Connect with us

News

ഖാന്‍ യൂനിസില്‍ മൈന്‍ ആക്രമണവുമായി ഹമാസ്; ഇസ്രാഈലി സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

നിരവധി സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

Published

on

ഖാന്‍ യൂനിസില്‍ ഇസ്രാഈല്‍ സൈന്യത്തിന് നേരെ ഹമാസ് നടത്തിയ മൈന്‍ ആക്രമണത്തില്‍ നിരവധി സൈനികര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. തെക്കന്‍ ഗസയിലെ ഖാന്‍ യൂനിസിന് കിഴക്ക് അല്‍-ഫഖാരി പ്രദേശത്ത് മൈനുകള്‍ പൊട്ടിച്ചാണ് ഇസ്രാഈലി എഞ്ചിനീയറിംഗ് യൂണിറ്റിലെ അംഗങ്ങളെ കൊലപ്പെടുത്തിയതെന്ന് ഹമാസിന്റെ സൈനിക വിഭാഗമായ ഖസ്സാം ബ്രിഗേഡ് അവകാശപ്പെട്ടതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

അതേസമയം, 679-ാം ബ്രിഗേഡിലെ ബറ്റാലിയനിലെ സൈനികന് തെക്കന്‍ ഗസയിലുണ്ടായ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റതായും ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഇസ്രാഈല്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. ഖാന്‍ യൂനിസില്‍ യുദ്ധ ടാങ്കിന് നേരെ റോക്കറ്റാക്രമണം ഉണ്ടായതായി സ്ഥിരീകരിച്ചെങ്കിലും കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറായില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അല്‍-ഖസ്സാം ബ്രിഗേഡുകള്‍ അല്‍-ഫഖാരി ഏരിയയില്‍ ഇസ്രാഈല്‍ ടാങ്കുകള്‍ക്കും സൈനിക വ്യൂഹത്തിനും നേരെ പതിയിരുന്ന് ആക്രമണം നടത്തുകയാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

യുഎന്‍ സുരക്ഷാ കൗണ്‍സില്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തിട്ടും ഇസ്രാഈല്‍ ഗസയില്‍ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. ഫലസ്തീന്‍ ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ അനുസരിച്ച് ഏകദേശം 41,600 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരിലേറെയും സ്ത്രീകളും കുട്ടികളുമാണ്. 96,200 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഭക്ഷണം, ശുദ്ധജലം, മരുന്ന് എന്നിവയുടെ കടുത്ത ക്ഷാമം നേരിടുന്നുണ്ട്.

kerala

ഭരണഘടനാ വിരുദ്ധ പ്രസംഗത്തിലെ കോടതി വിധി; മന്ത്രി സജി ചെറിയാന്‍ രാജിവെക്കണം; പി.കെ കുഞ്ഞാലിക്കുട്ടി

അന്വേഷണം നടക്കുമ്പോൾ മന്ത്രിയായിരിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞാണ് അദ്ദേഹം കഴിഞ്ഞ തവണ രാജിവെച്ചത്.

Published

on

ഭരണഘടനാവിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തിൽ അന്വേഷണം നടക്കുമ്പോൾ സജി ചെറിയാൻ മന്ത്രിയായിരിക്കുന്നത് ശരിയല്ലെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്വേഷണം നടക്കുമ്പോൾ മന്ത്രിയായിരിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞാണ് അദ്ദേഹം കഴിഞ്ഞ തവണ രാജിവെച്ചത്. സമാന സാഹചര്യമാണ് ഇപ്പോഴുള്ളത്.

സാങ്കേതികമായി, അന്വേഷണം നടക്കുന്ന ഘട്ടത്തിൽ അദ്ദേഹം മന്ത്രിയായിരിക്കാൻ പാടില്ല. സംസ്ഥാനത്തെ പോലീസ് കേസ് അന്വേഷിക്കുമ്പോൾ, ആ അന്വേഷണം ഫലപ്രദമായി നടക്കണമെങ്കിൽ അദ്ദേഹം മന്ത്രിസ്ഥാനത്തു നിന്ന് മാറി നിൽക്കണം. അദ്ദേഹം രാജിവെയ്ക്കുന്നതാകും ഉത്തമമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Continue Reading

india

ഹൈദരാബാദ് ഇഫ്‌ളു വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ്; എം.എസ്.എഫ് മുന്നണിക്ക് ഉജ്ജ്വല വിജയം

തെലുഗു സ്റ്റുഡൻസ് ഫെഡറേഷൻ(ടി.എസ്.എഫ്), എം.എസ്.എഫ് എന്നിവർ ചേർന്ന ഡെമോക്രാറ്റിക് ഫ്രണ്ടും ഇടത് സഖ്യവും ചേർന്ന് യൂണിയൻ നയിക്കും.

