Connect with us

News

രണ്ട് വനിത ബന്ദികളെ കൂടി ഹമാസ് മോചിപ്പിച്ചു; ഗസ്സയില്‍ മരണം 5,100 കടന്നു

ഇന്ന് പുലര്‍ച്ചെ അല്‍ ശത്തി അഭയാര്‍ഥി ക്യാമ്പിന് നേരെയുണ്ടായ ഇസ്രാഈല്‍ ആക്രമണത്തില്‍ 12 പേര്‍ മരിച്ചു. 50 പേര്‍ക്ക് പരിക്കേറ്റു.

Published

on

ഗസ്സയില്‍ ഇസ്രാഈല്‍ ആക്രമണം തുടരുന്നതിനിടെ, ഹമാസ് 2 ബന്ദികളെ കൂടി മോചിപ്പിച്ചു. വയോധികരായ 2 വനിതകളെയാണ് റെഡ്‌ക്രോസിന് കൈമാറിയത്. ഇതോടെ ഹമാസ് മോചിപ്പിച്ച ബന്ദികളുടെ എണ്ണം നാലായി.

ഇന്ന് പുലര്‍ച്ചെ അല്‍ ശത്തി അഭയാര്‍ഥി ക്യാമ്പിന് നേരെയുണ്ടായ ഇസ്രാഈല്‍ ആക്രമണത്തില്‍ 12 പേര്‍ മരിച്ചു. 50 പേര്‍ക്ക് പരിക്കേറ്റു. ഗസ്സയിലെ മരണ സംഖ്യ 5,100 കടന്നു. മരിച്ചവരില്‍ 2,055 ലേറെ കുട്ടികളും, 1120 ലേറെ പേര്‍ വനിതകളുമാണ്. ഫലസ്തീന്‍ ആരോഗ്യമന്ത്രാലത്തിന്റെ കണക്കുപ്രകാരം പരിക്കേറ്റവരുടെ എണ്ണം 15,275 കവിയും.

ഈജിപ്തിന്റെയും, ഖത്തറിന്റെയും ഇടപെടലിനെ തുടര്‍ന്നാണ് രഹസ്യകേന്ദ്രത്തില്‍ കസ്റ്റഡിയില്‍വെച്ചിരുന്ന 2 ബന്ദികളെ ഹമാസ് റെഡ്‌ക്രോസിന് കൈമാറിയത്. മുഴുവന്‍ ബന്ദികളെയും മോചിപ്പിച്ച ശേഷം ചര്‍ച്ചയാകാമെന്നാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ വെടിനിര്‍ത്തലിന് ഉപാധി വെച്ചിരിക്കുന്നത്. ഇസ്രാഈലിന് പുറമെ മറ്റൊരു രാജ്യത്തിന്റെ പൗരത്വമുള്ള 50 ബന്ദികളെ വിട്ടയക്കാന്‍ ഹമാസ് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് ഇസ്രാഈല്‍ റേഡിയോ അവകാശപ്പെടുന്നു.

യുദ്ധനിയമങ്ങള്‍ പോലും പാലിക്കാതെ ഇസ്രാഈല്‍ നടത്തുന്ന ആക്രമണത്തെ യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ കമ്മീഷണര്‍ വിമര്‍ശിച്ചു. ഇസ്രാഈലിന്റെ പ്രതിരോധം നിയമങ്ങള്‍ പാലിച്ചാകണമെന്നും, സിവിലിയന്‍മാര്‍ക്ക് വൈദ്യുതിയും വെള്ളവും നിഷേധിച്ചല്ലെന്നും ബോറല്‍ കുറ്റപ്പെടുത്തി. തടവില്‍ കഴിയുന്ന തങ്ങളുടെ ഉന്നത നേതാക്കളില്‍ ഒരാളെ ഇസ്രാഈല്‍ കൊന്നു കളഞ്ഞതായി ഹമാസ് പറഞ്ഞു.

