Connect with us

kerala

കരിപ്പൂരിലെ ഹജ്ജ് യാത്ര; അമിത നിരക്ക് തടയാന്‍ കേന്ദ്രം അടിയന്തരമായി ഇടപെടണം- പി.കെ കുഞ്ഞാലിക്കുട്ടി

ബം​ഗ​ളൂ​രു​വി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Published

on

ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ​യു​ള്ള ഹ​ജ്ജ് യാ​ത്രി​ക​രി​ൽ​നി​ന്ന് അ​മി​ത​നി​ര​ക്ക് ഈ​ടാ​ക്കാ​നു​ള്ള വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ തീ​രു​മാ​ന​ത്തി​നെ​തി​രെ കേ​ന്ദ്രം അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് മു​സ്‍ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം.​എ​ല്‍.​എ ആ​വ​ശ്യ​പ്പെ​ട്ടു.

ബം​ഗ​ളൂ​രു​വി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ജ്യ​ത്ത് ഏ​റ്റ​വു​മ​ധി​കം ഹാ​ജി​മാ​ർ ഹ​ജ്ജി​നാ​യി പോ​കു​ന്ന ഒ​രു വി​മാ​ന​ത്താ​വ​ള​ത്തി​ലെ എം​ബാ​ർ​ക്കേ​ഷ​ൻ വി​ഷ​യം വ​ള​രെ ഗൗ​ര​വ​മാ​യെ​ടു​ക്കും.

പാ​ർ​ല​മെ​ന്‍റി​ലും നി​യ​മ​സ​ഭ​യി​ലും വി​ഷ​യം ഉ​യ​ർ​ത്തും. നി​വേ​ദ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​ത​ട​ക്കം ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കും. വ​ലി​യ വി​മാ​ന​ങ്ങ​ൾ വ​രു​ന്നി​ല്ല എ​ന്നു ക​രു​തി ഹാ​ജി​മാ​രെ ശി​ക്ഷി​ക്കാ​ൻ പാ​ടി​ല്ല​ല്ലോ. ഇ​​പ്പോ​ൾ നി​ര​ക്ക് കു​റ​ച്ചു​ന​ൽ​കു​ക​യാ​ണ് വേ​ണ്ട​ത്. ബാ​ക്കി കാ​ര്യ​ങ്ങ​ൾ പി​ന്നെ​യാ​ണ്. പോ​വാ​ൻ ത​യാ​റാ​യി നി​ൽ​ക്കു​ന്ന​വ​രു​ടെ ഹ​ജ്ജ് മു​ട​ക്കാ​ൻ പാ​ടി​ല്ല. ഇ​ത്ര​യും ഭാ​രി​ച്ച ചെ​ല​വ് പ​ല​ർ​ക്കും താ​ങ്ങാ​ൻ ക​ഴി​യി​ല്ല -അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇന്ത്യ മു​ന്ന​ണി​യി​ൽ​നി​ന്ന് ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റി​ന്‍റെ പി​ന്മാ​റ്റം സം​ബ​ന്ധി​ച്ച ചോ​ദ്യ​ത്തി​ന്, അ​ദ്ദേ​ഹം എ​പ്പോ​ഴും എ​യ​റി​ൽ നി​ൽ​ക്കു​ന്ന​യാ​ള​ല്ലേ എ​ന്നാ​യി​രു​ന്നു മ​റു​പ​ടി.

വേ​ലി​പ്പു​റ​ത്ത് സ്ഥി​ര​മാ​യി ഇ​രി​ക്കു​ന്ന അ​ദ്ദേ​ഹം എ​പ്പോ​ഴാ​ണ് എ​ങ്ങോ​ട്ടാ​ണ് ചാ​ടു​ക എ​ന്ന് പ​റ​യാ​ൻ ക​ഴി​യി​ല്ല. അ​ദ്ദേ​ഹ​ത്തി​ന്‍റെ ചാ​ട്ടം സം​ബ​ന്ധി​ച്ച് കു​റ​ച്ചു​ദി​വ​സ​മാ​യി കേ​ൾ​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. സ്ഥി​ര​മാ​യി വേ​ലി​ചാ​ടു​ന്ന​വ​രെ ഇ​ത്ത​വ​ണ ജ​നം ശി​ക്ഷി​ക്കും. ബി​ഹാ​റി​ൽ അ​ദ്ദേ​ഹ​ത്തി​ന് പി​ന്തു​ണ കു​റ​ഞ്ഞു​വ​രു​ക​യാ​ണ്. അ​താ​ണ് അ​ദ്ദേ​ഹ​ത്തി​ന് ആ​ത്മ​വി​ശ്വാ​സ​ക്കു​റ​വ്. ആ​ത്മ​വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ട നി​തീ​ഷ് കു​മാ​റാ​ണ് ഇ​പ്പോ​ഴു​ള്ള​തെ​ന്നും അ​തു​കൊ​ണ്ട് ഇന്ത്യ മു​ന്ന​ണി​ക്ക് ഒ​രു കോ​ട്ട​വും ത​ട്ടി​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ൽ ഗ​വ​ൺ​മെ​ന്‍റും ഗ​വ​ർ​ണ​റും മോ​ശം എ​ന്ന​താ​ണ് സ്ഥി​തി. ഭ​ര​ണം ന​ൽ​കേ​ണ്ട​വ​രു​ടെ നി​ല​വാ​രം താ​ഴ്ന്ന പ്ര​ക​ട​നം ജ​ന​ങ്ങ​ളെ മ​ടു​പ്പി​ക്കു​ന്നെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി കൂ​ട്ടി​ച്ചേ​ർ​ത്തു.

kerala

സംസ്ഥാനത്ത് വീണ്ടും പേവിഷ ബാധ മരണം; പത്താം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കിഴക്കെ കരുമാടി സ്വദേശി സൂരജ് എസ് ആണ് മരിച്ചത്.

