Connect with us

kerala

അടുത്തമാസം മുതല്‍ ഹോട്ടല്‍ ജോലിക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കും: മന്ത്രി വീണാജോര്‍ജ്

‘പരിശോധിക്കാതെ ലൈസന്‍സ് നല്‍കിയാല്‍ ഡോക്ടറുടെ രജിസ്‌ട്രേഷനടക്കം റദ്ദാക്കും’

Published

on

പറവൂര്‍: ഫെബ്രുവരി 1 മുതല്‍ ഹോട്ടലുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തൊട്ടാകെ പഴുതടച്ച നടപടിളെടുക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് തുടര്‍ച്ചയായി സംഭവിക്കുന്ന ഭക്ഷ്യ വിഷബാധ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

നിലവിലെ സംവിധാനങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വരുത്തി ഭക്ഷ്യ സുക്ഷ ഉറപ്പുവരുത്താനുളള നടപടികള്‍ ആരോഗ്യവകുപ്പ് ഊര്‍ജിതമാക്കുകയാണ്. പരിശോധിക്കാതെ ലൈസന്‍സ് നല്‍കിയാല്‍ ഡോക്ടറുടെ രജിസ്‌ട്രേഷന്‍ അടക്കം റദ്ദാക്കാനും നിര്‍ദേശമുണ്ട്.

വടക്കന്‍ പറവൂരില്‍ ഭക്ഷ്യവിഷബാധയ്ക്കിടയാക്കിയ ഹോട്ടലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതായും ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു.

kerala

13 ാമത് സംസ്ഥാന വാഫി, വഫിയ്യ ഫെസ്റ്റിന് തുടക്കം

മുസ്‌ലിമിനെ അപരവത്കരിക്കുകയും ഇസ്‌ലാം ഭീതിപടര്‍ത്തുകയും ചെയ്യുന്ന വര്‍ത്തമാന ലോകസാഹചര്യത്തില്‍ ഏറെ പ്രസക്തമായൊരു സന്ദേശമാണ് പരിപാടി മുന്നോട്ടുവെക്കുന്നതെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

Published

on

ഇസ്‌ലാം: ലളിതം, സുന്ദരം എന്ന പ്രമേയത്തില്‍ 13 ാമത് സംസ്ഥാന വാഫി, വഫിയ്യ ഫെസ്റ്റിന് തുടക്കമായി. മുസ്‌ലിമിനെ അപരവത്കരിക്കുകയും ഇസ്‌ലാം ഭീതിപടര്‍ത്തുകയും ചെയ്യുന്ന വര്‍ത്തമാന ലോകസാഹചര്യത്തില്‍ ഏറെ പ്രസക്തമായൊരു സന്ദേശമാണ് പരിപാടി മുന്നോട്ടുവെക്കുന്നതെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഫെസ്റ്റിലൂടെ ഇസ്‌ലാമിന്റെ മനോഹരമായ ആശയാദര്‍ശങ്ങള്‍ പൊതുജനങ്ങളിലേക്ക് സമര്‍പ്പിക്കുകയാണ് സി.ഐ.സി ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ ഇസ്‌ലാമിക മത ധാര്‍മിക പ്രബോധന പ്രവര്‍ത്തനങ്ങളും മാനവിക മൂല്യങ്ങളും കാലോചിതമായി നടത്താന്‍ പ്രാപ്തരായ പണ്ഡിതന്മാരും പണ്ഡിതകളും സനദ് സ്വീകരിക്കും. രാജ്യത്തെ നന്മയുടെ പാതയില്‍ മുന്നോട്ട് നയിക്കാന്‍ ഈ കൂട്ടത്തിന് സാധിക്കുമെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.

Continue Reading

kerala

എറണാകുളത്ത് ഫ്‌ലാറ്റില്‍ നിന്ന് വീണ വിദ്യാര്‍ത്ഥി മരിച്ചു

ഇരുമ്പനം സ്വദേശി മിഹില്‍ (15) ആണ് മരിച്ചത്.

Published

on

എറണാകുളം തൃപ്പൂണിത്തുറ ഇരുമ്പനത്ത് ഫ്‌ലാറ്റില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥി മരിച്ചു. ഇരുമ്പനം സ്വദേശി മിഹില്‍ (15) ആണ് മരിച്ചത്. സംഭവത്തില്‍ തൃപ്പൂണിത്തുറ പൊലീസ് കേസെടുത്തു.

ഇന്ന് വൈകുന്നേരം നാലുമണിയോടെയായിരുന്നു മിഹില്‍ ഫ്‌ലാറ്റില്‍ നിന്ന് വീണ് അപകടമുണ്ടായത്. നാല്പ്പത്തിരണ്ട് നിലയുള്ള ആഢംബര ഫ്‌ലാറ്റിന്റെ ഇരുപത്തി നാലാം നിലയില്‍ നിന്നാണ് മിഹില്‍ വീണത്. മരിച്ച മിഹില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

 

Continue Reading

kerala

സെക്രട്ടേറിയറ്റിന് മുന്നിലെ അനധികൃത ഫ്‌ലക്‌സ് ബോര്‍ഡ്: അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ നിര്‍ദേശം നല്‍കി ഹൈക്കോടതി

നിയമലംഘനം നിസാരമായി കാണാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

Published

on

സെക്രട്ടേറിയറ്റിന് മുന്നില്‍ മാര്‍ഗ തടസം സൃഷ്ടിച്ച് ഫ്‌ലക്‌സ് സ്ഥാപിച്ചതിനെതിരെ കടുത്ത നിലപാടുമായി ഹൈക്കോടതി. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശം നല്‍കി.

സംഭവത്തില്‍ ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം. നിയമലംഘനം നിസാരമായി കാണാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. ബോര്‍ഡ് മാറ്റിയതിനുള്ള ചെലവ് എത്രയെന്നതില്‍ വിശദീകരണം നല്‍കണമെന്നും കോടതി വ്യക്തമാക്കി.

സംഭവത്തില്‍ സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷനെതിരെ പൊലീസ് കേസെടുത്തു. സെക്രട്ടേറിയറ്റിന് മുന്നില്‍ മാര്‍ഗ തടസം സൃഷ്ടിച്ചതിന് കോര്‍പറേഷന്‍ സെക്രട്ടറിയുടെ പരാതിയിലാണ് കേസ്. മുഖ്യമന്ത്രിയുടെ കട്ട് ഔട്ട് ഉള്‍പ്പെടെയുള്ള ഫ്‌ലക്‌സ് കോര്‍പറേഷന്‍ നീക്കിയിരുന്നു.

Continue Reading

Trending