍ കേരള ബൈക്ക് റൈഡ് നടത്തണമെന്ന് കരുതിയവര്‍ക്ക് മുട്ടന്‍ പണിയാണ് കിട്ടിയിരിക്കുന്നത്.

ആറുവരിപ്പാതയിലെ ഇടതുവശത്തെ ലൈനിലൂടെ യാത്രചെയ്യാന്‍ ഇരുചക്രവാഹനങ്ങളെ അനുവദിക്കണമെന്ന നിര്‍ദേശം സര്‍ക്കാറിനും ഹൈവേ അതോറിറ്റിക്കും മുന്നിലുണ്ടായിരുന്നെങ്കിലും യാഥാര്‍ത്ഥ്യമായില്ല.

Continue Reading

kerala

കാളികാവിലെ കടുവാ ദൗത്യത്തിനെത്തിച്ച കുങ്കിയാന പാപ്പാനെ ആക്രമിച്ചു

പരിക്ക് ഗുരുതരമല്ലെന്ന് ഡിഎഫ്ഒ അറിയിച്ചു

Published

on

കാളികാവില്‍ കടുവാ ദൗത്യത്തിനായി എത്തിച്ച കുഞ്ചു എന്ന കുങ്കിയാന പാപ്പാനെ ആക്രമിച്ചു. പാപ്പാന്‍ ചന്തുവിനെയാണ് ആന എടുത്തെറിഞ്ഞത്. പരിക്ക് ഗുരുതരമല്ലെന്ന് ഡിഎഫ്ഒ അറിയിച്ചു

അതേസമയം, കടുവക്കായി വ്യാപക തിരച്ചില്‍ തുടരുകയാണ്. അഞ്ച് ലൈവ് സ്ട്രീമിംഗ് ക്യാമറകള്‍ കൂടി ഇന്ന് സ്ഥാപിക്കുമെന്ന് നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ ജി.ധനിക് ലാല്‍ പറഞ്ഞു. കടുവ എവിടെയാണെന്ന് കണ്ടെത്തിയതിന് ശേഷമാണ് കുങ്കിയാനകളെ ഉപയോഗിക്കുകയെന്നും ജി.ധനിക് ലാല്‍ പറഞ്ഞു.

Continue Reading

kerala

കോഴിക്കോട് തെരുവുനായ ആക്രമണത്തില്‍ അഞ്ചുവയസുകാരന് പരിക്ക്

കുട്ടിക്ക് 40 ഇന്‍ജക്ഷനാണ് എടുത്തതെന്നും മനുഷ്യരേക്കാള്‍ വിലയാണ് നായകള്‍ക്കെന്നും ഇവാന്റെ പിതാവ് വിമര്‍ശിച്ചു

Published

on

കോഴിക്കോട് തെരുവുനായ ആക്രമണത്തില്‍ അഞ്ചുവയസുകാരന് പരിക്ക്. കുറ്റിച്ചിറ കോയപറമ്പത്ത് ഇര്‍ഫാന്റെ മകന്‍ ഇവാനെയാണ് തെരുവുനായ ആക്രമിച്ചത്. ഇവാന്റെ കൈയ്ക്കും ദേഹത്തും പരിക്കേറ്റു.

ഇന്നലെ വൈകുന്നേരം 4.30നായിരുന്നു സംഭവം. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. കുട്ടിക്ക് 40 ഇന്‍ജക്ഷനാണ് എടുത്തതെന്നും മനുഷ്യരേക്കാള്‍ വിലയാണ് നായകള്‍ക്കെന്നും ഇവാന്റെ പിതാവ് വിമര്‍ശിച്ചു.

Continue Reading

Trending