Connect with us

Culture

ചൂട് കനക്കുന്നു; ആലപ്പുഴയില്‍ 14 പേര്‍ക്ക് പൊള്ളലേറ്റു

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനക്കുന്നു. ആലപ്പുഴയില്‍ മാത്രമായി ഇന്ന് 14 പേര്‍ക്ക് പൊള്ളലേറ്റു. ഇടുക്കിയിലും കോഴിക്കോടുമായി മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു. കേരളത്തില്‍ മൊത്തമായി ഇന്ന് 23 പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. അതേസമയം, സൂര്യാതപ മുന്നറിയിപ്പ് നീട്ടുമെന്നാണ് സൂചന.പാലക്കാട് ഇന്നും 40 ഡിഗ്രിക്ക് മുകളിലാണ് ചൂട്.

വേനല്‍ മഴ ഉടന്‍ പെയ്യില്ലെന്ന സൂചനയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്നത്. തിരുവനന്തപുരം, കൊല്ലം ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ്. പാലക്കാട് 40 ഡിഗ്രിക്ക് മുകളിലും. ആലപ്പുഴ ജില്ലയില്‍ അംഗനവാടികള്‍ക്ക് ഏപ്രില്‍ ആറുവരെ അവധി പ്രഖ്യാപിച്ചു.

ഇടുക്കിയില്‍ രാജാക്കാട് സ്വദേശി ബിനു എന്ന കര്‍ഷകനാണ് സൂര്യാതപമേറ്റത്. കോഴിക്കോട് മുക്കത്ത് 2 പേര്‍ക്ക് പൊള്ളലേറ്റു. ചേന്നമംഗല്ലൂര്‍ സ്വദേശി ഇല്യാസിന് പാടത്ത് വച്ച് കഴുത്തിലാണ് പൊള്ളലേറ്റത്. പൊയില്‍ സ്വദേശി വര്‍ക്കിക്ക് റോഡിലൂടെ നടന്നു പോകുമ്പോഴാണ് സൂര്യാതപമേറ്റത്. ഇരുവരെയും മുക്കം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. 29 വരെ സൂര്യാതപ മുന്നറിയിപ്പ് നീട്ടി. കൂടുതല്‍ ദിവസത്തേക്ക് നീടുമെന്നാണ് അറിയാന്‍ കഴിഞ്ഞത്.

Film

17ാമത് IDSFFK: ഗാസയുടെ മുറിവുകളും പ്രതിരോധവും പകര്‍ത്തുന്ന ‘ഫ്രം ഗ്രൗണ്ട് സീറോ’ ഉദ്ഘാടന ചിത്രം

Published

on

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 17ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെയുടെ (IDSFFK) ഉദ്ഘാടന ചിത്രമായി പലസ്തീന്‍ ചിത്രം ‘ഫ്രം ഗ്രൗണ്ട് സീറോ’ പ്രദര്‍ശിപ്പിക്കും. ഇസ്രായേലിന്റെ നിഷ്ഠുരമായ അധിനിവേശത്തില്‍ ഞെരിഞ്ഞമരുന്ന ഗാസയിലെ ജനജീവിതത്തിന്റെ മുറിവുകളും ചെറുത്തുനില്‍പ്പിന്റെ കാഴ്ചകളുമാണ് 22 പലസ്തീന്‍ സംവിധായകരുടെ സംരംഭമായ ഈ ചിത്രം. 2025 ആഗസ്റ്റ് 22ന് വൈകിട്ട് ആറു മണിക്ക് മേളയുടെ ഉദ്ഘാടനച്ചടങ്ങിനുശേഷം കൈരളി തിയേറ്ററിലാണ് പ്രദര്‍ശനം.
2023 ഒക്ടോബര്‍ മുതല്‍ ഗാസയില്‍ നടന്നുവരുന്ന വംശഹത്യക്കു പിന്നിലെ അറിയപ്പെടാത്ത കഥകള്‍ പകര്‍ത്തുന്ന ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളും അനിമേഷന്‍ ചിത്രങ്ങളുമടങ്ങിയതാണ് ഈ ആന്തോളജി. 1994ല്‍ ‘കര്‍ഫ്യൂ’ എന്ന ചിത്രത്തിലൂടെ കാന്‍ ചലച്ചിത്രമേളയില്‍ യുനെസ്‌കോ അവാര്‍ഡ് നേടിയ റഷീദ് മഷറാവിയാണ് ഈ ചലച്ചിത്രസമാഹാരം ഒരുക്കിയിരിക്കുന്നത്.
ഗാസയിലെ പലസ്തീന്‍ ചലച്ചിത്രകാരന്മാര്‍ക്ക് ധനസഹായം അനുവദിക്കുന്ന ‘ദ മഷറാവി ഫണ്ട്’ എന്ന പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച ഈ ചിത്രം 2024ലെ ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഔദ്യോഗിക വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. രൂക്ഷമായ ജീവിതയാഥാര്‍ഥ്യങ്ങള്‍ക്കിടയിലും ഗാസയിലെ ചലച്ചിത്രരംഗം സജീവമാണ് എന്ന് തെളിയിക്കുകയാണ് ഈ സംരംഭം.
Continue Reading

