Connect with us

india

ഹജ്ജ് 2025; ഹജ്ജ് അപേക്ഷാ ഓൺലൈൻ ആയി അക്ഷയ കേന്ദ്രങ്ങളിലൂടെ അപേക്ഷിക്കാം

പൂർണ്ണമായും ഓൺലൈൻ വഴിയാണ് അപേക്ഷാ സമർപ്പണം.

Published

on

ഹജ്ജ് 2025-ലേക്കുള്ള ഓൺലൈൻ ഹജ്ജ് അപേക്ഷാ സമർപ്പണം ആരംഭിച്ചു.

▪️2024 സെപ്‌തംബർ 9 ആണ് അവസാന തിയ്യതി.
▪️പൂർണ്ണമായും ഓൺലൈൻ വഴിയാണ് അപേക്ഷാ സമർപ്പണം.

▪️അപേക്ഷകർക്ക് 15-01-2026 വരെ കാലാവധിയുള്ള മെഷീൻ റീഡബിൾ പാസ്പോർട്ട് ഉണ്ടായിരിക്കേണ്ടതാണ്. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളുമായവരാണ് ഒരു കവറിൽ അപേക്ഷിക്കേണ്ടത്.

■ പാസ്പോർട്ട് സൈസ് കളർ ഫോട്ടോയും (വൈറ്റ് ബാക്ക് ഗ്രൗണ്ടുള്ളത്), അപേക്ഷകരുടെ പാസ്പോർട്ടിന്റെ ആദ്യത്തെയും അവസാനത്തെയും പേജുകൾ, അഡ്രസ്സ് പ്രൂഫ്, മുഖ്യ അപേക്ഷകന്റെ (കവർ ഹെഡ്) ക്യാൻസൽ ചെയ്‌ത IFSC കോഡുള്ള ബാങ്ക് ചെക്കിന്റെ്റെ/ പാസ്ബുക്കിൻന്റെ കോപ്പി എന്നിവ ഓൺലൈൻ അപേക്ഷയിൽ അപലോഡ് ചെയ്യേണ്ടതാണ്.

■ കേരളത്തിൽ നിന്ന് മൂന്ന് എമ്പാർക്കേഷൻ പോയിന്റുകൾ ഉണ്ട്. കോഴിക്കോട് (Calicut), കൊച്ചിൻ, കണ്ണൂർ. അപേക്ഷകർക്ക് സൗകര്യപ്രദമായ രണ്ട് എമ്പാർക്കേഷൻ പോയിന്റുകൾ മുൻഗണനാക്രമത്തിൽ അപേക്ഷയിൽ രേഖപ്പെടുത്തേണ്ടതാണ്. എമ്പാർക്കേഷൻ പോയിന്റ്റ് അപേക്ഷകർക്ക് പിന്നീട് മാറ്റാൻ കഴിയുന്നതല്ല.

⭕ ജനറൽ കാറ്റഗറി:-

ജനറൽ കാറ്റഗറിയിൽ കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളുമായ പരമാവധി അഞ്ച്(5) പേർക്കും രണ്ട് ഇൻഫന്റിനും വരെ ഒരു കവറിൽ അപേക്ഷിക്കാം. കവർ ലീഡർ പുരുഷനായിരിക്കണം. കവറിലുൾപ്പെട്ട അപേക്ഷകരുടെ പണമിടപാടിന്റെ ചുമതല കവർ ലീഡർക്കുളളതാണ്.

■ അപേക്ഷകർ ഹജ്ജ് കമ്മിറ്റി മുഖേന ജീവിതത്തിലൊരിക്കലും ഹജ്ജ് ചെയ്തിട്ടില്ലാത്ത വരായിരിക്കണം. ഇതിന് നിർദ്ദിഷ്ട മാതൃകയിലുള്ള സത്യപ്രസ്താവന അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതുണ്ട്.

■ ഇൻഫന്റ്:

10-07-2023-നോ അതിന് ശേഷമോ ജനിച്ച കുട്ടികളെ ഇൻഫൻ്ററായി ജനറൽ കാറ്റഗറിയിൽ രക്ഷിതാക്കളോടൊപ്പം ഉൾപ്പെടുത്താവുന്നതാണ്.

