Connect with us

GULF

തൊഴിലാളികള്‍ക്ക് ആശ്വാസമായി അഞ്ച് എമിറേറ്റുകളില്‍ നാളെ മുതല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് 

തൊഴിലാളികള്‍ക്ക് ആശ്വാസമായി യുഎഇയിലെ അഞ്ച് എമിറേറ്റുകളില്‍കൂടി നാളെ മുതല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രാപല്യത്തില്‍ വരുന്നു.

Published

on

റസാഖ് ഒരുമനയൂര്‍
അബുദാബി: തൊഴിലാളികള്‍ക്ക് ആശ്വാസമായി യുഎഇയിലെ അഞ്ച് എമിറേറ്റുകളില്‍കൂടി നാളെ മുതല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രാപല്യത്തില്‍ വരുന്നു. ഷാര്‍ജ,അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിലാണ് നാളെ മുതല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പാക്കുന്നത്.
അബുദാബിയിലാണ് ആദ്യമായി എല്ലാവര്‍ക്കും ആരോഗ്യഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിക്കൊണ്ട് 2007ല്‍ നിയമം കൊണ്ടുവന്നത്. തുടര്‍ന്ന് 2016ല്‍ ദുബൈയിലും നിര്‍ബന്ധമാക്കി. യുഎഇയില്‍ അവശേഷിക്കുന്ന അഞ്ച് എമിറേറ്റുകളിലാണ് നാളെ മുതല്‍ ആരോഗ്യ പരിരക്ഷാ ഇന്‍ഷുറന്‍സ് ആരംഭിക്കുന്നത്.
യുഎഇയിലുടനീളമുള്ള സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും വീട്ടുജോലിക്കാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിക്കൊണ്ട് മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയമാണ് ഈയിടെ ഉത്തരവിറക്കിയത്. യുഎഇ കാബിനറ്റ് അംഗീകരിച്ച ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമായി നി ലവില്‍ ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്ത യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും ഗാര്‍ഹിക തൊഴിലാളികള്‍ക്കുമാണ് നാളെ മുതല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ബന്ധമാക്കിയട്ടുള്ളത്.
ഫെഡറല്‍ അഥോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി, ആരോഗ്യ-പ്രതിരോധ മന്ത്രാ ലയം എന്നിവയുടെ സഹകരണത്തോടെ നിരവധി ഇന്‍ഷുറന്‍സ് കമ്പനികളെ ഏകോപിപ്പിച്ചാണ് ആരോ ഗ്യ ഇന്‍ഷുറന്‍സ് ആരംഭിക്കുന്നത്. അഞ്ച് എമിറേറ്റുകളിലെ പ്രവാസി തൊഴിലാളികള്‍ക്ക് പുതുവര്‍ഷത്തി ല്‍ കിട്ടുന്ന സമ്മാനമാണ് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ.
പുതിയ വിസ ലഭിക്കുന്നതിനും നിലവിലുള്ള വിസ പുതുക്കുന്നതിനും ഇന്‍ഷുറന്‍സ് നിര്‍ബന്ധമാ ണെന്ന് ലേബര്‍ മാര്‍ക്കറ്റ് ആന്റ് എമിറേറ്റൈസേഷന്‍ ഓപ്പറേഷന്‍സ് അണ്ടര്‍സെക്രട്ടറി ഖലീല്‍ അല്‍ഖൂരി പറഞ്ഞു: ”തൊഴില്‍ വിപണിയിലുടനീളമുള്ള എല്ലാ തൊഴിലാളികള്‍ക്കും ആരോഗ്യ സംരക്ഷണ സംവിധാ നം വ്യാപിപ്പിക്കുന്നതിനുള്ള യുഎഇയുടെ പ്രതിബദ്ധതയാണ് ആരോഗ്യ ഇന്‍ഷുറന്‍സ് സ്‌കീമിലൂടെ നടപ്പാ ക്കുന്നത്.
തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട ആരോഗ്യസംവിധാനവും ചികിത്സയും ഉറപ്പ് വരുത്തുകയെന്ന ല ക്ഷ്യത്തോടെയാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. ചികിത്സയുമായി ബന്ധപ്പെട്ട സാമ്പത്തിക ചെലവുകള്‍ കുറക്കുന്നതിനും ഇത് സഹായകമാകും.
ആരോഗ്യ ഇന്‍ഷുറന്‍സ് പ്രവാസികള്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. പലരും രോഗം വ ന്നാലും സാമ്പത്തിക പ്രയാസംമുലം ചികിത്സ തേടാത്ത അവസ്ഥ നിലനില്‍ക്കുന്നുണ്ട്. ആരോഗ്യ ഇന്‍ഷുറ ന്‍സ് പ്രാപല്യത്തില്‍ വരുന്നതോടെ എത്രയും വേഗം ചികിത്സ ലഭിക്കാനും രോഗമുക്തി നേടാനും കഴിയു മെന്നത് പ്രവാസികളെ വിശിഷ്യാ ചെറിയ വേതനത്തിന് ജോലി ചെയ്യുന്നവര്‍ക്ക് വലിയ ആശ്വാസമായി മാറും.
ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷക്ക് നിശ്ചിത മാനദണ്ഡങ്ങളുണ്ടെങ്കിലും രോഗിയായാല്‍ ചികിത്സ തേടുമെന്നതില്‍ സംശയമില്ല. പലരും ഡോക്ടറെ കാണാതെയും രോഗ നിര്‍ണ്ണയം നടത്താതെയും മരുന്ന് വാങ്ങിക്കഴിക്കുന്ന അവസ്ഥയുമുണ്ട്. പല മരുന്നുകളും ലഭിക്കുന്നതിന് കര്‍ശനമായ നിബന്ധനകളുണ്ടെങ്കിലും സാധാരണ മരുന്നുകള്‍ വാങ്ങി കഴിക്കുന്നവര്‍ ഏറെയാണ്. ഇന്‍ഷുറന്‍സ് ലഭിക്കുന്നതോടെ തുടക്കത്തില്‍തന്നെ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാന്‍ സാധിക്കും.

