Connect with us

More

അഞ്ച് സംസ്ഥാനങ്ങളില്‍ നിന്ന് ഹജ്ജ് തീര്‍ത്ഥാടകരില്ല

Published

on

 

ഇന്ത്യയില്‍ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്ന് ഹജ്ജ് തീര്‍ത്ഥാടകരില്ല. അരുണാചല്‍ പ്രദേശ്, മേഘാലയ, മിസോറാം, നാഗലാന്റ്. സിക്കിം, എന്നിവിടങ്ങളില്‍ നിന്നാണ് ഹാജിമാരില്ലാത്തത്. ഇന്ത്യയില്‍ നിന്നും 123700 പേരാണ് ഹജ്ജിനായി സര്‍ക്കാര്‍ ക്വാട്ടയില്‍ പുറപ്പെടുന്നത്. ഇവര്‍ക്കുള്ള വിമാന ഷെഡ്യൂളുകളായി. ഹാജിമാരെ സേവിക്കാന്‍ 593 വളണ്ടിയര്‍മാരെ വിവിധ സര്‍ക്കാറുകള്‍ തെരഞ്ഞെടുത്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ഹാജിമര്‍ ഉത്തര്‍പ്രദേശില്‍ നിന്നാണ് (29017). രണ്ടാം സ്ഥാനം കേരളത്തിനാണ് (11197), ഹാജിമാരെ സേവിക്കാന്‍ നിയോഗിച്ച വളണ്ടിയര്‍മാര്‍ക്ക് വിവിധ നിറങ്ങളിലുള്ള യൂണിഫോമുകള്‍ അനുവദിച്ചു. നേരത്തെ ഇത് ഓരേ കളറിലായിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഹാജിമാര്‍ക്ക് വേഗത്തില്‍ തിരിച്ചറിയുന്നതിനാണ് ഇക്കുറി വ്യത്യസ്ത നിറങ്ങളിലാക്കിയതെന്ന് ഹജ്ജ് വളണ്ടിയര്‍മാരുടെ ചുമതല വഹിക്കുന്ന ഇന്ത്യയില്‍ നിന്നുള്ള അസിസ്റ്റന്റ് ഹജ്ജ് ഓഫീസര്‍ മുജീബ് പുത്തലത്ത് പറഞ്ഞു. വിവിധ നിറങ്ങളിലാക്കിയത് ഹാജിമാര്‍ക്ക് ഗുണം ചെയ്യും. ഇത്തവണ കേരളത്തിനു ഡാര്‍ക്ക് ഗ്രേ നിറമായിരിക്കും. യു.പിക്ക് കടുത്ത പച്ച നിറമായിരിക്കും. ആസാമിനു ഇളം പച്ച, മഹാരാഷ്ട്രക്ക് സില്‍വര്‍ നിറം. ജമ്മുവിനു ലൈറ്റ് ക്രീം തുടങ്ങിയവയാണ് വളണ്ടിയര്‍ യൂണിഫോം നിറം.
വിവിധ നിറങ്ങളിലാക്കണമെന്ന ആവശ്യം മക്കയിലെ ഹജ്ജ് അധികൃതര്‍ അംഗീകരിക്കുകയായിരുന്നുവെന്ന് മുജീബ് പറഞ്ഞു. ഓരോ സംസ്ഥാനങ്ങളില്‍നിന്നുള്ള ഹാജിമാരുടെ എണ്ണം ഇപ്രകാരം. അന്തമാന്‍ നിക്കോബാര്‍ 52, ആന്ധ്രപ്രദേശ് 2728, ആസാം 4279, ബിഹാര്‍ 9663, ചണ്ഢിഗഡ് 82, ദാദ്ര ആന്റ് നഗര്‍ ഹാവല്‍ 21, ഡാമന്‍ ഡ്യൂ 27, ഡല്‍ഹി 1628, ഗോവ 196, ഗുജറാത്ത് 10877, ഹരിയാന 1343, ഹിമാചല്‍ പ്രദേശ് 129, ജമ്മുകാശ്മീര്‍ 7960, ജാര്‍ഖണ്ഢ് 3306, കര്‍ണാടക 5951, ലക്ഷദീപ് 298, മധ്യപ്രദേശ് 3599, മഹാരാഷ്ട്ര 9780, മണിപ്പൂര്‍ 388, ഒഡിഷ്യ 688, പോണ്ടിച്ചേരി 123, പഞ്ചാബ് 303, രാജസ്ഥാന്‍ 4686, തമിഴ്‌നാട് 3189, തെലുങ്കാന 3367, ത്രിപുര 134, ഉത്തരാഖണ്ഢ് 1061, പശ്ചിമ ബംഗാള്‍ 9940,
ഇന്ത്യയിലെ എല്ലാ ഹജ്ജ് വളണ്ടിയര്‍മാരുടെയും മേധാവിയായി മലയാളി നിയമിതനായി എന്ന പ്രത്യേകതയുണ്ട്. ഹജ്ജ് സേവന രംഗത്ത് ഇന്ത്യക്ക് എന്നും മാതൃകയായി നില കൊണ്ടത് കേരളമാണെന്ന സവിശേഷതയുണ്ട്. ഇന്ത്യയിലെ വളണ്ടിയര്‍മാരെ നയിക്കാന്‍ അവസരം ലഭിച്ചത് കഴിഞ്ഞ കുറെക്കാലമായി കേരളത്തിന്റെ നല്ല പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന് ചുമതലവഹിക്കുന്ന മുജീബ് പുത്തലത്ത് പറഞ്ഞു. രണ്ട് വര്‍ഷമായി കേരളത്തിന്റെ ഹജ്ജ് കോ ഓര്‍ഡിനേറ്ററായിരുന്നു മുജീബ്, ഇന്ത്യയില്‍ നിന്നുള്ള എല്ലാ വളണ്ടിയര്‍മാരെയും കോര്‍ത്തിണക്കി വാട്‌സ്പ്പ് ഗ്രൂപ്പ് ഉണ്ടാക്കുമെന്നും സേവന രംഗത്ത് കേരള മോഡലില്‍ ശാസ്ത്രീയ സമീപനം സ്വീകരിക്കുമെന്നും മുജീബ് ‘ചന്ദ്രിക’യോട് പറഞ്ഞു.