⭕കാറ്റഗറി (65+):

■ 65+ വയസ്സ് പൂർത്തിയായവർക്ക് (09-09- 1959നോ അതിന് മുമ്പോ ജനിച്ചവർ) ജീവിതത്തിലൊരിക്കലും ഹജ്ജ് കമ്മിറ്റി മുഖേനയോ, അല്ലാതെയോ ഹജ്ജ് ചെയ്തിട്ടില്ലാത്ത അപേക്ഷകരെ താഴെ പറയുന്ന നിബന്ധനകൾക്ക് വിധേയമായി 65+കാറ്റഗറിയിൽ ഉൾപ്പെടുത്തുന്നതാണ്.

■ 65+ വയസ്സ് കഴിഞ്ഞ ആളുടെ കൂടെ ഒരു സഹായി നിർബന്ധമായും ഉണ്ടായിരിക്കണം. സഹായി 18നും 60 വയസ്സിനുമിടയിലുള്ളവരായിരിക്കണം. (സഹായിയായുമായുള്ള ബന്ധം രേഖാമൂലം വ്യക്തമാക്കണം.)

സഹായിയായി ഉൾപ്പെടുത്തുന്ന വ്യക്തി താഴെ പറയുന്ന ബന്ധത്തിൽപെട്ടവരായിരിക്കണം:- ഭാര്യ/ഭർത്താവ്, മകൻ/മകൾ, മകളുടെ ഭർത്താവ്/ മകന്റെ ഭാര്യ, സഹോദരൻ/സഹോദരി, മക്കളുടെ (Grand son/Grand Daughter), സഹോദര പുത്രൻ/സഹോദര പുത്രി എന്നിവയിലാരെങ്കിലുമായിരിക്കണം. (ബന്ധം തെളിയിക്കുതിന് മതിയായ രേഖകൾ ഹാജരാക്കേണ്ടതാണ്). മറ്റൊരു ബന്ധുവിനേയും സഹായിയായി അനുവദിക്കുതല്ല.

■ മുമ്പ് ഹജ്ജ് ചെയ്യാത്ത സഹായികൾ ലഭ്യമല്ലെങ്കിൽ മാത്രം, മേൽപറഞ്ഞവരിൽപ്പെട്ട ഹജ്ജ്‌ചെയ്‌ത സഹായിയെ നിശ്ചിത മാതൃകയിലുള്ള സത്യപ്രസ്‌താവന നൽകിയാൽ 65+കാറ്റഗറിയിൽ സഹായിയായി ഉൾപ്പെടുത്തുതാണ്. 65+ കാറ്റഗറിയിൽ തെരഞ്ഞെടുക്കപ്പെട്ട വ്യക്തി/സഹായി യാത്ര റദ്ദ് ചെയ്യുകയാണെങ്കിൽ കൂടെയുള്ളവരുടെ യാത്രയും റദ്ദാകുതാണ്.

⭕ലേഡീസ് വിതൗട്ട് മെഹ്റം കാറ്റഗറി:-

ലേഡീസ് വിതൗട്ട് മെഹ്റം വിഭാഗത്തിൽ രണ്ടു വിഭാഗമുണ്ട്:-

■ (i) LWM 65+ കാറ്റഗറി:- ഹജ്ജ് കർമ്മത്തിന് പോകാൻ പുരുഷ മെഹ്റമായി ആരും ഇല്ലാത്ത 09-09-1959നോ അതിന് മുമ്പോ ജനിച്ച സ്ത്രീകൾക്ക് ഒരു സഹായിയോടൊപ്പമാണ് അപേക്ഷിക്കേണ്ടത്. സഹായി 45നും 60 വയസ്സിനുമിടയിലുള്ളവരായിരിക്കണം.

അപേക്ഷകർ ജീവിതത്തിലൊരിക്കലും ഹജ്ജ് കമ്മിറ്റി മുഖേനയോ, അല്ലാതെയോ ഹജ്ജ് ചെയ്തിട്ടില്ലാത്തവരായിരിക്കണം. മുമ്പ് ഹജ്ജ് ചെയ്യാത്ത സഹായികൾ ലഭ്യമല്ലെങ്കിൽ മാത്രം, ഹജ്ജ്ചെയ്തത സഹായിയെ നിശ്ചിത മാതൃകയിലുള്ള സത്യപ്രസ്‌താവന നൽകിയാൽ LWM65+ കാറ്റഗറിയിൽ സഹായിയായി ഉൾപ്പെടുത്തുതാണ്. 65+ കാറ്റഗറിയിൽ തെരഞ്ഞെടുക്കപ്പെട്ട വ്യക്തി/ സഹായി യാത്ര റദ്ദ് ചെയ്യുകയാണെങ്കിൽ കൂടെയുള്ളവരുടെ യാത്രയും റദ്ദാകുതാണ്.

