Connect with us

kerala

‘ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു, മർദിച്ചു’; എസ്എഫ്‌ഐക്കെതിരെ വിദ്യാർഥിയുടെ പരാതി; ഏഴുപേർക്കെതിരെ കേസ്

വെള്ളിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു ഏഴംഗസംഘം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ മുറിയിൽ അതിക്രമിച്ചു കയറി വിദ്യാർത്ഥിയെ മർദ്ദിച്ചത്

Published

on

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിന്റെ ഹോസ്റ്റല്‍ മുറിയില്‍ ലക്ഷദ്വീപ് സ്വദേശിയായ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുകയും ജാതി അധിക്ഷേപം നടത്തുകയും ചെയ്ത സംഭവത്തില്‍ കേസെടുത്ത് പൊലീസ്. എസ്എഫ്‌ഐ പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികളാണ് പ്രതികള്‍. മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ മ്യൂസിയം പൊലീസാണ് കേസെടുത്തത്.

എസ്എഫ്‌ഐ പ്രവർത്തകരായ ആദിൽ, ആകാശ്, അഭിജിത്, കൃപേഷ്, അമീഷ് എന്നിവർക്കെതിരെയും കണ്ടാൽ അറിയാവുന്ന രണ്ടുപേർക്കെതിരേയുമാണ് കേസെടുത്തത്. വെള്ളിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു ഏഴംഗസംഘം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ മുറിയിൽ അതിക്രമിച്ചു കയറി വിദ്യാർത്ഥിയെ മർദ്ദിച്ചത്.

ലക്ഷദ്വീപ് സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ ചെവിക്കാണ് പരിക്കേറ്റത്. ജാതി വിളിച്ച് അധിക്ഷേപിച്ചെന്നും മര്‍ദ്ദിച്ചത് എന്തിനാണെന്ന് അറിയില്ലെന്നും വിദ്യാര്‍ഥി റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

‘യൂണിറ്റ് കമ്മിറ്റി അംഗം ആകാശ്, ആദില്‍, അഭിജിത്ത്, കൃപേഷ്, അമീഷ് എം ഷാജി എന്നിവരാണ് ഉപദ്രവിച്ചത്. ആദില്‍ എന്നെ മര്‍ദ്ദിച്ചു. നന്നായി ഉപദ്രവിച്ചു. കവിളത്തും വയറ്റിലുമൊക്കെ ഇടിച്ചു. അതിന് ശേഷമാണ് ജാതി പറഞ്ഞുള്ള അതിക്രമം. ലക്ഷദ്വീപില്‍ നിന്നുള്ളയാളാണ് ഞാന്‍. യൂണിറ്റ് കമ്മിറ്റിക്കെതിരെ നില്‍ക്കാന്‍ പാടില്ല. ഇത് കേരളമാണ്. യൂണിവേഴ്സിറ്റി കോളേജില്‍ വേറെ നിയമമാണ്. അതിനെതിരെ നില്‍ക്കാന്‍ പാടില്ലെന്ന് പറഞ്ഞാണ് ഇടിച്ചത്’, വിദ്യാര്‍ത്ഥി പറഞ്ഞു.

kerala

ഇടുക്കി മെഡിക്കല്‍ കോളേജില്‍ ഹോസ്റ്റലിനെതിരെ പരാതിയുമായി വിദ്യാര്‍ത്ഥികള്‍

സൗകര്യങ്ങളില്ലാത്തതിന്റെ പേരില്‍ അംഗീകാരം നഷ്ടപ്പെട്ട ഇടുക്കി മെഡിക്കല്‍ കോളേജ് 2022ല്‍ പ്രവര്‍ത്തനം പുനരാരംഭിക്കുകയായിരുന്നു

Published

on

ഇടുക്കി: ഇടുക്കി മെഡിക്കല്‍ കോളേജില്‍ ഹോസ്റ്റലിനെതിരെ പരാതിയുമായി നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ പരാതി. കഴിഞ്ഞ വര്‍ഷമാണ് ഇടുക്കി മെഡിക്കല്‍ കോളേജില്‍ നഴ്‌സിങ് കോഴ്‌സ് ആരംഭിച്ചത്. രണ്ട് ബാച്ചുകളിലായി 120 വിദ്യാര്‍ത്ഥികളാണ് നഴ്‌സിങ് കോഴ്‌സ് പഠിക്കുന്നത്.

മെഡിക്കല്‍ കോളേജില്‍ ഹോസ്റ്റല്‍ സൗകര്യമില്ലാത്തതിനാല്‍ സമീപത്തുള്ള സ്‌കൂള്‍ കെട്ടിടം ലേഡീസ് ഹോസ്റ്റലാക്കുകയായിരുന്നു. 95 കുട്ടികളാണ് ഇവിടെ താമസിക്കുന്നത്.

