News
കൊലപ്പെടുത്തിയെന്ന് ഇസ്രാഈല്‍ അവകാശപ്പെട്ട ഹമാസ് കമാന്‍ഡര്‍ ജീവനോടെ ഗസ്സയില്‍
ഹമാസിന്റെ ബെയ്ത്ത് ഹാനൂന്‍ ബറ്റാലിയന് കമാന്‍ഡറാണ് ഹുസൈന് ഫയാദ്. വടക്കന്‍ ഗസയില്‍ നടന്ന ഒരു സംസ്കാരചടങ്ങില്‍ അദ്ദേഹം ജനങ്ങളോട് സംസാരിക്കുന്നതാണ് പുറത്ത് വന്ന വീഡിയോ.

ഇസ്രാഈല്‍ കൊലപ്പെടുത്തിയെന്ന് വീരവാദം മുഴക്കി അവകാശപ്പെട്ട മുതിര്‍ന്ന ഹമാസ് കമാന്‍ഡര്‍ ഇതാ ഗസ്സന്‍ തെരുവില്‍. ഗസയില്‍ ജനങ്ങളോട് അദ്ദേഹം സംസാരിക്കുന്നതിന്റെ പുതിയ വീഡിയോദൃശ്യങ്ങള്‍ പുറത്തുവന്നു. അല്‍ഖസ്സാം കമാന്‍ഡര്‍ ഹുസൈന് ഫയാസ് ആണ് ‘കൊല്ലപ്പെട്ട’ ശേഷം തിരിച്ചെത്തിയിരിക്കുന്നത്. ഹമാസിന്റെ ബെയ്ത്ത് ഹാനൂന്‍ ബറ്റാലിയന് കമാന്‍ഡറാണ് ഹുസൈന് ഫയാദ്. വടക്കന്‍ ഗസയില്‍ നടന്ന ഒരു സംസ്കാരചടങ്ങില്‍ അദ്ദേഹം ജനങ്ങളോട് സംസാരിക്കുന്നതാണ് പുറത്ത് വന്ന വീഡിയോ.
തകര്‍ന്ന കെട്ടിടങ്ങള്‍ക്ക് സമീപം നിന്ന് ഹുസൈന് ഫയാദ് ജനങ്ങളെ അഭിസംബോധന ചെയ്യുന്നത് വീഡിയോയില്‍ കാണാം. ലക്ഷ്യം നേടിയെടുക്കാനാവാത്ത ശക്തര്‍ പരാജയപ്പെട്ടവരാണ്. കീഴടങ്ങാത്ത ദുര്‍ബലര്‍ വിജയിച്ചവരും’.ഗസ്സയെ നശിപ്പിക്കാന്‍ മാത്രമേ അധിനിവേശക്കാര്‍ക്ക് കഴിഞ്ഞിട്ടുള്ളു. ഗസ്സന്‍ ജനതയെ തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. ആര്‍ക്കു മുന്നിലും തല കുനിക്കാത്ത മുട്ടുവളക്കാത്ത മാന്യമായ ജയമാണ് നമ്മുടേത്- അദ്ദേഹം പറഞ്ഞു.
” അല്ലാഹുവിന് നന്ദി, ഇസ്രാഈല്‍ സൈന്യത്തിന് കല്ലുകളും ശരീരഭാഗങ്ങളും രക്തവും മാത്രമേ ലഭിച്ചുള്ളൂ. ഗസ്സ ഇപ്പോഴും സ്വന്തംകാലില്‍ തലഉയര്‍ത്തി നില്‍ക്കുകയാണ്. ഇനിയൊരിക്കലും തകര്‍ക്കാനാവാത്തവിധം ഗസ്സ ഉയര്‍ന്നുവന്നിരിക്കുന്നു. ഗസ്സ അഭിമാനത്തോടെ തലഉയര്‍ത്തി നിന്ന് വെന്നിക്കൊടി പാറിക്കുന്നത് നാമെല്ലാവരും കണ്ടു” ഹുസൈന് ഫയാദ് പറയുന്നു. വീഡിയോ പുറത്തു വന്നതിന് പിന്നാലെ ഹുസൈന് ഫയാദിന്റെ കാര്യത്തില്‍ തെറ്റുപറ്റിയെന്ന് ഇസ്രാഈലി സൈന്യം അറിയിച്ചു. രഹസ്യാന്വേഷണ ഏജന്‍സിയായ ഷിന്‍ബെത്തിനും സൈന്യത്തിനും പറ്റിയ തെറ്റാണ് കാരണമെന്നും സൈന്യം അറിയിച്ചു.