GULF

മദ്യം വിളമ്പാതെ ലോകകപ്പ് വിജയിപ്പിക്കാൻ ഞങ്ങൾക്കറിയാം: സൗദി കായിക മന്ത്രി

Published

on

റിയാദ്: 48ൽ നിന്നും 64 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പ് സംഘടിപ്പിക്കാൻ തയ്യാറാണെന്ന് സൗദി അറേബ്യ. ഫിഫയുടെ താൽപര്യത്തിനനുസരിച്ച് സൗകര്യങ്ങൾ സൗദിയിലുണ്ടെന്നും കായിക മന്ത്രി വ്യക്തമാക്കി. മദ്യമില്ലാതെ നൂറിലേറെ അന്താരാഷ്ട്ര കായിക പരിപാടികൾ വിജയിപ്പിച്ചിട്ടുണ്ടെന്നും അതിനാൽ ലോകകപ്പിലും മദ്യം പ്രതീക്ഷിക്കേണ്ടെന്നും കായികമന്ത്രി വ്യക്തമാക്കി.

അടുത്ത വർഷം നടക്കുന്ന ഫിഫ ലോകകപ്പിൽ 48 ടീമുകളുണ്ട്. 2022ൽ ഇത് 32 ആയിരുന്നു. 2030ലെ ലോകകപ്പിൽ 64 ടീമുകളെ പങ്കെടുപ്പിക്കാൻ ഫിഫക്ക് പദ്ധതിയുണ്ടെങ്കിലും ചില ഫുട്‌ബോൾ ഫെഡറേഷനുകളുടെ എതിർപ്പുള്ളതിനാൽ നടപ്പാകുമോ എന്നുറപ്പില്ല. എന്നാൽ ഫിഫയുടെ താൽപര്യത്തിനനുസരിച്ച് 64 ടീമുകളെ പങ്കെടുപ്പിച്ച് 2034 ലോകകപ്പ് മത്സരം നടത്താൻ തയ്യാറാണെന്ന് സൗദി കായിക മന്ത്രി അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ വ്യക്തമാക്കി. ജിദ്ദയിൽ ഫോർമുലവൺ മത്സരത്തിനിടെ പ്രതികരിക്കുകയായിരുന്നു മന്ത്രി. ഇതിനുള്ള സൗകര്യങ്ങൾ നിലവിൽ തന്നെ സൗദിയിലുണ്ട്. 2032 ഓടെ മത്സരത്തിനുള്ള 15 സ്റ്റേഡിയങ്ങളും സജ്ജമാകും -അദ്ദേഹം വിശദീകരിച്ചു.

