Connect with us

kerala

കൈക്ക് പകരം നാവിന് ശസ്ത്രക്രിയ; ഡോക്ടറുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്

സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമ്മിഷണർ കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം നടത്തിയിരുന്നു

Published

on

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ നാലുവയസ്സുകാരിക്ക് കൈവിരലിന് പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ശസ്ത്രക്രിയചെയ്ത അസോസിയേറ്റ് പ്രൊഫസർ ഡോ. ബിജോണ്‍ ജോണ്‍സന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് മെഡിക്കല്‍ ബോർഡ് റിപ്പോർട്ട്.

സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമ്മിഷണർ കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം നടത്തിയിരുന്നു. ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടെന്നായിരുന്നു അന്വേഷണസംഘത്തിന്റെ നിഗമനം. ഇത് ശരിവെക്കുന്ന തരത്തിലാണ് മെഡിക്കല്‍ ബോർഡും റിപ്പോർട്ട് നല്‍കിയത്. ശനിയാഴ്ചയാണ് ജില്ലാമെഡിക്കല്‍ ഓഫീസർ ഡോ. രാജേന്ദ്രൻ കണ്‍വീനാറായി ആറംഗ വിദഗ്ധ സമിതിയുടെ യോഗം ചേർന്നത്. പോലീസ് സർജനും യോഗത്തില്‍ പെങ്കടുത്തു. യോഗത്തിന് ശേഷം തീരുമാനമടങ്ങിയ റിപ്പോർട്ട് ഡി.എം.ഒ. അസിസ്റ്റന്റ് കമ്മിഷണർക്ക് നല്‍കുകയായിരുന്നു. ഇനി കേസുമായി ബന്ധപ്പെട്ട് പോലീസ് കോടതിയില്‍ കുറ്റപത്രം സമർപ്പിക്കും.

മേയ് 16-നാണ് കൈവിരലിന് ചികിത്സതേടിയെത്തിയ ചെറുവണ്ണൂർ മധുരബസാർ സ്വദേശികളുടെ മകള്‍ക്ക് കൈക്ക് ശസ്ത്രക്രിയ നടത്തുന്നതിന് പകരം നാവിന് കെട്ട് (ടങ്ങ് ടൈ) മാറ്റാനായി ശസ്ത്രക്രിയ ചെയ്തത്. സംഭവം വിവാദമായതോടെ ആരോഗ്യമന്ത്രി അടിയന്തര റിപ്പോർട്ട് തേടുകയും ഡോ. ബിജോണ്‍ ജോണ്‍സണെ അന്നുതന്നെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. ഡോക്ടറുടെ ഭാഗത്ത് വീഴ്ചയുണ്ടായതായാണ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടർ നിയോഗിച്ച വിദഗ്ധസമിതിയും റിപ്പോർട്ട് നല്‍കിയിരുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സെക്രട്ടറി കൂടാതെ പാർട്ടിക്ക് മറ്റു വക്താക്കൾ വേണ്ട; പ്രകാശ് ബാബുവിനെതിരെ ബിനോയ് വിശ്വം, സിപിഐയിൽ ഭിന്നത

എഡിജിപി വിഷയത്തിൽ പ്രകാശ് ബാബു നിലപാട് പറഞ്ഞതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്.

Published

on

സിപിഐ ദേശീയ നിര്‍വാഹക സമിതി അംഗം പ്രകാശ് ബാബുവിനെതിരെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐക്ക് പാർട്ടി സെക്രട്ടറി കൂടാതെ മറ്റു വക്താക്കൾ വേണ്ടെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി. എഡിജിപി വിഷയത്തിൽ പ്രകാശ് ബാബു നിലപാട് പറഞ്ഞതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്.

ജനയുഗത്തില്‍ എഴുതിയ ലേഖനവുമായി ബന്ധപ്പെട്ടാണു പുതിയ തര്‍ക്കമെന്നാണു സൂചന. സംസ്ഥാന സെക്രട്ടറി നിലപാട് പറഞ്ഞശേഷമാണ് ജനയുഗത്തിൽ ലേഖനം എഴുതിയതെന്നാണ് പ്രകാശ് ബാബു പറയുന്നത്. എഡിജിപി വിഷയത്തില്‍ ഉള്‍പ്പെടെ നേരത്തെ ബിനോയ് വിശ്വം പാര്‍ട്ടി മുഖപത്രത്തില്‍ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. അജിത് കുമാറിനെ മാറ്റണമെന്ന നിലപാടില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുകയായിരുന്നു.

ഇതിനുശേഷമായിരുന്നു ഇതേ കാര്യങ്ങള്‍ ആവര്‍ത്തിച്ച് പ്രകാശ് ബാബുവിന്‍റെ ലേഖനം. എന്നാല്‍, ഇതിനെതിരെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണു ബിനോയ് വിശ്വം വിമര്‍ശനമുന്നയിച്ചത്. യോഗത്തില്‍ തന്നെ പ്രകാശ് ബാബു വിശദീകരണവും നല്‍കിയിരുന്നു.