പ്രത്യേക കമാന്‍ഡോ വിഭാഗവും യഹലോം വിഭാഗവും കൂടി ജബലിയയിലെ ഒരു തുരങ്കത്തില്‍ വെച്ച് ഭീകരനായ കമാന്‍ഡര്‍ ഹുസൈന് ഫയാദിനെ ഇല്ലാതാക്കിയെന്നാണ് ഇസ്രാഈല്‍ ആഘോഷിച്ചത്. 2024 മെയിലായിരുന്നു പ്രഖ്യാപനം. ഇസ്റാഈലിലേക്ക് ടാങ്ക് വിരുദ്ധ മിസൈലുകളും ഷെല്ലുകളും അയക്കുന്നത് ഏകോപിപ്പിച്ചയാളാണ് ഹുസൈനെന്നും അവര്‍ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
ഗസ അധിനിവേശ സമയത്ത് ഇസ്രാഈലി സൈന്യം ഇത്തരത്തില്‍ നടത്തിയ പല അവകാശ വാദങ്ങളും പൊള്ളയായിരുന്നുവെന്ന് ഇസ്രാഈല്‍ മാധ്യമങ്ങള്‍ തന്നെ വിമര്‍ശിക്കുന്നുണ്ട്. ബെയ്ത്ത് ഹാനൂനിലെ ഹമാസ് ബറ്റാലിയന് ആണ് ഹമാസിന്റെ ഏറ്റവും ദുര്‍ബലമായ ബറ്റാലിയന് എന്നാണ് ഇസ്രാഈലി സൈന്യം പ്രചരിപ്പിച്ചിരുന്നത്. അധിനിവേശത്തിന്റെ ആദ്യഘട്ടങ്ങളില്‍ ബോംബിട്ട് തകര്‍ത്ത ഈ പ്രദേശത്ത് അവസാന സമയത്തും സൈന്യം എത്തിയിരുന്നു. തുരങ്കങ്ങളെല്ലാം നശിപ്പിച്ചെന്ന അഹങ്കാരത്തില്‍ നടന്ന ഇസ്രാഈലിന് അന്ന് നല്ല തിരിച്ചടിയും ഹമാസ് നല്‍കിയിരുന്നു.
കുഴിബോംബുകളും മറ്റും ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ ഏകദേശം 50ഓളം സൈനികരെയാണ് അന്ന് ഇസ്രാഈലിന് നഷ്ടമായത്. ബെയ്ത്ത് ഹാനൂനിലെ ഹമാസ് ബറ്റാലിയന്റെ കയ്യില്‍ നിന്ന് ശേഷിച്ച സൈനികര്‍ കഷ്ടിച്ച രക്ഷപ്പെടുകയായിരുന്നുവെന്നാണ് ഇസ്രാഈലി മാധ്യമങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തത്.
kerala
കപ്പല്‍ അപകടം; മുഴുവന്‍ ജീവനക്കാരെയും രക്ഷപ്പെടുത്തി
കൊച്ചി തീരത്തിനടുത്ത് വെച്ചുണ്ടായ കപ്പലപകടത്തില്‍ ചരക്കുകപ്പലില്‍ ഉണ്ടായിരുന്ന 24 ജീവനക്കാരെയും രക്ഷപ്പെടുത്തി.
