Connect with us

kerala

യുവാവിനെ വഞ്ചിച്ച് അശ്ലീല സീരിസില്‍ അഭിനയിപ്പിച്ചു; സംവിധായിക അറസ്റ്റില്‍

വേങ്ങന്നൂര്‍ സ്വദേശിയായ 26 കാരനാണ് പരാതിക്കാരന്‍.

Published

on

യുവാവിനെ വഞ്ചിച്ച് അശ്ലീല വെബ് സീരീസില്‍ അഭിനയിപ്പിച്ചുവെന്ന കേസില്‍ സംവിധായക ലക്ഷ്മി ദീപ്ത അറസ്റ്റില്‍. അരുവിക്കര പോലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നെടുമങ്ങാട് കോടതിയില്‍ ഹാജരായ ശേഷം ഉപാധികളുടെ ജാമ്യം അനുവദിച്ചു.

വേങ്ങന്നൂര്‍ സ്വദേശിയായ 26 കാരനാണ് പരാതിക്കാരന്‍. സിനിമയില്‍ നായകന്‍ ആക്കാം എന്ന് പറഞ്ഞ് അശ്ലീല വെബ് സീരീസില്‍ അഭിനയിപ്പിച്ചു എന്നാണ് പരാതി. തിരുവനന്തപുരം അരുവിക്കരയിലെ ഒറ്റപ്പെട്ട ഒരു അപ്പാര്‍ട്ട്‌മെന്റില്‍ വെച്ചായിരുന്നു ചിത്രീകരണം. ആദ്യ കുറച്ചു ഭാഗങ്ങള്‍ ചിത്രീകരിച്ച യുവാവിനെ കൊണ്ട് കരാറില്‍ ഒപ്പ് വെപ്പിച്ച ശേഷം അശ്ലീല ചിത്രമാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി അഭിനയിക്കുകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാലക്കാട്ടെ പാതിരാ റെയ്ഡ്: പ്രതിപക്ഷ നേതാവ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും നിയന്ത്രണങ്ങളും നിലനില്‍ക്കെ പൊലീസിനെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സി.പി.എം ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പരാതിയില്‍ ചൂണ്ടിക്കാട്ടി.

Published

on

പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനെയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും നോക്കുകുത്തികളാക്കി സംസ്ഥാന ഭരണത്തിന് നേതൃത്വം നല്‍കുന്ന സി.പി.എം പൊലീസിനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നതിനെതിരെ പ്രതിപക്ഷ നേതാവ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി.

അര്‍ദ്ധരാത്രിയില്‍ റെയ്ഡിന് എത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ നിലവിലെ എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തിയാണ് മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗവുമായ ഷാനിമോള്‍ ഉസ്മാന്റെയും മഹിളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണയുടെയും മുറികളുടെ വാതില്‍ മുട്ടിയതും പരിശോധന നടത്തയതും സെര്‍ച്ച് നടത്തുന്നത് സംബന്ധിച്ച് ബി.എന്‍.എസ്.എസില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ഒരു നടപടിക്രമവും പൊലീസ് പാലിച്ചില്ല.

പരിശോധനയ്ക്കെത്തിയ പൊലീസ് സംഘത്തിനൊപ്പം എ.ഡി.എം, ആര്‍.ഡി.ഒ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ഇല്ലായിരുന്നു എന്നതും നിയമവിരുദ്ധമാണ്. രാത്രി 12 മണിക്ക് ശേഷം തുടങ്ങിയ പരിശോധന പുലര്‍ച്ചെ 2:30 ആയപ്പോള്‍ മാത്രമാണ് എ.ഡി.എമ്മും ആര്‍.ഡി.ഒയും സ്ഥലത്തെത്തിയത്. റെയ്ഡ് വിവരം തങ്ങള്‍ അറിഞ്ഞില്ലെന്ന് ആര്‍.ഡി.എം ഷാഫി പറമ്പില്‍ എം.പിയോട് വ്യക്തമാക്കുകയും ചെയ്തു.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും നിയന്ത്രണങ്ങളും നിലനില്‍ക്കെ പൊലീസിനെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സി.പി.എം ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പരാതിയില്‍ ചൂണ്ടിക്കാട്ടി.

Continue Reading

kerala

ട്രോളി ബാഗില്‍ ദുരൂഹതയില്ല; സിപിഎം നേതാക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്തില്ല

ബാഗില്‍ കള്ളപ്പണം കടത്തിയെന്നതാണ് സിപിഎം ആരോപണം.

Published

on

യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തില്‍ പാലക്കാട്ടെ ഹോട്ടലില്‍ കള്ളപ്പണം കൊണ്ടു വന്നെന്ന് ആരോപിച്ച് സിപിഎം നേതാക്കള്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തില്ല. ട്രോളി ബാഗില്‍ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കേസെടുത്താലും എഫ്ഐആര്‍ നിലനില്‍ക്കില്ലെന്ന് വിലയിരുത്തല്‍. ആ സാഹചര്യം കണക്കിലെടുത്ത് സിപിഎം നേതാക്കളുടെ പരാതിയില്‍ നിയമോപദേശം തേടിയ ശേഷം മാത്രം തുടര്‍നടപടിയെന്ന നിലപാടിലാണ് പൊലീസ്. ഇന്ന് നിയമപദേശം തേടും.

ബാഗില്‍ കള്ളപ്പണം കടത്തിയെന്നതാണ് സിപിഎം ആരോപണം.

അതേ സമയം, കോണ്‍ഗ്രസ് വനിതാ നേതാക്കളുള്‍പ്പെടെ താമസിക്കുന്ന ഹോട്ടലില്‍ പാതിരാ റെയ്ഡ് നടന്നിരുന്നു. കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെ കേസെടുത്തു. കെപിഎം ഹോട്ടലിന്റെ പരാതിയിലാണ് സൗത്ത് പൊലീസ് കേസെടുത്തത്.

 

Continue Reading

kerala

സുരേഷ് ഗോപിയുടെ സിനിമാ അഭിനയം തടഞ്ഞ് കേന്ദ്രം

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അഭിനയത്തിന് എതിര്‍പ്പ് പ്രകടിപ്പിച്ചതായാണ് വിവരം.

Published

on

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ സിനിമാ അഭിനയം കേന്ദ്രം തടഞ്ഞതായി സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അഭിനയത്തിന് എതിര്‍പ്പ് പ്രകടിപ്പിച്ചതായാണ് വിവരം.

മന്ത്രി പദവിയില്‍ ശ്രദ്ധ ചെലുത്താന്‍ ഇരുവരും നിര്‍ദ്ദേശം നല്‍കിയെന്നും ജയിപ്പിച്ച മണ്ഡലത്തില്‍ ശ്രദ്ധിക്കാനും മന്ത്രി ഓഫീസില്‍ സജീവമാകാനും കേന്ദ്ര നേതൃത്വം നിര്‍ദ്ദേശം നല്‍കിയെന്നും സുരേഷ് ഗോപി പ്രതികരിച്ചു.

സിനിമ ചെയ്യാന്‍ അനുവാദം ചോദിച്ചിട്ടുണ്ടെന്നും അനുമതി ഇതുവരെ ലഭിച്ചില്ലെന്നും സുരേഷ് ഗോപി നേരത്തെ പറഞ്ഞിരുന്നു.

 

Continue Reading

Trending