Connect with us

kerala

‘ആരോഗ്യസ്ഥിതി മോശം, ഗുരുതരമായ അവസ്ഥയിലേക്ക് പോകാതെ ഇരിക്കാൻ പ്രാർത്ഥിക്കണം’: മഅ്ദനിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

Published

on

പിഡിപി നേതാവ് അബ്‌ദുൾ നാസർ മഅ്ദനിയുടെ ആരോഗ്യ സ്ഥിതി വളരെ മോശമാണെന്നും എല്ലാവരും അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കണമെന്നും അഭ്യർത്ഥിച്ച് ഫേസ്ബുക്ക് പോസ്റ്റ്. ഒരുമാസത്തിലേറെയായി വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞ നാല്പത് ദിവസത്തോളമായി അബ്ദുന്നാസിർ മഅ്ദനി വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് എറണാകുളത്ത് ആശുപത്രിയിൽ ചികിത്സയിൽ ആണ്. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം ശക്തമായ ശ്വാസതടസ്സത്തെ തുടർന്ന് ആണ് ആരോഗ്യാവസ്ഥ വഷളാകുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായത്’ എന്ന് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ശ്വാസംമുട്ട് ഉണ്ടാകുകയും തുടർന്ന് അസുഖം അതികഠിനമായി മൂർച്ഛിക്കുന്നതും വളരെ ആശങ്കയോടെ ആണ് ഡോക്ടർമാർ കാണുന്നത്. സാധാരണഗതിയിൽ കിഡ്നി രോഗികൾക്ക് ശ്വാസകോശത്തിൽ വെള്ളംകെട്ടുന്നതിനപ്പുറം ഇദ്ദേഹത്തിന് ഹൃദയത്തിലും വെള്ളംകെട്ടുന്ന അവസ്ഥ ഉള്ളതായി ഡോക്ടർമാർ ഗൗരവമായി സംശയിക്കുന്നുണ്ട്.

ഈ സാഹചര്യത്തിൽ ആൻജിയോഗ്രാം അടിയന്തിരമായി ചെയ്യണമെന്നാണ് അറിയിക്കുന്നത്. ആൻജിയോഗ്രാമിൽ പ്രയാസങ്ങൾ ഒന്നും തന്നെ ഇല്ലാതിരിക്കാനും കൂടുതൽ ഗുരുതരമായ അവസ്ഥയിലേക്ക് പോകാതെ ഇരിക്കുന്നതിനും ആത്മാർത്ഥമായി ദുആ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു’ എന്നാണ് ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നത്.

kerala

കൊച്ചിയില്‍ ഡെങ്കിപ്പനി ബാധിച്ച് അയര്‍ലന്‍ഡ് സ്വദേശി മരിച്ചു

കഴിഞ്ഞ ദിവസം ഇയാള്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു.

Published

on

ഫോര്‍ട്ട് കൊച്ചിയില്‍ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു. അയര്‍ലന്‍ഡ് പൗരനായ ഹോളവെന്‍കോ (74) യെ ആണ് ഫോര്‍ട്ട് കൊച്ചിയിലെ ഹോം സ്റ്റേയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഇയാള്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു.

വിദേശത്തുനിന്നും എത്തിയ ഹോക്കോ ഹെന്‍ക്കോ റയ്ന്‍ സാദ് കുറച്ചു ദിവസങ്ങളായി കൊച്ചിയിലാണ് കഴിഞ്ഞിരുന്നത്. ഫോര്‍ട്ടുകൊച്ചിയിലെ കുന്നുംപുറത്തെ ഹോം സ്റ്റേയിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്.

കൊച്ചിയില്‍ എത്തുന്നതിന് മുമ്പ് ഇയാള്‍ കേരളത്തിലെ മറ്റു പല സ്ഥലങ്ങളിലും പോയിട്ടുണ്ടെന്നാണ് വിവരം. പനിബാധിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. തുടര്‍ന്ന് ശനിയാഴ്ച ഡെങ്കിപ്പനി സ്ഥിരീകരിക്കുകയായിരുന്നു.

ആരോഗ്യനില വിഷളായതിനെ തുടര്‍ന്നാണ് മരണം. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ഹോളവെന്‍കോയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. സംസ്ഥാനത്ത് പലയിടങ്ങളിലും ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് വിദേശ പൗരന്റെ മരണം

Continue Reading

kerala

വിദ്യാര്‍ത്ഥിനിയെ നഗ്‌നത കാണിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

ഈ മാസം എട്ടാം തീയതി ആയിരുന്നു കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.

