Connect with us

kerala

പ്രധാനധ്യാപക – എഇഒ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നു; വലഞ്ഞ് ഉദ്യോഗസ്ഥര്‍

സാമ്പത്തിക ബുദ്ധിമുട്ട് മൂലം പ്രമോഷന്‍ നടപടികള്‍ സര്‍ക്കാര്‍ തടഞ്ഞു വച്ചിരിക്കുന്നുവെന്നും ആരോപണമുണ്ട്.

Published

on

സംസ്ഥാനത്ത് പധാനധ്യാപക – എഇഒ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നതിനാല്‍ അധിക ചുമതല എടുത്ത് വലഞ്ഞ് ഉദ്യോഗസ്ഥര്‍. സമയബന്ധിതമായി സ്ഥാനക്കയറ്റം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതിനാലാണ് പ്രതിസന്ധി വന്നത്. പലയിടത്തും പല സ്ഥാപനങ്ങളിലും അധ്യാപകര്‍ക്ക് അധിക ചുമതല നല്‍കിയാണ് പ്രവര്‍ത്തിക്കുന്നത്.

വൈക്കം എഇഒ. ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് ശ്യാംകുമാര്‍ ആത്മഹത്യ ചെയ്ത സംഭവം ചര്‍ച്ചയായിരുന്നു. എഇഒയുടെ അധിക ചുമതലകൂടി വന്നതോടെ ഉണ്ടായ ജോലിഭാരം മരണത്തിലേക്ക് നയിച്ചുവെന്നാണ് സഹപ്രവര്‍ത്തകര്‍ ആരോപിച്ചത്. സംസ്ഥാനത്തെ വിദ്യാഭ്യാസ ഓഫീസുകളില്‍ എഇഒമാരും പ്രധാനദ്യാപകരും ഇല്ലാത്ത അവസ്ഥയില്‍ സീനിയര്‍ സൂപ്രണ്ടുമാര്‍ക്ക് അധികച്ചുമതല വഹിക്കേണ്ടി വരുവരുന്നു.

ഇരുന്നൂറിലധികം സ്‌കൂളുകളിലാണ് പ്രധാനാധ്യാപക തസ്തിക ഒഴിഞ്ഞുകിടക്കുന്നത്. ഇവിടെ മുതിര്‍ന്ന അധ്യാപകര്‍ക്ക് അധിക ചുമതല നല്‍കിയിരിക്കുകയാണ്. അതേസമയം അധിക ചുമതല കാരണം പഠന പ്രവര്‍ത്തനങ്ങള്‍ മുടങ്ങിക്കിടക്കുന്നതായാണ് പരാതി. സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും കൃത്യമായി നടക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. സാമ്പത്തിക ബുദ്ധിമുട്ട് മൂലം പ്രമോഷന്‍ നടപടികള്‍ സര്‍ക്കാര്‍ തടഞ്ഞു വച്ചിരിക്കുന്നുവെന്നും ആരോപണമുണ്ട്.

 

kerala

‘മുട്ടുകാല്‍ തല്ലി ഓടിക്കും’; ആലത്തൂര്‍ എസ്എന്‍ കോളേജിലെ കെ.എസ്‌.യു പ്രവര്‍ത്തകന് എസ്.എഫ്.ഐ നേതാവിന്റെ ഭീഷണി

കെ.എസ്.യു പ്രവര്‍ത്തകന്‍ അഫ്സലിനെയാണ് എസ്.എഫ്.ഐ നേതാവ് തേജസ് ഭീഷണിപ്പെടുത്തിയത്.

