X

ഹർഷീന കേസ്: നഴ്സുമാരെയും ഡോക്ടർമാരെയും പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി

പ്രസവ ശസ്ത്രക്രിയയ്ക്കിടെ പന്തീരങ്കാവ് സ്വദേശി കെ.കെ.ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഡോക്ടറെയും നഴ്സിനെയും പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി. 2 ഡോക്ടർമാരെയും 2 നഴ്സുമാരെയും പ്രോസിക്യൂട്ട് ചെയ്യാനാണ് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അനുമതി നൽകിയിരിക്കുന്നത്. കുറ്റപത്രം ചൊവ്വാഴ്ച കുന്ദമംഗലം കോടതിയിൽ സമർപ്പിക്കും.

മഞ്ചേരി ഗവ.മെഡിക്കല്‍ കോളേജ് ഗൈനക്കോളജി വിഭാഗം അസി. പ്രഫസര്‍ ഡോ. സി.കെ.രമേശന്‍, സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റും മലപ്പുറം സ്വദേശിനിയുമായ ഡോ. എം.ഷഹന, മെഡിക്കല്‍ കോളജിലെ സ്റ്റാഫ് നഴ്‌സുമാരായ പെരുമണ്ണ പാലത്തുംകുഴി എം.രഹന, ദേവഗിരി കളപ്പുരയില്‍ കെ.ജി.മഞ്ജു എന്നിവരാണ് യഥാക്രമം കേസിലെ ഒന്നു മുതല്‍ 4 വരെയുള്ള പ്രതികള്‍. ഇവര്‍ക്കെതിരെ കുറ്റപത്രം നല്‍കാന്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് അനുമതി നല്‍കിയത്.

webdesk14: