Connect with us

News

ഇസ്മാഈൽ ഹനിയ്യയുടെ പിൻഗാമിയായി യഹിയ സിൻവാറിനെ പ്രഖ്യാപിച്ച് ഹമാസ്

കഴിഞ്ഞ ദിവസമാണ് യഹ്‌യയെ പുതിയ തലവനായി തെരഞ്ഞെടുത്ത വിവരം ഹമാസ് പുറത്ത് വിട്ടത്.

Published

on

ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയുടെ കൊലപാതകത്തിന് പിന്നാലെ യഹിയ സിന്‍വാറിനെ പുതിയ തലവനായി പ്രഖ്യാപിച്ച് ഹമാസ്. ഗസയിലെ ഹമാസ് പ്രസ്ഥാനത്തിന് നേതൃത്വം നല്‍കുന്ന നേതാവാണ് യഹിയ സിന്‍വാര്‍. കഴിഞ്ഞ ദിവസമാണ് യഹ്‌യയെ പുതിയ തലവനായി തെരഞ്ഞെടുത്ത വിവരം ഹമാസ് പുറത്ത് വിട്ടത്.

‘ഇസ്ലാമിക് റെസിസ്റ്റന്‍സ് മൂവ്മെന്റ് ഹമാസിന്റെ രക്തസാക്ഷി കമാന്‍ഡര്‍ ഇസ്മായില്‍ ഹനിയയുടെ പിന്‍ഗാമിയായി പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ ബ്യൂറോയുടെ തലവനായി കമാന്‍ഡര്‍ യഹിയ സിന്‍വാറിനെ തെരഞ്ഞെടുത്തതായി പ്രഖ്യാപിക്കുന്നു. ദൈവം അദ്ദേഹത്തോട് കരുണ കാണിക്കട്ടെ,’ പുറത്ത് വിട്ട പ്രസ്താവനയില്‍ ഹമാസ് പറഞ്ഞു. യഹ്യയെ ഏകകണ്ഠമായാണ് ഹമാസ് നേതൃത്വം തെരഞ്ഞെടുത്തതെന്ന് ഹമാസ് വക്താവ് ഒസാമ ഹംദാന്‍ പറഞ്ഞു.

‘സിന്‍വാറിനെ ഏകകണ്ഠമായാണ് ഹമാസ് നേതൃത്വം തെരഞ്ഞെടുത്തത്. പ്രസ്ഥാനത്തിന്റെ തീരുമാനമാണിത്. ഇസ്രാഈലുമായുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ സിന്‍വാര്‍ എപ്പോഴും പങ്കെടുത്തിരുന്നു,’ ഒസാമ പറഞ്ഞു. ഹമാസ് സ്ഥാപകന്‍ ഷെയ്ഖ് അഹമ്മദ് യാസിനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന സിന്‍വാറിനെ 1980 കളുടെ അവസാനത്തില്‍ ഇസ്രാഈല്‍ 4 ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.

2006-ല്‍ അതിര്‍ത്തി കടന്നുള്ള റെയ്ഡില്‍ ഹമാസ് പോരാളികള്‍ തട്ടിക്കൊണ്ടുപോയ ഇസ്രാഈലി സൈനികന്‍ ഗിലാദ് ഷാലിത്തിന് പകരമായി 2011-ല്‍ 1,047 ഫലസ്തീന്‍ തടവുകാരോടൊപ്പം അദ്ദേഹത്തെ മോചിപ്പിച്ചു. ഹമാസിന്റെ സൈനിക വിഭാഗത്തിന്റെ മുന്‍ കമാന്‍ഡറായ സിന്‍വാര്‍, ഹമാസിലെ ഒരു പ്രമുഖ നേതാവെന്ന നിലയില്‍ തന്റെ സ്ഥാനത്തേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. 2017 ല്‍ അദ്ദേഹം ഗസയിലെ ഹമാസിന്റെ രാഷ്ട്രീയ ഓഫീസിന്റെ തലവനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഖാലിദ് മെഷാല്‍, ഖലീല്‍ അല്‍-ഹയ്യ, മൂസ അബു മര്‍സൂഖ്, മുഹമ്മദ് ദെഇഫ്, മര്‍വാന്‍ ഇസ എന്നിവരായിരുന്നു ഹനിയയുടെ പകരക്കാരായി കാണപ്പെട്ട മറ്റ് ഹമാസ് നേതാക്കള്‍. ഒക്ടോബര്‍ ഏഴിന് ഇസ്രാഈലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ 1,100-ലധികം ആളുകള്‍ കൊല്ലപ്പെടുകയും 200-ലധികം പേര്‍ ബന്ദികളാക്കപ്പെടുകയും ചെയ്തിരുന്നു. ഈ ആക്രമണത്തിന് പിന്നിലെ സൂത്രധാരനായാണ് 61 കാരനായ സിന്‍വാറിനെ ഇസ്രാഈല്‍ കാണുന്നത്.