Published

on

പാലക്കാട് ആലത്തൂര്‍ എസ്.എന്‍ കോളേജിലെ കെ.എസ്.യു പ്രവര്‍ത്തകന് എസ്.എഫ്.ഐ നേതാവിന്റെ ഭീഷണി. മുട്ടുകാല്‍ തല്ലി ഒടിക്കുമെന്നാണ് ഭീഷണി. കെ.എസ്.യു പ്രവര്‍ത്തകന്‍ അഫ്സലിനെയാണ് എസ്.എഫ്.ഐ നേതാവ് തേജസ് ഭീഷണിപ്പെടുത്തിയത്. തല്ല് കൊള്ളാതിരിക്കാന്‍ ആലത്തൂരില്‍ കാല് കുത്താതിരിക്കണമെന്ന് എസ്.എഫ്.ഐ നേതാവ് ഭീഷണിപ്പെടുത്തുന്നു ജില്ലാ നേതാക്കളെയും എല്ലാവരെയും കൂട്ടിക്കോ എല്ലാര്‍ക്കും തരാമെന്നും പറയുന്നുണ്ട്.

കോളേജില്‍ പുറത്ത് നിന്ന് എത്തിയ എസ്.എഫ്.ഐക്കാരുടെ ഫോട്ടോ എടുത്തതാണ് പ്രകോപനകാരണം. തേജസിനെതിരെ ആലത്തൂര്‍ പൊലീസില്‍ പരാതി നല്‍കി.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തു നിന്നുള്ള എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ക്യാമ്പസിലെത്തി പ്രചരണം നടത്തുന്നു എന്നാരോപിച്ച് വാക്ക് തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് നടന്ന സംഘര്‍ഷത്തില്‍ രണ്ട് എസ്.എഫ്.ഐ നേതാക്കളും രണ്ട് കെ.എസ്.യു നേതാക്കളും ആശുപത്രിയിലാകുകയും ചെയ്തു. ആ ദിവസമെടുത്ത ചിത്രങ്ങളുമായി ബന്ധപ്പെട്ടാണിപ്പോള്‍ തര്‍ക്കമുണ്ടായത്.

Continue Reading

kerala

സംസ്ഥാന കമ്മിറ്റിയില്‍ മുഖ്യമന്ത്രിക്കെതിരേ രൂക്ഷവിമര്‍ശനം, ചോദ്യങ്ങളില്‍ നിന്ന് സംരക്ഷിച്ച് എം.വി ഗോവിന്ദന്‍

സി.പി.എമ്മിന്റെ നേതൃയോഗങ്ങള്‍ നടന്നുവരവെയാണ് മുഖ്യമന്ത്രിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് വീണ്ടും വിമര്‍ശനമുയരുന്നത് എന്നതാണ് ശ്രദ്ധേയം.

Published

on

സി.പി.എം സംസ്ഥാന കമ്മിറ്റിയില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനം. പി.ആര്‍ ഏജന്‍സി വിവാദത്തില്‍ നേതാക്കള്‍ മുഖ്യമന്ത്രിയോട് മറുപടി ആവശ്യപ്പെട്ടുവെന്നാണ് വിവരം. എന്നാല്‍ വിമര്‍ശനങ്ങളില്‍ നിന്ന് മുഖ്യമന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ സ്വീകരിച്ചത്. സി.പി.എമ്മിന്റെ നേതൃയോഗങ്ങള്‍ നടന്നുവരവെയാണ് മുഖ്യമന്ത്രിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് വീണ്ടും വിമര്‍ശനമുയരുന്നത് എന്നതാണ് ശ്രദ്ധേയം.

സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റും സംസ്ഥാന കമ്മിറ്റി യോഗങ്ങളും നടന്നുവരികയാണ്. ഇതില്‍ സംസ്ഥാന കമ്മിറ്റി യോഗത്തിനിടെയാണ് കൊച്ചിയില്‍ നിന്നുള്ള നേതാക്കളിലൊരാള്‍ പി.ആര്‍. ഏജന്‍സി വിവാദം എടുത്തിട്ടത്. വിവാദത്തില്‍ പാര്‍ട്ടിയോട് മുഖ്യമന്ത്രിക്കെന്താണ് പറയാനുള്ളത്, വിവാദം പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയിട്ടുണ്ടോ എന്നുള്ള ചോദ്യങ്ങള്‍ ഉന്നയിച്ചു. ഇതിന് പുറമെ അടിക്കടി വിവാദങ്ങളുണ്ടാകുന്നത് പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കുന്നുവെന്ന അഭിപ്രായവും പങ്കുവെച്ചു. എന്നാല്‍ ആ കാര്യങ്ങളിലെല്ലാം മുഖ്യമന്ത്രി മുമ്പ് വിശദീകരണം നല്‍കിയതാണെന്നും ഇത്തരം കാര്യങ്ങളിലേക്ക് പോകേണ്ടതില്ല എന്നുള്ള തരത്തില്‍ പ്രതികരിച്ച് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മുഖ്യമന്ത്രിക്ക് സംരക്ഷണമൊരുക്കി.

ഇതിന് ശേഷം അടുത്ത തിരഞ്ഞെടുപ്പുകളേക്കുറിച്ചാണ് സംസ്ഥാന കമ്മിറ്റിയില്‍ ചര്‍ച്ച നടന്നത്. പാലാക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകളില്‍ ശ്രദ്ധകേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ചര്‍ച്ചയില്‍ വന്നത്. ഇതനുസരിച്ച് വിവാദങ്ങളേക്കുറിച്ച് വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിച്ച് ജനങ്ങളോട് കാര്യങ്ങള്‍ പറയാനാണ് സി.പി.എം.

സംസ്ഥാന കമ്മിറ്റിയില്‍ തീരുമാനമുണ്ടായത്. ഈ മാസം 15 മുതല്‍ അടുത്ത മാസം 15 വരെ ഒരുമാസം നീണ്ടുനില്‍ക്കുന്ന വിശദീകരണ യോഗങ്ങളാണ് സംഘടിപ്പിക്കുക. ഇതില്‍ കേന്ദ്രസര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളും ഉള്‍ക്കൊള്ളിക്കും. വര്‍ത്തമാനകാല സ്ഥിതിയും പാര്‍ട്ടിയുടെ സമീപനവും എന്ന പേരിലാകും വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിക്കുക.

Continue Reading

kerala

ചോദ്യം ചെയ്യലിന് ഹാജരാകാൻ സന്നദ്ധത അറിയിച്ച് സിദ്ദിഖ്; അന്വേഷണ സംഘത്തിന് കത്തയച്ചു

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എസ് ഐ ടി നോട്ടീസ് അയക്കാത്ത സാഹചര്യത്തിലാണ് നടന്റെ നീക്കം. 

Published

on

ബലാത്സംഗ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സന്നദ്ധത അറിയിച്ച് നടൻ സിദ്ദിഖ്. പ്രത്യേക അന്വേഷണ സംഘത്തിന് സിദ്ദിഖ് കത്തയച്ച്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എസ് ഐ ടി നോട്ടീസ് അയക്കാത്ത സാഹചര്യത്തിലാണ് നടന്റെ നീക്കം.

ബലാത്സംഗ കേസില്‍ നേരിട്ട് ഹാജരാകാമെന്ന് ഈമെയില്‍ വഴിയാണ് നടന്‍ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും എന്നതായിരുന്നു സിദ്ദിഖിന്റെ നിലപാട്. ഇപ്പോള്‍ അത് ഔദ്യോഗികമായി രേഖാമൂലം എസ്‌ഐടിഎയെ നടന്‍ അറിയിച്ചിരിക്കുകയാണ്.

സുപ്രീം കോടതിയുടെ പരിഗണനയിൽ മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കുന്നതിനാൽ നോട്ടീസ് നൽകുന്നതിൽ പൊലീസ് തീരുമാനമെടുത്തിരുന്നില്ല.ഈ സാഹചര്യത്തിലാണ് ഹാജരാകാൻ തയാറാണെന്ന് സിദ്ദിഖ് തന്നെ ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

Continue Reading

Trending