ലോകകപ്പിൽ മദ്യം വിളമ്പില്ലെന്നും സൗദിയിൽ നിലവിൽ നടന്ന നൂറിലേറെ അന്താരാഷ്ട്ര സ്‌പോർട്‌സ് മത്സരങ്ങളെല്ലാം മദ്യമില്ലാതെയാണ് വിജയിച്ചത്. അതുകൊണ്ട് ലോകകപ്പിലും അത് പ്രശ്‌നമാകില്ല. മദ്യ നിരോധനം നീക്കുമോ എന്ന ചോദ്യത്തോട് ഭാവിയിലെ കാര്യം പറയാൻ എനിക്കാകില്ലെന്നും കായിക മത്സരങ്ങൾക്ക് വേണ്ടിയത് നീക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

GULF

വഖ്ഫ് ഭേദഗതി; കലാലയം സാംസ്‌കാരിക വേദി ‘വിചാരസദസ്’ സംഘടിപ്പിച്ചു

മുസ്ലീം വിഭാഗത്തെ മാത്രമല്ല ഈ ഭേദഗതി ബാധിക്കുകയെന്നും ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശം ലംഘിക്കുന്ന ഒരുപാട് വകുപ്പുകള്‍ അതിലുണ്ടെന്നും വിചാര സദസ്സ് ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയാരുന്ന ഐ.സി.എഫ് ദമ്മാം റീജിയന്‍ സെക്രട്ടറി അബ്ബാസ് മാസ്റ്റര്‍ പറഞ്ഞു

Published

on

ദമ്മാം: രാജ്യത്ത് വിവാദമായ വഖ്ഫ് ഭേദഗതി പാര്‍ലമെന്റില്‍ അവതരിപ്പിച്ച പശ്ചാത്തലത്തില്‍ ഭരണഘടനയെയും ഇന്ത്യന്‍ സമൂഹത്തെയും എങ്ങനെ ബാധിക്കുമെന്ന വിഷയത്തില്‍ കലാലയം സാംസ്‌കാരിക വേദി ‘വിചാരസദസ്’ സംഘടിപ്പിച്ചു. ദമ്മാമിലെ സാമൂഹിക സാംസ്‌കാരിക മാധ്യമ രംഗത്തുള്ള വിവിധ വ്യക്തിത്വങ്ങള്‍ പങ്കെടുത്ത സംഗമത്തില്‍, മുസ്ലീം വിഭാഗത്തെ മാത്രമല്ല ഈ ഭേദഗതി ബാധിക്കുകയെന്നും ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശം ലംഘിക്കുന്ന ഒരുപാട് വകുപ്പുകള്‍ അതിലുണ്ടെന്നും വിചാര സദസ്സ് ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയാരുന്ന ഐ.സി.എഫ് ദമ്മാം റീജിയന്‍ സെക്രട്ടറി അബ്ബാസ് മാസ്റ്റര്‍ പറഞ്ഞു. കലാലയം സെക്രട്ടറി സബൂര്‍ കണ്ണൂര്‍ അധ്യക്ഷനായിരുന്നു.

