Connect with us

india

‘അപകടത്തിന്റെ മൂലകാരണം കണ്ടെത്തണം’: ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് റെയില്‍വേമന്ത്രി

ബാലസോര്‍ ജില്ലയ്ക്ക് സമീപം പാളം തെറ്റി മറിഞ്ഞ ഷാലിമാര്‍- ചെന്നൈ കോറമണ്ഡല്‍ എക്‌സ്പ്രസിലേക്ക് കുതിച്ചെത്തിയ യശ്വന്ത്പുര്‍-ഹൗറ എക്‌സ്പ്രസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്

Published

on

ഒഡീഷനിയില്‍ നടന്ന ട്രെയിന്‍ അപകടത്തില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കും അപകട സ്ഥലത്ത് എത്തി. സിഗ്നലിങ് പാളിച്ചയുണ്ടായതായാണ് നിഗമനം, ആദ്യ അപകടമുണ്ടായതിന് ശേഷം മുന്നറിയിപ്പു സിഗ്നലുകള്‍ കാര്യമായി പ്രവര്‍ത്തിച്ചില്ലെന്നാണ് സൂചന.

കഴിഞ്ഞദിവസം രാത്രി 7.20ന് ബാലസോര്‍ ജില്ലയിലെ ബഹനാഗ ബസാര്‍ സ്‌റ്റേഷനു സമീപമുണ്ടായ അപകടത്തില്‍ ഇതുവരെ 237 പേരാണ് മരിച്ചത്. 900 ലേറെ പേര്‍ക്ക് പരിക്കേറ്റു. ബാലസോര്‍ ജില്ലയ്ക്ക് സമീപം പാളം തെറ്റി മറിഞ്ഞ ഷാലിമാര്‍- ചെന്നൈ കോറമണ്ഡല്‍ എക്‌സ്പ്രസിലേക്ക് കുതിച്ചെത്തിയ യശ്വന്ത്പുര്‍-ഹൗറ എക്‌സ്പ്രസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.

india

എന്റെ സഹോദരന്‍, അടുത്ത സുഹൃത്ത്‌; വികാരനിര്‍ഭരമായ കുറിപ്പുമായി മലേഷ്യന്‍ പ്രധാന മന്ത്രി

മൻമോഹൻ സിങ്ങിനെ മിത്രം, സഹോദരൻ എന്നിങ്ങനെ വിശേഷിപ്പിച്ച അൻവർ ഇബ്രാഹീം, തന്റെ കാരാഗൃഹവാസക്കാലത്ത് അദ്ദേഹം എങ്ങനെയാണ് സഹായിച്ചതെന്നും അനുസ്മരിച്ചു.

Published

on

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ അനുസ്മരിച്ച് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹീമിന്റെ വികാരനിർഭരമായ കുറിപ്പ്. മൻമോഹൻ സിങ്ങിനെ മിത്രം, സഹോദരൻ എന്നിങ്ങനെ വിശേഷിപ്പിച്ച അൻവർ ഇബ്രാഹീം, തന്റെ കാരാഗൃഹവാസക്കാലത്ത് അദ്ദേഹം എങ്ങനെയാണ് സഹായിച്ചതെന്നും അനുസ്മരിച്ചു.

‘ഒരു രാഷ്ട്രീയക്കാരൻ എന്ന നിലയിൽ മൻമോഹൻ അൽപം വേഗക്കുറവുള്ളയാളായിരിക്കാം. പക്ഷേ, നയതന്ത്രജ്ഞൻ എന്ന നിലയിൽ ഭാവിതലമുറയെക്കൂടി പ്രചോദിപ്പിക്കാൻ ശേഷിയുള്ള പ്രഗല്ഭനായിരുന്നു. എന്നാൽ, എനിക്ക് ഇതിനെല്ലാം അപ്പുറമായിരുന്നു അദ്ദേഹം. ആ കഥ കൂടുതൽ ആർക്കും അറിയില്ല.

ഈ നിമിഷം മലേഷ്യൻ ജനത അതറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞാൻ ജയിലിൽ കഴിയുന്ന കാലം. അക്കാലത്ത് രാജ്യസഭയിൽ പ്രതിപക്ഷ നേതാവാണ് മൻമോഹൻ. മറ്റാർക്കുമില്ലാത്ത ദയാവായ്പോടെയാണ് അദ്ദേഹം എന്നോട് പെരുമാറിയത്. മക്കളുടെ പഠനത്തിന് പ്രത്യേകിച്ചും മകൻ ഇഹ്സാന് സ്കോളർഷിപ് അദ്ദേഹം വാഗ്ദാനംചെയ്തു. പക്ഷേ, ഞാനത് മറ്റു ചില കാരണങ്ങളാൽ നിരസിച്ചു’ -അദ്ദേഹം ‘എക്സി’ൽ കുറിച്ചു.

Continue Reading

india

രാഷ്ട്ര പുത്രന് വിടചൊല്ലി രാജ്യം; വിലാപയാത്ര തുടങ്ങി, സംസ്‌കാരം രാവിലെ 11.45ന്

എ.ഐ.സി.സി ആസ്ഥാനത്ത് മന്‍മോഹന്‍ സിങിന് സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാല്‍, ഡി.കെ ശിവകുമാര്‍ വിവിധ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ എന്നിവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.

