Connect with us

kerala

വിദ്വേഷ പ്രചാരണം: റിപ്പോർട്ടർ ടി.വിക്കും സുജയ പാർവതിക്കും എതിരെ കേസ്

153, 153 എ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

Published

on

കളമശേരി ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണം നടത്തി എന്ന പരാതിയില്‍ റിപ്പോര്‍ട്ടര്‍ ചാനലിനും മാധ്യമപ്രവര്‍ത്തക സുജയ പാര്‍വതിക്കും എതിരെ കേസ്. തൃക്കാക്കര പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

153, 153 എ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. കളമശേരി സ്വദേശിയായ യാസര്‍ അറഫാത്തിന്റെ പരാതിയിലാണ് കേസ്. കളമശേരി സ്‌ഫോടനത്തെ തുടര്‍ന്ന് സാമൂഹ്യമാധ്യമങ്ങളില്‍ വിദ്വേഷ പ്രചാരണം നടത്തിയതിന് ഇതിന് മുന്‍പ് രാജീവ് ചന്ദ്രശേഖര്‍, മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയ, ജനം ടിവിയിലെ അനില്‍ നമ്പ്യാര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തിരുന്നു.

kerala

ജയചന്ദ്രന്റെ വിയോഗത്തിലൂടെ ഒരു കാലഘട്ടമാണ് അവസാനിക്കുന്നത്: ഡോ.എം.പി. അബ്ദുസ്സമദ് സമദാനി

Published

on

പി.ജയചന്ദ്രന്റ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഡോ.എം.പി. അബ്ദുസ്സമദ് സമദാനി. മലയാളഭാഷയുടെ മാദകഭംഗിയുടെയും കേരളീയ സംഗീതത്തിന്റെ ശൂതിലയത്തിന്റെയും അതിമനോഹരമായ സമന്വയമായിരുന്നു ജയചന്ദ്രന്‍. അദ്ദേഹത്തിന്റെ അതുല്യമായ ആലാപനങ്ങളും മലയാളിമനസ്സില്‍ അത് സൃഷ്ടിച്ച വൈകാരികവും ഗൃഹാതുരപരവുമായ അനുഭൂതിവിശേഷങ്ങളും അവര്‍ണ്ണനീയമാണ്.

ഉന്നതനായ ഗായകനും കലാകാരനും എന്നതോടൊപ്പം വ്യതിരിക്തനായ സംഗീതജ്ഞനുമായിരുന്നു അദ്ദേഹം. സംഗീതത്തിന്റെയും സംസ്‌കാരത്തിന്റെയും മഹിമ കാത്തുസൂക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധനായ അദ്ദേഹം തല്‍സംബന്ധമായി സ്വന്തം വീക്ഷണങ്ങള്‍ വെച്ചുപുലര്‍ത്തുകയും അത് പലപ്പോഴായി പ്രകടിപ്പിക്കുകയുമുണ്ടായി. പ്രശംസകളോടും അംഗീകാരങ്ങളോടും നിസ്സംഗത പുലര്‍ത്തിയ ജയചന്ദ്രന്റെ ഉള്ളില്‍ സൗമ്യമായൊരു മനസ്സും കളങ്കരഹിതമായൊരു ഹൃദയവുമുണ്ടായിരുന്നു.

ജയേട്ടനോട് അടുത്തിടപഴകാന്‍ ലഭിച്ച അവസരങ്ങളിലെല്ലാം അനുഭവപ്പെട്ടത് ഒരു വലിയ മനുഷ്യന്റെ സാമിപ്യമായിരുന്നു. യേശുദാസിനോടൊപ്പം സമ്പന്നമായൊരു സംഗീതയുഗം സൃഷ്ടിക്കുന്നതില്‍ സുപ്രധാനമായ പങ്കുവഹിച്ച ജയചന്ദ്രന്റെ വിയോഗത്തിലൂടെ ഒരു കാലഘട്ടമാണ് അവസാനിക്കുന്നത്. പക്ഷെ, ക്ഷതമേല്‍ക്കാത്ത ആ സ്വരവിന്യാസം ഇനിയും തലമുറകളെ പ്രചോദിപ്പിക്കും.