Published

on

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ നഗ്‌നത കാണിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. ഭരണിക്കാവ് സ്വദേശി പ്രവീണ്‍ ആണ് പിടിയിലായത്. നൂറനാടിന് സമീപമുള്ള റോഡില്‍ വച്ച് യുവാവ് നഗ്‌നത പ്രദര്‍ശിപ്പിച്ച ശേഷം പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. അതുവഴി വന്ന ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ആയ മഞ്ജുവും ഷാലിയുമാണ് പെണ്‍കുട്ടിയെ രക്ഷിച്ചത്.

ഈ മാസം എട്ടാം തീയതി ആയിരുന്നു കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. വൈകിട്ട് 4 മണിയോടെ സ്‌കൂള്‍ വിട്ടുവന്ന എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്‌കൂട്ടറില്‍ ഹെല്‍മെറ്റും റെയിന്‍ കോട്ടും ധരിച്ചു വന്ന പ്രതി നഗ്‌നത പ്രദര്‍ശിപ്പിക്കുകയും ബലമായി ആളൊഴിഞ്ഞ വീട്ടിലേക്ക് കയറ്റാന്‍ ശ്രമിക്കുകയുമായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട് അതുവഴി വന്ന ഹരിതകര്‍മ്മസേന പ്രവര്‍ത്തകരായ രണ്ട് സ്ത്രീകള്‍ ആണ് കുട്ടിയെ രക്ഷപ്പെടുത്തിയത് . സ്ഥലത്ത് നിന്നും സ്‌കൂട്ടറില്‍ രക്ഷപ്പെട്ട ഇയാളെ ഇവര്‍ പിന്തുടര്‍ന്നെങ്കിലും പിടികൂടാന്‍ സാധിച്ചില്ല .

മൂന്നു ദിവസം മുമ്പ് ഇതേ പോലുള്ള സ്‌കൂട്ടര്‍ നൂറനാട്ടുള്ള ചായക്കടയ്ക്ക് മുന്നിലിരിക്കുന്നത് കണ്ട് സംശയം തോന്നിയ മഞ്ജു മൊബൈലില്‍ പടമെടുത്ത് നൂറനാട് പൊലീസിന് കൈമാറുകയായിരുന്നു. ചെങ്ങന്നൂര്‍ ഡിവൈഎസ്പി എം.കെ ബിനു കുമാര്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി ആണ് പ്രതിയെ പിടികൂടാന്‍ ആയത്.

നൂറനാട് പോലീസ് ഇന്‍സ്‌പെക്ടര്‍ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം സിസിടിവി ക്യാമറകള്‍ പരിശോധിച്ചാണ് പ്രതിയെ പിടി കൂടിയത്. പ്രതിയെ മാവേലിക്കര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Continue Reading

kerala

അനിയന്റെ മരണവാര്‍ത്തയറിഞ്ഞ് ജ്യേഷ്ഠന്‍ കുഴഞ്ഞുവീണ് മരിച്ചു

വെരിക്കോസ് സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു ഹരി.

Published

on

അനിയന്റെ മരണവാര്‍ത്തയറിഞ്ഞ് ജ്യേഷ്ഠന്‍ കുഴഞ്ഞുവീണ് മരിച്ചു. ആറ്റിങ്ങല്‍ കൊടുമണ്‍ ജയഹരിതത്തില്‍ ഹരി (59) ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്. ഹരിയുടെ മരണവാര്‍ത്തയറിഞ്ഞ ജ്യേഷ്ഠന്‍ ആറ്റിങ്ങല്‍ കരിച്ചയില്‍ രാമനിലയത്തില്‍ രാമകൃഷ്ണന്‍ പിള്ള (65) കുഴഞ്ഞുവീഴുകയായിരുന്നു.

മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെരിക്കോസ് സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു ഹരി. രണ്ടുപേരും കുടുംബങ്ങളായി രണ്ട് സ്ഥലത്താണ് താമസം. രാമകൃഷ്ണന്റെ മകളുടെ വിവാഹ നിശ്ചയം ഡിസംബര്‍ ആറിന് നടക്കാനിരിക്കുകയായിരുന്നു.

ഹരിയുടെ സംസ്‌കാരം രാവിലെ ശാന്തി കവാടത്തിലും രാമകൃഷ്ണന്റെ സംസ്‌കാരം ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിലും നടക്കും.

Continue Reading

Trending