പോരാട്ടം രൂക്ഷമാകുമ്പോള്‍ ജാഗ്രതയിലാണ് യു.എസ് സൈനിക ആസ്ഥാനമായ പെന്റഗണ്‍. വരും ദിവസങ്ങളില്‍ മേഖലയിലെ യു.എസ് സൈനികര്‍ക്ക് നേരെ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംഘര്‍ഷം മൂര്‍ച്ഛിക്കാതിരിക്കാന്‍ ആത്മരക്ഷാര്‍ഥമുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് പെന്റഗന്‍ നിര്‍ദേശം.

അതിനിടെ, സിറിയയില്‍ അമേരിക്കന്‍ സേനയുടെ നിയന്ത്രണത്തിലുള്ള അല്‍ ഒമര്‍ എണ്ണപ്പാടത്ത് സ്‌ഫോടനമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. സംഘര്‍ഷം രൂക്ഷമാകവെ ഫലസ്തീന്‍ ഇസ്രാഈല്‍ വിഷയത്തില്‍ സംയമനം പാലിക്കണമെന്ന് ആവശ്യപെട്ട് അമേരിക്ക കത്ത് നല്‍കിയെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു.

സംഘര്‍ഷത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കാന്‍ ഇടവരുത്തരുത് എന്ന് കൂടി ആവശ്യപ്പെടുന്ന രണ്ട് കത്തുകളാണ് കൈമാറിയത്. സംഘര്‍ഷത്തിന് ഉത്തരവാദി അമേരിക്കയാണ് എന്ന് കത്തിന് മറുപടി നല്‍കുമെന്ന് വിദേശകാര്യ മന്ത്രി ഹുസൈന്‍ ഉമര്‍ അബ്ദുല്ലാഹിയാന്‍ പ്രതികരിച്ചു.

കനത്ത വ്യോമാക്രമണത്തിലും, ഇസ്രാഈല്‍ ഉപരോധത്തിലും മരുന്നും അവശ്യവസ്തുക്കളുമില്ലാതെ വലയുകയാണ് ഗസ്സ. 54 ട്രക്കുകള്‍ മാത്രമാണ് റഫ അതിര്‍ത്തി വഴി സഹായവുമായി എത്തിയത്. ഗര്‍ഭിണികള്‍ക്കും നവജാത ശിശുക്കള്‍ക്കും നല്‍കേണ്ട മരുന്നിനും, ചികിത്സാ ഉപകരണങ്ങള്‍ക്കും ക്ഷാമം നേരിടുന്നു. പിറന്നുവീഴുന്ന കുട്ടികളുടെ ജീവന്‍ പോലും അപകടത്തിലാണ്. ആശുപത്രികള്‍ക്ക് നേരെ ഇനിയും ആക്രമണം നടന്നേക്കുമെന്ന ഭീഷണിയും നിലനില്‍ക്കുന്നുണ്ട്.

 

kerala

കക്കാടം പൊയില്‍ വെള്ളച്ചാട്ടത്തില്‍ യുവാവിനെ കാണാതായി

കക്കാടം പൊയില്‍ കോഴിപ്പാറ വെള്ളച്ചാട്ടത്തിലാണ് യുവാവിനെ കാണാതായത്

Published

on

കോഴിക്കോട് കക്കാടം പൊയില്‍ വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പെട്ട യുവാവിനെ കാണാതായി. കക്കാടം പൊയില്‍ കോഴിപ്പാറ വെള്ളച്ചാട്ടത്തിലാണ് യുവാവിനെ കാണാതായത്. കോഴിക്കോട് ദേവഗിരി കോളജ് വിദ്യാര്‍ഥി ഗിരീഷ് ആണ് ഒഴുക്കില്‍ പെട്ടത്.

ഇന്ന് ഉച്ചയോടെയാണ് സംഭവം. കോഴിക്കോട് ചേവരമ്പലം സ്വദേശിയാണ് ഗിരീഷ്. നാട്ടുകാരും നിലമ്പൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കയാണ്. സ്ഥലത്തേക്കുള്ള പ്രവേശനം പൊലീസ് താല്‍ക്കാലികമായി തടഞ്ഞിട്ടുണ്ട്.

