X

ഭാര്യയോട് ഫോണില്‍ സംസാരിക്കവെ കിണറ്റില്‍ വീണു; യുവാവിന് ദാരുണാന്ത്യം

കിണറ്റിന്റെ അരികില്‍ നിന്ന് ഭാര്യയുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ കിണറ്റില്‍ വീണ് യുവാവിന് ദാരുണാന്ത്യം. ഐമുറി മദ്രാസ് കവല വാഴയില്‍ വീട്ടില്‍ മനീഷ് മനു (35) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 9 മണിക്കായിരുന്നു സംഭവം.

ഒരാഴ്ചയായി ഭാര്യ സ്വന്തം വീട്ടിലായിരുന്നു. സംസാരത്തിനിടെ ഫോണ്‍ നിലച്ചതോടെ ഭാര്യ അയല്‍വാസികളെ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

webdesk11: