Connect with us

india

ഹ​രി​യാ​ന​ നിയമസഭ തെരഞ്ഞെടുപ്പ്: ആവേശമായി രാഹുല്‍ ഗാന്ധിയുടെ യാത്ര

സീ​റ്റ് വീ​തം​​വെ​ക്ക​ലി​ൽ ​ഉ​ട​ക്കി​നി​ൽ​ക്കു​ന്ന മു​ൻ​മു​ഖ്യ​മ​ന്ത്രി ഭൂ​പീ​ന്ദ​ർ ഹൂ​ഡ​യെ​യും കു​മാ​രി ഷെ​ൽ​ജ​യെ​യും അം​ബാ​ല​യി​ൽ ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ൽ അ​ടു​ത്തു​നി​ർ​ത്തി​യ രാ​ഹു​ൽ ഇ​രു​വ​രു​ടെ​യും കൈ​ക​ൾ ചേ​ർ​ത്തു​പി​ടി​പ്പി​ച്ചാ​ണ് പ്ര​വ​ർ​ത്ത​ക​രെ അ​ഭി​വാ​ദ്യം ചെ​യ്ത​ത്.

Published

on

തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ണി​ക​ൾ​ക്ക് ​ആ​വേ​ശം പ​ക​രാ​നും കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കി​ട​യി​ലെ ഭി​ന്ന​ത അ​വ​സാ​നി​പ്പി​ക്കാ​നും ല​ക്ഷ്യ​മി​ട്ട് ഹ​രി​യാ​ന​യി​ൽ നാ​ല് ദി​വ​സം നീ​ണ്ട വി​ജ​യ് സ​ങ്ക​ൽ​പ് യാ​ത്ര​ക്ക് ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി തു​ട​ക്ക​മി​ട്ടു. സീ​റ്റ് വീ​തം​​വെ​ക്ക​ലി​ൽ ​ഉ​ട​ക്കി​നി​ൽ​ക്കു​ന്ന മു​ൻ​മു​ഖ്യ​മ​ന്ത്രി ഭൂ​പീ​ന്ദ​ർ ഹൂ​ഡ​യെ​യും കു​മാ​രി ഷെ​ൽ​ജ​യെ​യും അം​ബാ​ല​യി​ൽ ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ൽ അ​ടു​ത്തു​നി​ർ​ത്തി​യ രാ​ഹു​ൽ ഇ​രു​വ​രു​ടെ​യും കൈ​ക​ൾ ചേ​ർ​ത്തു​പി​ടി​പ്പി​ച്ചാ​ണ് പ്ര​വ​ർ​ത്ത​ക​രെ അ​ഭി​വാ​ദ്യം ചെ​യ്ത​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ അം​ബാ​ല ഹു​ഡ ഗ്രൗ​ണ്ടി​ൽ ഒ​രു മ​ണി​ക്കൂ​ർ നീ​ണ്ട പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്ത​ശേ​ഷ​മാ​ണ് യാ​ത്ര ആ​രം​ഭി​ച്ച​ത്. യ​മു​ന ന​ഗ​ർ, മു​ല്ലാ​ന, സാ​ഹ, ഷാ​ഹ്ബാ​ദ്, ല​ഡ്‍വ, പി​പ്പി​ലി എ​ന്നി​വി​ട​ങ്ങ​ളി​ൽ സം​സാ​രി​ച്ച രാ​ഹു​ലി​ന്റെ ആ​ദ്യ​ദി​വ​സ​ത്തെ റാ​ലി അ​വ​സാ​നി​ച്ച​ത് കു​രു​ക്ഷേ​ത്ര​യി​ലാ​ണ്. ഒ​ക്ടോ​ബ​ർ അ​ഞ്ചി​നാ​ണ് സം​സ്ഥാ​ന​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ്. പ​ര​സ്യ ​പ്ര​ചാ​ര​ണം അ​വ​സാ​നി​ക്കു​ന്ന വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം​വ​രെ രാ​ഹു​ൽ ഹ​രി​യാ​ന​യി​ൽ യാ​ത്ര തു​ട​രും. എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​സി. വേ​ണു​ഗോ​പാ​ൽ, പ്രി​യ​ങ്ക ഗാ​ന്ധി, സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ ഭൂ​പീ​ന്ദ​ർ ഹൂ​ഡ, കു​മാ​രി ഷെ​ൽ​ജ തു​ട​ങ്ങി​യ​വ​രും രാ​ഹു​ലി​നെ അ​നു​ഗ​മി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ക​ട​ന്നാ​ക്ര​മി​ച്ചാ​യി​രു​ന്നു റാ​ലി​യി​ലു​ട​നീ​ളം രാ​ഹു​ലി​ന്റെ പ്ര​സം​ഗം. സൈ​ന്യ​ത്തി​​​ന്റെ പെ​ൻ​ഷ​ൻ ത​ട്ടി​യെ​ടു​ത്ത് അ​ദാ​നി​ക്ക് ന​ൽ​കാ​നാ​ണ് മോ​ദി അ​ഗ്നി​വീ​ർ പ​ദ്ധ​തി കൊ​ണ്ടു​വ​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. മോ​ദി സു​ഹൃ​ത്തു​ക്ക​ൾ​ക്ക് ന​ൽ​കി​യ പ​ണം പാ​വ​പ്പെ​ട്ട​വ​ർ​ക്കും അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കും കോ​ൺ​ഗ്ര​സ് ന​ൽ​കു​മെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. ചൊ​വ്വാ​ഴ്ച ബ​ഹാ​ദൂ​ർ​ഗ​ഡ് സി​റ്റി, സോ​നി​പ​ത് മേ​ഖ​ല​ക​ളി​ലാ​ണ് റാ​ലി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

അ​തി​നി​ടെ, സീ​റ്റ് ല​ഭി​ക്കാ​ത്ത​തി​​നെ​തു​ട​ർ​ന്ന് വി​മ​ത സ്ഥാ​നാർ​ഥി​ക​ളാ​യ നേ​താ​ക്ക​ളെ കോ​ൺ​ഗ്ര​സും ബി.​ജെ.​പി​യും പു​റ​ത്താ​ക്കി. 10 പേ​രെ കോ​ൺ​ഗ്ര​സും ബി.​ജെ.​പി ഏ​ഴു പേ​രെ​യു​മാ​ണ് തി​ങ്ക​ളാ​ഴ്ച പു​റ​ത്താ​ക്കി​യ​ത്. 90 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് ഒ​റ്റ​ഘ​ട്ട​മാ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്.

ഹാരിസ് ബീരാൻ ആഭ്യന്തര സ്ഥിരം സമിതി അംഗം

ന്യൂ​ഡ​ൽ​ഹി: മു​സ്‌​ലിം ലീ​ഗ് രാ​ജ്യ​സ​ഭാ എം.​പി അ​ഡ്വ. ഹാ​രി​സ് ബീ​രാ​നെ ആ​ഭ്യ​ന്ത​ര കാ​ര്യ​ങ്ങ​ൾ​ക്കാ​യു​ള്ള പാ​ർ​ല​മെ​ന്റ​റി സ്ഥി​രം സ​മി​തി അം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ആ​ഭ്യ​ന്ത​ര ന​യം, ആ​ഭ്യ​ന്ത​ര സു​ര​ക്ഷ, ആ​ഭ്യ​ന്ത​ര​കാ​ര്യ ന​യ രൂ​പ​വ​ത്ക​ര​ണം എ​ന്നി​വ​യു​ടെ മേ​ൽ​നോ​ട്ട​മാ​ണ് സ​മി​തി​യു​ടെ ചു​മ​ത​ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മുംബൈ ഭീകരാക്രമണക്കേസ്; തഹാവൂര്‍ റാണ അറസ്റ്റില്‍; ചിത്രങ്ങള്‍ പുറത്തുവിട്ട് എന്‍ഐഎ

വ്യോമസേനാ വിമാനത്താവളത്തിലാണ് റാണയെ ഇറക്കിയത്.

Published

on

മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണ അറസ്റ്റില്‍. ചിത്രങ്ങള്‍ പുറത്തുവിട്ട് എന്‍ഐഎ. അമേരിക്കയില്‍ നിന്ന് ഇന്നാണ് തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ചത്. പാലം വ്യോമസേനാ വിമാനത്താവളത്തിലാണ് റാണയെ ഇറക്കിയത്. തിഹാര്‍ ജയിലിലേക്കാണ് റാണയെ മാറ്റുക.

തിഹാര്‍ ജയിലിലും എന്‍ഐഎ ആസ്ഥാനത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ഡല്‍ഹി പോലീസ് ‘സ്വാറ്റ് ‘ സംഘമാണ് റാണക്ക് സുരക്ഷ ഒരുക്കിയത്. മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ തഹാവൂര്‍ റാണയെ തൂക്കിലേറ്റണമെന്ന് ഭീകരാക്രമണത്തില്‍ പരുക്കേറ്റ സുബേദാര്‍ മേജര്‍ പിവി മനേഷ് പറഞ്ഞു. എവിടെപ്പോയാലും പിടികൂടുമെന്ന സന്ദേശമാണ് ഇന്ത്യ തഹാവൂര്‍ റാണയെ കൊണ്ടുവന്നതിലൂടെ നല്‍കുന്നതെന്നും പിവി മനേഷ് പറഞ്ഞു.