Published

on

സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് വീണ്ടും മരണം. കരുമാടിയില്‍ പത്താം ക്ലാസുകാരന്‍ പേവിഷബാധയേറ്റ് മരിച്ചു. വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കിഴക്കെ കരുമാടി സ്വദേശി സൂരജ് എസ് ആണ് മരിച്ചത്. രണ്ട് ദിവസം മുന്‍പാണ് സൂരജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ മരിച്ചു.

മെയ് അഞ്ചിന് കൊല്ലം പത്തനാപുരം വിളക്കുടി ജാസ്മിന്‍ മന്‍സിലില്‍ നിയ ഫൈസല്‍ പേവിഷബാധയേറ്റ് മരിച്ചിരുന്നു. മൂന്നു ഡോസ് വാക്‌സിനെടുത്തിട്ടും പേവിഷ ബാധയേല്‍ക്കുകയായിരുന്നു. ഒരു മാസത്തിനിടെ സംസ്ഥാനത്ത് നാല് കുഞ്ഞുങ്ങളടക്കം ഏഴുപേരാണ് പേവിഷ ബാധയേറ്റ് മരിച്ചത്.

Continue Reading

kerala

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.5 ശതമാനം വിജയം

61449 കുട്ടികള്‍ക്ക് ഫുള്‍ എപ്ലസ് ലഭിച്ചു

Published

on

ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 424583 കുട്ടികള്‍ ഉപരി പഠനത്തിന് അര്‍ഹത നേടി. 61449 കുട്ടികള്‍ക്ക് ഫുള്‍ എപ്ലസ് ലഭിച്ചു. 99.5 ശതമാനം ആണ് വിജയശതമാനം. കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിജയശതമാനം (99.84). ഏറ്റവും കുറവ് വിജയശതമാനം തിരുവനന്തപുരം ജില്ലയിലാണ്. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചത് (4115 കുട്ടികള്‍). കഴിഞ്ഞ വര്‍ഷം 99.69 ആയിരുന്നു വിജയശതമാനം.

വൈകിട്ട് നാലു മണി മുതല്‍ പിആര്‍ഡി ലൈവ് (PRD LIVE) മൊബൈല്‍ ആപ്പില്‍ ഫലം അറിയാനാകും. പിആര്‍ഡി ആപ്പിന് പുറമെ ഈ വെബ് സൈറ്റുകളിലും പരീക്ഷാഫലം അറിയാം.

1. https://pareekshabhavan.kerala.gov.in/

2. https://kbpe.kerala.gov.in

3. https://results.digilocker.kerala.gov.in

4. https://sslcexam.kerala.gov.in

5. https://prd.kerala.gov.in

6. https://results.kerala.gov.in

7. https://examresults.kerala.gov.in

8. https://results.kite.kerala.gov.ഇൻ

ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിങ് ഇംപയേഡ്), എസ്എസ്എൽസി (ഹിയറിങ് ഇംപയേഡ്), എഎച്ച്എസ്എൽസി ഫലവും ഇന്ന് പ്രഖ്യാപിക്കും. ടിഎച്ച്എസ്എൽസി റിസൾട്ട് https://thslcexam.kerala.gov.in/thslc/index.php എസ്എസ്എൽസി (എച്ച്ഐ) റിസൾട്ട് http://sslchiexam.kerala.gov.in ലും ടിഎച്ച്എസ്എൽസി(എച്ച്ഐ) റിസൾട്ട് http://thslchiexam.kerala.gov.in ലും എഎച്ച്എസ്എൽസി റിസൾട്ട് http://ahslcexam.kerala.gov.in ലും എന്ന വെബ്സൈറ്റിലും ലഭിക്കും.

Continue Reading

kerala

പൊലീസ് തലപ്പത്ത് മാറ്റം; എം.ആര്‍ അജിത് കുമാര്‍ എക്‌സൈസ് കമ്മീഷണര്‍

വിജിലന്‍സ് ഡയറക്ടറായി മനോജ് എബ്രഹാമിനെയും നിയമിച്ചു.

Published

on

പൊലീസ് തലപ്പത്ത് അഴിച്ചുപണി. എക്‌സൈസ് കമ്മീഷണര്‍ ആയി എം.ആര്‍ അജിത് കുമാറിനെ നിയമിച്ചു. വിജിലന്‍സ് ഡയറക്ടറായി മനോജ് എബ്രഹാമിനെയും നിയമിച്ചു. നിലവില്‍ വിജിലന്‍സ് ഡയറക്ടറായിരുന്ന യോഗേഷ് ഗുപ്തയെ ഫയര്‍ഫോഴ്‌സ് മേധാവിയായി മാറ്റി. മഹിപാല്‍ യാദവിനെ ക്രൈംബ്രാഞ്ച് എഡിജിപിയായി നിയമിച്ചു.

Continue Reading

Trending