കൊച്ചി തീരത്തിനടുത്ത് വെച്ചുണ്ടായ കപ്പലപകടത്തില്‍ ചരക്കുകപ്പലില്‍ ഉണ്ടായിരുന്ന 24 ജീവനക്കാരെയും രക്ഷപ്പെടുത്തി. കപ്പിലിന്റെ ക്യാപ്റ്റന്‍ റഷ്യന്‍ പൗരനാണ്. കൂടാതെ 20 ഫിലിപ്പൈന്‍സ് ജീവനക്കാരും, രണ്ട് യുക്രൈന് പൗരന്മാരും ഒരു ജോര്‍ജിയ പൗരനുമാണ് കപ്പലില്‍ ഉണ്ടായിരുന്നത്. MSC Elsa 3 കപ്പലാണ് അറബിക്കടലില്‍ വെച്ച് 28 ഡിഗ്രി ചരിഞ്ഞത്.
അതേസമയം കപ്പലപകടത്തില്‍് 9 കാര്‍ഗോകള്‍ കപ്പലില്‍നിന്നും കടലില്‍ വീണിരുന്നു. ഇതേ തുടര്‍ന്ന് സംസ്ഥാനത്ത എല്ലാ തീരദേശ മേഖലകളിലും ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു. അപകടകരമായ വസ്തുവാണ് കപ്പലപകടത്തില്‍ കടലില്‍ വീണതെന്ന് കോസ്റ്റ് ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കിയിരുന്നു. തീരത്ത് അടിയുന്ന വസ്തുക്കളില്‍ സ്പര്‍ശിക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം വസ്തുക്കള്‍ കരയ്ക്ക് അടിഞ്ഞാല്‍ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ, 112 എന്ന നമ്പറിലേക്കോ വിവരം അറിയിക്കണമെന്നും അറിയിപ്പ് നല്കി.
മറൈന്‍ ഗ്യാസ് ഓയിലാണ് കടലില്‍ വീണതെന്നാണ് സൂചന.
kerala
റെഡ് അലര്‍ട്ടുള്ള ജില്ലകളില്‍ 24 മണിക്കൂറില്‍ 204.4 മി.മീറ്റര്‍ മഴ ലഭിച്ചേക്കും
മേഘവിസ്ഫോടനത്തിനും മിന്നല്‍പ്രളയത്തിനും സാധ്യത

സംസ്ഥാനത്ത് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ അടുത്ത 24 മണിക്കൂറില്‍ 204.4 മി.മീറ്റര്‍ മഴ ലഭിച്ചേക്കും. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ ജില്ലകളില്‍ മേഘവിസ്ഫോടനത്തിനും മിന്നല്‍പ്രളയത്തിനും സാധ്യതയുണ്ട്. ഇത് ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കും. മലയോരമേഖലകളിലേക്കുള്ള രാത്രി യാത്രകള്‍ പൂര്‍ണമായി ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. റെഡ്, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ മുന്‍കൂറായി ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജീകരിക്കാന്‍ ജില്ല കലക്ടര്‍മാര്‍ക്ക് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്കി.
കണ്ണൂര്‍-കാസര്‍കോട് (വളപട്ടണം മുതല്‍ ന്യൂമാഹി വരെയും കുഞ്ചത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെയും) തീരങ്ങളില്‍ 3.2 മുതല്‍ 4.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മറ്റ് കേരള തീരങ്ങളിലും കനത്ത ജാഗ്രത തുടരുകയാണ്. കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.
india
ഒരു വികസിത ഭാരതം കെട്ടിപ്പടുക്കാന്‍, സംസ്ഥാനങ്ങള്‍ക്ക് അവരുടെ അവകാശം ആവശ്യമാണ്, പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് വൈവിധ്യത്തെ ഉള്‍ക്കൊള്ളണം; സ്റ്റാലിന്റെ സന്ദേശം
തന്റെ സംസ്ഥാനത്തിന്റെ വികസന കുതിപ്പുകളെ ഉയര്‍ത്തിക്കാട്ടുന്ന അവതരണത്തില്‍, 2047-ഓടെ ‘വികസിത് ഭാരത്’ എന്നതിലേക്കുള്ള യാത്രയില്‍ സഹകരണ ഫെഡറലിസത്തിന്റെ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ എം കെ സ്റ്റാലിന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

തന്റെ സംസ്ഥാനത്തിന്റെ വികസന കുതിപ്പുകളെ ഉയര്‍ത്തിക്കാട്ടുന്ന അവതരണത്തില്‍, 2047-ഓടെ ‘വികസിത് ഭാരത്’ എന്നതിലേക്കുള്ള യാത്രയില്‍ സഹകരണ ഫെഡറലിസത്തിന്റെ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു.
ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടന്ന നിതി ആയോഗ് യോഗത്തെ അഭിസംബോധന ചെയ്ത് സ്റ്റാലിന് പറഞ്ഞു, ‘എല്ലാവര്ക്കും എല്ലാത്തിനും’ എന്ന ലക്ഷ്യത്തിനായി ദ്രാവിഡ മാതൃക സമര്‍പ്പിക്കുന്നു,’ തമിഴ്നാട് തുടര്‍ച്ചയായി 8% സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തി, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 9.69%-ല്‍ എത്തി.
2030-ഓടെ ഒരു ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയായി മാറുകയെന്ന സംസ്ഥാനത്തിന്റെ ലക്ഷ്യം അദ്ദേഹം ആവര്‍ത്തിച്ചു. ‘ഞങ്ങള്‍ ദീര്‍ഘകാല പദ്ധതികളുമായി മുന്നേറുകയാണ്. 30 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥ എന്ന ഇന്ത്യയുടെ കാഴ്ചപ്പാടില്‍ തമിഴ്നാട് ഗണ്യമായ സംഭാവന നല്‍കുമെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു,’
‘കാഴ്ചപ്പാട് തിരിച്ചറിയാന്‍, സഹകരണ ഫെഡറലിസം ശക്തമായ അടിത്തറയായിരിക്കണം. കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങളിലെ വര്‍ദ്ധിച്ചുവരുന്ന ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെടുത്തി, തമിഴ്നാട് ഉള്‍പ്പെടെയുള്ള എല്ലാ സംസ്ഥാനങ്ങളോടും പക്ഷപാതമില്ലാതെ സഹകരണം നല്‍കണമെന്ന് ഞാന്‍ ശക്തമായി അഭ്യര്‍ത്ഥിക്കുന്നു,’ സ്റ്റാലിന് പറഞ്ഞു.
പ്രധാനമന്ത്രി ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രത്തില്‍ ഒപ്പിടാന്‍ തമിഴ്നാട് വിസമ്മതിച്ചതിനെ ഉദ്ധരിച്ച് സമഗ്ര ശിക്ഷാ അഭിയാന് (എസ്എസ്എ) പ്രകാരമുള്ള ഫണ്ട് തടഞ്ഞുവയ്ക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ അദ്ദേഹം തന്റെ ശക്തമായ വിമര്‍ശനങ്ങളില്‍ ചിലത് മാറ്റിവച്ചു.
2024-2025 വര്‍ഷത്തേക്ക് ഏകദേശം 2,200 കോടി യൂണിയന് ഫണ്ട് തമിഴ്നാടിന് നിഷേധിച്ചു. ഇത് സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെയും വിദ്യാഭ്യാസ അവകാശ നിയമപ്രകാരം പഠിക്കുന്നവരുടെയും വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കുന്നു,” അദ്ദേഹം പറഞ്ഞു. ”ഒരു സംസ്ഥാനത്തിന് നല്‍കേണ്ട ഫണ്ടുകള്‍ ഒരു സഹകരണ ഫെഡറല്‍ ഇന്ത്യയില്‍ സ്വീകാര്യമല്ല, അത് തടഞ്ഞുവയ്ക്കാനോ വൈകിപ്പിക്കാനോ കുറയ്ക്കാനോ ഇതിനകം അംഗീകരിച്ചിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.
‘ഒരു വശത്ത്, യൂണിയനില്‍ നിന്നുള്ള ചുരുങ്ങിക്കൊണ്ടിരിക്കുന്ന നികുതി വിഭജനം സംസ്ഥാന ധനകാര്യങ്ങളെ ബാധിക്കുന്നു. മറുവശത്ത്, കേന്ദ്രം ആരംഭിച്ച പദ്ധതികള്‍ക്ക് സഹ-ഫണ്ട് നല്‍കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് വര്‍ദ്ധിച്ച സാമ്പത്തിക ബാധ്യത സംസ്ഥാന ബജറ്റുകളില്‍ ഇരട്ട സമ്മര്‍ദ്ദം ചെലുത്തുന്നു,’ അദ്ദേഹം പറഞ്ഞു. ‘സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഭജനത്തിന്റെ വിഹിതം 50% ആയി ഉയര്‍ത്താന്‍ ഞാന്‍ കേന്ദ്ര ഗവണ്മെന്റിനോട് ശക്തമായി അഭ്യര്‍ത്ഥിക്കുന്നു, ഇത് മാത്രമാണ് ന്യായമായ നടപടി.’
