Connect with us

gulf

ഹ്യദയാഘാതം; മലപ്പുറം സ്വദേശി സഊദിയിൽ മരണപ്പെട്ടു

രാത്രി ഭക്ഷണം കഴിച്ച് കൊണ്ടിരിക്കെ അസ്വസ്ഥത അനുഭവപ്പെട്ട അബ്ദുൽ റഊഫിനെ ഉടനെ ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

Published

on

ദമ്മാം: ഹ്യദയാഘാത മൂലം മലപ്പുറം സ്വദേശി സഊദിയില്‍ മരണപ്പെട്ടു. മലപ്പുറം തിരൂരങ്ങാടി വെളിമുക്ക് സൗത്ത് സ്വദേശി അരീക്കാടൻ അബ്ദുൽ റഊഫ് (43) ആണ്‌ സഊദി അറേബ്യയിലെ അൽ ഖോബാറിൽ നിര്യാതനായത്‌. ഇന്നലെ രാത്രി അൽ ഖോബാറിലെ സ്വാകാര്യ ആസ്പത്രിയിൽ വെച്ചായിരുന്നു അന്ത്യം.

രാത്രി ഭക്ഷണം കഴിച്ച് കൊണ്ടിരിക്കെ അസ്വസ്ഥത അനുഭവപ്പെട്ട അബ്ദുൽ റഊഫിനെ ഉടനെ ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

പ്രമുഖ ബിസിനസ് സംരംഭകരായ സെൻട്രൽ പോയിന്റിൽ അകൗണ്ടന്റായി ജോലി ചെയ്ത് വരികയായിരുന്നു. അരീക്കാടൻ അബൂബക്കർ -വലിയത്ത് സഫിയ ദമ്പതികളുടെ മകനാണ്. ഭാര്യ മുഹ്സിന. എട്ട് വയസായ ഒരു മകളുമുണ്ട്.

നടപടി ക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് കെഎംസിസി അറിയിച്ചു.
പടം : അബ്ദുൽ റഊഫ്

gulf

“അന്നം നൽകിയ രാജ്യത്തിന് ജീവരക്തം” ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി രക്തദാന ക്യാമ്പ് നടത്തി

സൗദി നാഷണൽ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം എല്ലാ വർഷവും നടത്തിവരാറുള്ള രക്തദാന ക്യാമ്പ് ഈ വർഷവും ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ വെച്ചാണ് നടന്നത്.

Published

on

സൗദി അറേബ്യയുടെ 95-ാം ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച്, “അന്നം നൽകുന്ന രാജ്യത്തിന് ജീവരക്തം” എന്ന മുദ്രാവാക്യവുമായി ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മറ്റി രക്തദാന ക്യാമ്പ് സങ്കടിപ്പിച്ചു.


സൗദി നാഷണൽ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം എല്ലാ വർഷവും നടത്തിവരാറുള്ള രക്തദാന ക്യാമ്പ് ഈ വർഷവും ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ വെച്ചാണ് നടന്നത്. രാവിലെ 8 മണി മുതൽ തുടങ്ങിയ ക്യാമ്പിൽ ജിദ്ദയിലെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറിൽ പരം പ്രവർത്തകരാണ് പങ്കെടുത്തത്.


