Connect with us

kerala

കരാര്‍ വ്യവസ്ഥകളിലെ വീഴ്ച മറയ്ക്കാന്‍ എലിയെ പഴിചാരി ആരോഗ്യ വകുപ്പ്

പുതിയ എക്‌സറേ യന്ത്ര്യം ഉപയോഗശൂന്യമായത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

Published

on

പാലക്കാട് ജില്ല ആശുപത്രിയിലേക്ക് സൗജന്യമായി ലഭിച്ച 92,60,980 ലക്ഷം രൂപ വിലയുള്ള ഡിജിറ്റല്‍ എക്‌സറേ യന്ത്രം ഉപയോഗ്യശൂന്യമായതിനു പിന്നില്‍ എലിയാണെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തല്‍. എക്‌സറേ യന്ത്രത്തിന്റെ വയറുകള്‍ എലികടിച്ച് നശിപ്പിച്ചെന്നും റിപ്പയര്‍ ചെയ്യണമെങ്കില്‍ 31,91,301 ലക്ഷം രൂപ ചിലവു വരുമെന്നുമാണ് ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പുതിയ എക്‌സറേ യന്ത്ര്യം ഉപയോഗശൂന്യമായത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

2021 മാര്‍ച്ച് 3 നാണ് സാംസങ്ങ് കമ്പനി ജില്ല ആശുപത്രിയിലേക്ക് സൗജന്യമായി ‘Samsang GM -85 ‘ ഡിജിറ്റല്‍ എക്‌സറേ യന്ത്രം നല്കിയത്.വിപണിയില്‍ 92,60,980 ലക്ഷം രൂപ വിലയുള്ള യന്ത്രം ആശുപത്രിക്ക് നല്‍കുമ്പോള്‍ ഒപ്പിട്ട കരാര്‍ വ്യവസ്ഥകളില്‍ ആശുപത്രിയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണ് എക്‌സറേ ഉപയോഗശൂന്യമായതിനു പിന്നിലെന്ന വസ്തുത മറച്ചു വച്ചാണ് ഡി എം ഒ റിപ്പോര്‍ട്ട് നല്‍കിയത്.

എക്‌സറേ സ്ഥാപിക്കുന്നതിനായി ആവശ്യമായ ഭൗതിക സാഹചര്യങ്ങള്‍ ആശുപത്രി ഒരുക്കണമെന്നും എലി, കോക്രോച്ച് തുടങ്ങിയ ക്ഷുദ്രജീവികള്‍ ഉപകരണം നശിപ്പിച്ചാല്‍ വാറണ്ടി പരിധിയില്‍ ഉള്‍പ്പെടില്ലെന്നും ജില്ല ആശുപത്രി സുപ്രണ്ട് ഡോ കെ രമദേവിയും സാംസങ്ങ് പ്രതിനിധി ദേജു കിം ഒപ്പുവച്ച കരാര്‍ പറയുന്നു.

ആശുപത്രി സുപ്രണ്ട് ഉള്‍പ്പടെയുള്ള ജീവനക്കാരുടെ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിലുണ്ടായ ഗുരുതരമായ വീഴ്ചയാണിത്.അര്‍ഹിക്കുന്ന ഗൗരവത്തോടെയും ഉത്തരവാദിത്വത്തോടെയും കൈകാര്യം ചെയ്തിരുന്നെങ്കില്‍ എക്‌സറേയ്ക്ക് നാശം സംഭവിക്കില്ലായിരുന്നു.കരാര്‍ വ്യവസ്ഥകളില്‍ വീഴ്ച മൂലം സര്‍ക്കാറിന് 92,60,980 ലക്ഷം രൂപ നഷ്ടവും പാലക്കാടന്‍ ആരോഗ്യ മേഖലയുടെ പുരോഗതി തടസ്സപ്പെടുകയുമാണുണ്ടായത്

ജില്ല ആശുപത്രി സുപ്രണ്ട് ഡോ കെ രമദേവിയും സാംസങ്ങ് പ്രതിനിധി Daeju Kim ഒപ്പുവച്ച കരാറിലെ പ്രസക്തഭാഗങ്ങള്‍