filim

ലാലുവിന്റെ സ്നേഹമുത്തം ഇച്ചാക്കയ്ക്ക്; ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍

മമ്മൂട്ടിയുടെ ആരോഗ്യനില പൂര്‍ണ്ണ സ്ഥിതിയിലെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി മോഹന്‍ലാല്‍

Published

on

മമ്മൂട്ടിയുടെ ആരോഗ്യനില പൂര്‍ണ്ണ സ്ഥിതിയിലെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി മോഹന്‍ലാല്‍. ഫേസ്ബുക്കില്‍ മമ്മൂട്ടിക്ക് ഉമ്മ കൊടുക്കുന്ന ചിത്രമാണ് നടന്‍ മോഹന്‍ലാല്‍ പങ്കുവെച്ചത്. മലയാളികള്‍ ഏറെ കാത്തിരുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റായിരുന്നു ഇത്. മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്ന്‌കൊണ്ട് നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവെക്കുന്നത്.

പ്രാര്‍ത്ഥിച്ചവര്‍ക്കും, കൂടെ നിന്നവര്‍ക്കും ഒരുപാട് നന്ദിയെന്നാണ് മമ്മൂട്ടിയുടെ പേഴ്സണല്‍ അസിസ്റ്റന്റായ എസ് ജോര്‍ജ് കുറിച്ചത്. തൊട്ട് പിന്നാലെ മാലാ പാര്‍വതിയും മമ്മൂക്ക പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്തിരിക്കുന്നു എന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചു. ഇവരുടെയെല്ലാം പോസ്റ്റുകള്‍ക്ക് താഴെ സന്തോഷം പങ്കുവെച്ചുകൊണ്ട് ആരാധകര്‍ എത്തുകയാണ്.

മഹേഷ് നാരായണന്‍ ചിത്രത്തിലാണ് മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് അഭിനയിക്കുന്നത്. വൈകാതെ തന്നെ മമ്മൂട്ടി ഷൂട്ടിങ്ങിലേക്ക് തിരിച്ചു വരും എന്നാണ് കരുതപ്പെടുന്നത്. മോഹന്‍ലാലിന്റെ ഈ ഫെയിസ് ബുക്ക് പോസ്റ്റില്‍ ആരാധകര്‍ ഏറെ സന്തോഷത്തിലാണ്.

Continue Reading

india

ഏഷ്യാ കപ്പ്: ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു; സഞ്ജുവിന് ഇടം, ഗില്‍ വൈസ് ക്യാപ്റ്റന്‍

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു.

Published

on

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. മുംബൈയിലെ ബോര്‍ഡ് ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ ടീം പ്രഖ്യാപനം നടത്തി.

മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ ടീമില്‍ ഇടം നേടി. ഫിറ്റ്‌നസ് പരിശോധന വിജയകരമായി പൂര്‍ത്തിയാക്കിയ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് തന്നെ ടീമിനെ നയിക്കും. ടെസ്റ്റ് ടീം ക്യാപ്റ്റനായ ശുഭ്മാന്‍ ഗില്‍ വൈസ് ക്യാപ്റ്റന്റെ ചുമതല വഹിക്കും

Continue Reading

Trending