സൗദിയും ഇന്ത്യയും തമ്മിലുള്ള ദീർഘകാല സൗഹൃദബന്ധം വീണ്ടും തെളിയിക്കുന്നതിനൊപ്പം, ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ജീവിതത്തിന് കരുത്തായ സൗദി അറേബ്യയോടുള്ള നന്ദിപ്രകടനമായിരുന്നു ഈ പ്രവർത്തനമെന്ന് സംഘാടകർ വ്യക്തമാക്കി.
സെൻട്രൽ കമ്മറ്റി നേതാക്കളായ വി പി മുസ്തഫ, ഹുസൈൻ കരിങ്കര, സുബൈർ വട്ടോളി, ജലാൽ തേഞ്ഞിപ്പലം, ലത്തീഫ് വയനാട്, അഷ്‌റഫ് താഴേക്കോട്, സാബിൽ മമ്പാട്, ഇസഹാക്ക് പൂണ്ടോളി തുടങ്ങിയവർ നേതൃത്വം നൽകി. ജിദ്ദ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റി മേധാവി അഹ്‌മദ്‌ സഹ്‌റാനി ക്യാമ്പിന്റെ ഔദ്യോഗിക ഉൽഘാടന കർമം നിർവഹിച്ചു. കഴിഞ്ഞ വര്ഷത്തേത് പോലെ ഈ വർഷവും നൂറ് കണക്കിനെ രക്ത ദാതാക്കളെ പങ്കെടുപ്പിച്ച് കൊണ്ട് നിങ്ങൾ നടത്തുന്ന ഈ സേവനം പൊതു സമൂഹത്തിന് ഒരു മാതൃകയാണെന്നും നിങ്ങളുടെ ഈ പ്രവർത്തനം വില മതിക്കാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

GULF

ശൈഖ് സുല്‍ത്താന്‍ ബിന്‍ ഖാലിദ് അന്തരിച്ചു

ശൈഖ് സുല്‍ത്താന്‍ ബിന്‍ ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് മരണപ്പെട്ടത്

Published

on

ഷാര്‍ജ: രാജകുടുംബാംഗത്തിന്റെ വിയോഗത്തില്‍ ഷാര്‍ജയില്‍ മൂന്ന് ദിവസത്തെ ദു:ഖാചരണം. ശൈഖ് സുല്‍ത്താന്‍ ബിന്‍ ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ അല്‍ ജുബൈല്‍ ഖബറിസ്ഥാനില്‍ ഖബറടക്കം നടത്തി. ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്കാണ് ദുഖാചരണം.

Continue Reading

GULF

ദമാം ഇന്ത്യന്‍ സ്‌കൂള്‍ പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍

നിവേദനം കൈപ്പറ്റിയ ശേഷം വിഷയം ബന്ധപ്പെട്ട വകുപ്പുകളുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുമെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ ഉറപ്പ് നല്‍കി.

Published

on

ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ഥികളും രക്ഷിതാക്കളും നേരിടുന്ന പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് എം.പി ഇ.ടി. മുഹമ്മദ് ബഷീര്‍ അറിയിച്ചു.

ഡിസ്പാക് ഭാരവാഹികള്‍ സമര്‍പ്പിച്ച നിവേദനത്തിലാണ് വിഷയങ്ങള്‍ ഉന്നയിച്ചത്. ഗേള്‍സ് വിഭാഗത്തില്‍ ഓഫ്‌ലൈന്‍ ക്ലാസുകള്‍ അടിയന്തിരമായി പുനരാരംഭിക്കുക, മാനേജ്മെന്റ് കമ്മിറ്റിയുടെ ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് പുനഃസ്ഥാപിക്കുക, രക്ഷിതാക്കള്‍ക്കായി പി.ടി.എ ഫോറം രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നിവേദനം കൈപ്പറ്റിയ ശേഷം വിഷയം ബന്ധപ്പെട്ട വകുപ്പുകളുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുമെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ ഉറപ്പ് നല്‍കി.

ഡിസ്പാക് ചെയര്‍മാന്‍ നജീ ബഷീര്‍, പ്രസിഡന്റ് നജീബ് അരഞ്ഞിക്കല്‍, ജനറല്‍ സെക്രട്ടറി താജ് അയ്യാരില്‍, ട്രഷറര്‍ ആസിഫ് താനൂര്‍, ഭാരവാഹികളായ മുജീബ് കളത്തില്‍, ഇര്‍ഷാദ് കളനാട് എന്നിവര്‍ എം.പിയെ സന്ദര്‍ശിച്ചു.

Continue Reading

Trending