Culture
മഅ്ദനിയുടെ ആരോഗ്യ നില അതീവ ഗുരുതരമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

കൊല്ലം: അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ ആരോഗ്യ നില അതീവ ഗുരുതരമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. കര്‍ണാടക സര്‍ക്കാര്‍ വിഷയത്തില്‍ കേരളവുമായി ഔദ്യോഗിക ആശയവിനിമയം നടത്തിയിട്ടില്ലെങ്കിലും മഅ്ദനിയുടെ കുടുംബത്തെയും പി.ഡി.പി നേതാക്കളെയും ഉദ്ധരിച്ചാണ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് അയച്ചിരിക്കുന്നത്.
ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മഅ്ദനിയുടെ തൂക്കം 44 കിലോയായി കുറഞ്ഞെന്നാണ് വിവരം. നേരത്തെ കോയമ്പത്തൂര്‍ സ്ഫാേടന കേസില്‍ പ്രതിയായി അറസ്റ്റിലാകുമ്പോള്‍ 110 കിലോയായിരുന്നു ഭാരം. ഒമ്പതര വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം നാട്ടിലെത്തിയപ്പോള്‍ തൂക്കം 60 കിലോ ആയിരുന്നു. ബംഗളൂരുവില്‍ ജയില്‍ വാസം തുടരുന്നതിനിടെയിലാണ് ഇപ്പോള്‍ ശരീരത്തിന്റെ തൂക്കം 44 കിലോയായി ചുരുങ്ങിയത്.ചികിത്സാ സംബന്ധമായി മഅ്ദനിയെ ജയിലില്‍ നിന്ന് കോടതി മോചിപ്പിച്ചെങ്കിലും ബംഗളൂരു നഗരത്തില്‍ പൊലീസ് കാവലിലാണ് താമസം. ചികിത്സയ്ക്കും വിചാരണ വേളയില്‍ കോടതിയില്‍ പോകാനും മാത്രമെ വീടിന് പുറത്തിറങ്ങാന്‍ അനുമതിയുള്ളു. ഭാര്യ സൂഫിയ മഅ്ദനിയും ഇളയ മകന്‍ സലാഹുദീന്‍ അയൂബിയും രണ്ട് സഹായികളുമാണ് ഒപ്പമുള്ളത്.നേരത്തെയുണ്ടായ ബോംബ് ആക്രമണത്തില്‍ തകര്‍ന്ന മുട്ടിന് താഴെ മുറിച്ചു മാറ്റപ്പെട്ട ഇടത് കാലിന്റെ ബാക്കി ഭാഗത്ത് സ്പര്‍ശന ശേഷി നഷ്ടപ്പെട്ടതും വലതുകാല്‍ നിലത്ത് ഊന്നാന്‍ പറ്റാത്തതും ഗുരുതര ആരോഗ്യ പ്രശ്‌നമായി തുടരുന്നു. വലത് കാലിന്റെ ഉള്‍വശം പൊള്ളയായയെന്ന അനുഭവപ്പെടലും അദ്ദേഹത്തെ അലട്ടുന്നുണ്ടത്രെ. ശരീരത്തിന്റെ ഊഷ്മാവ് നഷ്ടപ്പെട്ട് സദാ മരവിച്ച അവസ്ഥയില്‍ ഉഷ്ണകാലത്ത് പോലും കിടുങ്ങല്‍ അനുഭവപ്പെടുന്ന ഇനിയും നിര്‍ണയിക്കപ്പെടാത്ത രോഗങ്ങളുടെ പീഡയിലാണ് അദ്ദേഹമെന്നും കൊല്ലം ജില്ലയിലെ പി.ഡി.പി നേതാക്കള്‍ പറയുന്നു. കൂടാതെ ജീവിത ശൈലീരോഗങ്ങള്‍ സൃഷ്ടിക്കുന്ന ക്ലേശങ്ങള്‍ വേറെയും.കേസിന്റെ വിചാരണ പുരോഗമിച്ച ഘട്ടത്തിലാണ് ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് വിചാരണ നിറുത്തിവച്ചത്. ഇന്നലെ മഅ്ദനിയുടെ ജന്മനാടായ ശാസ്താംകാട്ടയില്‍ സേവ് മഅ്ദനി ഫാറം രൂപീകരിച്ച് റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചതോടെയാണ് മഅ്ദനിയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നത്. മൈനാഗപ്പള്ളി ഐ.സി.എസ് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് ശാസ്താംകോട്ട ജംഗ്ഷനില്‍ സമാപിച്ച റാലിയിലും സമ്മേളനത്തിലും വന്‍ ജന പങ്കാളിത്തമുണ്ടായിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകനായ ശ്രീജിത്ത് പെരുമനയും മത നേതാക്കളും യോഗത്തില്‍ സംസാരിച്ചു.
Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Film
മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

GULF
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു
2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു
ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്
ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു
പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.
-
kerala3 days ago
ഡ്രൈവിങ്ങിനിടെ ഫോണിലൂടെ സംസാരിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു
-
kerala3 days ago
ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്ത് സുരേഷിന് പങ്ക് വ്യക്തമാക്കി ഹൈക്കോടതി
-
kerala3 days ago
കനത്ത മഴ; കോട്ടയം, കോഴിക്കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
-
india1 day ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
News3 days ago
പീഡനക്കേസില്‍ അറസ്റ്റിലാകുന്ന പ്രതികള്‍ക്ക് രാസ ഷണ്ഡീകരണം നടത്താനൊരുങ്ങി ബ്രിട്ടന്
-
GULF3 days ago
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു
-
kerala3 days ago
മഴ ശക്തം; മൂന്ന് ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട്
-
kerala3 days ago
കനത്ത മഴ; മൂന്ന് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി