Connect with us

News

മൂന്ന് ഇസ്രാഈലികളുള്‍പ്പടെ 8 ബന്ദികളെ ഇന്ന് മോചിപ്പിക്കുമെന്ന് ഹമാസ്‌

വനിതാ ബന്ദിയായ ആര്‍ബേല്‍ യെഹൂദ്, സൈനികയായ അഗാം ബെര്‍ഗര്‍, മുതിര്‍ന്ന പൗരനായ ഗാഡി മോസസ് എന്നിവരാണ് മോചിപ്പിക്കപ്പെടുന്ന ഇസ്രാഈലികള്‍.

Published

on

മൂന്ന് ഇസ്രാഈലികളുള്‍പ്പടെ 8 ബന്ദികളെ ഹമാസ് ഇന്ന് മോചിപ്പിക്കുമെന്ന് ഇസ്രാഈല്‍, ഹമാസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വനിതാ ബന്ദിയായ ആര്‍ബേല്‍ യെഹൂദ്, സൈനികയായ അഗാം ബെര്‍ഗര്‍, മുതിര്‍ന്ന പൗരനായ ഗാഡി മോസസ് എന്നിവരാണ് മോചിപ്പിക്കപ്പെടുന്ന ഇസ്രാഈലികള്‍.

ഇവര്‍ക്കൊപ്പം അഞ്ച് തായ് പൗരന്മാരെയും കൈമാറുമെന്ന് മോചിപ്പിക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. ഇവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

ബന്ദികള്‍ക്ക് പകരം, 110 ഫലസ്തീന്‍ തടവുകാരെയാണ് ഇസ്രാഈല്‍ മോചിപ്പിക്കുക. 30 കുട്ടികളും, 32 ജീവപര്യന്തം തടവുകാരും ഈ സംഘത്തിലുണ്ടെന്നാണ് ഹമാസിന്റെ സ്ഥിരീകരണം. കരാര്‍ പ്രകാരം, ബന്ദികൈമാറ്റം നടക്കേണ്ട ശനിയാഴ്ചയ്ക്കു മുന്‍പ് ആര്‍ബേല്‍ യെഹൂദിന്റെ മോചനമുണ്ടാകുമെന്ന ഉറപ്പിലാണ് ഇസ്രാഈല്‍ തിങ്കളാഴ്ച വടക്കന്‍ ഗാസയിലേക്കുള്ള പാതകള്‍ തുറന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മലപ്പുറത്ത് ഫുട്‌ബോള്‍ ടൂര്‍ണമെന്റെനിടെ പൊട്ടിച്ച പടക്കം കാണികള്‍ക്കിയില്‍ വീണ് അപകടം

അപകടത്തില്‍ 22 പേര്‍ക്ക് പരിക്കേറ്റു

Published

on

മലപ്പുറത്ത് ഫുട്‌ബോള്‍ ടൂര്‍ണമെന്റെനിടെ അപകടം. ടൂര്‍ണമെന്റിനിടെ പൊട്ടിച്ച പടക്കം കാണികള്‍ക്കിയില്‍ വീഴുകയായിരുന്നു. അപകടത്തില്‍ 22 പേര്‍ക്ക് പരിക്കേറ്റു. അരീക്കോട് തെരട്ടമ്മലിലാണ് അപകടമുണ്ടായത്.

ഫൈനല്‍ മത്സരത്തിനിടെ സംഘാടകര്‍ ഗ്രൗണ്ടിന് നടുവിലിട്ട് പൊട്ടിച്ച ചൈനീസ് പടക്കങ്ങളില്‍ ചിലത് ദിശമാറി കാണികള്‍ക്ക് ഇടയിലേക്ക് വീഴുകയായിരുന്നു. അപകടത്തില്‍ മൂന്ന് പേര്‍ക്കാണ് പൊള്ളലേറ്റത്. എന്നാല്‍, പിന്നീട് ആളുകള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴുണ്ടായ തിക്കിലും തിരക്കിലും പെട്ട് കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റു. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.

Continue Reading

kerala

ആശാവര്‍ക്കര്‍മാരുടെ സമരം; മഹാസംഗമം നടക്കാനിരിക്കെ കുടിശ്ശിക ഓണറേറിയം തുക അനുവദിച്ച് സര്‍ക്കാര്‍

മൂന്ന് മാസത്തെ ഇന്‍സെന്റീവ് തുക ഇനിയും ലഭ്യമാക്കിയിട്ടില്ല.

Published

on

ദിവസങ്ങളായി സെക്രട്ടറിയേറ്റിന് മുമ്പില്‍ സമരം നടത്തുന്ന ആശാ വര്‍ക്കര്‍മാര്‍ക്ക് കുടിശ്ശിക ഓണറേറിയം തുക അനുവദിച്ച് സര്‍ക്കാര്‍. സെക്രട്ടറിയേറ്റിന് മുന്നില്‍ മറ്റന്നാള്‍ ആശാവര്‍ക്കര്‍മാരുടെ മഹാസംഗമം നടക്കാനിരിക്കെയാണ് സര്‍ക്കാരിന്റെ ഗൂഡ നീക്കം.

ആശാവര്‍ക്കര്‍മാരുടെ സമരത്തെ തുടര്‍ന്ന 52.85 കോടി സര്‍ക്കാര്‍ അനുവദിച്ചു. അതോടൊപ്പം, വേതന കുടിശ്ശിക നാളെ മുതല്‍ വിതരണം ചെയ്യുമെന്നും രണ്ടുമാസത്തെ ഓണറേറിയം തുക വിതരണം ചെയ്യുമെന്നും സര്‍ക്കാര്‍ അറിയിച്ചു. അതേസമയം, മൂന്ന് മാസത്തെ ഇന്‍സെന്റീവ് തുക ഇനിയും ലഭ്യമാക്കിയിട്ടില്ല.

എന്നാല്‍, സമരം അവസാനിപ്പിക്കില്ലെന്നും വേതന കുടിശിക മാത്രമല്ല പ്രശ്‌നമെന്നും ഓണറേറിയം വര്‍ധന, വിരമിക്കല്‍ ആനുകൂല്യമായി 5 ലക്ഷം അനുവദിക്കുക, പെന്‍ഷന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും ആശാ വര്‍ക്കര്‍മാര്‍ പ്രതികരിച്ചു.

Continue Reading

News

റഷ്യ-യുഎസ് ബന്ധം പുനസ്ഥാപിക്കാന്‍ ധാരണ; യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ പ്രത്യേക സംഘം രൂപീകരിക്കും

സൗദിയിലെ റിയാദില്‍ നടക്കുന്ന മധ്യസ്ഥ ചര്‍ച്ചയിലാണ് തീരുമാനം.

Published

on

റഷ്യ-യുഎസ് ബന്ധം പുനസ്ഥാപിക്കാന്‍ ധാരണ. സൗദിയിലെ റിയാദില്‍ നടക്കുന്ന മധ്യസ്ഥ ചര്‍ച്ചയിലാണ് തീരുമാനം. റഷ്യയും യുഎസും നയതന്ത്ര ഉദ്യോഗസ്ഥരെ വീണ്ടും നിയമിക്കുമെന്നും സാമ്പത്തിക രംഗത്തെ സഹകരണത്തിനുള്ള ചര്‍ച്ച തുടരുമെന്നും റിപ്പോര്‍ട്ട്. യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ പ്രത്യേക സംഘം രൂപീകരിക്കാനും ധാരണയിലെത്തി. ആദ്യ ഘട്ട ചര്‍ച്ചകള്‍ മികച്ച രീതീലാണ് സമാപിച്ചത്. സൗദി മധ്യസ്ഥതയില്‍ നാളെയും ചര്‍ച്ചകള്‍ തുടരും.

ഉക്രൈന്‍ യുദ്ധത്തില്‍ റഷ്യ-യുഎസ് ബന്ധം കതരുകയും റഷ്യക്കുമേല്‍ ഉപരോധമേര്‍പ്പെടുത്തുന്ന സാഹചര്യവുമുണ്ടാവുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് റഷ്യന്‍ പ്രസിഡണ്ട് വ്‌ളാദിമര്‍ പുടിനും യുഎസ് പ്രസിഡണ്ട് ട്രംപിന്റെയും കൂടികാഴ്ച്ചക്ക് മുന്നോടിയായാണ് റിയാദില്‍ മധ്യസ്ഥ ചര്‍ച്ച നടന്നത്. സൗദി കിരീടാവകാശിയുടെ ക്ഷണപ്രകാരമാണ് ഇരു രാജ്യങ്ങളിലേയും പ്രതിനിധികള്‍ ചര്‍ച്ചക്കെത്തിയത്.

ചര്‍ച്ചയുടെ ആദ്യ ഘട്ടത്തില്‍ നയതന്ത്ര ഉദ്യോഗസ്ഥരെ നിയമിക്കാന്‍ ഇരുകൂട്ടരും ധാരണയായി. അതോടെപ്പം, സാമ്പത്തിക രംഗത്തെ സഹകരണത്തിന് റഷ്യ-യുഎസ് ചര്‍ച്ച തുടരും. യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ പ്രത്യേക സംഘം രൂപീകരിക്കാനും ഇരുകൂട്ടരും ധാരണയിലെത്തി. എന്നാല്‍ യുദ്ധം അവസാനിപ്പിക്കാനൊരുക്കുന്ന കരാര്‍ റഷ്യ, ഉക്രൈന്‍, യുഎസ്, യൂറോപ്പ് എന്നീ രാജ്യങ്ങള്‍ക്ക് ഒരുപോലെ സ്വീകാര്യമായിരിക്കണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു.

Continue Reading

Trending