( page 2 , number 3. Infrastructure )

Infrastructure: Hospital shall provide and renovate the infrastructure of the identified room as per the agreed design specifications provided by samsung so as to make the same appropriate for use in the program. Renovation may include interior and exterior wall repair and painting. Flooring, ceiling, electricity, conduits, new furniture and similar changes.furthermore ,any infrastructure upgrades required to such rooms to meet requirements as per medical practices such as lead glass ,lead coating and lead walls in these rooms will be undertaken by the hospital itself at its own cost so as to meet program design specifications

Page 4 , number 6 warranty terms/ 6.3 . Samsung standard product warranty does not cover

3 . Defects caused by rats ,cockroaches or any other animal or insects

എക്‌സറേ യന്ത്രത്തിനുണ്ടായ തകരാര്‍ കരാര്‍ വ്യവസ്ഥകളുടെ ലംഘനമായതിനാന്‍ യന്ത്രം സൗജന്യമായി ഉപയോഗയോഗ്യമാക്കി നല്‍കാന്‍ കമ്പനിക്ക് ബാധ്യതയില്ല. ഉദ്യോഗസ്ഥ തലത്തിലുണ്ടായ അനാസ്ഥയാണിത്.

സമൂഹത്തില്‍ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്ക്കുന്നവര്‍ക്ക് മികച്ച ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ സാംസങ്ങ് നടപ്പിലാക്കുന്ന സ്മാര്‍ട്ട് ഹെല്‍ത്ത് കെയര്‍ പ്രോഗ്രാമിന്റെ ഭാഗമായാണ് എക്‌സറേ യന്ത്രം അനുവദിച്ചത് . ഫിസിക്കല്‍ എക്സ്-റേ ഫിലിമുകള്‍ക്ക് പകരം ഔട്ട്പുട്ട് ഡോക്ടര്‍മാര്‍ക്ക് നേരിട്ട് കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ നിരീക്ഷിക്കാന്‍ കഴിയുന്ന തരത്തിലുള്ള സാങ്കേതിക വിദ്യയാണ് സാംസങ്ങ് നല്കിയ പോര്‍ട്ടബിള്‍ എക്‌സറേ മെഷീനുനുള്ളത്. സര്‍ക്കാര്‍ ആശുപത്രികളെ കാര്യക്ഷമത മെച്ചപ്പെടുത്താനും രോഗനിര്‍ണ്ണയും വേഗത്തിലാക്കാനും എക്‌സറേ ഉപകരിക്കും. കിടപ്പു രോഗികള്‍ ,ഐ സി യു വിലുള്ള രോഗികള്‍ തുടങ്ങിയവരുടെ അടുത്തെത്തിച്ച് എക്‌സറേ എടുക്കാന്‍ കഴിയും എന്നതിനാല്‍ രാജ്യത്തെ മികച്ച സര്‍ക്കാര്‍ – സ്വകാര്യ ആശുപത്രികള്‍ ഇന്ന് ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്.

കേരളത്തില്‍ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍, റീജണല്‍ ക്യാന്‍സര്‍ സെന്റര്‍ തിരുവനന്തപുരം, മെഡിക്കല്‍ കോളേജ് കോഴിക്കോട്, കൊച്ചി ക്യാന്‍സര്‍ റിസര്‍ച്ച് സെന്റര്‍, കോട്ടയം മെഡിക്കല്‍ കോളേജ് ,പാലക്കാട് ജില്ല ആശുപത്രി എന്നിവിടെയും രാജ്യത്ത് മുംബൈ, ന്യൂഡല്‍ഹി, ലഖ്നൗ, ബെംഗളൂരു, ഭോപ്പാല്‍, അഹമ്മദാബാദ്, ഇന്‍ഡോര്‍, കീലോങ്, അകോല, ജാംനഗര്‍, ഷിംല എന്നിങ്ങനെ 142 ആശുപത്രികള്‍ക്കുമാണ് ഡിജിറ്റല്‍ എക്‌സറേയന്ത്രം നല്കിയത്.ഉപയോഗം ,സുരക്ഷ ,പരിപാലനം എന്നിവ സംബന്ധിച്ച് കമ്പനി പ്രതിനിധികള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തി ജീവനക്കാര്‍ക്ക് മതിയായ പരിശീലനവും നല്കിയിരുന്നു.

ഉദ്യോഗസ്ഥ തലത്തിലുണ്ടായ അനാസ്ഥയും നിരുത്തരവാദിത്വവും മൂലം സാധരണക്കാരന് ലഭ്യമാവുമായിരുന്ന മികച്ച രോഗനിര്‍ണ്ണയ സാധ്യതയാണ് പാലക്കാടിന് നഷ്ടമായിരിക്കുന്നത്. അതോടൊപ്പം വന്‍കിട കമ്പനികള്‍, സഹായഹസ്തം നീട്ടുന്ന വ്യക്തികള്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവരെ ഇത്തരം നന്മ ചെയ്യുന്നതില്‍ നിന്നകറ്റും. സര്‍ക്കാര്‍ സംവിധാനങ്ങളെ കുറിച്ച് രൂപപ്പെടുന്ന കാഴ്ചപ്പാടിനും പ്രാധാന്യമുണ്ട്.

ആയതിനാല്‍ കുറ്റക്കാരായ ജീവനക്കാര്‍ക്കെതിരര ഉചിതമായ നടപടി സ്വീകരിക്കണമെന്നും സര്‍ക്കാറിനുണ്ടാക്കിയ
92 ലക്ഷം രൂപയുടെ സാമ്പത്തിക നഷ്ടം ശമ്പളത്തില്‍ നിന്ന് ഈടാക്കാനുള്ള നടപടിയുണ്ടാവണം. സര്‍ക്കാര്‍ ആശുപത്രികളിലെ ഉപകരണങ്ങള്‍ , ഉപയോഗം ,പരിപാലനം,റിപ്പയറിംഗ്, ഉപയോഗശൂന്യമായ ഉപകരണങ്ങള്‍ എന്നിവ സംബന്ധിച്ച് അന്വഷണം നടത്തി റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തുകയും ത്രൈമാസ അവലോകനം നടത്താനുമുള്ള നടപടിയും ഉണ്ടാവണം.

 

kerala

മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ യൂത്ത് കോണ്‍ഗ്രസ്പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ്; തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

സംഭവത്തില്‍ തെളിലുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആലപ്പുഴ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പറഞ്ഞു.

Published

on

മുഖ്യമന്ത്രി പിണറായി വിജയന്‍ നയിച്ച നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ്-കെഎസ്‌യു നേതാക്കളെ വളഞ്ഞിട്ടു തല്ലിയ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാറിനെയും സുരക്ഷാജീവനക്കാരന്‍ സന്ദീപിനെയും കുറ്റവിമുക്തരാക്കി ജില്ലാ ക്രൈം ബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ട് കോടതി തള്ളി. അക്രമസംഭവത്തില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടു.

സംഭവത്തില്‍ തെളിലുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആലപ്പുഴ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പറഞ്ഞു. ഹര്‍ജിക്കാരായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അജയ് ജുവല്‍ കുര്യാക്കോസ്, കെഎസ്‌യു ജില്ലാ പ്രസിഡന്റ് എ ഡി തോമസ് എന്നിവരുടെ അഭിഭാഷകന്റെ വാദം കോടതി നേരത്തെ കേട്ടിരുന്നു.

മുന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ മുഖ്യമന്ത്രിയുടെ സുരക്ഷാജീവനക്കാര്‍ രാഷ്ട്രീയവിരോധം തീര്‍ക്കുകയായിരുന്നെന്നും മര്‍ദനത്തെ കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി കാണരുതെന്നും ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു. മര്‍ദ്ദന ദൃശ്യങ്ങളും കോടതിക്ക് കൈമാറിയിരുന്നു.

കഴിഞ്ഞ ഡിസംബര്‍ 15നാണ് അജയ് ജുവല്‍ കുര്യാക്കോസിനെയും എ ഡി തോമസിനെയും സുരക്ഷാജീവനക്കാര്‍ വളഞ്ഞിട്ടുതല്ലിയത്. ആലപ്പുഴ ജനറല്‍ ആശുപത്രിക്ക് സമീപത്ത് വെച്ചായിരുന്നു മര്‍ദ്ദനം.