■ (ii) LWM 45+ :കാറ്റഗറി (45-65) 45 വയസ്സ് പൂർത്തിയായവർ, 09-09-1979നോ അതിന് മുമ്പോ ജനിച്ച് 65 വയസ്സിന് താഴെയുള്ളവരുമായ (നിശ്ചിത തിയ്യതിക്ക് 45നും 65നുമിടയിലുള്ള സ്ത്രീകൾ) ഹജ്ജ് കർമ്മത്തിന് പോകാൻ പുരുഷ മെഹ്റമായി ആരും ഇല്ലാത്ത കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളുമായ പരമാവധി അഞ്ച് (5) സ്ത്രീകൾക്ക് വരെ ഒരുമിച്ച് ഒരു കവറിൽ സമർപ്പിക്കാം.

india

‘മഹാരാഷ്ട്രയിലെ തോൽവി അപ്രതീക്ഷിതം; ജനങ്ങളുടെ പ്രശ്‌നങ്ങൾ ഉന്നയിക്കുന്നത് തുടരും’

പോരാട്ടം നീണ്ടതാണ്, ജനങ്ങളുടെ പ്രശ്‌നങ്ങൾ ഉന്നയിക്കുന്നത് തുടരുമെന്നും ഖാർഗെ എക്‌സിൽ കുറിച്ചു.

Published

on

മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. തോൽവിയുടെ യഥാർഥ കാരണങ്ങൾ കണ്ടെത്തുന്നതിനായി ആഴത്തിൽ പരിശോധന നടത്തും.

പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച നേതാക്കളോടും പ്രവർത്തകരോടും പിന്തുണച്ചവരോടും നന്ദിയുണ്ട്. ഛത്രപതി ശിവജി, ഷാഹുജി, ഫുലെ, ബാബാസാഹബ് അംബേദ്കർ തുടങ്ങിയവരുടെ യഥാർഥ ആശയങ്ങളെ പ്രതിനിധീകരിക്കുന്നത് തങ്ങളാണ്. പോരാട്ടം നീണ്ടതാണ്, ജനങ്ങളുടെ പ്രശ്‌നങ്ങൾ ഉന്നയിക്കുന്നത് തുടരുമെന്നും ഖാർഗെ എക്‌സിൽ കുറിച്ചു.

പ്രിയങ്കാ ഗാന്ധിയെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച വയനാട്ടിലെ ജനങ്ങളോട് ഖാർഗെ നന്ദി പറഞ്ഞു. വയനാട്ടിലെ ജനങ്ങൾക്കും രാജ്യത്തിനും വേണ്ടി പാർലമെന്റിലെ കരുത്തുറ്റ ശബ്ദമായി പ്രിയങ്ക മാറുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ഖാർഗെ പറഞ്ഞു.

Continue Reading

india

‘മഹാരാഷ്​ട്രയിലെ ഫലം അപ്രതീക്ഷിതം’; വിശദമായി വിശകലനം ചെയ്യും:​ രാഹുൽ ഗാന്ധി‘

ജാർഖണ്ഡിൽ ഇന്ത്യ മുന്നണിക്ക്​ മികച്ച വിജയം നൽകിയ ജനങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്​തു.

Published

on

മഹാരാഷ്​ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ഫലം അപ്രതീക്ഷിതമെന്ന്​ പ്രതിപക്ഷ നേതാവ്​ രാഹുൽ ഗാന്ധി. ഫലംവിശദമായി വിശകലനം ചെയ്യുമെന്നും രാഹുൽ എക്​സിൽ കുറിച്ചു.

ജാർഖണ്ഡിൽ ഇന്ത്യ മുന്നണിക്ക്​ മികച്ച വിജയം നൽകിയ ജനങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്​തു. സംസ്​ഥാനത്ത്​ മുന്നണിയുടെ വിജയം ഭരണഘടനയോടൊപ്പം വെള്ളവും വനവും ഭൂമിയും സംരക്ഷിച്ചതി​െൻറ വിജയം കൂടിയാണെന്നും രാഹുൽ പറഞ്ഞു.