Continue Reading

india

ആര്‍ത്തവക്കാരിയായ ദലിത് വിദ്യാര്‍ഥിനിയെ ക്ലാസ് മുറിക്ക് പുറത്തിരുത്തി പരീക്ഷ എഴുതിച്ചതായി പരാതി

കോയമ്പത്തൂരിലെ സ്വകാര്യ സ്‌കൂളിലാണ് ആര്‍ത്തവക്കാരിയായ എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ ക്ലാസ് മുറിയുടെ സ്റ്റെപ്പിലിരുത്തി പരീക്ഷ എഴുതിച്ചത്

Published

on

കോയമ്പത്തൂരില്‍ ദലിത് വിദ്യാര്‍ഥിനിയെ ക്ലാസ് മുറിക്ക് പുറത്തിരുത്തി പരീക്ഷ എഴുതിച്ചതായി പരാതി. കോയമ്പത്തൂരിലെ സ്വകാര്യ സ്‌കൂളിലാണ് ആര്‍ത്തവക്കാരിയായ എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ ക്ലാസ് മുറിയുടെ സ്റ്റെപ്പിലിരുത്തി പരീക്ഷ എഴുതിച്ചത്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട വിദ്യാഭ്യാസ വകുപ്പ് പ്രധാനാധ്യാപികയെ സസ്പെന്‍ഡ് ചെയ്തു. സ്റ്റെപ്പിലിരുന്ന് പരീക്ഷ എഴുതുന്ന കുട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

കുട്ടിയുടെ കയ്യിലുള്ള ഉത്തരക്കടലാസില്‍ ‘സ്വാമി ചിദ്ഭാവനന്ദ മെട്രിക് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സെങ്കുട്ടൈപാളയം’ എന്നാണ് സ്‌കൂളിന്റെ പേര് ഉള്ളത്. ഇവിടെയിരുന്ന പരീക്ഷയെഴുതാനാണ് പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടതെന്ന് കുട്ടി അമ്മയോട് പറഞ്ഞിരുന്നു. ഇത് ആദ്യമല്ലെന്നും നേരത്തെയും ഇത്തരത്തില്‍ ഒറ്റക്കിരുത്തി പരീക്ഷ എഴുതിച്ചിട്ടുണ്ടെന്നും കുട്ടി പറയുന്നുണ്ട്.

എന്നാല്‍, കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടത് പ്രകാരമാണ് പുറത്തിരുത്തി പരീക്ഷ എഴുതിച്ചത് എന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. കുട്ടികള്‍ക്കെതിരായ ഒരു നടപടിയും വെച്ചുപൊറുപ്പിക്കില്ലെന്ന് തമിഴ്നാട് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അന്‍ബില്‍ മഹേഷ് പറഞ്ഞു. സംഭവത്തില്‍ വകുപ്പ് തല അന്വേഷണം നടക്കുന്നുണ്ട്.

Continue Reading

india

‘ഭൂമിയും വേണ്ട, ജോലിയും വേണ്ട’; ഹരിയാന സര്‍ക്കാറിന്റെ ഓഫറില്‍ വിനേഷ് ഫോഗട്ട് താരുമാനമറിയിച്ചു

സര്‍ക്കാരിന്റെ കായിക നയപ്രകാരം നല്‍കിയ ഒഫറുകള്‍ രണ്ടാഴ്ചക്ക് ശേഷമാണ താരം സ്വീകരിച്ചത്

Published

on

പ്രശസ്ത ഗുസ്തി താരവും ഹരിയാന എംഎല്‍എയുമായ വിനേഷ് ഫോഗട്ടിന് ഹരിയാന സര്‍ക്കാര്‍ നല്‍കിയ മൂന്ന് ഓഫറുകളില്‍ ഒന്ന് സ്വീകരിച്ച് താരം. ഗുസ്തി താരമായ ഫോഗട്ടിന് സര്‍ക്കാരിന്റെ കായിക നയപ്രകാരം നല്‍കിയ ഒഫറുകള്‍ രണ്ടാഴ്ചക്ക് ശേഷമാണ താരം സ്വീകരിച്ചത്.

മാര്‍ച്ച് 25 ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് ജുലാനയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ കൂടിയായ താരത്തിന് ഹരിയാന സര്‍ക്കാര്‍, 4 കോടി രൂപ ക്യാഷ് പ്രൈസ്, ഗ്രൂപ്പ് എ ജോലി, അല്ലെങ്കില്‍ ഭൂമി അനുവദിക്കാം എന്നീ ഓഫറുകള്‍ മുന്നില്‍ വെച്ചത്. രണ്ടാഴ്ചക്ക് ശേഷമാണ് നാല് കോടി രൂപ ക്യാഷ് പ്രൈസ് എന്ന ഓഫര്‍ തിരഞ്ഞെടുക്കുന്നതായി താരം സര്‍ക്കാരിനെ അറിയിച്ചത്.

‘വിനേഷ് ഫോഗട്ട് ഇപ്പോള്‍ എംഎല്‍എ ആയതിനാല്‍, അവര്‍ക്ക് ഏതൊക്കെ ആനുകൂല്യങ്ങളാണ് ലഭിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് ചോദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുവെന്ന് മാര്‍ച്ച് 25 ന് നടന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിന് ശേഷം ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി പറഞ്ഞിരുന്നു.

2024-ല്‍ പാരീസ് ഒളിമ്പിക്സില്‍ ചരിത്രംകുറിച്ചുകൊണ്ട് വിനേഷ് ഫൈനല്‍ പ്രവേശനം നേടിയിരുന്നു. നൂറുഗ്രാം ഭാരക്കൂടുതലിനെ തുടര്‍ന്ന് അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ വിനേഷ് ഗുസ്തിയില്‍ നിന്ന് വിരമിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

Continue Reading

Trending