അടിസ്ഥാന സൗകര്യങ്ങള്‍, ചലനാത്മകത, ശുചിത്വം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അമൃത് 2.0 ന് അനുബന്ധമായി ഒരു പുതിയ നഗര പുനരുജ്ജീവന പരിപാടിക്കും മുഖ്യമന്ത്രി സ്റ്റാലിന് ആഹ്വാനം ചെയ്തു. കാവേരി, വൈഗൈ, താമിരഭരണി തുടങ്ങിയ നദികളുടെ പാരിസ്ഥിതികവും ആത്മീയവുമായ മൂല്യം ഉയര്‍ത്തിക്കാട്ടിക്കൊണ്ട് അദ്ദേഹം ഒരു ക്ലീന്‍ റിവര്‍ മിഷന് നിര്‍ദ്ദേശിച്ചു. ഒരു സാംസ്കാരിക കുറിപ്പില്‍, ഇംഗ്ലീഷിനൊപ്പം സ്വന്തം ഭാഷകളില്‍ പദ്ധതികള്‍ അവതരിപ്പിക്കാന്‍ കേന്ദ്ര മന്ത്രാലയങ്ങള്‍ സംസ്ഥാനങ്ങളെ അനുവദിക്കണമെന്ന് സ്റ്റാലിന് അഭ്യര്‍ത്ഥിച്ചു.
‘ഓരോ സംസ്ഥാനങ്ങളും സ്വതന്ത്രമായും അന്തസ്സോടെയും അഭിവൃദ്ധി പ്രാപിക്കുമ്പോള്‍ മാത്രമേ ഐക്യവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഇന്ത്യന്‍ യൂണിയന് ആഗോളതലത്തില്‍ തലയുയര്‍ത്തി നില്ക്കൂ.’ സ്റ്റാലിന് പറഞ്ഞു.
-
tech3 days ago
റേസർ 60 അൾട്രാ പുറത്തിറക്കി മോട്ടറോള
-
kerala2 days ago
രാവിലെ വരെ സിപിഎമ്മായിരുന്നു, മരണം വരെ ബിജെപിയായിരിക്കും; എസ്എഫ്ഐ മുന്‍ നേതാവ് ബിജെപിയിലേക്ക്
-
kerala2 days ago
ഹോട്ടലില്‍ മോഷ്ടിക്കാന്‍ എത്തി; കളളന് ഓംലറ്റ് ഉണ്ടാക്കി കഴിച്ചു
-
Health2 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: 7 ദിവസത്തിനിടെ തിരുവനന്തപുരത്ത് 2 പേര് മരിച്ചു
-
kerala3 days ago
ആലുവയിലെ നാലുവയസ്സുകാരിയുടെ കൊലപാതകം; അമ്മയെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും
-
kerala2 days ago
മരിക്കുന്നതിന്റെ തലേന്നും നാലുവയസുകാരി പീഡിപ്പിക്കപ്പെട്ടു; സ്വകാര്യ ഭാഗത്ത് മുറിവുകള്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
-
kerala2 days ago
ഫുട്ബോള്‍ മത്സരത്തിനിടെ തര്‍ക്കം; യുവാവിന് നേരെ ക്രൂരമര്‍ദനം
-
kerala2 days ago
ഓപ്പറേഷന് സിന്ദൂര്‍; രാജ്യത്തിന്റെ നയം വിശദീകരിക്കാന്‍ ഇന്ത്യന്‍ സംഘത്തോടൊപ്പം ഇടി മുഹമ്മദ് ബഷീര്‍ എംപിയും