കൂടാതെ പ്രിയങ്ക ഗാന്ധിയെ വിജയിപ്പിച്ചതിന്​ വയനാട്​ ജനതക്കും അദ്ദേഹം നന്ദി പറഞ്ഞു. ‘വയനാട്ടിലെ എന്റെ കുടുംബം പ്രിയങ്കയിൽ വിശ്വാസം അർപ്പിച്ചതിൽ അഭിമാനം തോന്നുന്നു. നമ്മുടെ പ്രിയങ്കരമായ വയനാടിനെ പുരോഗതിയുടെയും സമൃദ്ധിയുടെയും വിളക്കുമാടമാക്കി മാറ്റാൻ അവൾ ധൈര്യത്തോടെയും അനുകമ്പയോടെയും അചഞ്ചലമായ അർപ്പണബോധത്തോടെയും നയിക്കുമെന്ന്​ എനിക്കറിയാം’ -രാഹുൽ ഗാന്ധി എക്​സിൽ കുറിച്ചു.

Continue Reading

india

കര്‍ണാടകയില്‍ ബി.ജെ.പിയുടെ തട്ടകങ്ങള്‍ പിടിച്ചടക്കി കോണ്‍ഗ്രസ്; മുന്‍ മുഖ്യമന്ത്രിമാരുടെ മക്കള്‍ക്ക് വന്‍ പരാജയം

മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകന്‍ കൂടിയാണ് നിഖില്‍ കുമാരസ്വാമി. ഷിഗ്ഗോണ്‍, ചന്നപട്ടണ എന്നീ മണ്ഡലങ്ങളിലാണ് ഇവര്‍ മത്സരിച്ചത്.

Published

on

മുന്‍ മുഖ്യമന്ത്രിമാരുടെ മക്കള്‍ക്ക് കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ പരാജയം. മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ മകനായ ഭരത് ബൊമ്മൈയും മുന്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകനായ നിഖില്‍ കുമാരസ്വാമിയുമാണ് കര്‍ണാടകയില്‍ പരാജയപ്പെട്ടത്.

മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകന്‍ കൂടിയാണ് നിഖില്‍ കുമാരസ്വാമി. ഷിഗ്ഗോണ്‍, ചന്നപട്ടണ എന്നീ മണ്ഡലങ്ങളിലാണ് ഇവര്‍ മത്സരിച്ചത്. ഈ രണ്ട് മണ്ഡലങ്ങളിലും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളാണ് വിജയം കൈവരിച്ചത്.

ഷിഗ്ഗോണില്‍ 13448 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ പത്താന്‍ യാസിറഹ്മദ്ഖാനാണ് ജയിച്ചത്. 100756 വോട്ടുകളാണ് പത്താന്‍ യാസിറഹ്മദ്ഖാന്‍ ഷിഗ്ഗോണില്‍ നേടിയത്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ഭരത് ബൊമ്മൈ 87308 വോട്ടുകളുമായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.

112642 വോട്ടുകളുമായി കോണ്‍ഗ്രസിന്റെ സി.പി. യോഗീശ്വരയാണ് ചന്നപട്ടണ സീറ്റ് ഉറപ്പിച്ചത്. 25413 വോട്ടിന്റെ ഭൂരിപക്ഷവുമായാണ് അദ്ദേഹം ചന്നപട്ടണയില്‍ സ്ഥാനമുറപ്പിച്ചത്. ജെ.ഡി.എസ് സ്ഥാനാര്‍ത്ഥിയായ നിഖില്‍ കുമാരസ്വാമി 87229 വോട്ടുകളുമായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.

ഭരത് ബൊമ്മൈ തന്റെ കന്നി അങ്കത്തിലും നിഖില്‍ കുമാരസ്വാമി മൂന്നാം അങ്കത്തിലുമാണ് പരാജയം രുചിച്ചത്. ബസവരാജ് ബൊമ്മൈയുടെയും കുമാരസ്വാമിയുടെയും സിറ്റിങ് സീറ്റുകളിലാണ് മക്കള്‍ തോല്‍വി അറിഞ്ഞത്.

കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. സണ്ടൂറാണ് തെരഞ്ഞെടുപ്പ് നടന്ന മറ്റൊരു മണ്ഡലം. സണ്ടൂരില്‍ കോണ്‍ഗ്രസിന്റെ ഇ. അന്നപൂര്‍ണ 9649 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 93616 വോട്ടുകളാണ് ഇ. അന്നപൂര്‍ണ നേടിയത്. 83967 വോട്ടുകളുമായി ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ബംഗാര ഹനുമന്തയാണ് രണ്ടാം സ്ഥാനത്ത്.

Continue Reading

Trending