Film

‘തെക്ക് വടക്ക്’ ഒടിടിയിലേക്ക്

മനോരമ മാക്സിലൂടെയാണ് തെക്ക് വടക്ക് ഒടിടിയിലെത്തുന്നത്

Published

on

മലയാളത്തിലെ പ്രിയ താരങ്ങളായ വിനായകൻ, സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിൽ എത്തിയ ചിത്രം തെക്ക് വടക്ക് ഒടിടിയിലേക്ക്. പ്രേം ശങ്കർ സംവിധാനം നിർവഹിച്ച ചിത്രത്തിന് തീയേറ്ററുകളിൽ മികച്ച പ്രതികരണം ലഭിച്ചിരുന്നു. മധ്യവയസ്ക്കരായ കഥാപാത്രങ്ങാളായാണ് വിനായകനും സുരാജും ചിത്രത്തിലെത്തിയത്. റിലീസായി മാസങ്ങൾക്ക് ശേഷമാണ് തെക്ക് വടക്ക് ഒടിടിയിൽ പ്രദർശനത്തിനൊരുങ്ങുകയാണ്.

സുരാജ് വെഞ്ഞാറമ്മൂടും വിനായകനും ആദ്യമായി നായകരായി ഒന്നിക്കുന്ന സിനിമയാണ് തെക്ക് വടക്ക്. കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രം തിയേറ്ററിൽ മിശ്ര പ്രതികരണം നേടിയിരുന്നു. എസ്. ഹരീഷ് എഴുതിയ “രാത്രി കാവൽ” എന്ന കഥയെ ആസ്പദമാക്കിയാണ് തെക്ക് വടക്ക് ഒരുക്കിയത്. ഹരീഷ് തന്നെയാണ് സിനിമയുടെയും രചന. അൻജന ഫിലിപ്പും വി.എ ശ്രീകുമാറും, അൻജന തിയറ്റേഴ്സിന്റെയും വാർസ് സ്റ്റുഡിയോസിന്റെയും ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

മെൽവിൻ ബാബു, ഷമീർ ഖാൻ, കോട്ടയം രമേഷ്, മെറിൻ ജോസ്, വിനീത് വിശ്വം, ബാലൻ പാലക്കൽ എന്നിവരുൾപ്പെടെ നൂറോളം പേർ ചെറുതും വലുതുമായ വേഷങ്ങളിൽ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സാം സി. എസ് സംഗീതവും, സുരേഷ് രാജൻ ഛായാഗ്രഹണവും, കിരൺ ദാസ് എഡിറ്റിങും നിർവഹിക്കുന്നു. മനോരമ മാക്സിലൂടെയാണ് തെക്ക് വടക്ക് ഒടിടിയിലെത്തുന്നത്. ചിത്രം ഉടൻ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം.