വഖ്ഫിന്റെ മതകീയ കാഴ്ച്ചപ്പാടുകള്‍ എന്ന വിഷയത്തില്‍ സിദ്ധീഖ് ഇര്‍ഫാനി കുനിയില്‍ (ഐ.സി.ഫ്) വഖ്ഫ് സംരക്ഷണത്തിന്റെ പ്രാധാന്യത്തെയും നിലവിലുള്ള വഖ്ഫ് ദുരുപയോഗത്തെ സംബന്ധിച്ചും ഇടപെട്ടു സംസാരിച്ചു. ഭരണഘടനാ വിരുദ്ധമായ ഈ ഭേദഗതി ബില്‍ തീര്‍ത്തും എതിര്‍ക്കപ്പെടേണ്ടതാണെന്നും ന്യൂജന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കൂടിയുള്ള പ്രതിഷേധ രീതിയെപ്പറ്റിയും മുഹമ്മദ് സഗീര്‍ പറവൂര്‍ (ആര്‍. എസ്. സി) സംസാരിച്ചു. കെ. എം. സി. സി ദമ്മാം സെക്രട്ടറി മഹ്‌മൂദ് പൂക്കാട് ബില്ലുമായി ബന്ധപ്പെട്ട രാഷ്ട്രീയ സാഹചര്യങ്ങള്‍ അക്കമിട്ടു വിശദീകരിച്ചു. ഈ സാഹചര്യത്തില്‍ രാഷ്ട്രീയമായി മുസ്ലിംകള്‍ ശക്തിപ്പെടേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നി പറഞ്ഞു. മുന്‍ ബില്ല് അവതരണങ്ങള്‍ പോലെ ഏകപക്ഷീയമായല്ല സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ചര്‍ച്ചക്ക് കൊണ്ടുവന്നതെന്നും ബില്ലിനെ ശക്തമായി എതിര്‍ത്ത പ്രതിപക്ഷം മതേതര സമൂഹത്തിനും ജനാതിപത്യത്തിനും പ്രതീക്ഷ നല്‍കുന്നതാണെന്നും ആശയത്തില്‍ വ്യതിചലിക്കാതെ സംഘടനകള്‍ ഒറ്റക്കെട്ടായി എതിര്‍ക്കേണ്ട രീതിയെ പറ്റിയും വിശദമായി സംസാരിച്ച പ്രവാസി രിസാല എഡിറ്റര്‍ ലുഖ്മാന്‍ വിളത്തൂര്‍ വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍ ഈ ബില്ലിന്റെ പ്രതിഫലനത്തെ പറ്റിയും സംവദിച്ചു. ചര്‍ച്ചയില്‍ ആര്‍. എസ്. സി ദമ്മാം സോണ്‍ സെക്രട്ടറി ആഷിഖ് കായംകുളം സ്വാഗതവും സംഘടന സെക്രട്ടറി ഷബീര്‍ ഇരിട്ടി നന്ദിയും പറഞ്ഞു.

തുടര്‍ച്ചയായി ഭരണാഘടനാ വിരുദ്ധ ബില്ലുകളുമായി ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന ഫാസിസ്റ്റു ശക്തികളെ ഒന്നടങ്കം ഒറ്റക്കെട്ടായി ചെറുക്കുന്നതിന്റെ ആവശ്യകത ഈ ‘വിചാര സദസ്സ്’അഭിപ്രായപെട്ടു.

Continue Reading

GULF

ദുബൈ ഗവണ്‍മെന്റിന്റെ ആപ്സ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സമ്മാനം നേടി മലയാളി പെണ്‍കുട്ടി

132 രാഷ്ട്രങ്ങളിൽ നിന്നുള്ള 4710 മത്സരാർഥികളിൽ നിന്നാണ് കൊല്ലത്തുകാരി ഒന്നാം സമ്മാനം സ്വന്തമാക്കിയത്

Published

on

ദുബൈ ചേംബർ ഓഫ് ഡിജിറ്റൽ എകോണമി സംഘടിപ്പിച്ച ക്രിയേറ്റ് ആപ്‌സ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സമ്മാനം നേടി കൊല്ലം സ്വദേശി സുൽത്താന സഫീർ. ഒന്നര ലക്ഷം യുഎസ് ഡോളറിന്റെ (ഏകദേശം 1.28 കോടി ഇന്ത്യൻ രൂപ) പുരസ്‌കാരമാണ് സുൽത്താന സ്വന്തമാക്കിയത്. ദുബൈ കിരീടാവകാശി ശൈഖ് ഹംദാനിൽ നിന്ന് ഇവർ പുരസ്‌കാരം സ്വീകരിച്ചു.

132 രാഷ്ട്രങ്ങളിൽ നിന്നുള്ള 4710 മത്സരാർഥികളിൽ നിന്നാണ് കൊല്ലത്തുകാരി ഒന്നാം സമ്മാനം സ്വന്തമാക്കിയത്. 12 എൻട്രികളാണ് ഫൈനൽ റൗണ്ടിൽ ഉണ്ടായിരുന്നത്. ബെസ്റ്റ് യൂത്ത് മെയ്ഡ് ആപ് പുരസ്‌കാരമാണ് സുൽത്താന നേടിയത്. ഫുജൈറയിൽ കൺസ്ട്രക്ഷൻ മേഖലയിൽ പ്രവർത്തിക്കുന്ന സഫീറിന്റെയും റീജയുടെയും മകളാണ്.

Continue Reading

Trending