Connect with us

crime

തൃശൂരില്‍ തലയില്ലാത്ത നിലയില്‍ മൃതദേഹം ചാക്കില്‍; ദുരൂഹത

പൊലീസ് നടത്തിയ പരിശോധനയിലാണ് ഇത് മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. 

Published

on

പുതുക്കാട് മണലിപ്പുഴയില്‍ നിന്ന് തലയില്ലാത്ത നിലയില്‍ മൃതദേഹം കണ്ടെത്തി. പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് ഉച്ചയോടെയാണ് ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. സമീപവാസികളായ വഞ്ചിക്കാരാണ് ചാക്ക് ആദ്യം കണ്ടത്. സംശയം തോന്നി ഇവര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിലാണ് ഇത് മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്.

തലയില്ലാത്ത നിലയിലായിരുന്നു മൃതദേഹം. ചാക്കില്‍ നിന്ന് മൊബൈല്‍ ഫോണും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം പുരുഷന്റേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ. മൃതദേഹത്തിന് അഞ്ചുദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. അടുത്തിടെ പ്രദേശത്ത് നിന്ന് കാണാതായവരുടെ വിവരങ്ങള്‍ പൊലീസ് അന്വേഷിച്ച് തുടങ്ങിയതായാണ് വിവരം.

crime

ഷാബാ ഷെരീഫ് വധക്കേസ്: മൂന്ന് പ്രതികൾ കുറ്റക്കാർ; ബാക്കി പ്രതികളെ വെറുതെവിട്ടു

ശിക്ഷാ വിധി മറ്റന്നാൾ പ്രഖ്യാപിക്കും.

Published

on

മൈസൂരുവിലെ പാരമ്പര്യ വൈദ്യന്‍ ഷാബ ഷെരീഫ് വധക്കേസില്‍ മൂന്ന് പേര്‍ കുറ്റക്കാര്‍. ഒന്നാം പ്രതി ഷൈബിന്‍ അഷ്‌റഫ്, രണ്ടാം പ്രതി ശിഹാബുദ്ദീന്‍, ആറാം പ്രതി നിഷാദ് എന്നിവര്‍ കുറ്റക്കാരെന്ന് മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു.

ശിക്ഷാ വിധി മറ്റന്നാൾ പ്രഖ്യാപിക്കും. ബാക്കിയുള്ള പ്രതികളെ കോടതി വെറുടെ വിട്ടു. മനപൂര്‍വ്വമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. ഒരു വര്‍ഷത്തോളം നീണ്ട വാദ പ്രതിവാദങ്ങള്‍ക്ക് ഒടുവിലാണ് കേസില്‍ കോടതി വിധി പറഞ്ഞത്.

ഷാബാ ഷെരീഫിനെ മൈസൂരുവില്‍ നിന്ന് തട്ടിക്കൊണ്ടുവരാനും കൊലപാതകത്തിനും കൂട്ടു നിന്ന പ്രതികള്‍ സെക്രട്ടേറിയറ്റിനു മുന്‍പില്‍ നടത്തിയ ആത്മഹത്യാശ്രമത്തിന് പിന്നാലെയാണ് നടക്കുന്ന കൊലപാതകത്തിന്റെ വാര്‍ത്ത പുറം ലോകമറിയുന്നത്. 2019 ഓഗസ്റ്റിലാണ് സംഭവങ്ങളുടെ തുടക്കം. ഒറ്റമൂലി രഹസ്യം കൈക്കലാക്കാന്‍ വേണ്ടി നിലമ്പൂര്‍ മുക്കട്ടയിലെ ഷൈബിന്‍ അഷ്റഫിന്റെ സംഘം ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടു വരികയായിരുന്നു.

ഒരു വര്‍ഷത്തിലധികം മുക്കട്ടയിലെ വീട്ടില്‍ തടവില്‍ പാര്‍പ്പിച്ചു. 2020 ഒക്ടോബറില്‍ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ചാലിയാറില്‍ ഒഴുക്കിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. തെളിവെടുപ്പിനിടെ ലഭിച്ച തല മുടി ഷാബ ഷെരീഫിന്റേതാണെന്ന മൈറ്റോകോണ്‍ട്രിയോ ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞതാണ് കേസിന് ബലമായത്.

Continue Reading

crime

സി.പി.എം നേതാവിനെതിരെ പോക്സോ കേസ്

2022ലാണ് പീഡനശ്രമം നടന്നതെന്ന് പെൺകുട്ടിയുടെ മാതാവ് നൽകിയ പരാതിയിൽ പറയുന്നു.