Continue Reading

kerala

മഴ മുന്നറിയിപ്പില്‍ മാറ്റം: ഇന്നും നാളെയും ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ശനിയാഴ്ച എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി തൃശൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ശബരിമലയില്‍ ഇന്ന് ഉച്ചകഴിഞ്ഞ് ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പ്.

ശനിയാഴ്ച എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് രണ്ടുദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

കേരള -കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

പ്രത്യേക ജാഗ്രതാ നിര്‍ദേശം

വെള്ളിയാഴ്ച തെക്കന്‍ തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മേല്‍പ്പറഞ്ഞ തീയതികളില്‍ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകുവാന്‍ പാടുള്ളതല്ലെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

Continue Reading

Film

‘പ്രേക്ഷകർ തലവേദനയെടുത്ത് ഇറങ്ങിപ്പോയാൽ ചിത്രത്തിന് റിപീറ്റ്‌ വാല്യൂ കിട്ടില്ല’; റസൂൽ പൂക്കുട്ടി

നമ്മുടെ ജനപ്രിയ സിനിമകളിലൊന്നിന്റെ സൗണ്ടിനെക്കുറിച്ചുള്ള റിവ്യൂ കാണുമ്പോൾ നിരാശയുണ്ട് എന്ന് റസൂൽ പൂക്കുട്ടി പറയുന്നു

Published

on

തമിഴ് സൂപ്പർ താരം സൂര്യ ഇരട്ട വേഷത്തിലെത്തിയ ചിത്രം കങ്കുവ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. സിരുത്തൈ ശിവ സംവിധാനം ചെയ്ത സിനിമയ്ക്ക് സമ്മിശ്ര പ്രതികരണം മാത്രമാണ് ലഭിക്കുന്നത്. സിനിമയിലെ ശബ്ദ മിശ്രണത്തിനും പശ്ചാത്തല സംഗീതത്തിനും പല കോണുകളിൽ നിന്ന് വിമർശനം നേരിടുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി നടത്തിയ പ്രതികരണം ഏറെ ശ്രദ്ധ നേടുകയാണ്.

നമ്മുടെ ജനപ്രിയ സിനിമകളിലൊന്നിന്റെ സൗണ്ടിനെക്കുറിച്ചുള്ള റിവ്യൂ കാണുമ്പോൾ നിരാശയുണ്ട് എന്ന് റസൂൽ പൂക്കുട്ടി പറയുന്നു. നമ്മുടെ കലാമികവ് ഈ ‘ലൗഡ്‌നെസ്സ് വാറിൽ’ കുരുങ്ങികിടക്കുകയാണ്. ഇതിൽ ആരെയാണ് പഴിക്കേണ്ടത്? ശബ്ദം ഒരുക്കിയ ആളെയോ? അതോ ഓരോരുത്തരുടെ അരക്ഷിതാബോധം പരിഹരിക്കുന്നതിന് അവസാന നിമിഷം കൊണ്ടുവരുന്ന തിരുത്തലുകളെയോ? ഈ പ്രശ്നങ്ങളെ ഉച്ചത്തിൽ തന്നെ അഭിസംബോധന ചെയ്യേണ്ടതുണ്ട്. പ്രേക്ഷകർ തലവേദനയെടുത്ത് ഇറങ്ങിപ്പോയാൽ ഒരു സിനിമയ്ക്കും റിപീറ്റ് വാല്യു ഉണ്ടാകില്ല എന്ന് റസൂൽ പൂക്കുട്ടി പറഞ്ഞു.

കങ്കുവയെക്കുറിച്ച് ഒരു ദേശീയ മാധ്യമത്തിൽ വന്ന റിവ്യൂ പങ്കുവെച്ചുകൊണ്ടാണ് റസൂൽ പൂക്കുട്ടി തന്റെ അഭിപ്രായം കുറിച്ചത്. ചിത്രം അമിതമായ ശബ്‍ദത്തിന്റെ പേരിൽ വിമർശിക്കപ്പെടുന്നതായാണ് റിവ്യൂവിൽ പറയുന്നത്. അമിത ശബ്ദത്തിലുള്ള ഡയലോഗുകളും സംഗീതവും പ്രേക്ഷകരിൽ മടുപ്പ് ഉളവാക്കുന്നതായും റിവ്യൂവിൽ പറയുന്നു.

Continue Reading

Trending