Published

on

എ.ഐ.സി.സി ആസ്ഥാനത്തെ പൊതുദര്‍ശനം പൂര്‍ത്തിയാക്കി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തുടങ്ങി. നിഗംബോധ് ഘട്ടിലെ സംസ്‌കാരസ്ഥലം വരെയാണ് വിലാപയാത്ര. രാവിലെ 11.45ഓടെ അദ്ദേഹത്തിന്റെ മൃതദേഹം പൂര്‍ണ സൈനിക ബഹുമതികളോടെ സംസ്‌കരിക്കും.

എ.ഐ.സി.സി ആസ്ഥാനത്ത് മന്‍മോഹന്‍ സിങിന് സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാല്‍, ഡി.കെ ശിവകുമാര്‍ വിവിധ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ എന്നിവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.ഡല്‍ഹിയിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്ന മന്‍മോഹന്‍ സിങ്ങിന്റെ ഭൗതിക ശരീരത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു, ഉപരാഷ്ട്രപതി ജഗദീപ് ധന്‍ഖര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി, ബി.ജെ.പി ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ.പി. നഡ്ഡ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഡല്‍ഹി മുഖ്യമന്ത്രി അതിഷി, അരവിന്ദ് കെജ്രിവാള്‍, പ്രിയങ്ക ഗാന്ധി, പ്രകാശ് കാരാട്ട്, കെ.സി. വേണുഗോപാല്‍ തുടങ്ങി പ്രമുഖരുടെ നീണ്ടനിര ആദരമര്‍പ്പിച്ചു. സൈന്യം മുന്‍ പ്രധാനമന്ത്രിയുടെ ഭൗതികശരീരത്തില്‍ ദേശീയപതാക പുതപ്പിച്ചു.

മന്‍മോഹന്‍ സിങ്ങിന്റെ നിര്യാണത്തില്‍ വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്ന് അനുശോചനം രേഖപ്പെടുത്തി. മികച്ച രാഷ്ട്രതന്ത്രജ്ഞനെയും സാമ്പത്തിക വിദഗ്ധനെയുമാണെന്ന് നഷ്ടമായതെന്ന് യോഗത്തില്‍ അവതരിപ്പിച്ച അനുശോചന പ്രമേയത്തില്‍ പറയുന്നു.

 

Continue Reading

Film

‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ ഇനി ഒടിടിയിൽ

ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിനാണ് സ്ട്രീമിം​ഗ് അവകാശം വിറ്റുപോയിരിക്കുന്നത്

Published

on

അന്താരാഷ്ട്ര തലത്തിൽ തരംഗങ്ങൾ സൃഷ്ടിച്ച ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ (പ്രഭയായ് നിനച്ചതെല്ലാം)  ഒടിടിയിലേക്ക്. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിനാണ് സ്ട്രീമിം​ഗ് അവകാശം വിറ്റുപോയിരിക്കുന്നത്. 2025 ജനുവരി 3ന് ചിത്രത്തിന്റെ സ്ട്രീമിം​ഗ് ആരംഭിക്കും. 29-ാമത് ഐഎഫ്എഫ്കെയിലും ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് പ്രദർശിപ്പിച്ചിരുന്നു.

പായൽ കപാഡിയ സംവിധാനം ചെയ്ത ചിത്രം നവംബർ 22ന് തിയറ്ററുകളിൽ റിലീസ് ചെയ്തിരുന്നു. റാണ ദഗുബാട്ടിയുടെ സ്പിരിറ്റ് മീഡിയയാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് ഇന്ത്യയിൽ വിതരണം ചെയ്തത്. ഫ്രാൻസിലെയും ഇറ്റലിയിലെയും ചലച്ചിത്രോത്സവങ്ങളിൽ പ്രശംസ പിടിച്ചുപറ്റിയതിനും അവിടുത്തെ വിശാലമായ തിയറ്റർ റിലീസിനും ശേഷമാണ് ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ ഇന്ത്യയിൽ റിലീസ് ചെയ്തത്.

കനി കുസൃതി, ദിവ്യ പ്രഭ, ഛായ കദം, ഹൃദു ഹാറൂൺ, അസീസ് നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. 77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രിക്സ് പുരസ്കാരം നേടിയിരുന്നു ചിത്രം. ഈ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ ചിത്രവുമാണ് ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’. ലോകമെമ്പാടും നിരൂപക പ്രശംസ നേടിയ ഈ ചിത്രം, ടെല്ലുരൈഡ് ഫിലിം ഫെസ്റ്റിവൽ, ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ന്യൂയോർക്ക് ഫിലിം ഫെസ്റ്റിവൽ, സാൻ സെബാസ്റ്റ്യൻ ഫിലിം ഫെസ്റ്റിവൽ തുടങ്ങിയ പ്രശസ്ത ചലച്ചിത്രോത്സവങ്ങളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

Continue Reading

Trending