സിന്‍വാര്‍ ഇസ്രാഈലിന്റെ ഒന്നാമത്തെ ലക്ഷ്യമായി മാറിയെന്നും ഗസയിലെ ഇസ്രാഈലി ബന്ദികളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉപേക്ഷിച്ചെന്നും പകരം സിന്‍വാറിനെ പിന്തുടരുന്നതിനാണ് മുന്‍ഗണന നല്‍കിയതെന്നും ഒരു ഇസ്രാഈലി ഉദ്യോഗസ്ഥന്‍ പറഞ്ഞതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

More

ലെബനനിലെ സ്ഥിതിഗതികള്‍ അതിരൂക്ഷമെന്ന് യു എന്‍ മുന്നറിയിപ്പ്

ആരോഗ്യ മേഖല നിരന്തരമായ ആക്രമണങ്ങള്‍ നേരിടുന്നുണ്ടെന്ന് ഒരു പ്രസ്താവനയില്‍ യുഎന്‍ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് പറഞ്ഞു

Published

on

ന്യൂയോര്‍ക്ക് : ലെബനനിലെ സ്ഥിതിഗതികള്‍ ഇപ്പോള്‍ 2006 ലെ യുദ്ധത്തിന്റെ തീവ്രതയേക്കാള്‍ കവിഞ്ഞ നിലയിലെത്തിയെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കി. ആരോഗ്യ മേഖല നിരന്തരമായ ആക്രമണങ്ങള്‍ നേരിടുന്നുണ്ടെന്ന് ഒരു പ്രസ്താവനയില്‍ യുഎന്‍ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് പറഞ്ഞു. മെഡിക്കല്‍ സൗകര്യങ്ങളും ജീവനക്കാരും വിഭവങ്ങളും കൂടുതലായി ക്രോസ്ഫയറില്‍ കുടുങ്ങി. ഇതിനകം തന്നെ ദുര്‍ബലമായ ലെബനന്റെ ആരോഗ്യ ഇന്‍ഫ്രാസ്ട്രക്ചറിനെ കൂടുതല്‍ ബാധിച്ചു.

നബാത്തിയയിലെ ബിന്‍ത് ജബെയില്‍ ജില്ലയിലെ ടിബ്‌നിന്‍ സര്‍ക്കാര്‍ ആശുപത്രിക്ക് സമീപം അടുത്തിടെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ആശുപത്രിക്ക് വ്യാപകമായ നാശനഷ്ടമുണ്ടാക്കുകയും ഡസന്‍ കണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ദുജാറിക് ചൂണ്ടിക്കാട്ടി. ലെബനനില്‍ ഡ്യൂട്ടിക്കിടെ 110 ആരോഗ്യ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ലോകാരോഗ്യ സംഘടനയുടെ സമീപകാല റിപ്പോര്‍ട്ടും അദ്ദേഹം ഉദ്ധരിച്ചു.

കഴിഞ്ഞ 13 മാസത്തിനിടെ 60 ആക്രമണങ്ങളെങ്കിലും ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങള്‍ക്ക് നേരെ ഉണ്ടായിട്ടുണ്ട്. തെക്കന്‍ ലെബനനിലെ നേരിട്ടുള്ള ഏറ്റുമുട്ടലുകള്‍, രാജ്യത്തുടനീളമുള്ള ഇസ്രാഈലി വ്യോമാക്രമണങ്ങള്‍, ഇസ്രാഈലിന് നേരെ ഹിസ്ബുള്ളയുടെ ഡ്രോണ്‍, റോക്കറ്റ് ആക്രമണങ്ങള്‍ എന്നിവയ്ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന ജീവഹാനിയെയും വക്താവ് അപലപിച്ചു. എല്ലാവരും അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കുകയും സാധാരണക്കാരെയും സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളെയും സംരക്ഷിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

എഡിഎമ്മിന്‍റെ മരണം; പി.പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വിധി വെള്ളിയാഴ്ച