Continue Reading

kerala

മഴ മുന്നറിയിപ്പ്; ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

രണ്ട് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി

Published

on

സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. രണ്ട് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്.

ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ നാളെ (ഏപ്രില്‍ 5) യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഏപ്രില്‍ 6 ന് മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രക്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്ന് പറയുന്നു.

Continue Reading

News

പെന്‍ഗ്വിനുകള്‍ മാത്രമുള്ള ദ്വീപിനും തീരുവ ചുമത്തി; ട്രംപിന് ഇന്റര്‍നെറ്റില്‍ പരിഹാസ മഴ

പത്ത് വര്‍ഷം മുന്‍പാണ് ദ്വീപില്‍ അവസാനമായി മനുഷ്യര്‍ കാലു കുത്തിയത്.

Published

on

അന്റാര്‍ട്ടിക്കയ്ക്കടുത്തുള്ള ജനവാസമില്ലാത്ത പെന്‍ഗ്വിനുകള്‍ മാത്രം താമസിക്കുന്ന ദ്വീപിന് തീരുവ ചുമത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊനാഡ് ട്രംപ്. ഹേഡ് ആന്‍ഡ് മക്‌ഡൊണാള്‍ഡ്സ് ദ്വീപുകള്‍ക്കാണ് ട്രംപ് 10 ശതമാനം തീരുവ ചുമത്തിയത്. കടല്‍മാര്‍ഗം മാത്രം എത്താന്‍ സാധിക്കുന്ന ഈ ദ്വീപുകളില്‍ പെന്‍ഗ്വിനുകളും കടല്‍ പക്ഷികളും മാത്രമാണുള്ളത്. പിന്നാലെ ട്രംപിനെ പരിഹസിച്ച് കൊണ്ട് മീമുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ഹേഡ് ആന്‍ഡ് മക്‌ഡൊണാള്‍ഡ്സ് എന്ന ഓസ്‌ട്രേലിയയുടെ അധീനതയിലുള്ള ദ്വീപുകളാണ് ലോകത്തെ ഏറ്റവും ഒറ്റപ്പെട്ട സ്ഥലങ്ങളിലൊന്നായാണ് ഇത് കണക്കാക്കുന്നത്. ഓസ്‌ട്രേലിയയ്ക്ക് ചുമത്തിയ 10 ശതമാനം തീരുവക്ക് പുറമേ, ആ രാജ്യത്തിന്റെ അധീനതയിലുള്ള ദ്വീപുകള്‍ക്ക് പ്രത്യേക തീരുവയും ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിലാണ് ഹേഡ് ആന്‍ഡ് മക്‌ഡൊണാള്‍ഡ്സ് ദ്വീപുകളും പെട്ടത്.

പത്ത് വര്‍ഷം മുന്‍പാണ് ദ്വീപില്‍ അവസാനമായി മനുഷ്യര്‍ കാലു കുത്തിയത്. ഭൂമിയില്‍ ഒരിടവും സുരക്ഷിതമല്ലെന്നാണ് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് ട്രംപിന്റെ നടപടിയോട് പ്രതികരിച്ചത്. അമേരിക്കയുടെ സമ്പത് വ്യവസ്ഥ മെച്ചപ്പെടുത്തല്‍ ട്രംപ് പെന്‍ഗ്വിനുകള്‍ക്കും തീരുവ ചുമത്തുന്നുവെന്ന് ആളുകള്‍ പരിഹസിക്കുന്നു. വൈറ്റ് ഹൗസ് ഇന്റേണ്‍ വിക്കിപീഡിയ പേജ് നോക്കിയാണോ പട്ടികയുണ്ടാക്കിയതെന്നും ചിലര്‍ ചോദിക്കുന്നുണ്ട്. ഇതുവരെ ഇക്കാര്യത്തില്‍ വൈറ്റ് ഹൗസ് പ്രതികരണമൊന്നും നടത്തിയിട്ടില്ല.

Continue Reading

Trending