Continue Reading

kerala

പി.പി ദിവ്യയക്ക് ജാമ്യം ലഭിക്കാന്‍ കാരണം പ്രോസിക്യൂഷന്റെ പരാജയം ; രമേശ് ചെന്നിത്തല

വ്യക്തമായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതാകാം ദിവ്യയുടെ ജാമ്യത്തില്‍ കലാശിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Published

on

കണ്ണൂര്‍ എ.ഡി.എം. കെ. നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി ദിവ്യയക്ക് ജാമ്യം ലഭിക്കാന്‍ കാരണം പ്രോസിക്യൂഷന്റെ പരാജയമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

വ്യക്തമായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതാകാം ദിവ്യയുടെ ജാമ്യത്തില്‍ കലാശിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ജില്ലാ സെഷന്‍സ് ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദാണ് ജാമ്യം അനുവദിച്ചത്. ജില്ല വിടാന്‍ പാടില്ല, എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം എന്നീ ഉപാധികളിലാണ് ജാമ്യം.

Continue Reading

kerala

പെട്ടിയില്‍ പെട്ടു സി.പി.എം; പാതിരാ പരിശോധനയും കള്ളപ്പണ ആരോപണവും തിരിച്ചടിയായെന്ന് വിലയിരുത്തല്‍.

പൊലീസ് കുറേക്കൂടി അവധാനതയോടെ വിഷയം കൈകാര്യം ചെയ്യണമായിരുന്നെന്നാണ് മുതര്‍ന്ന നേതാക്കളുടെ അഭിപ്രായം.

Published

on

പാലക്കാട്ടെ പണപ്പെട്ടിവിവാദം തള്ളി സിപിഎം. പെട്ടി ദൂരേയ്ക്ക് വലിച്ചെറിയണമെന്ന് സിപിഎം സംസ്ഥാന സമിതിയംഗം എന്‍.എന്‍.കൃഷ്ണദാസ്. നീലപ്പെട്ടിയോ പച്ചപ്പെട്ടിയോ എന്നതല്ല തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യേണ്ടത്. ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണം. വരും ദിവസങ്ങളില്‍ ഇക്കാര്യം ഓര്‍മിക്കണമെന്നും കൃഷ്ണദാസ് പറഞ്ഞു. പാതിരാ പരിശോധനയും കോണ്‍ഗ്രസിനെതിരായ കള്ളപ്പണ ആരോപണവും തിരിച്ചടിയായെന്നാണ് സിപിഎം വിലയിരുത്തല്‍.

അതേസമയം പെട്ടിയില്‍ പെട്ടിരിക്കുകയാണ് സി.പി.എം. ട്രോളി ബാഗ് ചര്‍ച്ചകള്‍ രാഹുലിന് ഗുണകരമാവുകയും, പാതിരാ പറിശോധനയും കള്ളപ്പണ ആരോപണവും തിരിച്ചടിയായെന്നും പാലക്കാട്ടെ തെരഞ്ഞെടുപ്പ് അവലോകനത്തില്‍ വിലയിരുത്തി സി.പി.എം.

പാലക്കാട്ടെ പാതിരാ റെയ്ഡ് പാളിയതില്‍ സി.പി.എമ്മില്‍ കടുത്ത അതൃപ്തിയുണ്ട്. പൊലീസ് കുറേക്കൂടി അവധാനതയോടെ വിഷയം കൈകാര്യം ചെയ്യണമായിരുന്നെന്നാണ് മുതര്‍ന്ന നേതാക്കളുടെ അഭിപ്രായം. അതേസമയം കള്ളപ്പണം വന്നുവെന്നവാദത്തില്‍ ഉറച്ചുനിന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുന്നോട്ട് പോകാനും പാര്‍ട്ടിയില്‍ ഉരു വിഭാഗം നുണ പരിശോധനയ്ക്കടക്കം തയ്യാറാണെന്നും ഏതന്വേഷണവും നേരിടാമെന്നുമാണ് കോണ്‍ഗ്രസിന്റെ വെല്ലുവിളി.

 

Continue Reading

Trending