Published

on

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ സി.പി.എം കയ്പമംഗലം ലോക്കൽ സെക്രട്ടറി ബി.എസ്. ശക്തിധരനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. 2022ലാണ് പീഡനശ്രമം നടന്നതെന്ന് പെൺകുട്ടിയുടെ മാതാവ് നൽകിയ പരാതിയിൽ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കയ്പമംഗലം പൊലീസ് കേസെടുത്തത്. അതിനിടെ പരാതി നൽകി രണ്ടാഴ്ച കഴിഞ്ഞിട്ടും ശക്തിധരനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കയ്പമംഗലം മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ കയ്പമംഗലം പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.

കൂരിക്കുഴി പഞ്ഞംപള്ളിയിൽ നിന്നാരംഭിച്ച മാർച്ച് പൊലീസ് സ്റ്റേഷനു മുന്നിൽ തടഞ്ഞു. തുടർന്ന് നടന്ന യോഗം ഡി.സി.സി ജനറൽ സെക്രട്ടറി കെ.എഫ്. ഡൊമിനിക് ഉദ്ഘാടനം ചെയ്തു.

Continue Reading

crime

ഷിബിലയുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവ്, ശരീരത്തിൽ ആകെ 11 മുറിവുകൾ, കൊല നടത്തിയത് സ്വബോധത്തോടെയെന്ന് പൊലീസ്

ഷിബിലയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയ ശേഷമാണ് പ്രതിയായ യാസിറിനെ താമരശ്ശേരി പോലീസ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്.

Published

on

ഭാര്യയെ കൊല ചെയ്ത കേസിലെ പ്രതി ഭര്‍ത്താവ് യാസിറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗത്തില്‍ എത്തിച്ച് പരിശോധനകള്‍ക്ക് വിധേയനാക്കി. മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം മേധാവി ഡോ: സുജിത്ത് ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനക്ക് വിധേയനാക്കിയത്. ഷിബിലയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയ ശേഷമാണ് പ്രതിയായ യാസിറിനെ താമരശ്ശേരി പോലീസ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്.

ഉച്ചക്ക് രണ്ട് മണിയോടെയാണ് യാസറിനെ ഫോറന്‍സിക് വിഭാഗത്തില്‍ എത്തിച്ചത്.തുടര്‍ന്ന് ഇന്നലെയുണ്ടായ അക്രമത്തിനിടയില്‍ ഇയാളുടെ ശരീരത്തില്‍ എന്തെങ്കിലും പരിക്കുകളോ പാടുകളോ ഉണ്ടോ എന്ന കാര്യം പരിശോധിച്ചു. കൂടാതെ മുടിയും രക്തവും ഉള്‍പ്പെടെയുള്ള സാമ്പിളുകളും ശേഖരിച്ചു.

ഒന്നര മണിക്കൂര്‍ നേരം നീണ്ടുനിന്ന ഫോറന്‍സിക് പരിശോധനക്ക് ശേഷം മൂന്നരയോടെ താമരശ്ശേരി പോലീസ് ഇന്‍സ്‌പെക്ടര്‍ സായൂജിന്റെ നേതൃത്വത്തിലുള്ള പോലീസ് യാസിറിനെ താമരശ്ശേരിയിലേക്ക് കൊണ്ടുപോയി.

വിശദമായ ചോദ്യം ചെയ്യലുകള്‍ക്ക് ശേഷം രാത്രിയോടെ കോടതിയില്‍ ഹാജരാക്കും എന്നാണ് പോലീസ് നല്‍കുന്ന വിവരം. അതേസമയം പതിനൊന്ന് മുറിവുകളാണ് കൊലചെയ്യപ്പെട്ട ഷിബിലയുടെ മൃതദേഹത്തില്‍ കാണാന്‍ സാധിച്ചത്.

ഇതില്‍ മൂന്നു മുറിവുകളാണ് മരണകാരണമായത് എന്നാണ് പ്രാഥമിക വിവരം. ഇതില്‍ വലത് കൈക്ക് മുകളില്‍ കഴുത്തിനോട് ചേര്‍ന്ന് ആഴത്തിലുള്ള മുറിവും വലതു കൈക്ക് താഴെ രണ്ട് ആഴത്തിലുള്ള മുറിവുകളുമാണ് ഉള്ളത്. ഇത് മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് കുത്തിയതാകാം എന്നാണ് നിഗമനം.

കൂടാതെ ശരീരത്തില്‍മറ്റിടങ്ങളിലായി വേറെ ചെറിയ എട്ട് മുറിവുകളും കണ്ടെത്താനായി ഇത ്പ്രതിയുമായി പിടിവലി നടന്നപ്പോള്‍ പറ്റിയതാകാം എന്നാണ് കരുതുന്നത്. ഷിബിലയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള മാതാവ് ഹസീനയെ കാണിച്ചു. അതിനുശേഷമാണ് മൃതദേഹം സ്വദേശമായ ഈങ്ങാപ്പുഴയിലേക്ക് കൊണ്ടുപോയത്.

Continue Reading

Trending