Connect with us

kerala

കേരളത്തിലെ സി പി എമ്മിൻ്റെ തല ആർ.എസ്.എസ് : പി കെ ഫിറോസ്

Published

on

കേരളത്തിലെ സി പി എ മ്മിൻ്റെ തല പിണറായി വിജയനല്ലെന്നും ആർ.എസ്.എസ് ആണെന്നും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു. പോലീസ് ക്രിമിനൽ രാജിനെതിരെ കോഴിക്കോട് ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൃശൂർ പൂരം കലക്കി ബി.ജെ.പി ക്ക് ജയിച്ച് കയറാൻ അവസരമൊരുക്കിയ പിണറായി ആർ.എസ് എസി നെ സുഖിപ്പിക്കുന്ന തിരക്കിലാണ്. ഡൽഹിയിൽ ദ ഹിന്ദു പത്രത്തിന് മലപ്പുറം ജില്ലയെ അവഹേളിക്കുന്ന തരത്തിൽ അഭിമുഖം നൽകിയതും ഇതിൻ്റെ ഭാഗമാണ്. വിവാദമായപ്പോൾ പി.ആർ ഏജൻസി കൂട്ടിചേർത്തതാണെന്ന വിചിത്ര വാദമാണ് മുഖ്യമന്ത്രി ഉയർത്തിയത്. ആർ.എസ്.എസ് നേതാക്കളുമായി ചർച്ച നടത്തിയ എ.ഡി.ജി.പി ക്കെതിരെ ചെറുവിരൽ അനക്കാത്ത പിണറായി വിജയൻ സംഘ്പരിവാറിന് അഭ്യന്തര വകുപ്പ് അടിയറ വെക്കുകയാണെന്നും ഫിറോസ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ നടപടികളിൽ മന്ത്രി സഭയിൽ മരുമകൻ കൂടിയായ പി.എ മുഹമ്മദ് റിയാസ് മാത്രമാണ് പിന്തുണ നൽകുന്നത്. പിണറായിയും മകളും മരുമകനും ഉൾക്കൊള്ളുന്ന കിച്ചൺ ക്യാബിനറ്റാണ് ഇപ്പോൾ കേരളം ഭരിക്കുന്നതെന്നും ഫിറോസ് പരിഹസിച്ചു. കേരളത്തിലെ ക്രിമിനൽ പോലീസ് രാജിന് വേദിയൊരുക്കി, വിദ്വേഷ പ്രചാരകനായി മാറിയ മുഖ്യമന്ത്രി രാജിവെച്ച് ഒഴിയുന്നത് വരെ മുസ്‌ലിം യൂത്ത് ലീഗ് സമരമുഖത്തുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രകടനം പുതിയ ബസ്സ്‌ സ്റ്റാൻഡ് പരിസരത്ത് നിന്നും ആരംഭിച്ചു. കമ്മീഷണർ ഓഫീസിന് അകലെ വെച്ച് പോലീസ് ബാരിക്കേഡ് വെച്ച് സമരക്കാരെ തടഞ്ഞു. തുടർന്ന് ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കി പ്രയോഗത്തിൽ പ്രവർത്തർക്ക് സാരമായി പരിക്കേറ്റു. മാർച്ചിനെ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ, സെക്രട്ടറി ടിപിഎം ജിഷാൻ എന്നിവർ അഭിവാദ്യം ചെയ്തു. യൂത്ത് ലീഗ് ജില്ല പ്രസിഡന്റ്‌ മിസ്ഹബ് കീഴരിയൂർ അധ്യക്ഷത വഹിച്ചു. ജനറൽ ടി. മൊയ്‌തീൻ കോയ സ്വാഗതവും ട്രഷറർ കെ.എം.എ റഷീദ് നന്ദിയും പറഞ്ഞു.