ദിവ്യയുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു

Published

on

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി പി ദിവ്യ സമര്‍പ്പിച്ച ജാമ്യേപേക്ഷയില്‍ വാദം പൂര്‍ത്തിയായി. വിധി വെള്ളിയാഴ്ച പുറപ്പെടുവിക്കും. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജിയില്‍ വാദം കേട്ടത്. ദിവ്യയുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. ദിവ്യയ്ക്ക് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

ജാമ്യാപേക്ഷയെ എതിർത്ത് നവീൻ ബാബുവിന്‍റെ കുടുംബവും കോടതിയിൽ കക്ഷി ചേർന്നിരുന്നു. എഡിഎമ്മിനെതിരായ ദിവ്യയുടെ പരാമര്‍ശങ്ങൾ ശരിവെക്കുന്നതാണ് കലക്ടർ പൊലീസിൽ നൽകിയ മൊഴിയെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. പുതിയ അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തില്ലെന്നും കോടതിയെ അറിയിച്ചു.

എഡിഎം നവീന്‍ബാബു കൈക്കൂലി വാങ്ങിയെന്ന വാദത്തിലൂന്നിയാണ് ദിവ്യയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. തെറ്റുപറ്റിയെന്ന് എഡിഎം പറഞ്ഞുവെന്ന ജില്ലാ കലക്ടറുടെ മൊഴിയും ദിവ്യയുടെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. കൈക്കൂലി വാങ്ങിയതിന് സാഹചര്യ തെളിവുണ്ട്. തെറ്റുപറ്റിയെന്ന് പറയുന്നത് കൈക്കൂലി അല്ലാതെ മറ്റെന്താണ്. വെറുതെ പറ്റിപ്പോയി എന്ന് ആരെങ്കിലും പറയുമോ. നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്ന് പരാതിക്കാരനായ ടി വി പ്രശാന്ത് മൊഴി നല്‍കിയിട്ടുണ്ട്. പ്രശാന്തന്റെ സസ്‌പെന്‍ഷന്‍ ഉത്തരവും പ്രതിഭാഗം കോടതിയില്‍ വാദിച്ചു.

Continue Reading

kerala

സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുറത്താക്കി

രണ്ട് തവണ വിശദീകരണം ചോദിച്ചെങ്കിലും സാന്ദ്ര നൽകിയ മറുപടി തൃപ്തികരമല്ലെന്നാണ് പ്രോഡ്യൂസേഴ്സ് അസോസിയേഷന്‍റെ നിലപാട്

Published

on

കൊച്ചി: നിർമാതാവ് സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുറത്താക്കി. സംഘടനയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ചാണ് അച്ചടക്ക നടപടി. തീരുമാനത്തെ നിയമപരമായി നേരിടുമെന്ന് സാന്ദ്ര പറഞ്ഞു.

രണ്ട് തവണ വിശദീകരണം ചോദിച്ചെങ്കിലും സാന്ദ്ര നൽകിയ മറുപടി തൃപ്തികരമല്ലെന്നാണ് പ്രോഡ്യൂസേഴ്സ് അസോസിയേഷന്‍റെ നിലപാട്. ഇതിനെത്തുടർന്നാണ് പുറത്താക്കൽ നടപടി. അപമാനിക്കാൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി സാന്ദ്ര തോമസ് നൽകിയ പരാതിയിൽ ആൻ്റോ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരടക്കം 9 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരുന്നത്.

ഗതികേട് കൊണ്ടാണ് പരാതി നൽകിയതെന്ന് സാന്ദ്ര പറഞ്ഞു. താൻ ലൈംഗിക അധിക്ഷേപം നേരിട്ടതിന് തെളിവുണ്ട്. നിർമാതാക്കളുടെ സാമ്പത്തിക സ്രോതസിനെക്കുറിച്ച് അന്വേഷിക്കണമെന്നും സാന്ദ്ര ആവശ്യപ്പെട്ടു. സിനിമയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി സമീപിച്ചിട്ടും ഒരു തരത്തിലുള്ള പിന്തുണയും ലഭിച്ചില്ലെന്നും അവര്‍ നിരവധി തവണ കുറ്റപ്പെടുത്തിയിരുന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികള്‍ക്കെതിരെ കേസെടുത്തതിന് പിന്നാലെ സാന്ദ്രക്ക് പിന്തുണയുമായി ഡബ്ള്യൂസിസി മുന്നോട്ടുവന്നിരുന്നു.

Continue Reading

Trending