Published

on

ഹൈദരാബാദ് ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് യൂണിവേഴ്‌സിറ്റി (ഇഫ്‌ളു) യൂണിയൻ ഇലക്ഷനിൽ എം.എസ്.എഫ് മുന്നണിയായ ഡെമോക്രയേറ്റിക് ഫ്രണ്ടിന് ഉജ്ജ്വല വിജയം. തെലുഗു സ്റ്റുഡൻസ് ഫെഡറേഷൻ(ടി.എസ്.എഫ്), എം.എസ്.എഫ് എന്നിവർ ചേർന്ന ഡെമോക്രാറ്റിക് ഫ്രണ്ടും ഇടത് സഖ്യവും ചേർന്ന് യൂണിയൻ നയിക്കും.

യൂണിയൻ പ്രസിഡന്റായി വികാസ് പൊരിക, വൈസ് പ്രസിഡന്റായി ആർദ്ര, ജനറൽ സെക്രട്ടറി ദീന ജോർജ്, ജോയിന്റ് സെക്രട്ടറിയായി നൂറ മൈസൂൺ, കൾച്ചറൽ സെക്രട്ടറി സൗമ്യ, സ്‌പോർട്‌സ് സെക്രട്ടറിയായി അർബാസ് അമൻ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. സ്‌കൂൾ ഓഫ് ലാംഗ്വേജ് എജുക്കേഷൻ കൗൺസിലറായി ഫായിസ്, സ്‌കൂൾ ഓഫ് ലിറ്ററൽ സ്റ്റഡീസ് കൗൺസിലറായി സലാമ, സ്‌കൂൾ ഓഫ് കഫ്റ്റീരിയ കൗൺസിലറായി റഫ്‌ന എന്നിവർ എം.എസ്.എഫിന്റെ പ്രതിനിധികളായി വിജയിച്ചു.

എ.ബി.വിപിക്ക് ഒരു ഇടവും നൽകാതെ തെരഞ്ഞെടുപ്പ് ചരിത്ര വിജയമാക്കിയ പ്രവർത്തകരെ എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി അഹ്‌മദ് സാജു അഭിനന്ദിച്ചു. ദേശീയതലത്തിൽ ഇന്ത്യാ സഖ്യത്തെ മാതൃകയാക്കി എ.ബി.വി.പി വിരുദ്ധ ചേരി ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. മതേതര ചേരിയെ ശക്തിപ്പെടുത്താൻ എം എസ് എഫ് മുന്നിൽ നിൽക്കുമെന്നും അഹമ്മദ് സാജു പറഞ്ഞു.

Continue Reading

kerala

‘പാലക്കാട് യുഡിഎഫിന് നല്ല ഭൂരിപക്ഷം ഉണ്ടാകും’ , ചേലക്കര സര്‍ക്കാരിനെതിരെ വിധിയെഴുതും; രമേശ് ചെന്നിത്തല

ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലേക്കുള്ള സന്ദീപ് വാര്യരുടെ വരവ് ഗുണകരമാകുമോയെന്ന് തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ അറിയാമെന്നും ചെന്നിത്തല പറഞ്ഞു.

Published

on

പാലക്കാട് യുഡിഎഫിന് നല്ല ഭൂരിപക്ഷം ഉണ്ടാകുമെന്നും ചേലക്കര സര്‍ക്കാരിനെതിരായ വിധിയെഴുത്ത് ആകുമെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലേക്കുള്ള സന്ദീപ് വാര്യരുടെ വരവ് ഗുണകരമാകുമോയെന്ന് തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ അറിയാമെന്നും ചെന്നിത്തല പറഞ്ഞു.

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് തിരക്കിലായിരുന്നു. ഫോണിലൂടെയാണ് വിവരങ്ങള്‍ അറിഞ്ഞത്. സന്ദീപ് വാര്യരും ഫോണില്‍ വിളിച്ചിരുന്നു. ആര്‍എസ്എസിന് ഭൂമി വിഷയം സന്ദീപിനോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടാതെ ഭരണഘടനാ വിവാദ പരാമര്‍ശത്തിലെ ഹൈക്കോടതി വിധിയില്‍ മന്ത്രി സജി ചെറിയാന്‍ ഉടന്‍ രാജി വയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Continue Reading

Trending