Continue Reading

kerala

മോദിക്ക് ക്ഷേത്രം നിർമിച്ച പ്രവർത്തകൻ ബി.ജെ.പി വിട്ടു; പാർട്ടിയി​ൽ അവഗണനയെന്ന് ആക്ഷേപം

നിലവിൽ പാർട്ടിയുടെ ശിവാജിനഗർ എം.എൽ.എക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചാണ് മായുർ മുൻദെ പാർട്ടി വിട്ടിരിക്കുന്നത്.

Published

on

മഹാരാഷ്ട്രയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷേത്രം നിർമിച്ച പ്രവർത്തകൻ പാർട്ടിവിട്ടു. 2021ലാണ് ഇയാൾ മോദിയുടെ ക്ഷേത്രം നിർമിച്ചത്. നിലവിൽ പാർട്ടിയുടെ ശിവാജിനഗർ എം.എൽ.എക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചാണ് മായുർ മുൻദെ പാർട്ടി വിട്ടിരിക്കുന്നത്.

കഴിഞ്ഞ കുറേ വർഷങ്ങളായി പാർട്ടിക്ക് വേണ്ടി താൻ ആത്മാർഥമായി പ്രവർത്തിക്കുകയാണ്. പാർട്ടിയുടെ വിവിധ പദവികൾ സത്യസന്ധമായാണ് താൻ വഹിച്ചിരുന്നത്. എന്നാൽ, ആത്മാർഥമായി പ്രവർത്തിക്കുന്നവരെ അവഗണിക്കുകയാണ് ബി.ജെ.പി ​ചെയ്യുന്നത്. മറ്റുള്ള പാർട്ടികളിൽ നിന്നുള്ള പ്രവർത്തകരെയാണ് ബി.ജെ.പി പരിഗണിക്കുന്നത്.

ബി.ജെ.പി എം.എൽ.എമാർ സ്വന്തം സ്വാധീനം വർധിപ്പിക്കാനാണ് ഓഫീസ് ജോലിക്കാരെ നിയമിക്കുന്നത്. മുമ്പ് ​ഓഫീസിൽ ജോലി ചെയ്തിരുന്നവരെ അപമാനിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. തെരഞ്ഞെടുപ്പിന്റെ ഒരു പ്രവർത്തനങ്ങളിലും ഇവർ ഭാഗമായിട്ടില്ല. മറ്റ് പാർട്ടിയിൽ നിന്നും എത്തിയവർ താമസിക്കുന്ന സ്ഥലങ്ങളിലാണ് ബി.ജെ.പി തെരഞ്ഞെടുപ്പ് ഫണ്ട് ചെലവഴിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഇതിനാൽ പാർട്ടിയുടെ മുഴുവൻ പോസ്റ്റുകളിൽ നിന്നും താൻ രാജിവെക്കുകയാണ്. രാജിക്കത്ത് നരേന്ദ്ര മോദിക്കും അമിത് ഷാക്കും അയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബി.ജെ.പിയിൽ അതൃപ്തിയുളളവരുടെ എണ്ണവും വർധിക്കുകയാണ്.

Continue Reading

kerala

ടി.പി ചന്ദ്രശേഖരന്‍ വധം: വ്യാജ സിം കാര്‍ഡ് കേസില്‍ കൊടി സുനി ഉള്‍പ്പെടെ അഞ്ച് പ്രതികളെ വെറുതെവിട്ടു

കൊടി സുനിക്കു പുറമെ അഴിയൂർ സ്വദേശികളായ തയ്യിൽ ജാബിർ, നടുച്ചാലിൽ നിസാർ, കല്ലമ്പത്ത് ദിൽഷാദ്, വടകര ബീച്ച് റോഡിലെ കുറ്റിയിൽ അഫ്‌സൽ എന്നിവരെയാണു കുറ്റവിമുക്തരാക്കിയത്.

Published

on

ടി.പി ചന്ദ്രശേഖരൻ വധത്തിനായി വ്യാജ സിം കാർഡ് ഉപയോഗിച്ചെന്ന കേസിൽ പ്രതികളെ വെറുതെവിട്ടു. കൊടി സുനി ഉൾപ്പെടെ അഞ്ചുപേരെയാണ് വടകര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വെറുതെവിട്ടത്. പൊലീസിന് കുറ്റം തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് മജിസ്‌ട്രേറ്റ് എ.എം ഷീജ വ്യക്തമാക്കി.

കൊടി സുനിക്കു പുറമെ അഴിയൂർ സ്വദേശികളായ തയ്യിൽ ജാബിർ, നടുച്ചാലിൽ നിസാർ, കല്ലമ്പത്ത് ദിൽഷാദ്, വടകര ബീച്ച് റോഡിലെ കുറ്റിയിൽ അഫ്‌സൽ എന്നിവരെയാണു കുറ്റവിമുക്തരാക്കിയത്. കേസിൽ ഇവർ മാസങ്ങളോളം റിമാൻഡിലായിരുന്നു. 12 വർഷത്തിനുശേഷമാണ് കേസിൽ ഇപ്പോൾ വിധി വരുന്നത്.

Continue Reading

Trending