ജില്ലാ സീനിയർ വൈസ് പ്രസിഡന്റ്‌ സി ജാഫർ സാദിക്ക്, സംസ്ഥാന സമിതി അംഗം എ. ഷിജിത്ത് ഖാൻ, ഷഫീക്ക് അരക്കിണർ, എസ്.വി ഷൗലീക്ക്, ഒ.എം നൗഷാദ്, സിറാജ് ചിറ്റേടത്ത്, എം.ടി സൈദ് ഫസൽ, കെ.പി സുനീർ, ശുഐബ് കുന്നത്ത്, വി അബ്ദുൽ ജലീൽ, സമദ് നടേരി എന്നിവർ പ്രസംഗിച്ചു. അഫ്നാസ് ചോറോട്, മൻസൂർ മാങ്കാവ്, സിറാജ് കിണാശ്ശേരി, റിഷാദ് പുതിയങ്ങാടി, ഷൗക്കത്ത് വിരുപ്പിൽ, എം. നസീഫ്, അൻവർ ഷാഫി, അനീസ് തോട്ടുങ്ങൽ, ഐ. സൽമാൻ, കെ. കുഞ്ഞിമരക്കാർ, വി.പി.എ ജലീൽ, സലാം ചേളന്നൂർ, നിസാർ പറമ്പിൽ, പി എച്ച് ഷമീർ, കെ.കെ റിയാസ്, ഫാസിൽ നടേരി, ഇ. ഹാരിസ്, മൻസൂർ എടവലത്ത്, റാഫി ചേരചോറ, കോയമോൻ പുതിയ പാലം, റഹ്മത്ത് കടലുണ്ടി, നിസാർ തൊപ്പയിൽ, ഷാഫി സകരിയ, എ പി അബ്ദുസ്സമദ്, സിദ്ധീഖ് തെക്കയിൽ, ശരീഫ് പറമ്പിൽ, ഹാഫിസ് മാതാഞ്ചേരി, സത്താർ കീഴരിയൂർ, ഷാകിർ പാറയിൽ, സാബിത്ത് മായനാട് എന്നിവർ നേതൃത്വം നൽകി.

kerala

മീനച്ചിലാറ്റില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികളെ കാണ്മാനില്ല

Published

on

കോട്ടയം : കോട്ടയം ഭരണങ്ങാനം വിലങ്ങുപാറയില്‍ മീനച്ചിലാറ്റില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികളെ കാണാനില്ല.

കുളിക്കാനായി എത്തിയ നാലംഗ സംഘത്തിലെ രണ്ട് പേരെയാണ് കാണാതായത്. ഭരണങ്ങാനത്ത് ജര്‍മന്‍ ഭാഷ പഠിക്കാന്‍ എത്തിയവരാണ് അപകടത്തില്‍ പെട്ടത്. ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി തിരച്ചില്‍ തുടരുകയാണ്.

Continue Reading

kerala

വയനാട്ടില്‍ ആഡംബര കാറില്‍ ഹൈബ്രിഡ് കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍

വയനാട്ടില്‍ ഹൈബ്രിഡ് കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍.

Published

on

വയനാട്ടില്‍ ഹൈബ്രിഡ് കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍. കണ്ണൂര്‍ അഞ്ചാംപീടിക സ്വദേശിയായ കീരിരകത്ത് വീട്ടില്‍ കെ ഫസല്‍, തളിപറമ്പ് സ്വദേശിനിയായ കെ ഷിന്‍സിത എന്നിവരെയാണ് പിടികൂടിയത്. ഇവരില്‍ നിന്ന് 20.80 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്തു. വാഹനപരിശോധനക്കിടെയാണ് ഇവര്‍ പിടിയിലായത്.

ഇരുവരും സഞ്ചരിച്ചിരുന്ന ബിഎംഡബ്ല്യു കാറും 96,290 രൂപയും മൊബൈല്‍ ഫോണുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാറിന്റെ ഡിക്കിയില്‍ രണ്ടു കവറുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഉപയോഗത്തിനും വില്‍പനയ്ക്കുമായി ബെംഗളൂരുവില്‍ നിന്നാണ് കഞ്ചാവ് വാങ്ങിയതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു.

വെള്ളമുണ്ട എസ്എച്ച്ഒ ടി.കെ. മിനിമോളുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു പരിശോധന നടത്തിയത്.

Continue Reading

kerala

വടകരയില്‍ അയല്‍വാസിയുടെ കുത്തേറ്റ് മൂന്ന് പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

Published

on

കുട്ടോത്ത് മൂന്ന് പേര്‍ക്ക് അയല്‍വാസിയുടെ കുത്തേറ്റു. മലച്ചാല്‍ പറമ്പത്ത് ശശി, രമേശന്‍, ചന്ദ്രന്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. മൂന്നു പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകുന്നേരം 7.30 ഓടെയായിരുന്നു സംഭവം. ഇവരുടെ അയല്‍വാസിയായ മലച്ചാല്‍ പറമ്പത്ത് ഷനോജാണ് അക്രമം നടത്തിയത്.
അതേസമയം ശശിയുടെ പരിക്ക് ഗുരുതരമാണ്. ഇയാളെ വടകര പാര്‍ക്കോ ആശുപത്രിയിലും മറ്റു രണ്ടുപേരെ മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രതി ഷനോജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading

Trending