 

Continue Reading

kerala

പി ജയചന്ദ്രന് സംഗീതലോകത്തിന്റെ അന്ത്യാഞ്ജലി; സംസ്കാരം നാളെ, ഇന്ന് പൊതുദർശനം

നാളെ ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് പറവൂർ ചേന്ദമംഗലത്താണ് സംസ്കാരം

Published

on

ഭാവഗായകൻ പി ജയചന്ദ്രന് സംഗീതലോകത്തിന്റെ അന്ത്യാഞ്ജലി. അഞ്ച് പതിറ്റാണ്ടിലധികം മലയാളിയെ സംഗീത ലോകത്ത് ചേർത്ത് നിർത്തിയ പ്രിയ ഗായകനാണ് വിട വാങ്ങിയത്. അർബുദബാധയെ തുടർന്ന് എൺപതാം വയസിലായിരുന്നു പി ജയചന്ദ്രന്റെ അന്ത്യം. തൃശ്ശൂർ അമല ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം രാവിലെ 8:00 മണിക്ക് പൂങ്കുന്നത് വസതിയിൽ പൊതുദർശനത്തിന് വയ്ക്കും. 10 മണിയോടെ സംഗീത നാടക അക്കാദമി റീജണൽ തീയേറ്ററിൽ പൊതുദർശനമുണ്ടാകും. നാളെ ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് പറവൂർ ചേന്ദമംഗലത്താണ് സംസ്കാരം.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 16000 ലേറെ ഗാനങ്ങൾ പി ജയചന്ദ്രൻ പാടിയിട്ടുണ്ട്. മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ഒരു തവണയും സംസ്ഥാന ചലച്ചിത്ര പുരസ്കാരം അഞ്ചു തവണയും അദ്ദേഹത്തെ തേടിയെത്തി. കേരള സർക്കാരിന്റെ ജെസി ഡാനിയൽ പുരസ്കാരം ലഭിച്ചു. തമിഴ്നാട് സർക്കാരിന്റെ കലൈമാമണി ബഹുമതി, നാലുവട്ടം തമിഴ്നാട് സംസ്ഥാന പുരസ്കാരം എന്നിവയും ലഭിച്ചു.

Continue Reading

kerala

വനനിയമ ഭേദഗതി ജനവിരുദ്ധം ;മുസ്‌ലിംലീഗ്

ജനജീവിതത്തെ ബാധിക്കുന്ന വിധത്തില്‍ വനംവകുപ്പിന്റെ ഉദ്യോഗസ്ഥ രാജാണ് പുതിയ നിയമപ്രകാരം നടക്കുക

Published

on

ആദിവാസികളുടെയും മലയോര നിവാസികളുടെയും അവകാശങ്ങള്‍ ഇല്ലാതാക്കുകയും അവരെ വനംവകുപ്പിന്റെ അടിമകളാക്കി മാറ്റുകയും ചെയ്യുന്ന വനം നിയമഭേദഗതി ജനവിരുദ്ധമാണെന്ന് ഇന്നലെ മലപ്പുറത്ത് ചേര്‍ന്ന മുസ്‌ലിംലീഗ് സംസ്ഥാന ഭാരവാഹികളുടെ യോഗം വിലയിരുത്തി. ജനജീവിതത്തെ ബാധിക്കുന്ന വിധത്തില്‍ വനംവകുപ്പിന്റെ ഉദ്യോഗസ്ഥ രാജാണ് പുതിയ നിയമപ്രകാരം നടക്കുക. കാടിനെ ആശ്രയിച്ച് ജീവിക്കുന്ന ആദിവാസികളെ നിയമം സാരമായി ബാധിക്കും. സര്‍ക്കാര്‍ ഈ നീക്കത്തില്‍നിന്ന് പിന്തിരിയാത്ത പക്ഷം സമര പരിപാടികളെക്കുറിച്ച് ആലോചിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.

Continue Reading

Trending