നാല് മുറികളിലായി 49 വിദ്യാര്‍ത്ഥികളാണ് ഈ ഹോസ്റ്റലില്‍ കഴിയുന്നതെന്ന് ഒരു നഴ്‌സിങ് വിദ്യാര്‍ത്ഥിനി മാധ്യമങ്ങളോട് പ്രതികരിച്ചു. രണ്ട് മാസം മുമ്പ് ജൂനിയര്‍ ബാച്ച് വന്നപ്പോള്‍ ഹോസ്റ്റല്‍ ഫീസ് വര്‍ധിപ്പിക്കുകയല്ലാതെ അടിസ്ഥാന സൗകര്യങ്ങളില്‍ പോലും മാറ്റം വരുത്തിയിട്ടില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

5000 രൂപ അടച്ചാണ് വിദ്യാര്‍ത്തികള്‍ ഹോസ്റ്റലില്‍ അഡ്മിഷന്‍ എടുത്തിരുന്നത്. വൃത്തിഹീനമായ അടിസ്ഥാന സൗകര്യങ്ങളെ സംബന്ധിച്ച് ചോദ്യം ചെയ്തപ്പോള്‍ ‘നിങ്ങള്‍ നഴ്‌സിങ് വിദ്യാര്‍ത്ഥികളാണ്. ഇതൊക്കെ സഹിക്കണം’ എന്ന് ഹോസ്റ്റല്‍ വാര്‍ഡന്‍ പറഞ്ഞതായി മറ്റൊരു വിദ്യാര്‍ത്ഥി പ്രതികരിച്ചു.

ഇതിനു മുമ്പും അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യപ്പെട്ട് മെഡിക്കല്‍ കോളേജ് അധികൃതര്‍ക്കെതിരെ കണ്ണും വായും മൂടികെട്ടി വിദ്യാര്‍ഥികള്‍ അനിശ്ചിതകാല സമരം നടത്തിയിരുന്നു. ലക്ചര്‍ ഹാള്‍, ഡെസ്‌കും ഉപകരണങ്ങളും, ലാബുകള്‍, ഹോസ്റ്റല്‍ നിര്‍മാണം പൂര്‍ത്തീകരിക്കുക, ലക്ചറര്‍മാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം. സൗകര്യങ്ങളില്ലാത്തതിന്റെ പേരില്‍ അംഗീകാരം നഷ്ടപ്പെട്ട ഇടുക്കി മെഡിക്കല്‍ കോളേജ് 2022ല്‍ പ്രവര്‍ത്തനം പുനരാരംഭിക്കുകയായിരുന്നു.

Continue Reading

kerala

കോഴിക്കോട് ഓടികൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ തീയും പുകയും

വടകര നാദാപുരം റോഡിലാണ് സംഭവം

Published

on

കണ്ണൂര്‍: ദേശീയ പാതയില്‍ ഓടികൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് തീയും പുകയും. കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന വൊളന്റ് ബസ്സിന്റെ എഞ്ചിനില്‍ നിന്നാണ് കനത്ത പുക ഉയര്‍ന്നത്. വടകര നാദാപുരം റോഡിലാണ് സംഭവം. ഉടന്‍ തന്നെ ബസ് ജീവനക്കാര്‍ യാത്രക്കാരെ പുറത്തിറക്കിയതിനാല്‍ വലിയ അപകടം ഒഴിവായി.

Continue Reading

kerala

‘പ്രധാനമന്ത്രി വയനാട്ടിൽ വന്നതിന്‍റെ കാശ് കൂടെ ഇനി കേരളം കൊടുക്കേണ്ടി വരുമോ’?: മന്ത്രി പി രാജീവ്

Published

on

കൊച്ചി: പ്രധാനമന്ത്രി വയനാട്ടിൽ സന്ദർശനത്തിന് വന്നതിന്‍റെ കാശു കൂടി കേരളം കൊടുക്കേണ്ടി വരുമോ എന്ന ചോദ്യവുമായി മന്ത്രി പി രാജീവ്. കേന്ദ്രം സഹായിച്ചാലും ഇല്ലെങ്കിലും വയനാട്ടിലെ പുനരധിവാസവുമായി  സംസ്ഥാന സർക്കാർ മുന്നോട്ട് പോകും. ടൗൺഷിപ്പ് നിർമ്മാണം എന്നതിൽ നിന്ന് പിന്നോട്ടില്ല. രണ്ട് എസ്റ്റേറ്റുകൾ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ഉള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഹൈക്കോടതിയുടെ ഉത്തരവ് ഉടൻ പ്രതീക്ഷിക്കുന്നുണ്ട്. ഇത് അനുകൂലമായാൽ എസ്റ്റേറ്റ് ഏറ്റെടുത്ത് ടൗൺഷിപ്പ് നിർമ്മാണത്തിനുള്ള നടപടികൾ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, വയനാട് ദുരന്തത്തിൽ ഹെലികോപ്റ്റര്‍ സേവനത്തിന് പണം ആവശ്യപ്പെട്ടത് സാധാരണ നടപടി മാത്രമാണെന്നാണ് മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ വിശദീകരിച്ചത്. എല്ലാ സംസ്ഥാനങ്ങളോടും തുക ആവശ്യപ്പെടാറുണ്ടെന്നും ഹെലികോപ്റ്റര്‍ സേവനത്തിന് പണം ആവശ്യപ്പെട്ടത് സാധാരണ നടപടി മാത്രമാണെന്നും രാജീവ് ചന്ദ്രശേഖര്‍ എക്സിൽ കുറിച്ചു. പിണറായി വിജയൻ സർക്കാർ ഇത് വിവാദമാക്കുന്നതെന്തിനാണെന്നും രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു. എഐ ക്യാമറയും, ബ്രഹ്മപുരവും പോലുള്ള അഴിമതി കരാറുകൾക്കായി കോടികൾ ചെലവഴിക്കുന്ന സർക്കാർ വയനാടിലെ ജനങ്ങൾക്കായി ഒന്നും നൽകാത്തത് എന്തുകൊണ്ടെന്നും മുൻ കേന്ദ്രമന്ത്രി ചോദിച്ചു.

Continue Reading

Trending